മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ.

കഥാസന്ദർഭം

പ്രാരാബ്ദക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ചില സ്വപ്നങ്ങളും അത് പ്രാവർത്തികമാക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. തിരിച്ചടികൾ ഒരുപാടു ഉണ്ടാവുന്നുണ്ടെങ്കിലും ഒടുവിൽ അയാൾ വിജയം കാണുന്നു.

റിലീസ് തിയ്യതി
Mullassery Madhavankutty Nemom P.O.
2012
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

പ്രാരാബ്ദക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ചില സ്വപ്നങ്ങളും അത് പ്രാവർത്തികമാക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. തിരിച്ചടികൾ ഒരുപാടു ഉണ്ടാവുന്നുണ്ടെങ്കിലും ഒടുവിൽ അയാൾ വിജയം കാണുന്നു.

കാസറ്റ്സ് & സീഡീസ്
Cinematography
കഥാസംഗ്രഹം

ഏജീസ് ഓഫീസിലെ വെറുമൊരു ക്ലർക്കായിരുന്ന മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടിക്ക് ( അനൂപ് മേനോൻ) സ്വന്തം ദേശമായ നേമത്ത് ഒരു വീട് പണിയുക എന്നൊരു സാധാരണ സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രായമായ അമ്മയും(കെ പി ഏ സി ലളിത) സ്നേഹമയിയായ ഭാര്യ സീത(സൊനാൽ ദേവരാജ്)യും ഏകമകളും(ബേബി എസ്തർ) മൊക്കെയായി ഒരുമിച്ച് സന്തോഷ ജീവിതം നയിക്കുകയായിരുന്നു മാധവൻ കുട്ടി. സുഹൃത്തുക്കളോട് വളരെ സ്നേഹവും ആത്മാർത്ഥതയുമുള്ള മാധവൻ കുട്ടിയുടെ സിനിമാ അഭിനയ മോഹിയായ ഒരു സുഹൃത്തിനെ(കലാഭവൻ ഷാജോൺ) ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് കാണുകയും അവന്റെ ക്ഷണപ്രകാരം ലൊക്കേഷനിൽ ചെന്ന് ചായ സൽക്കാരം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ആ സമയത്താണ് ആ സിനിമയുടെ നിർമ്മാതാവ് (നിഷാന്ത് സാഗർ) ലൊക്കേഷനിൽ വരുന്നത്. നിർമ്മാതാവും മാധവൻ കുട്ടിയും മുഖത്തോട് മുഖം നോക്കി. ഇരുവരും തങ്ങളുടെ പഴയ സ്ക്കൂൾ കാലഘട്ടത്തിലേക്ക് പോയി. സ്ക്കൂൾ പഠനകാലത്തിൽ മാധവൻ കുട്ടിയുടെ സുഹൃത്തും അതേസമയം ശത്രുവുമായിരുന്നു ഈ നിർമ്മാതാവ്. എല്ലാ മത്സരങ്ങളിലും പഠനത്തിലും ഒന്നാമനാകുന്ന മാധവൻ കുട്ടിയോട് അന്നും എന്നും അസൂയയായിരുന്നു ആ കൂട്ടുകാരന്. കാലം കടന്നുപോയി കൂട്ടുകാരൻ സിനിമാ നിർമ്മാതാവായെങ്കിലും അയാളുടെ അസൂയയും പകയും കെട്ടടങ്ങിയിരുന്നില്ല. സെറ്റിൽ വെച്ച് അയാൾ മാധവൻ കുട്ടിയെ അപമാനിച്ചു വിടുന്നു. മറ്റൊരു സന്ദർഭത്തിൽ ഒരു ബാറിൽ വെച്ച് മാധവൻ കുട്ടിയെ കാണുന്ന ഈ നിർമ്മാതാവ് വീണ്ടും മാധവൻ കുട്ടിയെ അപമാനിക്കുന്നു. അതിന്റെ ആവേശത്താൽ മാധവൻ കുട്ടി നിർമ്മാതാവിനെ വെല്ലുവിളിക്കുന്നു. “ആറുമാസത്തിനുള്ളിൽ ഞാനൊരു സിനിമ നിർമ്മിച്ച് വിജയിപ്പിച്ച് കാണിക്കുമെന്ന്”

പിറ്റേ ദിവസം സിനിമാ പ്രൊഡ. എക്സിക്യൂട്ടീവ് ശശാങ്കൻ (ഹരിശ്രീ അശോകൻ) മാധവൻ കുട്ടിയെ സമീപിക്കുകയും സിനിമ നിർമ്മിക്കാനുള്ള കാര്യങ്ങൾ നടത്തിക്കുകയാണ്. ടിവി ചാനൽ സാറ്റലൈറ്റ് റേറ്റ് തരാമെന്നു പറഞ്ഞിരുന്നെങ്കിലും ആ തുക ലഭിക്കാത്തതുകൊണ്ട് മാധവൻ കുട്ടി തന്റെ സമ്പാദ്യവും വീടു പണിയാൻ വെച്ചിരുന്ന ലോൺ തുകയുമെടുത്ത് സിനിമ നിർമ്മിക്കുന്നു. സിനിമയിലെ സ്റ്റാർ പ്രേം കുമാർ (ഷാജു) ആണ് നായകൻ. ഇതിനിടയിൽ സിനിമാ സംഘടനകൾ സമരം പ്രഖ്യാപിക്കുന്നു. ഷൂട്ടിങ്ങ് മുടങ്ങുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായ മാധവൻ കുട്ടി ആകെ വിഷമ സന്ധിയിലാകുന്നു. ഇതിനിടയിൽ മാധവൻ കുട്ടി നൽകിയ ചെക്ക് ബാങ്കിൽ നിന്നു മടങ്ങിയതുകൊണ്ട് ചെക്കിന്റെ ഉടമയായ മാധവൻ കുട്ടിയുടെ ഭാര്യ സീത(സൊനാൽ ദേവരാജ്)യെ പോലീസ് അറസ്റ്റ് ചെയ്യുന്നു. കുപിതനായ സീതയുടെ അച്ഛൻ (ഇന്നസെന്റ്) സീതയെ ജാമ്യത്തിലെടൂക്കുകയും തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. തീർത്തും ഒറ്റപ്പെട്ട മാധവൻ കുട്ടിയുടെ മുന്നിൽ അവധൂതനെപ്പോലെ തോന്നിച്ച ഒരാൾ വന്നു ചേരുന്നു. മുൻപ് 28 സിനിമകൾ ചെയ്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ പഴയ സിനിമാ നിർമ്മാതാവ് അമ്പാട്ട് മാധവമേനോനായിരുന്നു (ജനാർദ്ദനൻ) അത്. അയാളുടെ പരിശ്രമത്താലും ഈ സിനിമ പൂർത്തിയാക്കാൻ മാധവൻ കുട്ടി തീരുമാനിക്കുന്നു.

പലതും ആലോചിച്ചുറപ്പിച്ച മാധവൻ കുട്ടി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുന്നു.

റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം