ഒരു യുവതിയുടെ മനസ്സിലെ വേനലിന്റെ കഥയാണ് ഓഗസ്റ്റ് ക്ലബ്ബ്. ചെസ്സും ഒരു പശ്ചാത്തലമാകുന്നുണ്ട്. കളിയിലെ നീക്കങ്ങൾ കഥാപാത്രങ്ങളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നു. രാജ്ഞി നഷ്ടപ്പെട്ടാൽ കളി തോൽക്കും. കുടുംബം ഒരു ചെസ്സ് കളമായി മാറുമ്പോൾ അവിടെയും ഇത് ബാധകമാകുന്നു.
"കുടുംബഛിദ്രമൊഴിക്കാൻ ത്യാഗം സഹിക്കുന്ന ലക്ഷ്മി എന്ന കുടുംബിനിയുടെ കഥ. ഭർത്താവ് രാഘവക്കുറുപ്പ് തറവാടു സ്വത്ത് വിറ്റ് ഉത്സവം നടത്തുന്നതിനെ എതിർത്ത ലക്ഷ്മിയ്ക്കെതിരെ തിരിഞ്ഞു അനുജൻ മാധവൻ കുട്ടിയും. സ്വത്ത് മാധവൻ കുട്ടിയ്ക്ക് നൽകി രാഘവക്കുറുപ്പും ലക്ഷ്മിയും കുഞ്ഞും പടിയിറങ്ങിയെങ്കിലും അനുജന്റെ നിർബ്ബന്ധത്താൽ അവിടെ തന്നെ താമസിച്ചു. കുട്ടൻ പിള്ളയുടെ മകൾ ജാനകിയുമായി പ്രേമത്തിലായ മാധവൻ കുട്ടിയുടെ വിവാഹം അവളുമായി നടത്തിക്കൊടുത്തു. രാഘവക്കുറുപ്പിന്റെ അനുജത്തി ശാരദ ലക്ഷ്മിയെക്കുറിച്ച് പരദൂഷണം പ്രചരിപ്പിച്ചു. ലക്ഷ്മിയും കുറുപ്പും മകനും വേറൊരു വീട്ടിലേക്ക് താമസം മാറ്റി. ഭർത്താവ് എല്ലാം നശിപ്പിച്ച് വഴിയാധാരമായ ശാരദയ്ക്ക് ജാനകിയല്ല, ലക്ഷ്മിയാണ് അഭയം നൽകിയത്. പ്രസവത്തോടനുബന്ധിച്ച് ജാനകിയ്ക്ക് രക്തം ആവശ്യം വന്നു, ലക്ഷ്മിയുടെ രക്തദാനത്താൽ അവൾ രക്ഷപെട്ടു. പക്ഷേ ലക്ഷ്മിയുടെ മരണത്തിലാണ് അത് കലാശിച്ചത്."
ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍, ശ്രീ.എ.ഐ ദേവരാജ്, പി.കെ സന്തോഷ് എന്നിവര്‍ നിര്‍മിച്ച് ഡോ.കെ.ഗോപിനാഥന്‍( കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രോഫസറും ചലച്ചിത്ര നിരൂപകനും,ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാര ജേതാവും ഹ്രസ്വചിത്ര സംവിധായകനും) സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് " ഇത്രമാത്രം " . പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള "ഇത്രമാത്രം" എന്ന നോവലിനെ അധികരിച്ച് ഡോ.കെ.ഗോപിനാഥന്‍ തിരക്കഥയൊരുക്കിയ ചലച്ചിത്രമാണിത്. വയനാട് പശ്ചാത്തലമായി ധാരാളം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും പൂർണ്ണമായും വയനാടിന്റെ ഭംഗി ചിത്രീകരിക്കുന്നതാവും ഇത്രമാത്രം എന്ന സിനിമ.
മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.
മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.സാമൂഹികമായി ഏറെപ്പേരോട് അടുപ്പമില്ലാത്ത ഭർത്താവ് വാസുദേവനും (ബിജുമേനോൻ) അന്തർമുഖിയായ മകൾ അനസൂയക്കും (മാളവിക) സുമിത്രയുടെ മരണം ഏല്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല.ഒരു പക്ഷേ ആ മരണത്തോടെയാണ് തങ്ങൾ എത്രമാത്രമാണ് സുമിത്രയെ ആശ്രയിച്ചിരുന്നതെന്ന് അവർ തിരിച്ചറിയുന്നത്. 80തുകളിൽ വയനാട് ജില്ലയിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാവുന്ന സിനിമയിൽ സുമിത്രയുടെ മരണാനന്തരവും അവരെ കാണാനെത്തുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓർമ്മകളിലൂടെയാണ് സുന്ദരിയായ സുമിത്രയും അവരുടെ വ്യക്തിത്വവും അനാവരണമാക്കപ്പെടുന്നത്. വയനാടൻ ജീവിതം ഒരു വീട്ടമ്മയുടെ കാഴ്ച്ചകളിലൂടെയും നേർത്ത വികാരങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും ലളിതമായി ചിത്രീകരിക്കപ്പെടുന്നു.
വൃദ്ധനും കുട്ടിക്കും അഭയം നൽകുന്നവൾ, കൂട്ടുകാരിയുടെ സ്വകാര്യങ്ങൾ കേൾക്കുന്നവൾ, ഒരുമിച്ചൊരു വീട്ടിൽ താമസിക്കുമ്പോഴും രണ്ട് സമാന്തരരേഖകൾ പോലെ പോകുന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതങ്ങൾ, കൂട്ടുകാരിക്കും വേലക്കാരിക്കും നാട്ടിലെ വേശ്യയ്ക്കും സാന്ത്വനമാകുന്നവൾ, പാത്രക്കാരനുമായി അവിചാരിതമായി വേഴ്ചയിലേർപ്പെടുന്നവൾ അങ്ങനെ പല വേഷങ്ങളിൽ ആടിത്തീർത്ത ജീവിതത്തിനൊടുവിൽ മരണത്തിലൂടെ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയുന്നവൾ. അഭയം, സ്വകാര്യം, സമാന്തരം, സാന്ത്വനം, അവിചാരിതം, സ്വച്ഛന്ദം, ആത്മായനം എന്നീ ഭാഗങ്ങളായി വിഭജിച്ചാണ് പൂർവ്വകാലത്തെ ചിത്രീകരിച്ചിരിക്കുന്നത്.
യൌവ്വനത്തിന്റെ തുടക്കത്തിൽ കൂട്ട മാനഭംഗത്തിനിരയാവുകയും സഹോദരന്റെ സ്നേഹത്താലും പ്രയത്നത്താലും അതിജീവനം ചെയ്ത ഒരു യുവതിയുടെ ജീവിതത്തിൽ 22 വർഷങ്ങൾക്ക് ശേഷം പഴയ ക്രൂരതയെ ഓർമ്മിപ്പിക്കാനെത്തുന്ന അപ്രതീക്ഷിത സംഭവങ്ങൾ.
സഹോദരൻ ഗോപിനാഥിന്റെ(വിനീത്) സ്നേഹവാത്സല്യങ്ങൾ ആവോളമുണ്ടെങ്കിലും കടലിനെതിരെയുള്ള തന്റെ സ്വന്തം വീട്ടിൽ തനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന സീതാലക്ഷ്മി(രേവതി) നഗരത്തിലെ ഒരു കോളേജിൽ അദ്ധ്യാപികയാണ്. തന്റെ കസിന്റെ മകൾ പ്രിയ (ഇന്ദു തമ്പി) ഒപ്പം താമസിക്കുന്നു. മദ്ധ്യവയസ്സിനോടടുത്തിട്ടും സീതാലക്ഷ്മി അവിവാഹിതയാണ്. ആർക്കിടെക്ടർ ഗോപിനാഥിനു തന്റെ സഹോദരി വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഒരുദിവസം അയാൾ തന്റെ മാത്തൻ(ലാൽ) എന്ന ഒരു സുഹൃത്തിനെ കോളേജിലേക്ക്ക് അയക്കുന്നു സീതാലക്ഷ്മിയെ പരിചയപ്പെടാൻ. കോളേജ് കാന്റീനിൽ വെച്ച് പരിചയപ്പെട്ട അയാൾ സീതാലഷ്മിയുടെ ഒപ്പം കോളേജിൽ പഠിച്ചിരുന്ന ആളായിരുന്നു. മാത്തൻ എങ്കിലും സീതാലക്ഷ്മിക്ക് അയാളെ ഓർമ്മ കിട്ടൂന്നില്ല. മാത്തൻ വിവാഹഭ്യർത്ഥന നടത്തുന്നുവെങ്കിലും സീതാലക്ഷ്മി തനിക്ക് സമ്മതിക്കാൻ വയ്യെന്ന് പറയുന്നു. ഒന്നുകൂടി ആലോചിക്കാൻ ആവശ്യപ്പെട്ട് അയാൾ തിരിച്ചു പോകുന്നു. ഇതിന്റെ പേരിൽ സീതാലക്ഷ്മി സഹോദരൻ ഗോപിയോട് പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സീതാലക്ഷ്മിയെ ഒരു പയ്യൻ പിന്തുടരുന്നതായി അവർക്ക് മനസ്സിലാകുന്നു. കോളേജിലും സൂപ്പർ മാർക്കറ്റിലും അങ്ങിനെ താനുള്ളിടത്തൊക്കെ ഈ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യം സീതാലക്ഷ്മി മനസ്സിലാക്കി. ഒരിക്കൽ തന്റെ വീടിനു മുൻപിൽ വെച്ച് തന്നെ വീക്ഷിച്ചിരുന്ന ആ പയ്യനെ സീതാലക്ഷ്മി വഴക്കു പറയുന്നു. തന്റെ പേര് ജോസഫ് കെ ജോസഫ് (ഷഹീൻ) എന്നു പരിചയപ്പെടുത്തുന്ന അയ്യൾ ഒരു റിസർച്ച് സ്റ്റുഡന്റ് ആണെന്നും ക്രിമിനോളജി എന്ന തന്റെ വിഷയത്തിനു വേണ്ടി ബലാത്സംഗത്തിനു ഇരയായ ആളുകളെ നിരീക്ഷിക്കുകയു അവർ എങ്ങിനെ ഈ ക്രൂരകൃത്യത്തിന്റെ അവസ്ഥയിൽ നിന്ന് അതി ജീവനം നടത്തിയെന്നൊക്കെ അറിയാനും വേണ്ടി വന്നതാണെന്നും പറയുന്നു. അയാളുടെ പരിചയപ്പെടുത്തൽ സീതാലക്ഷ്മിയെ കൂടുതൽ ക്രുദ്ധയാക്കുന്നു. അന്നു രാത്രി സീതാലക്ഷ്മി ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നു. ഗോപിനാഥും ഭാര്യയും സീതാലക്ഷ്മിയെ ആശ്വസിപ്പിക്കാനെത്തുന്നു. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് സീതാലക്ഷ്മിയുടെ കോളേജ് പഠനകാലത്ത് ഒരു രാത്രിയിൽ നാലു ചെറുപ്പക്കാരാൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനു ഇരയാക്കപ്പെട്ടവളായിരുന്നു സീതാലക്ഷ്മി.മാനസിക നില തകരാറിലായ അവരെ സഹോദരൻ ഗോപിനാഥ് ഏറെ പരിശ്രമിച്ചും സഹായിച്ചുമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സീതാലക്ഷ്മിയുടെ ജീവിതത്തെ സംരംക്ഷിക്കാൻ അന്നുമുതൽ എല്ലാ സമയവും ഗോപിനാഥ് തയ്യാറായിരുന്നു. ചികിത്സകൊണ്ടു ജീവിതത്തിലേക്ക് തിരികെ വന്ന സീതാലക്ഷ്മി പിന്നീട് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഒരുപാട് വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളിലേക്ക് സീതാലക്ഷ്മിയെ കൊണ്ടുപോകാൻ കാരണമായ ജോസഫ് എന്ന ചെറുപ്പക്കാരനെ ഗോപിനാഥ് കണ്ടെത്തി മർദ്ദിക്കുന്നു. അതറിഞ്ഞ സീതാലക്ഷ്മി അത് തെറ്റായിരുന്നുവെന്ന് ഗോപിയോട് ഉപദേശിച്ച് ആശുപത്രിയിൽ ചെന്ന് ജോസഫിനെ കാണുന്നു. അവിടെ വെച്ച് ഈ വിഷയം വീണ്ടും ജോസഫ് ചോദിച്ചുവെങ്കിലും ഈ വിഷയം ഇനിയൊരിക്കലും സംസാരിക്കരുതെന്ന് അവർ വിലക്കുന്നു.
മറ്റൊരു ദിവസം കോളേജിലെത്തി ജോസഫ് സീതാലക്ഷ്മിയെക്കണ്ട് അവർ അറിയാതിരുന്ന അല്ലെങ്കിൽ സമൂഹത്തെ അറിയിക്കാതിരുന്ന ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നു. സീതാലക്ഷ്മിക്ക് അത് താങ്ങാവുന്നതിനപ്പുറമായിരുന്നു. കോളേജ് മുറ്റത്തിന്റെ പടിക്കെട്ടിൽ സീതാലക്ഷ്മി ബോധരഹിതയായി വീണു.
2007-ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ ചലച്ചിത്രമായ 'ബട്ടര്‍ ഫ്ലൈ ഓണ്‍ എ വീല്‍' എന്ന ചിത്രത്തിന്റെ കഥ, മലയാളത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നു. അരുണ്‍ കുമാർ അരവിന്ദ് സംവിധാനം നിർവഹിച്ച ആദ്യ സിനിമ.
എങ്ങിനേയും പണം സമ്പാദിക്കാനുള്ള തിരക്കുകൾക്കിടയിൽ മറന്നു പോകുന്ന ബന്ധങ്ങൾ മൂലം ജീവിതം തകർന്നു പോകുന്ന അനന്ത പത്മനാഭവൻ (വിനു മോഹൻ) എന്ന യുവാവിന്റേയും അയാളെ സ്നേഹിച്ച സാവിത്രി (മുക്ത) യുടേയും ജീവിത കഥ.
നീണ്ട അഞ്ചു വർഷത്തെ മറുനാടൻ ജീവിതത്തിനു ശേഷം അനന്ത പത്മനാഭൻ (വിനു മോഹൻ) സ്വന്തം നാട്ടിലെ തറവാട്ടിലേക്ക് തിരിച്ചു വരികയാണ്. ജോലിയൊന്നും ചെയ്യാതെ പല പല ബിസിനസ്സുകൾ നടത്തിനോക്കിയെങ്കിലും അതിലൊക്കെ പരാജയപ്പെട്ട് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടായതു കാരണം എങ്ങിനേയും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ നാടു വിട്ടു പോയതാണ് അനന്തൻ. ഹൈദ്രാബാദിൽ വെച്ച് പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിലാണ് കാമുകിയുടെ ആന്റിയെ അനന്തൻ അപ്രതീക്ഷിതമായി കാണുന്നത്. അനന്തനും ആന്റിയും മുൻപേ പരിചയമുള്ളവരായിരുന്നു. ഈ വിവാഹത്തിനു സമ്മതമില്ലെന്ന് ആന്റി പറയുന്നു. ആ തിരസ്കരണം അനന്തനെ ഭുതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഗ്രാമത്തിലെ നല്ലൊരു തറവാട്ടിലെ അച്ഛനും അമ്മക്കും ഇളയ സഹോദരിക്കുമൊപ്പം ജീവിച്ചിരുന്ന അനന്തൻ ഒരു ജോലി ചെയ്തു ജീവിക്കുന്നതിനേക്കാൾ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി പണം സമ്പാദിക്കണം എന്ന് ചിന്താഗതിക്കാരനായിരുന്നു. അതിനുവേണ്ടി പലരുടേയും കയ്യിൽ നിന്നും പണം പലിശക്കും അല്ലാതെയും വാങ്ങിയെങ്കിലും ബിസിനസ്സ് ഒന്നും പച്ചപിടിച്ചില്ല എന്നു മാത്രമല്ല പലർക്കും മുന്നിൽ കടക്കാരനായിത്തീരുകയും ചെയ്തു. ചില പലിശക്കാർ അനന്തനെ ശാരീരികമായി മർദ്ദിക്കാനും തുടങ്ങി. മർദ്ദനമേറ്റാൽ തൊട്ടടുത്ത ഗവ. ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയും മർദ്ദിച്ച പലിശക്കാർക്കെതിരെ കേസ് കൊടുത്ത് പണം വസൂലാക്കുകയും ചെയ്യുക എന്നതായിരുന്നു അനന്തന്റെ മറ്റൊരു ഉദ്ദേശ്യം. ഗവ. ആശുപത്രിയിൽ സാവിത്രി (മുക്ത) എന്ന നമ്പൂതിരി യുവതിക്ക് അനന്തനോട് പ്രണയമായിരുന്നു. അവൾ മനസ്സുകൊണ്ട് അവനെ പ്രണയിച്ചു. അവളുടെ സാമീപ്യം അനന്തൻ ആഗ്രഹിച്ചുവെങ്കിലും അവന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. ആശുപത്രിയിലെ മറ്റു നഴ്സുമാരിൽ നിന്ന് സാമ്പത്തികമായും അവരുടെ സാലറി സർട്ടിഫിക്കറ്റ് വാങ്ങിയും അനന്തൻ ധന സഹായം നേടിയിരുന്നു. ഇതിനിടയിലാണ് അനന്തൻ പലിശക്കാരിയായ ഏലപ്പാറ ഏലിയാമ്മയെ(ശ്രീലതാ നമ്പൂതിരി) കാണുന്നത്. രണ്ടു മാസം മുൻപ് വിറ്റ തന്റെ തന്നെ ഒരു കൃഷിപ്പറമ്പ് ഏലിയാമ്മയോട് കള്ളം പറഞ്ഞ് വീണ്ടും വിൽക്കുകയും ഒരു ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തു. അനന്തന്റെ ആത്മസുഹൃത്തായ ജോബി മാത്യു(കൃഷ്ണ) വിന്റെ നിർബന്ധപ്രകാരം ഒരു മ്യൂസിക് ആൽബത്തിൽ നായകനായി അഭിനയിക്കുകയും ഒരു ലക്ഷം രുപ നൽകി ആൽബം നിർമ്മിക്കുകയും ചെയ്യുന്നു. ഏലിയാമ്മയും ഗുണ്ടകളും അനന്തനെ ആക്രമിക്കാൻ ശ്രമിക്കുന്നു. അനന്തൻ വീണ്ടും അവർക്കുമുന്നിലും കടക്കാരനാകുന്നു. സുഹൃത്ത് ജോബിയുടെ ഒപ്പം തിരുപ്പൂരിൽ നിന്നും തുണിയെടുത്ത് ടെക്സ്റ്റൈൽ ബിസിനസ്സ് തുടങ്ങാൻ ഒരു ശ്രമം തുടങ്ങുന്നു അനന്തൻ അതിനു ഒരു ലക്ഷം രൂപയോളം മുടക്കുമുതൽ വേണമെന്നതുകൊണ്ട് അനന്തൻ സാവിത്രിയുടെ കയ്യിൽ നിന്നും അവളുടെ സാലറി സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങി അതുപയോഗിച്ച് ലോൺ എടുക്കുന്നു. ഇതിനിടയിലാണ് അനന്തൻ യാദൃശ്ചികമായി മറ്റൊരു സുഹൃത്തിനെ കാണുന്നത്. അയാൾക്ക് ന്യൂസിലണ്ടിൽ ബന്ധങ്ങളുണ്ടെന്നും അവിടേക്കുള്ള വിസയുണ്ടെന്നും അറിഞ്ഞതിനാൽ എളുപ്പം എത്രയുംവേഗം പണം സമ്പാദിക്കാൻ ആരേയും അറിയിക്കാതെ ന്യൂസിലണ്ടിലേക്ക് പോകാൻ അനന്തൻ തയ്യാറാകുന്നു. ന്യൂസിലണ്ടിലേക്ക് പോകുന്നത് മറ്റാരും അറിയരുതെന്ന് വീട്ടിൽ ശട്ടം കെട്ടി അനന്തൻ അന്നു തന്നെ ഹൈദ്രാബാദിലേക്ക് വണ്ടി കയറുന്നു. അവിടേക്കുള്ള യാത്രയുടെ തുടക്കത്തിൽ സുഹൃത്ത് ജോബിയുടെ ഫോൺ കാൾ നിരന്തരം വരുന്നുവെങ്കിലും ആ ഫോൺ വിളികൾ അനന്തൻ അവഗണിക്കുന്നു. അനന്തൻ നാടുവിടുന്നു.
അഞ്ചുവർഷത്തെ അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തിയ അനന്തനെ കാത്തിരുന്നത് ദുരന്തങ്ങളുടെ കഥയായിരുന്നു. തനിക്ക് പണം നൽകിയ ജോബിയുടെ, സന്നിഗ്ദഘട്ടത്തിൽ തന്നെ സഹായിച്ച കാമുകി സാവിത്രിയുടെ.. എങ്ങിനെയും പണം സമ്പാദിക്കാനുള്ള ആ തിരിക്കിനിടയിൽ അനന്തൻ മറന്നു പോയ ചില ജീവിതങ്ങളുടെ ഒരിക്കലും തിരുത്താനാവാത്ത ദുരന്തപൂർണ്ണമായ കഥകൾ.
പ്രാരാബ്ദക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ചില സ്വപ്നങ്ങളും അത് പ്രാവർത്തികമാക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. തിരിച്ചടികൾ ഒരുപാടു ഉണ്ടാവുന്നുണ്ടെങ്കിലും ഒടുവിൽ അയാൾ വിജയം കാണുന്നു.
ഏജീസ് ഓഫീസിലെ വെറുമൊരു ക്ലർക്കായിരുന്ന മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടിക്ക് ( അനൂപ് മേനോൻ) സ്വന്തം ദേശമായ നേമത്ത് ഒരു വീട് പണിയുക എന്നൊരു സാധാരണ സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രായമായ അമ്മയും(കെ പി ഏ സി ലളിത) സ്നേഹമയിയായ ഭാര്യ സീത(സൊനാൽ ദേവരാജ്)യും ഏകമകളും(ബേബി എസ്തർ) മൊക്കെയായി ഒരുമിച്ച് സന്തോഷ ജീവിതം നയിക്കുകയായിരുന്നു മാധവൻ കുട്ടി. സുഹൃത്തുക്കളോട് വളരെ സ്നേഹവും ആത്മാർത്ഥതയുമുള്ള മാധവൻ കുട്ടിയുടെ സിനിമാ അഭിനയ മോഹിയായ ഒരു സുഹൃത്തിനെ(കലാഭവൻ ഷാജോൺ) ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് കാണുകയും അവന്റെ ക്ഷണപ്രകാരം ലൊക്കേഷനിൽ ചെന്ന് ചായ സൽക്കാരം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ആ സമയത്താണ് ആ സിനിമയുടെ നിർമ്മാതാവ് (നിഷാന്ത് സാഗർ) ലൊക്കേഷനിൽ വരുന്നത്. നിർമ്മാതാവും മാധവൻ കുട്ടിയും മുഖത്തോട് മുഖം നോക്കി. ഇരുവരും തങ്ങളുടെ പഴയ സ്ക്കൂൾ കാലഘട്ടത്തിലേക്ക് പോയി. സ്ക്കൂൾ പഠനകാലത്തിൽ മാധവൻ കുട്ടിയുടെ സുഹൃത്തും അതേസമയം ശത്രുവുമായിരുന്നു ഈ നിർമ്മാതാവ്. എല്ലാ മത്സരങ്ങളിലും പഠനത്തിലും ഒന്നാമനാകുന്ന മാധവൻ കുട്ടിയോട് അന്നും എന്നും അസൂയയായിരുന്നു ആ കൂട്ടുകാരന്. കാലം കടന്നുപോയി കൂട്ടുകാരൻ സിനിമാ നിർമ്മാതാവായെങ്കിലും അയാളുടെ അസൂയയും പകയും കെട്ടടങ്ങിയിരുന്നില്ല. സെറ്റിൽ വെച്ച് അയാൾ മാധവൻ കുട്ടിയെ അപമാനിച്ചു വിടുന്നു. മറ്റൊരു സന്ദർഭത്തിൽ ഒരു ബാറിൽ വെച്ച് മാധവൻ കുട്ടിയെ കാണുന്ന ഈ നിർമ്മാതാവ് വീണ്ടും മാധവൻ കുട്ടിയെ അപമാനിക്കുന്നു. അതിന്റെ ആവേശത്താൽ മാധവൻ കുട്ടി നിർമ്മാതാവിനെ വെല്ലുവിളിക്കുന്നു. “ആറുമാസത്തിനുള്ളിൽ ഞാനൊരു സിനിമ നിർമ്മിച്ച് വിജയിപ്പിച്ച് കാണിക്കുമെന്ന്”
പിറ്റേ ദിവസം സിനിമാ പ്രൊഡ. എക്സിക്യൂട്ടീവ് ശശാങ്കൻ (ഹരിശ്രീ അശോകൻ) മാധവൻ കുട്ടിയെ സമീപിക്കുകയും സിനിമ നിർമ്മിക്കാനുള്ള കാര്യങ്ങൾ നടത്തിക്കുകയാണ്. ടിവി ചാനൽ സാറ്റലൈറ്റ് റേറ്റ് തരാമെന്നു പറഞ്ഞിരുന്നെങ്കിലും ആ തുക ലഭിക്കാത്തതുകൊണ്ട് മാധവൻ കുട്ടി തന്റെ സമ്പാദ്യവും വീടു പണിയാൻ വെച്ചിരുന്ന ലോൺ തുകയുമെടുത്ത് സിനിമ നിർമ്മിക്കുന്നു. സിനിമയിലെ സ്റ്റാർ പ്രേം കുമാർ (ഷാജു) ആണ് നായകൻ. ഇതിനിടയിൽ സിനിമാ സംഘടനകൾ സമരം പ്രഖ്യാപിക്കുന്നു. ഷൂട്ടിങ്ങ് മുടങ്ങുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായ മാധവൻ കുട്ടി ആകെ വിഷമ സന്ധിയിലാകുന്നു. ഇതിനിടയിൽ മാധവൻ കുട്ടി നൽകിയ ചെക്ക് ബാങ്കിൽ നിന്നു മടങ്ങിയതുകൊണ്ട് ചെക്കിന്റെ ഉടമയായ മാധവൻ കുട്ടിയുടെ ഭാര്യ സീത(സൊനാൽ ദേവരാജ്)യെ പോലീസ് അറസ്റ്റ് ചെയ്യുന്നു. കുപിതനായ സീതയുടെ അച്ഛൻ (ഇന്നസെന്റ്) സീതയെ ജാമ്യത്തിലെടൂക്കുകയും തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. തീർത്തും ഒറ്റപ്പെട്ട മാധവൻ കുട്ടിയുടെ മുന്നിൽ അവധൂതനെപ്പോലെ തോന്നിച്ച ഒരാൾ വന്നു ചേരുന്നു. മുൻപ് 28 സിനിമകൾ ചെയ്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ പഴയ സിനിമാ നിർമ്മാതാവ് അമ്പാട്ട് മാധവമേനോനായിരുന്നു (ജനാർദ്ദനൻ) അത്. അയാളുടെ പരിശ്രമത്താലും ഈ സിനിമ പൂർത്തിയാക്കാൻ മാധവൻ കുട്ടി തീരുമാനിക്കുന്നു.
പലതും ആലോചിച്ചുറപ്പിച്ച മാധവൻ കുട്ടി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുന്നു.
പഴയകാല നടി ഗ്രേസിയുടെ സിനിമയിൽ നിന്നും പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ചുള്ള അലീന എന്ന ഒരു യുവ സിനിമാസംവിധായികയുടെ അന്വേഷണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എന്നും മേയ്ക്കപ്പ് ഇട്ട് ഷൂട്ടിങിന് തയ്യാറാവുന്ന വയസ്സായി ഗ്രേസിയായി ശാരദ വേഷമിടുന്നു. ഇവർ ഒരു മിഥ്യാലോകത്താണ് ജീവിക്കുന്നത്. മംമ്ത മോഹന്ദാസ് അവതരിപ്പിക്കുന്ന അലീന എന്ന കഥാപാത്രം ഗ്രേസിയുമായി അടുക്കാൻ ശ്രമിക്കുന്നു. ക്രമേണ അലീന ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്നു.
അച്ഛനോടൊപ്പം വളരെ ചെറിയ പ്രായത്തിൽത്തന്നെ സ്റ്റീഫൻ മുതലാളിയുടെ (സിദ്ദിഖ്) സ്റ്റുഡിയോയിൽ വന്നെത്തിപ്പെടുന്നു ഗ്രേസി. അവിടെനിന്ന് മലയാളസിനിമയിലെ തിരക്കുള്ള നടിയായി ഉയരുകയും ആനന്ദൻ (ജയറാം) എന്ന നായകനടനുമായി അടുക്കുന്നു. ആനന്ദൻ ക്രമേണ ഒരു രോഗിയാണെന്ന് മനസ്സിലാവുകയും ഗ്രേസിയിൽ നിന്നും അകലാൻ ശ്രമിക്കുകയും ചെയ്യുന്നു.