(നിശ്ചലഛായാഗ്രാഹകൻ/സ്റ്റിൽ ഫോട്ടോഗ്രാഫർ). മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്ത് അതളൂരിൽ പരമേശ്വരന്റേയും കമലാക്ഷിയുടേയും മകനായി ജനനം. തവനൂർ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലെ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി അസിസ്റ്റന്റായി തുടങ്ങി. 1999 ൽ റിലീസ് ചെയ്ത സംവിധായകൻ ശ്യാമപ്രസാദിന്റെ ‘അഗ്നിസാക്ഷി’ എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ സുരേഷ് മെർലിനൊപ്പം അസിസ്റ്റന്റായി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ശങ്കരൻ മൊണാലിസ, രാമലിംഗം, സൂര്യാ പീറ്റർ, സൂര്യാ ജോൺസ്, മോഹൻ സുരഭി എന്നീ സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. 2007 ൽ റിലീസായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നിശ്ചല ഛായാഗ്രാഹകനായി. തുടർന്ന് ‘ഒരു പെണ്ണും രണ്ടാണും’, ലിവിങ്ങ് ടുഗദർ, ‘അസുരവിത്ത്’, ‘ഈ തിരക്കിനിടയിൽ’, നമ്പർ 66 മധുര ബസ്സ് അടക്കം നിരവധി ചിത്രങ്ങൾ. കഴിഞ്ഞ പതിനാലു വർഷത്തോളമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.
- 1234 views