ഫാദേഴ്സ് ഡേ

കഥാസന്ദർഭം

യൌവ്വനത്തിന്റെ തുടക്കത്തിൽ കൂട്ട മാനഭംഗത്തിനിരയാവുകയും സഹോദരന്റെ സ്നേഹത്താലും പ്രയത്നത്താലും അതിജീവനം ചെയ്ത ഒരു യുവതിയുടെ ജീവിതത്തിൽ 22 വർഷങ്ങൾക്ക് ശേഷം പഴയ ക്രൂരതയെ ഓർമ്മിപ്പിക്കാനെത്തുന്ന അപ്രതീക്ഷിത സംഭവങ്ങൾ.

റിലീസ് തിയ്യതി
അതിഥി താരം
Fathers Day
2012
ഡിസൈൻസ്
വസ്ത്രാലങ്കാരം
അതിഥി താരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

യൌവ്വനത്തിന്റെ തുടക്കത്തിൽ കൂട്ട മാനഭംഗത്തിനിരയാവുകയും സഹോദരന്റെ സ്നേഹത്താലും പ്രയത്നത്താലും അതിജീവനം ചെയ്ത ഒരു യുവതിയുടെ ജീവിതത്തിൽ 22 വർഷങ്ങൾക്ക് ശേഷം പഴയ ക്രൂരതയെ ഓർമ്മിപ്പിക്കാനെത്തുന്ന അപ്രതീക്ഷിത സംഭവങ്ങൾ.

അനുബന്ധ വർത്തമാനം

*റസൂൽ പൂക്കുട്ടി ആദ്യമായി മലയാള സിനിമയിൽ (റസൂൽ പൂക്കുട്ടി ആയി) അഭിനയിക്കുന്നു.

*മുൻ മിസ് കേരളയായിരുന്ന ‘ഇന്ദു തമ്പി‘ ഈ സിനിമയിൽ ഉപനായിക വേഷം ചെയ്യുന്നു.

* ഷഹീൻ എന്ന പുതുമുഖം പ്രമുഖമായൊരു വേഷം ചെയ്യുന്നു.

കഥാസംഗ്രഹം

സഹോദരൻ ഗോപിനാഥിന്റെ(വിനീത്) സ്നേഹവാത്സല്യങ്ങൾ ആവോളമുണ്ടെങ്കിലും കടലിനെതിരെയുള്ള തന്റെ സ്വന്തം വീട്ടിൽ തനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന  സീതാലക്ഷ്മി(രേവതി) നഗരത്തിലെ ഒരു കോളേജിൽ അദ്ധ്യാപികയാണ്. തന്റെ കസിന്റെ മകൾ പ്രിയ (ഇന്ദു തമ്പി) ഒപ്പം താമസിക്കുന്നു. മദ്ധ്യവയസ്സിനോടടുത്തിട്ടും സീതാലക്ഷ്മി അവിവാഹിതയാണ്. ആർക്കിടെക്ടർ ഗോപിനാഥിനു തന്റെ സഹോദരി വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഒരുദിവസം അയാൾ തന്റെ മാത്തൻ(ലാൽ) എന്ന ഒരു സുഹൃത്തിനെ കോളേജിലേക്ക്ക് അയക്കുന്നു സീതാലക്ഷ്മിയെ പരിചയപ്പെടാൻ. കോളേജ് കാന്റീനിൽ വെച്ച് പരിചയപ്പെട്ട അയാൾ സീതാലഷ്മിയുടെ ഒപ്പം കോളേജിൽ പഠിച്ചിരുന്ന ആളായിരുന്നു. മാത്തൻ എങ്കിലും സീതാലക്ഷ്മിക്ക് അയാളെ ഓർമ്മ കിട്ടൂന്നില്ല. മാത്തൻ വിവാഹഭ്യർത്ഥന നടത്തുന്നുവെങ്കിലും സീതാലക്ഷ്മി തനിക്ക് സമ്മതിക്കാൻ വയ്യെന്ന് പറയുന്നു. ഒന്നുകൂടി ആലോചിക്കാൻ ആവശ്യപ്പെട്ട് അയാൾ തിരിച്ചു പോകുന്നു. ഇതിന്റെ പേരിൽ സീതാലക്ഷ്മി സഹോദരൻ ഗോപിയോട് പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സീതാലക്ഷ്മിയെ ഒരു പയ്യൻ പിന്തുടരുന്നതായി അവർക്ക് മനസ്സിലാകുന്നു. കോളേജിലും സൂപ്പർ മാർക്കറ്റിലും അങ്ങിനെ താനുള്ളിടത്തൊക്കെ ഈ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യം സീതാലക്ഷ്മി മനസ്സിലാക്കി. ഒരിക്കൽ തന്റെ വീടിനു മുൻപിൽ വെച്ച് തന്നെ വീക്ഷിച്ചിരുന്ന ആ പയ്യനെ സീതാലക്ഷ്മി വഴക്കു പറയുന്നു. തന്റെ പേര് ജോസഫ് കെ ജോസഫ് (ഷഹീൻ) എന്നു പരിചയപ്പെടുത്തുന്ന അയ്യൾ ഒരു റിസർച്ച് സ്റ്റുഡന്റ് ആണെന്നും ക്രിമിനോളജി എന്ന തന്റെ വിഷയത്തിനു വേണ്ടി ബലാത്സംഗത്തിനു ഇരയായ ആളുകളെ നിരീക്ഷിക്കുകയു അവർ എങ്ങിനെ ഈ ക്രൂരകൃത്യത്തിന്റെ അവസ്ഥയിൽ നിന്ന് അതി ജീവനം നടത്തിയെന്നൊക്കെ അറിയാനും വേണ്ടി വന്നതാണെന്നും പറയുന്നു. അയാളുടെ പരിചയപ്പെടുത്തൽ സീതാലക്ഷ്മിയെ കൂടുതൽ ക്രുദ്ധയാക്കുന്നു. അന്നു രാത്രി സീതാലക്ഷ്മി ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നു. ഗോപിനാഥും ഭാര്യയും സീതാലക്ഷ്മിയെ ആശ്വസിപ്പിക്കാനെത്തുന്നു. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് സീതാലക്ഷ്മിയുടെ കോളേജ് പഠനകാലത്ത് ഒരു രാത്രിയിൽ നാലു ചെറുപ്പക്കാരാൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനു ഇരയാക്കപ്പെട്ടവളായിരുന്നു സീതാലക്ഷ്മി.മാനസിക നില തകരാറിലായ അവരെ സഹോദരൻ ഗോപിനാഥ് ഏറെ പരിശ്രമിച്ചും സഹായിച്ചുമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സീതാലക്ഷ്മിയുടെ ജീവിതത്തെ സംരംക്ഷിക്കാൻ അന്നുമുതൽ എല്ലാ സമയവും ഗോപിനാഥ് തയ്യാറായിരുന്നു. ചികിത്സകൊണ്ടു ജീവിതത്തിലേക്ക് തിരികെ വന്ന സീതാലക്ഷ്മി പിന്നീട് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഒരുപാട് വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളിലേക്ക് സീതാലക്ഷ്മിയെ കൊണ്ടുപോകാൻ കാരണമായ ജോസഫ് എന്ന ചെറുപ്പക്കാരനെ ഗോപിനാഥ് കണ്ടെത്തി മർദ്ദിക്കുന്നു. അതറിഞ്ഞ സീതാലക്ഷ്മി അത് തെറ്റായിരുന്നുവെന്ന് ഗോപിയോട് ഉപദേശിച്ച് ആശുപത്രിയിൽ ചെന്ന് ജോസഫിനെ കാണുന്നു. അവിടെ വെച്ച് ഈ വിഷയം വീണ്ടും ജോസഫ് ചോദിച്ചുവെങ്കിലും ഈ വിഷയം ഇനിയൊരിക്കലും സംസാരിക്കരുതെന്ന് അവർ വിലക്കുന്നു.

മറ്റൊരു ദിവസം കോളേജിലെത്തി ജോസഫ് സീതാലക്ഷ്മിയെക്കണ്ട് അവർ അറിയാതിരുന്ന അല്ലെങ്കിൽ സമൂഹത്തെ അറിയിക്കാതിരുന്ന ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നു. സീതാലക്ഷ്മിക്ക് അത് താങ്ങാവുന്നതിനപ്പുറമായിരുന്നു. കോളേജ് മുറ്റത്തിന്റെ പടിക്കെട്ടിൽ സീതാലക്ഷ്മി ബോധരഹിതയായി വീണു.

റിലീസ് തിയ്യതി
പ്രൊഡക്ഷൻ മാനേജർ
നിർമ്മാണ നിർവ്വഹണം