കുടുംബചിത്രം

രതിനിർവ്വേദം

Title in English
Rathinirvedham(2011)
വർഷം
2011
റിലീസ് തിയ്യതി
Runtime
125mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

മുതിർന്ന സ്ത്രീകളോട് കൗമാരപ്രായമുള്ള യുവാക്കൾക്ക് തോന്നുന്ന ലൈംഗികമായ കൗതുകവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് രതിനിർവ്വേദം എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

കഥാസംഗ്രഹം

1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.

ചിത്രത്തിന്റെ റിവ്യൂ  ഇവിടെ വായിക്കാം.

വെബ്സൈറ്റ്
http://www.rathinirvedam.com
അനുബന്ധ വർത്തമാനം

എഴുപതുകളിൽ സൂപ്പർഹിറ്റായ ഭരതൻ ചിത്രമായ 'രതിനിർവ്വേദത്തിന്റെ" തന്നെ റീമേക്കാണീ ചിത്രം.

ഒരേ ഇതിവൃത്തം തന്നെ മൂന്നു തവണ കലാസൃഷ്ടിയാവുക എന്ന കൗതുകം രതിനിർവ്വേദത്തിനുണ്ട്. 1968ൽ പത്മരാജൻ എഴുതിയ "പാമ്പ്" എന്ന നോവൽ അന്നത്തെ കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ വാരിക എഡിറ്റർ കെ എസ് ചന്ദ്രനാണ് "രതിനിർവ്വേദം" എന്ന തലക്കെട്ടിലേക്ക് മാറ്റിയത്. പത്തു വർഷങ്ങൾക്ക് ശേഷം 1978ൽ സുപ്രിയഫിലിംസിനു വേണ്ടി ഹരിപോത്തൻ ഇത് സിനിമയാക്കിയപ്പോൾ ഭരതനാണ് സംവിധാനം ചെയ്തത്. 

പദ്മരാജന്റെ അടുത്ത സുഹൃത്ത് വിവരിച്ച സംഭവത്തെ ആസ്പദമാക്കി കഥയെഴുതുകയായിരുന്നു.

Editing
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പരസ്യം
Submitted by abhilash on Sat, 06/11/2011 - 20:21

സന്ദർഭം

Title in English
Sandarbham
വർഷം
1984
റിലീസ് തിയ്യതി
Direction
ഓഫീസ് നിർവ്വഹണം
അനുബന്ധ വർത്തമാനം

പ്രശസ്ത തമിഴ് അഭിനേത്രി സരിത ആദ്യമായി അഭിനയിച്ച മലയാള ചിത്രം

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
Art Direction
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
Submitted by Anonymous on Sun, 12/08/2013 - 23:53

കൃഷ്ണനും രാധയും

Title in English
Krishnanum Radhayum
വർഷം
2011
റിലീസ് തിയ്യതി
Runtime
165mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്ര വിവാഹിതരായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) രാധ ദമ്പതികളുടെ ദാമ്പത്യജീവിതവും പ്രശ്നങ്ങളുമാണ്‍ മുഖ്യപ്രമേയം

കഥാസംഗ്രഹം

വിദ്യാസമ്പന്നനായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) ഫ്ലെക്സ് ബോര്‍ഡ് ഡിസൈനിങ്ങും മറ്റു ആര്‍ട്ട് വര്‍ക്കുകളും ചെയ്യുന്ന ഒരു കലാകാരന്‍ കൂടിയാണ്. സത്യസന്ധനും നീതിമാനുമായ ജോണ്‍ ജോലിക്കൊപ്പം മ്യൂസിക് ആൽബങ്ങളും ചെയ്യുന്നുണ്ട്. ജോണ്‍ സ്നേഹിക്കുന്ന യുവതിയാണ് ഹിന്ദു മതക്കാരിയായ രാധ. ഇവരുടെ പ്രണയം രാധയുടെ അച്ഛന്‍ അറിയുന്നതോടെ ജോണിനെ കാണുന്നതില്‍ നിന്ന് രാധയെ വിലക്കുന്നു. എങ്കിലും ഇരുവീട്ടുകാരുടേയും എതിര്‍പ്പിനെ വകവെക്കാതെ ഇരുവരും വിവാഹിതരാകുന്നു. വീട്ടുകാരില്‍ നിന്നും ബഹിഷ്കൃതരാകുന്ന ഇരുവരും താമസിക്കാന്‍ ഒരു വീട് അന്വേഷിക്കുന്നു. ജോണിന്റെ സുഹൃത്തിന്റെ സഹായത്താല്‍ അവര്‍ക്ക് വിശ്വാസികളായ ഒരു ഹിന്ദു വിധവയും മകളും മാത്രമുള്ള ഒരു വീട് വാടകക്ക് താമസിക്കാന്‍ കിട്ടുന്നതിനു വേണ്ടി ജോണ്‍, കൃഷ്ണന്‍ എന്ന പേരു മാറ്റി അവിടെ താമസിക്കുന്നു. രാധക്ക് സ്ഥലം കൌണ്‍സിലറുടേ ഓഫീസില്‍ ഒരു ജോലി ലഭിക്കുന്നുവെങ്കിലും കൌണ്‍സിലര്‍ ആയ ജോസഫിന്റെ മോശം പെരുമാറ്റത്തിനു വിധേയയാകേണ്ടി വരികയും ചെയ്യുന്നു. അതോടേ രാധ ആ ജോലി രാജിവെക്കുന്നു. വാടക വീട്ടിലെ പെണ്‍കുട്ടി രുഗ്മിണി കവിതകള്‍ എഴുതുന്ന ശീലമുള്ളത് കൊണ്ട് ഒരു ആല്‍ബത്തിനു വേണ്ടി കൃഷ്ണന്‍ എന്ന ജോണ്‍ അവള്‍ക്ക് ഒരു അവസരം ഒരുക്കിക്കൊടുക്കുന്നു. രുഗ്മിണിയേയും അമ്മയേയും അവിടെ നിന്നിറക്കി സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന രുഗ്മിണിയുടേ അമ്മാവന്‍ കൃഷ്ണനേയും രുഗ്മിണിയേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിക്കുന്നു. ഇതിനിടയില്‍ ജോണിന്റെ അനുജന്‍ ഫൈനാന്‍സ് നടത്തുന്ന ജിമ്മിക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടാകുന്നു. അപ്രതീക്ഷിതമായി അവിടെയെത്തിയ ജോണിനു ജിമ്മിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ തലക്ക് ക്ഷതമേല്‍ക്കുന്നു. അസുഖം മൂലം വിശ്രമത്തിലായ ജോണിനു മരുന്നു വാങ്ങാന്‍ വേണ്ടി രാത്രിയില്‍ പുറത്തു പോയ രാധ അപ്രത്യക്ഷയാകുന്നു. അതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജോണ്‍ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിയുന്നു. സിനിമാ റിവ്യൂ ഇവിടെ വായിക്കുക.

അനുബന്ധ വർത്തമാനം
    • മലയാളത്തിലെ “ആദ്യ അമച്ച്വര്‍ ഫീച്ചര്‍ ഫിലിം” എന്നു വിളിക്കാവുന്ന ചിത്രം.
    • ഒരു സിനിമയുടെ പ്രധാന മേഖലകളില്‍ എല്ലാം ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നു.
    • ചിത്രം റിലീസാവുന്നതിനു മുമ്പ് തന്നെ ഇന്റർനെറ്റ് വഴി ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത പാട്ടുകളും ട്രെയിലറുമാണ് ഇതിന്റേത്.
    • പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നു.
    • എറണാകുളം കാനൂസ്, തൃശ്ശൂർ ബിന്ദു , ഷൊർണ്ണൂർ അനുരാഗ് എന്നീ തീയറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയിരുന്ന ഈ ചിത്രം ആദ്യ ഷോ തന്നെ ഹൗസ് ഫുള്ളായി ഓടുകയും മറ്റ് ഷോകൾക്ക് സിനിമ കാണാനുള്ള തിക്കും തിരക്കും അനുഭവപ്പെടുകയുമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
Cinematography
Goofs
പ്രത്യേകിച്ച് ഒന്നും തന്നെ ചൂണ്ടിക്കാണിക്കാൻ ഇല്ല.
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്

101 ചോദ്യങ്ങൾ

Title in English
101 Chodyangal

വർഷം
2013
റിലീസ് തിയ്യതി
കഥാസന്ദർഭം

ഒരു അഞ്ചാം ക്ലാസ്സുകാരൻ തന്റെ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചും തയ്യാറാക്കുന്ന 101 ചോദ്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

കഥാസംഗ്രഹം

അനിൽ കുമാർ ബൊക്കാറോ (മിനോൺ) എന്ന അഞ്ചാം ക്ലാസ്സുകാരൻ പതിവ് പോലെ സ്കൂളിലെത്തുമ്പോൾ പുതിയ അധ്യാപകനായ മുകുന്ദനെ (ഇന്ദ്രജിത്ത്) കണ്ട് മുട്ടുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തൻ കൂടിയായ മുകുന്ദൻ മാഷിനോട് ട്രെയിനിലെ വില്പനക്കായി  101 ചോദ്യങ്ങൾ എന്ന പേരിൽ ഒരു പുസ്തകം തയ്യാറാക്കാൻ സുഹൃത്ത്  ആവശ്യപ്പെടുന്നു. പുസ്തകത്തിലേക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ മുകുന്ദൻ മാഷ് തനിക്ക് പ്രത്യേക താല്പര്യം തോന്നിയ അനിൽകുമാർ ബൊക്കാറോയെ ഈ ദൗത്യമേൽപ്പിക്കുന്നു. ചോദ്യമൊന്നിന് ഒരു രൂപ പ്രതിഫലമായി നൽകാമെന്ന് പറഞ്ഞ് മാഷിനോട് തുടക്കത്തിൽ പൈസക്ക് വേണ്ടി ചോദ്യം തയ്യാറാക്കൽ നടത്താമെന്ന് സമ്മതിച്ച അനിൽകുമാർ, ഫാക്റ്ററിയിലെ ജോലി നഷ്ടപ്പെട്ട അച്ഛനും തൊഴിലുറപ്പ് പദ്ധതിക്ക് ദിവസക്കൂലി വേതനത്തിൽ ജോലി ചെയ്യുന്ന അമ്മയും ചിത്തഭ്രമമുള്ള ഇളയ സഹോദരിയുമടങ്ങുന്ന ദാരിദ്യ്രകുടുംബത്തിൽ തനിക്ക് നേരിടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ തയ്യാറാക്കുന്നു. ജീവിതഗന്ധിയായ അത്തരം ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയുമായി ദൗത്യം പുരോഗമിപ്പിക്കുന്ന അനിൽകുമാറിന് പല ചോദ്യങ്ങൾക്കും താൻ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങളുമുണ്ട്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിലെത്തുന്ന മകളെക്കുറിച്ചും  ജോലി നഷ്ടപ്പെട്ട  ഭർത്താവിനേക്കുറിച്ചും കുടുംബം നേരിടുന്ന ദരിദ്രപൂർണ്ണമായ ജീവിതം കണ്ട് നിസ്സഹായയായ അമ്മയുടെ വിഹ്വലതകളും മറ്റും അനിൽകുമാറിനെ കൂടുതൽ ചോദ്യങ്ങളിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. നൂറ് ചോദ്യങ്ങൾ പൂർത്തിയാക്കിയെന്ന് സന്തോഷപൂർവ്വം മാഷിനെ അറിയിക്കുന്ന അനിൽകുമാറിന് നൂറ്റിയൊന്നാമത്തെ ചോദ്യം ഒരു ദുരന്തമായി മുന്നിലേക്കെത്തുന്നു. നൂറ് ചോദ്യങ്ങൾക്ക് താൻ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങളുണ്ടെങ്കിലും അവസാനത്തെ ചോദ്യത്തിന് മാഷ് തന്നെ ഉത്തരം നൽകണം എന്ന് അനിൽകുമാർ ആവശ്യപ്പെടുന്നിടത്ത് ചിത്രമവസാനിക്കുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • പൊതുവേ ചെറു വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലൂടെയും മിനിസ്ക്രീനിലും ചലച്ചിത്രങ്ങളിലും വേഷമിട്ട സിദ്ദാർത്ഥ് ശിവ എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
  • കന്നിച്ചിത്രത്തിൽത്തന്നെ നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരമാണ് സംവിധായകനെത്തേടിയെത്തിയത്.
  • നായകകഥാപാത്രത്തെ അവതരിപ്പിച്ച മിനോൺ എന്ന ബാലതാരത്തിന്റെ "അനിൽകുമാർ ബൊക്കാറോയ്ക്ക്" മിനോൺ എന്ന വ്യക്തിയുടെ യഥാർത്ത ജീവിതത്തിലേക്ക് സാമ്യതകളേറെയുണ്ട്.
  • സംവിധായകന്റെ ജന്മഗ്രാമമായ കവിയൂരും അവിടുത്തെ ജനങ്ങളുടെയും കഥയാണ് സിനിമയുടെ പശ്ചാത്തലം.ഇവിടെ വച്ച് തന്നെയാണ് അത് ചിത്രീകരിച്ചതും.
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവല്ല, കവിയൂർ, പുളിക്കീഴ് എന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്.
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

ആറു സുന്ദരിമാരുടെ കഥ

Title in English
Aaru Sundarimaarude Kadha
വർഷം
2013
റിലീസ് തിയ്യതി
വിതരണം
ലെയ്സൺ ഓഫീസർ
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ഡിസൈൻസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

3 ഡോട്ട്സ്

Title in English
3 Dots
വർഷം
2013
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഭൂതകാലം വേട്ടയാടുന്ന മൂന്നുപേരുടെ വർത്തമാന ജീവിതം. ജയിൽ മോചനത്തിനുശേഷം നല്ല ജീവിതം ആഗ്രഹിച്ച മൂന്നുപേരേയും അവരറിയാതെ വീണ്ടും തെറ്റിലേക്ക് വലിച്ചിടുന്നവരുടേയും അതിൽ നിന്നു സാഹസികമായി രക്ഷപ്പെടുന്നതിന്റേയും കഥ കോമഡി എന്റർടെയ്നറായി പറയുന്നു.

Direction
കഥാസംഗ്രഹം

പല കാരണങ്ങളാൽ ജയിലിൽ അകപ്പെട്ടവരായിരുന്നു വിഷ്ണുവും(കുഞ്ചാക്കോ ബോബൻ) ലൂയിയും(ബിജു മേനോൻ) പത്ഭനാഭനെന്ന പപ്പനും(പ്രതാപ് പോത്തൻ) പപ്പൻ ബാങ്ക് ജീവനക്കാരനും വിവാഹിതനുമായിരുന്നു. ജയിലിൽ വെച്ച് മൂവരും പരിചയപ്പെടുകയും സൌഹൃദത്തിലാകുകയും ചെയ്യുന്നു. ജയിലിൽ വെച്ച് ഡോ. സാമുവൽ ഐസക് എന്ന കൌൺസിലർ ഡോക്ടറുടെ കൌൺസിലിങ്ങ് ഇവരിൽ മനം മാറ്റം ഉണ്ടാക്കുന്നു. ജയിൽ മോചനത്തിനുശേഷം മൂവരും പപ്പന്റെ ഫ്ലാറ്റിൽ താമസമാക്കുന്നു. അലസജീവിതവും മദ്യപാനവുമായി ലൂയി ദിവസങ്ങൾ തള്ളി നീക്കുന്നു. എന്നാൽ വിഭ്യാഭ്യാസമുള്ള വിഷ്ണു എന്തെങ്കിലും ഓഫീസ് ജോലിക്ക് ശ്രമിക്കുന്നുവെങ്കിലും വിഷ്ണുവിന്റെ പഴയ കാലം അറിയുമ്പോൾ പല ജോലിയും നഷ്ടമാകുന്നു. ‘പാസ്റ്റ് ഈസ് ദ പ്രസന്റ് പ്ലോബ്ലം’ എന്ന നിലയ്ക്കായിരുന്നു ഇവരുടെ കാര്യങ്ങൾ.

വീണ്ടും ഡോ. ഐസക് സാമുവലിനെ കണ്ടുമുട്ടുന്ന അവർ ഐസകിന്റെ നിർദ്ദേശമനുസരിച്ച് സ്വയം ജോലിക്ക് ശ്രമിക്കുന്നു. അതുപ്രകാരം പപ്പന്റെ ഓമ്നി വാൻ ആംബുലൻസ് ആയി മാറ്റുകയും സർവ്വീസ് നടത്തുകയും ചെയ്യുന്നു. മറ്റൊരുദിവസം ഐസക് തോമസ് മൂവരേയും കണ്ട് തന്റെ ഒരു ബന്ധുവിന്റെ ഡേ കെയർ നടത്താൻ സാധിക്കുമോ എന്നാവശ്യപ്പെടുന്നു. മൂവരും അത് സമ്മതിക്കുന്നു. ഇതിനിടയിൽ വിഷ്ണു ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. ലക്ഷ്മി(ജനനി) എന്ന ആ പെൺകുട്ടീയെ ടീച്ചർ ആയി ഡേ കയറിൽ അപ്പോയ്ന്റ് ചെയ്യുന്നു.

ഡോ ഐസക് തോമസിന്റെ വിവാഹ ജീവിതം കുഴപ്പത്തിലായിരുന്നു. ഭാര്യയുമായി പിണങ്ങി ജീവിക്കുന്ന അയാൾ വിവാഹ മോചനത്തിനായി കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. തന്റെ മകനെ പിരിഞ്ഞിരിക്കുന്നത് അയാൾക്ക് ഏറെ വിഷമമായിരുന്നു. വിവാഹ മോചന കേസ് വിജയിക്കുവാനും മകനെ തനിക്കു കിട്ടുവാനും ഡോ ഐസക് തോമസും വക്കീലും ഒരു തന്ത്രം പ്രയോഗിക്കുന്നു. മകനെ തട്ടിക്കോണ്ടു പോയതായി ക്രിയേറ്റ് ചെയ്യുക. അതിനു അയാൾ നിയോഗിക്കുന്നത് ഈ മൂവർ സംഘത്തെയാണ്. മൂവരും ഐസക് തോമസിന്റെ മകനെ കൂട്ടിക്കൊണ്ട് കൃഷ്ണഗിരിയിലേക്ക് പോകുന്നു. അവിടെ വെച്ച് ഡോക്ടറുടെ മകൻ മാത്തുണ്ണിയും മൂവർ സംഘവും വളരെ അടുപ്പത്തിലാകുന്നു.

എന്നാൽ മൂവർ സംഘം കരുതിയതുപോലെയായിരുന്നില്ല കാര്യങ്ങൾ.

അനുബന്ധ വർത്തമാനം

‘ഓർഡിനറി’ എന്ന സിനിമക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്നു. ഓർഡിനറി ഫിലിംസ് എന്ന പേരിൽ സംവിധായകനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച സിനിമ. മുൻ ചിത്രത്തിലെ പോലെത്തന്നെ കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Cinematography
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

റബേക്ക ഉതുപ്പ് കിഴക്കേമല

Title in English
Rebecca Uthup Kizhakkemala (Malayalam Movie)
വർഷം
2013
റിലീസ് തിയ്യതി
ലെയ്സൺ ഓഫീസർ
വെബ്സൈറ്റ്
http://rebeccauthup.in
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം

ഷട്ടർ

Title in English
Shutter

വർഷം
2013
റിലീസ് തിയ്യതി
Runtime
134mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരു ഷട്ടറിനുള്ളിൽ കുടുങ്ങിപ്പോകുന്ന ഒരാണും പെണ്ണൂം. അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന മറ്റൊരാൾ. ഷട്ടറിനപ്പുറവും ഇപ്പുറവും കുടുങ്ങിപ്പോകുന്ന ചിലരുടെ ആകുലതകൾ, ജീവിതങ്ങൾ.

കഥാസംഗ്രഹം

റഷീദ് (ലാൽ) ഗൾഫിൽ നിന്നു നാട്ടിലെത്തിയത് കോളേജ് വിദ്യാർത്ഥിനിയായ മകൾ ലൈല(റിയ സൈറ)യുടെ വിവാഹ നിശ്ചയത്തിനാണ്. മകൾ തന്റെ ക്ലാസ്സിലെ സുഹൃത്തുക്കളുമായുള്ള സൌഹൃദം റഷീദിനേയും ഭാര്യയേയും ആശങ്കപ്പെടുത്തുന്നതിനാൽ തുടർന്നും പഠിക്കണമെന്ന ലൈലയുടെ ആഗ്രഹത്തെ നിരാകരിച്ച്  ഉടനെ വിവാഹം നടത്തണമെന്നാണ് റഷീദ് തീരുമാനിക്കുന്നത്. റഷീദിന്റെ വീടിനോടു ചേർന്ന് ഒരു കടമുറി സ്ഥാപനമുണ്ട്. അതിലൊരു കടമുറി ഒഴിഞ്ഞു കിടക്കുകയാണ്. റഷീദ് ആ മുറി രാത്രി സുഹൃത്തുക്കളുമൊത്ത് കൂടുന്നതിനു ഉപയോഗിക്കുന്നു.

നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സുര(വിനയ് ഫോർട്ട്) രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ജൂനിയർ ആർട്ടിസ്റ്റ് സപ്ലെ ചെയ്യുന്ന വാസു(സാലു കൂറ്റനാട്)വിനേയും ഒരു പെൺകുട്ടിയേയും സുര ഒരു സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിക്കുന്നു. വാസു മുൻപ് പിമ്പ് ആയിരുന്നതുകൊണ്ട് സുര ആ വിശേഷങ്ങൾ തിരക്കുന്നു. അത്തരം വിഷയങ്ങളെക്കുറിച്ച് വാസു വാചാലനാവുന്നു. ലൊക്കേഷനിൽ നിന്ന് സുര തിരികെ പോരാൻ നേരമാണ് മറ്റൊരാൾ സെറ്റിൽ നിന്നും സുരയുടെ ഓട്ടോയിൽ കയറുന്നത്. സിനിമാ ഡയറക്ടർ മനോഹരൻ(ശ്രീനിവാസൻ) ഒരു സൂപ്പർ താരത്തെ കാണാൻ ഹോട്ടൽ മഹാറാണിയിലിക്കാണ് സുരയുടെ ഓട്ടോ വിളിക്കുന്നത്. എന്നാൽ ഹോട്ടലിലെത്തി ഓട്ടോയിൽ നിന്നിറങ്ങിപ്പോയ മനോഹരൻ സ്ക്രിപ്റ്റുകളടങ്ങിയ തന്റെ ബാഗ് ഓട്ടോയിൽ വെച്ച് മറന്നു. മനോഹരൻ ഓട്ടോ അന്വേഷിച്ചെങ്കിലും സുരയേയും ഓട്ടോയേയും കണ്ടെത്താനായില്ല.

രാത്രിയിൽ സുര സംഘടിപ്പിച്ച മദ്യവുമായി റഷീദും കൂട്ടുകാരും കടമുറിയിൽ മദ്യപിക്കുന്നു. മദ്യലഹരിയിലായ സുഹൃത്തുക്കളൂടെ ഇടയിൽ സുര രാവിലെ വാസുവിനേയും പെൺകുട്ടിയേയും കണ്ട കാര്യം പറയുന്നു. സുഹൃത്തുക്കളും ആ വിഷയത്തിൽ കൂടുന്നു. മദ്യം തീർന്നപ്പൊൾ റഷീദും സുരയും ബാറിൽ നിന്നു മദ്യം വാങ്ങാൻ വേണ്ടി പോകുന്നു. ബസ്സ് സ്റ്റോപ്പിൽ ഒരു സ്ത്രീ (സജിത മഠത്തിൽ) നിൽക്കുന്നത് റഷീദ് കാണുന്നു. സുര പറഞ്ഞ കഥകൾ റഷീദിൽ ഓർമ്മയിലെത്തുന്നു. അവരുമായി സംസാരിക്കാൻ സുരയെ റഷീദ് ഏർപ്പാട് ചെയ്യുന്നു. സുര ആ സ്ത്രീയുമായി റഷീദിനൊപ്പം ഓട്ടോയിൽ നഗരത്തിലെ ഹോട്ടലുകളിൽ മുറിയന്വേഷിക്കുന്നു. എന്നാൽ മുറി ലഭിക്കുന്നില്ല. ഒടുവിൽ റഷീദിന്റെ കടമുറിയിലെത്തുന്നു. റഷീദിനേയും സ്ത്രീയേയും കടമുറിയിലാക്കി സുര ഭക്ഷണം വാങ്ങാൻ പുറത്തു പോകുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ കടയുടെ ഷട്ടർ സുര പുറത്തു നിന്നു താഴിട്ട് പൂട്ടുന്നു. എന്നാൽ പുറത്ത് പോയ സുരയെ ട്രാഫിക് പോലീസ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു.

ഷട്ടറിനകത്ത് കുടുങ്ങിപ്പോയ റഷീദിന്റേയും സ്ത്രീയുടേയും അവസ്ഥകളും അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന സുരയുടേയും ബാഗ് തിരികെ വാങ്ങാനുള്ള മനോഹരന്റേയും ശ്രമങ്ങളാണ് പിന്നെ.

അനുബന്ധ വർത്തമാനം

ജോയ് മാത്യു എന്ന സംവിധായകന്റെ ആദ്യ ചിത്രം. ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ലെ പ്രധാന നടനായി അഭിനയിച്ച നടനാണ് ജോയ് മാത്യു. പിന്നീട് നാടക പ്രവർത്തകനായി.

ഈ ചിത്രത്തിലെ അഭിനയത്തിനു സജിതാ മഠത്തിലിനു 2012ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

വർഷങ്ങൾക്കു മുൻപ്  ജോയ് മാത്യു നായകനായ അമ്മ അറിയാൻ (1986) സിനിമയുമായി സഹകരിച്ച പ്രൊഫ ടി ശോഭീന്ദ്രനും , മധു മാസ്റ്ററും ഈ സിനിമയിൽ അഭിനയിച്ചു.

ഓഡിയോഗ്രാഫി
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട് (പറമ്പിൽക്കടവ്, തിക്കോടി, പയ്യോളി)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by Kiranz on Sun, 01/06/2013 - 01:52