Director | Year | |
---|---|---|
ഇത്രമാത്രം | കെ ഗോപിനാഥൻ | 2012 |
സമർപ്പണം | കെ ഗോപിനാഥൻ | 2017 |
കെ ഗോപിനാഥൻ
Director | Year | |
---|---|---|
ഇത്രമാത്രം | കെ ഗോപിനാഥൻ | 2012 |
സമർപ്പണം | കെ ഗോപിനാഥൻ | 2017 |
കെ ഗോപിനാഥൻ
Director | Year | |
---|---|---|
ഇത്രമാത്രം | കെ ഗോപിനാഥൻ | 2012 |
സമർപ്പണം | കെ ഗോപിനാഥൻ | 2017 |
കെ ഗോപിനാഥൻ
മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.
ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍, ശ്രീ.എ.ഐ ദേവരാജ്, പി.കെ സന്തോഷ് എന്നിവര്‍ നിര്‍മിച്ച് ഡോ.കെ.ഗോപിനാഥന്‍( കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രോഫസറും ചലച്ചിത്ര നിരൂപകനും,ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാര ജേതാവും ഹ്രസ്വചിത്ര സംവിധായകനും) സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് " ഇത്രമാത്രം " . പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള "ഇത്രമാത്രം" എന്ന നോവലിനെ അധികരിച്ച് ഡോ.കെ.ഗോപിനാഥന്‍ തിരക്കഥയൊരുക്കിയ ചലച്ചിത്രമാണിത്. വയനാട് പശ്ചാത്തലമായി ധാരാളം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും പൂർണ്ണമായും വയനാടിന്റെ ഭംഗി ചിത്രീകരിക്കുന്നതാവും ഇത്രമാത്രം എന്ന സിനിമ.
മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.
- പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള "ഇത്രമാത്രം" എന്ന നോവലിനെ അധികരിച്ച് ഡോ.കെ.ഗോപിനാഥന്‍ തിരക്കഥയൊരുക്കിയ ചിത്രം.
- ദൂരദർശനു വേണ്ടി അനേകം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ഡോ.ഗോപിനാഥന്റെ ആദ്യ മുഴുനീള ചലച്ചിത്രസംരംഭം.
- പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗി പശ്ചാത്തലമാവുന്ന ചിത്രം.
- കല്പറ്റ നാരായണന്റെ നോവലിന്റെ പേരു തന്നെ ചലച്ചിത്രത്തിനും തെരഞ്ഞെടുത്തു.
മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.സാമൂഹികമായി ഏറെപ്പേരോട് അടുപ്പമില്ലാത്ത ഭർത്താവ് വാസുദേവനും (ബിജുമേനോൻ) അന്തർമുഖിയായ മകൾ അനസൂയക്കും (മാളവിക) സുമിത്രയുടെ മരണം ഏല്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല.ഒരു പക്ഷേ ആ മരണത്തോടെയാണ് തങ്ങൾ എത്രമാത്രമാണ് സുമിത്രയെ ആശ്രയിച്ചിരുന്നതെന്ന് അവർ തിരിച്ചറിയുന്നത്. 80തുകളിൽ വയനാട് ജില്ലയിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാവുന്ന സിനിമയിൽ സുമിത്രയുടെ മരണാനന്തരവും അവരെ കാണാനെത്തുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓർമ്മകളിലൂടെയാണ് സുന്ദരിയായ സുമിത്രയും അവരുടെ വ്യക്തിത്വവും അനാവരണമാക്കപ്പെടുന്നത്. വയനാടൻ ജീവിതം ഒരു വീട്ടമ്മയുടെ കാഴ്ച്ചകളിലൂടെയും നേർത്ത വികാരങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും ലളിതമായി ചിത്രീകരിക്കപ്പെടുന്നു.
വൃദ്ധനും കുട്ടിക്കും അഭയം നൽകുന്നവൾ, കൂട്ടുകാരിയുടെ സ്വകാര്യങ്ങൾ കേൾക്കുന്നവൾ, ഒരുമിച്ചൊരു വീട്ടിൽ താമസിക്കുമ്പോഴും രണ്ട് സമാന്തരരേഖകൾ പോലെ പോകുന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതങ്ങൾ, കൂട്ടുകാരിക്കും വേലക്കാരിക്കും നാട്ടിലെ വേശ്യയ്ക്കും സാന്ത്വനമാകുന്നവൾ, പാത്രക്കാരനുമായി അവിചാരിതമായി വേഴ്ചയിലേർപ്പെടുന്നവൾ അങ്ങനെ പല വേഷങ്ങളിൽ ആടിത്തീർത്ത ജീവിതത്തിനൊടുവിൽ മരണത്തിലൂടെ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയുന്നവൾ. അഭയം, സ്വകാര്യം, സമാന്തരം, സാന്ത്വനം, അവിചാരിതം, സ്വച്ഛന്ദം, ആത്മായനം എന്നീ ഭാഗങ്ങളായി വിഭജിച്ചാണ് പൂർവ്വകാലത്തെ ചിത്രീകരിച്ചിരിക്കുന്നത്.

- 2353 views