കുടുംബചിത്രം

3 കിങ്ങ്സ്

Title in English
3 Kings
വർഷം
2011
റിലീസ് തിയ്യതി
Executive Producers
കഥാസന്ദർഭം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍  നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

കഥാസംഗ്രഹം

കൃഷ്ണപുരം കൊട്ടാരത്തിലെ അവസാനത്തെ മൂന്ന് അവകാശികള്‍ക്ക്  ഒരേ ദിവസം ഒരേ സമയം മൂന്ന് പുത്രന്മാര്‍ ജനിച്ചു. മൂന്നു പേരും കുട്ടിക്കാലം മുതലേ പരസ്പരം പാര പണിയുന്നതിനും, തല്ലു പിടിക്കുന്നതിനും ശ്രമിച്ചു. മുതിര്‍ന്നപ്പോളും ഈ മൂന്നുപേര്‍ രാമനുണ്ണി രാജ  എന്ന രാം (കുഞ്ചാക്കോ ബോബന്‍) ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പണമുണ്ടാക്കാന്‍ ശ്രമിച്ചു. ഭാസ്കരനുണ്ണി രാജ എന്ന ഭാസ്കര്‍ ഇന്ദ്രജിത്) ഐപി എല്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനും ശങ്കരനുണ്ണിരാജ എന്ന ശങ്കര്‍ ( ജയസൂര്യ) സീരിയലിനും സിനിമയിലും അഭിനയിക്കാനുള്ള ശ്രമത്തിലും. ഒന്നിലും വിജയിക്കുന്നില്ല എന്ന് മാത്രമല്ല എല്ലാത്തിലും പരസ്പരം പാര പണിയുന്നതിലൂടെ പരാജയപ്പെടുകയും ചെയ്തു. ഇതില്‍ രാമിനെ  രഞ്ജുവും(ആന്‍ അഗസ്റ്റിന്‍) ഭാസ്കറിനെ മഞ്ജുവും (സന്ധ്യ) ശങ്കറിനെ അഞ്ജു(സംവൃത)വും പ്രണയിച്ചുകൊണ്ടിരിക്കുന്നു.

ഇവരുടെ അമ്മമാരുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനല്‍ പ്രോഗ്രാം ഡയറക്ടറായ ഇവരുടെ തന്നെ ബന്ധു അശോക് വര്‍മ്മ (അശോകന്‍) യുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ഒരു ബി പി ഓ സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നുവെങ്കിലും ഇവര്‍ തമ്മിലുള്ള പാരവെയ്പ് കാരണം അന്നു തന്നെ ഡിസ്മിസാകുന്നു. അശോക് വര്‍മ്മ പ്രൊഡ്യൂസറാകുന്ന ഒരു റിലായിറ്റി ഷോയില്‍ പങ്കെടുത്ത് വിജയിയാകാന്‍ പോകുന്ന രാമിനെ രാമിന്റെ കാമുകി വഴക്കിട്ട് കൊണ്ടുപോകുന്നതു മൂലും റിയാലിറ്റി ഷോ ഫൈനലാകാതെ അനിശ്ചിതത്തിലാകുന്നു. ഇതിനിടയില്‍ തങ്ങള്‍ പ്രണയിക്കുന്ന മൂന്നു പേരും സഹോദരികളാണെന്നും തങ്ങളുടെ കൊട്ടാരം പണയത്തിലാക്കിയ പലിശക്കാരനായ കൊട്ടാരത്തിന്റെ പഴയ കാര്യസ്ഥന്റെ (ജഗതി) മക്കളുമാണെന്ന് അറീയുന്നു. കാര്യസ്ഥന്റെ വീട്ടിലെ ലോക്കറിലിരിക്കുന്ന കൊട്ടാരത്തിന്റെ ആധാരം മോഷ്ടിക്കാന്‍ ശ്രമിക്കവേ മൂവരും പോലീസിന്റെ പിടിയിലാവുന്നു.ലോക്കപ്പില്‍ വെച്ച് ഒരു കള്ളനില്‍ നിന്നാണ് പണ്ട് ടിപ്പുവിന്റെ ആക്രമണ കാലത്ത് കൃഷ്ണപുരം കൊട്ടാരത്തിലെ ഒരു തങ്കവിഗ്രഹം മോഷ്ടിക്കപ്പെടൂകയും സാമൂതിരി പടയാളികളാല്‍  മൈസൂരിനടുത്ത് ഒരു വനത്തിലെ ഗുഹയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന വിവരവും ലഭിക്കുന്നത്. അത് സ്വന്തമാക്കി പണയം വീട്ടി കൊട്ടാരം സ്വന്തമാക്കാം എന്ന തീരുമാനത്താല്‍ മൂന്നുപേരും തമ്മിലറിയാതെ മൈസൂരിലെ വനത്തിലേക്ക്ക് പുറപ്പെടുന്നു. പിന്നീട് അവരെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു..

സിനിമാ റിവ്യൂ ഇവിടെ വായിക്കാം

Cinematography
Submitted by m3admin on Sun, 07/03/2011 - 13:57

ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ

Title in English
Uppukandam Brothers Back in Action(2011)
വർഷം
2011
റിലീസ് തിയ്യതി
കഥാസന്ദർഭം

ഉപ്പുകണ്ടം, എട്ടുവീട്ടില്‍ എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക. എട്ടുവീട്ടിലെ ഇപ്പോഴത്തെ അവകാശിക്കൊപ്പം സ്രാമ്പിക്കള്‍ സത്യനേശന്‍ എന്നൊരു ശത്രുകൂടി ഉപ്പുകണ്ടം ഫാമിലിക്കെതിരെ ശത്രുവായി വരുന്നു. നന്മ നിറഞ്ഞവരും ജനങ്ങളെ സഹായിക്കുന്നവരുമായ ഉപ്പുകണ്ടത്തെ കുഞ്ഞന്നാമയുടെ മക്കളും സഹോദരന്മാരും സ്രാമ്പിക്കല്‍ സത്യനേശനും എട്ടുവീട്ടില്‍ ഗണേശനുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.

കഥാസംഗ്രഹം

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ കുടൂംബമാണ് ഉപ്പുകണ്ടം. കുഞ്ഞന്നാമ(സീമ)യാണ് ഇപ്പോള്‍ തറവാട്ടു കാരണവര്‍. നല്ല സാമ്പത്തിക ഭദ്രതയുള്ള ഈ കുടൂംബം ഹോസ്പിറ്റല്‍, ബാങ്ക് എന്നിവ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സാമ്പത്തിക ലാഭം എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് സഹായം എന്ന നിലക്കാണ്. പല നിര്‍ദ്ദനരേയും ഈ കുടൂംബം പല രീതിയിലും സഹായിക്കുന്നു. കുഞ്ഞന്നാമയുടെ മൂത്തമകള്‍ കൊച്ചമ്മിണി (വാണി വിശ്വനാഥ്) ഹോസ്പിറ്റലിന്റെ ചുമതലയുമായി അമ്മക്ക് സഹായമായും നാട്ടുകാര്‍ക്ക് ഉപകാരിയായും ജീവിക്കുന്നു. കുഞ്ഞന്നാമയുടെ രണ്ടാമത്തെ മകന്‍ ബോബി (ശ്രീകാന്ത്) അത്യാവശ്യം സാമൂഹ്യസേവനവും ചില ബിസിനസ്സും പിന്നെ അടിപിടിയുമായി നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞീശോ (ജഗതി ശ്രീകുമാര്‍) യുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന സമരങ്ങളാണ് ബോബിയുടെ പ്രധാന പരിപാടി. ഇതിനിടയില്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയ സി ഐ ആയി കുഞ്ഞന്നാമയുടെ ആങ്ങള ജോസുകുട്ടി(ജഗദീഷ്) എത്തുന്നു. ഉപ്പുകണ്ടം കുടൂംബത്തിന്റെ പ്രധാന എതിരാളി സ്രാമ്പിക്കള്‍ സത്യനേശനാണ്. ഉപ്പുകണ്ടം ഫാമിലിയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒരു ഉദ്ദേശത്തിലാണ് അയാളുടെ ജീവിതം. ഉപ്പുകണ്ടത്തിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കാന്‍ ലണ്ടനില്‍ നിന്നും വരുന്ന കുഞ്ഞന്നാമയുടെ ഇളയ മകന്‍ സേവിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടൂകാരിയെ കണ്ട് വീട്ടുകാര്‍ ഞെട്ടുന്നു, സത്യനേശന്റെ ഒരേയൊരു മകള്‍. ഉപ്പുകണ്ടം ഫാമിലിയുടെ ആശ്രിതനായ കുട്ടന്‍ മാരാരുടെ(രവി വള്ളത്തോള്‍) മകള്‍ എം ബി ബി എസ് പഠനം കഴിഞ്ഞ ശ്രീലക്ഷ്മി (ഹണിറോസ്)യുമായ് ബോബി ഇഷ്ടത്തിലാണ്.

ഒരിക്കല്‍ ഒരു ചീട്ടു കളി സംഘത്തില്‍ വെച്ച് ബോബിയൂടെ പണമെല്ലാം നഷ്ടപ്പെടൂന്നു. ആ സമയത്ത് രണ്ട് ലക്ഷം രൂപയുമായി സത്യനേശന്‍ ബോബിയെ സഹായിക്കുന്നു. അപ്രതീക്ഷിതമായി അവിടെയുണ്ടായ സംഘട്ടനത്തില്‍ ബോബിക്ക് രണ്ട് ലക്ഷം നഷ്ടപ്പെട്ടു (തന്ത്രത്തിലൂടെ സത്യനേശന്‍ തന്നെ അത് കൈക്കലാക്കുന്നു) പിന്നീട് ആ രണ്ട് ലക്ഷത്തിന്റെ പേരില്‍ സത്യനേശന്‍ ബോബിയുമായി ശത്രുതയിലാകുന്നു. പണം തിരികെകൊടുക്കാന്‍ ബോബി തയ്യാറാവാത്തതുകൊണ്ട് സത്യനേശന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടുപോയി കുഞ്ഞന്നാമയോട് പണം ആവശ്യപ്പെടുന്നു. പണവുമായി കുഞ്ഞന്നാമ സത്യനേശന്റെ രഹസ്യ കേന്ദ്രത്തിലെത്തി പണം കൈമാറി കൊച്ചമ്മിണിയെ മോചിപ്പിക്കുന്നു. ആ സമയം തന്നെ കുഞ്ഞന്നാമയുടെ സഹോദരന്മാര്‍ വന്ന് സംഘട്ടനത്തിലൂടെ സത്യനേശനേയും സംഘത്തേയും കീഴ്പ്പെടൂത്തുന്നു.

പണ്ട് ഉപ്പുകണ്ടംകാരാല്‍ കൊല്ലപ്പെട്ട എട്ടു വീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പ്രതികാ‍രത്തിനായി നാട്ടില്‍ തിരിച്ചെത്തുന്നു. ഉപ്പുകണ്ടം ഫാമിലിയെ ഭയന്ന് ചെറുപ്പത്തിലേ നാടുവിട്ട് മുംബൈയിലെത്തി അവിടത്തെ അധോലോക - കള്ളക്കടത്തു സംഘത്തില്‍ ചേര്‍ന്ന് ഇന്ന് ഇന്റര്‍നാഷണല്‍ ഡോണ്‍ എന്ന നിലയിലെത്തിയിരിക്കുകയാണ് ഗണേശന്‍. ഉപ്പുകണ്ടത്തെ തകര്‍ക്കാന്‍ ഗണേശന്‍ സത്യനേശനെ കൂട്ടൂപിടിക്കുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങള്‍.

അനുബന്ധ വർത്തമാനം

1993ൽ വന്ന ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം

നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Nandakumar on Tue, 06/21/2011 - 09:15

ആഗതൻ

Title in English
Aagathan

 

   
വർഷം
2010
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
Story
Screenplay
Direction
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Nandakumar on Mon, 06/06/2011 - 11:59

ജനപ്രിയൻ

Title in English
Janapriyan (Malayalam Movie)
വർഷം
2011
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
മാർക്കറ്റിംഗ് ഡിസൈനർ
കഥാസന്ദർഭം

അലസനും മടിയനും ധൂര്‍ത്തനുമായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സിനിമാ സംവിധാന മോഹവും, കഠിനാദ്ധ്വാനിയും ഉത്തരവാദിത്വവുമുള്ള ഗ്രാമവാസിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിത കാഴ്ചപ്പാടുകളും. ഇവരുടെ ജീവിതാനുഭവങ്ങളുടേയും അനുഭവരാഹിത്യത്തിന്റേയും കഥ.

കഥാസംഗ്രഹം

എറണാകുളം താലൂക്ക് ഓഫീസിലെ അലസനും മടിയനും ധൂര്‍ത്തനുമായ വൈശാഖന്‍(മനോജ് കെ ജയന്‍) എന്ന ക്ലാര്‍ക്കിനു ജോലിയിലെ ഉത്തരവാദിത്വത്തേക്കാള്‍ താല്പാര്യം സിനിമാ സംവിധായകനാ‍വാനാണ്. അഞ്ച് വര്‍ഷം ലീവെടുത്ത് വൈശാഖന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ആ താല്‍കാലിക ഒഴിവിലേക്കാണ് തൊടൂപുഴയിലെ തോന്നക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് നിഷ്കളങ്കനും ഏറെ കഠിനാദ്ധ്വാനിയുമായ പ്രിയദര്‍ശന്‍ (ജയസൂര്യ) എത്തുന്നത്. ജോലിയില്‍ പ്രവേശിച്ചതോടെ തന്റെ സഹോദരിയുടെ വിവാഹമടക്കം കുടുംബത്തിന്റെ മറ്റു ഉത്തരവാദിത്തങ്ങളും ബാദ്ധ്യതകളും തീര്‍ക്കാമെന്ന് പ്രതീക്ഷയിലാകുന്നു പ്രിയദര്‍ശന്‍. 

നഗരത്തില്‍ പ്രിയദര്‍ശന്‍ താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടപ്പുറത്താണ് വന്‍ കിട ബിസിനസ്സ്കാരനായ മോഹന്‍ ദാസിന്റെ വീട്. മകള്‍ മീര(ഭാമ) എം എഡ് ഡബ്ലിയുവിനു പഠിക്കുന്നു. ഒരു സാഹചര്യത്തില്‍ പ്രിയദര്‍ശന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മീരയെ ആ വീട്ടിലെ വേലക്കാരിയെന്ന് തെറ്റിദ്ധരിക്കുന്നു. തന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിയെ ജോലിക്കയക്കാതെ സംരക്ഷിക്കണമെന്നതാണ് പ്രിയദര്‍ശന്റെ സ്വപ്നം. അതുകൊണ്ട് തന്നെ മീരയെ വേലക്കാരിയെന്ന് കരുതി പ്രിയദര്‍ശന്‍ പ്രണയിക്കുന്നു.

എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ അഞ്ച് വര്‍ഷത്തേക്കുള്ള ലീവ് ക്യാന്‍സല്‍ ചെയ്ത് സിനിമാ സംവിധാന മോഹം അവസാനിപ്പിച്ച് വൈശാഖന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തുന്നതോടേ പ്രിയദര്‍ശന്‍ ആകെ ധര്‍മ്മസങ്കടത്തിലാകുന്നു. ഒരു കാരണവശാലും വൈശാഖനെ ജോലിയില്‍ ജോയിന്‍ ചെയ്യിക്കാതിരിക്കാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നു. അയാളുടെ ശ്രമങ്ങള്‍ പക്ഷെ ഫലവത്താകുന്നില്ല. തനിക്കൊരു നിര്‍മ്മാതാവിനെ സംഘടിപ്പിച്ചു തന്നാല്‍ ഞാന്‍ ഈ ലീവ് തുടര്‍ന്നോളാം എന്ന വൈശാഖന്റെ ഡിമാന്റ് പ്രിയദര്‍ശന്‍ സമ്മതിക്കുന്നു. തുടന്ന് ഒരു നിര്‍മ്മാതാവിനെ സംഘടിപ്പിക്കാനും കഥപറയാനുമൊക്കെ പ്രിയദര്‍ശന്‍ നിര്‍ബന്ധിതനാകുകയാണ്.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

സീരിയല്‍ സംവിധായകനായ “ബോബന്‍ സാമുവല്‍” ആദ്യമായി സംവിധാനം ചെയ്ത സിനിമ.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Nandakumar on Sun, 06/05/2011 - 14:31

ആദാമിന്റെ മകൻ അബു

Title in English
Adaminte Makan Abu / Abu, Son of Adam
വർഷം
2011
റിലീസ് തിയ്യതി
Runtime
113mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന  ദരിദ്രനായ അത്തറ് വില്‍പ്പനക്കാരന്‍  അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള  പരിശ്രമങ്ങളുമാണ്  മുഖ്യപ്രമേയം.  ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

കഥാസംഗ്രഹം

മലബാറിലെ ഒരു ഗ്രാമത്തില്‍ അത്തറും ധന്വന്തരം ഗുളികളുമൊക്കെ വിറ്റു നടക്കുന്ന ദരിദ്രനായ വൃദ്ധന്‍ അബുവും(സലീം കുമാര്‍) ഭാര്യ ഐഷുമ്മ(സറീനാ വഹാബ്)യും. രണ്ടു പേരുടേയും ജീവിതാഭിലാഷമാണ് ഒരിക്കലെങ്കിലും ഹജ്ജിനു പോകണമെന്നത്. ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന അബുവിനും ഐഷുമ്മക്കും ഹജ്ജിനു പോകാനുള്ള അവസരം വന്നെത്തുന്നു. മഹല്ലിലെ ഹാജ്യാരുടെ ശുപാര്‍ശയില്‍ പട്ടണത്തിലെ ട്രാവല്‍ ഏജന്‍സിയിലെത്തുന്ന അബുവിനു ട്രാവല്‍ മാനേജര്‍ അഷ്റഫ് (മുകേഷ്) എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. അതു പ്രകാരം ഇരുവരും പാസ്പോര്‍ട്ടിനു അപേക്ഷിക്കുകയും ഹജ്ജിനു പോകാനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. അബുവിന്റെ എല്ലാ നന്മകള്‍ക്കും സഹായമായി അയൽവാസിയും സുഹൃത്തുമായ സ്ക്കുള്‍ അധ്യാപകനും (നെടുമുടി വേണു) ഭാര്യയും (അംബികാ മോഹന്‍) കുടുംബവുമുണ്ട്. നാട്ടിലെ ചായക്കടക്കാരന്‍  ഹൈദരും (സുരാജ് വെഞ്ഞാറന്മൂട്) അബുവിനോട് സ്നേഹവും കരുണയും ഉള്ള സുഹൃത്താണ്. 

ഹജ്ജ് യാത്രക്കുള്ള പണം ഉണ്ടാക്കുന്നതിനു വേണ്ടി തങ്ങളെ പോറ്റാന്‍ തയ്യാറാവാത്ത ഏക മകന്‍ സത്താറിനെ ആശ്രയിച്ചാലോ എന്ന ഐഷുമ്മയുടെ നിര്‍ദ്ദേശം അബു തള്ളിക്കളയുന്നു. ഉറുമ്പ് ധാന്യമണികള്‍ ശേഖരിച്ച് വെക്കുന്ന പോലെ, ഒരായുസ്സുകൊണ്ട് സമ്പാദിച്ച് കൂട്ടിയ പണവും യാത്രക്ക് തികയുന്നില്ലെന്ന് കണ്ട് ഇക്കാലമത്രയും  തങ്ങളുടെ  വീടിനും (വാര്‍ദ്ധക്യത്തിനും) മീതെ പച്ചക്കുടനിര്‍വര്‍ത്തി തണല്‍ വിരിച്ചു നിന്ന പ്ലാവ് (പിലാവ്) മറ്റൊരു സുഹൃത്തായ തടിക്കച്ചവടക്കാരന്‍ ജോണ്‍സനു (കലാഭവന്‍ മണി) വില്‍ക്കാന്‍ തീരുമാനിക്കുന്നു. അതു പോലെ അവർ മക്കളെ പോലെ വളർത്തിയ പശുവിനേയും കിടാവിനേയും വിൽക്കുന്നു. ഹജ്ജിനു പോകാനുള്ള പണം തയ്യാറായതോടെ അബുവും ഐഷുമ്മയും സുഹൃത്തുക്കളോടും യാത്ര ചോദിക്കാൻ ആരംഭിക്കുന്നു. മുമ്പൊരിക്കൽ അബുവുമായി വഴക്കുണ്ടായ സുലൈമാനോടു (ഗോപകുമാർ) പോലും അബു പോയി യാത്ര ചോദിക്കുന്നു.
അബുവിന്റേയും ഐഷുമ്മയുടെയും പരിശുദ്ധ ഹജ്ജ് യാത്ര സഫലമാകുമോ എന്നുള്ളതാണ് പിന്നീട്.....

അനുബന്ധ വർത്തമാനം

സംവിധായകനായ സലിം അഹമ്മദിന്റെ ആദ്യ ചിത്രമാണിത്.

ഹാസ്യനടനായി മുദ്ര കുത്തപ്പെട്ടിരുന്ന സലിം കുമാറിന്റെ പ്രശംസനീയമായ അഭിനയത്തിനും സിനിമക്കും ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുകയും അതിലൂടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2011-ലെ അമേരിക്കൻ അക്കാഡമി അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക നാമനിർദ്ദേശം ഈ ചിത്രത്തിനു ലഭിച്ചു.

ചിത്രം 2011 -ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രത്യേക ജൂറി പുർസ്കാരം ലഭിക്കുകയും ചെയ്തു.

ദേശീയ അവാർഡ് നേടിയതിലൂടെ സിനിമ ശ്രദ്ധേയമായപ്പോൾ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനായി പ്ലേ ഹൗസ്, ഖാസ്, കലാസംഘം, വൈശാഘ തുടങ്ങിയവ മുന്നോട്ട് വന്നെങ്കിലും നായകനായ സലിം കുമാർ ലാഫിംഗ് വില്ല എന്നൊരു പുതിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയുണ്ടാക്കി അല്ലൻസ് മീഡിയയോടൊപ്പം പുറത്തിറക്കുകയായിരുന്നു.

സലിം കുമാർ സിനിമയുടെ ഡിസ്ട്രിബ്യൂഷനായി പുതുതായി ആരംഭിച്ച ലാഫിംഗ് വില്ല അദ്ദേഹത്തിന്റെ വീടിന്റെ പേരാണു.

ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 എന്ന ചിത്രം ആദമിന്റെ മകൻ അബുവിനോടൊപ്പം റിലീസ് ചെയ്യേണ്ടതായിരുന്നെങ്കിലും ആദമിന്റെ മകൻ അബുവിനു കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നതിനായി ബോംബെ മാർച്ച് 12 -ലെ നായകൻ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം റിലീസ് ഒരാഴ്ചത്തേക്ക് നീട്ടുകയുണ്ടായി.

നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിനു ആവറേജ് കളക്ഷൻ നേടാനേ കഴിഞ്ഞൊള്ളൂ.

 കരൺ ജോഹർ ഷാറൂഖ് ഖാനെ നായകനാക്കി സിനിമ ഹിന്ദിയിലെടുക്കുമെന്ന് വാർത്ത വന്നിരുന്നെങ്കിലും പിന്നീട് കരൺ ജോഹർ അതു നിഷേധിച്ചു.

സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അബ്ബാസ് കാളത്തോട് എട്ടു വർഷം മുമ്പിറങ്ങിയ തന്റെ ഷോർട്ട് ഫിലിമായ മരുപ്പച്ചയുടെ കഥയാണിതെന്ന് ആരോപിച്ചിരുന്നു.

Goofs
ഹൈദർ (സുരാജ്) മറ്റുള്ളവരുടെ കൂടെ നമസ്കരിക്കുന്ന രംഗത്തിൽ നെറ്റിയുടെ മുകൾ ഭാഗമാണു തറയിൽ മുട്ടിക്കുന്നത്. ഇസ്ലാം മതവിശ്വാസികൾ നമസ്കരിക്കുമ്പോൾ നെറ്റി മുതൽ മൂക്കു വരെയാണു തറയിൽ മുട്ടിക്കേണ്ടത്.
കഥാവസാനം എന്തു സംഭവിച്ചു?

ഹജ്ജിനു യാത്രാനുമതി ലഭിക്കുന്ന അബുവും അയിഷുമ്മയും ഹജ്ജ് ക്ലാസ്സും യാത്രക്കുള്ള സാമഗ്രികളും തയ്യാറാക്കി വരുമ്പോൾ ജോൺസനിൽ നിന്നും പ്ലാവ് പോടായിരുന്നെന്നും വിറകിനുള്ളത് പോലും അതിൽ നിന്നും ലഭിക്കില്ലെന്ന് അറിയുന്നു. എങ്കിലും വാഗ്ദാനം ചെയ്ത തുക നൽകാൻ ജോൺസൻ തയ്യാറായെങ്കിലും അതൊരു സഹായമായി കരുതേണ്ടതു കൊണ്ട് അബു സ്വീകരിക്കുന്നില്ല. അബുവിന്റെ വിഷമം മനസ്സിലാക്കി അയൽവാസിയായ അദ്ധ്യാപക സുഹൃത്തും പണം നൽകാൻ തയ്യാറാകുന്നെങ്കിലും ഹജ്ജിന്റെ നിയമങ്ങൾ അതനുവദിക്കാത്തതു കൊണ്ട് അബു സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഹജ്ജ് ദിനത്തിൽ അടുത്ത വർഷം പോകാമെന്നുള്ള ശുഭപ്രതീക്ഷയിൽ അബു പ്ലാവ് നിന്നിടത്ത് ഒരു തൈ നടുന്നതിലൂടെ സിനിമ അവസാനിക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, തൃശ്ശൂർ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം

ഡബിൾസ്

Title in English
Doubles (Malayalam Movie)
അതിഥി താരം
വർഷം
2011
റിലീസ് തിയ്യതി
Executive Producers
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Choreography
ടൈറ്റിൽ ഗ്രാഫിക്സ്