തമിഴ് നാട്ടീലെ രാമേശ്വരത്ത് ഭീകര വിരുദ്ധ ഫോഴ്സിന്റെ ഒരു ഓപ്പറേഷനില്‍ നിന്ന് തലനാരിഴക്ക് മൂന്നു ഭീകരര്‍ രക്ഷപ്പെടുന്നു. അവരുടെ അടുത്ത ലക്ഷം കൊച്ചിയായിരുന്നു. അവര്‍ സുരക്ഷിതരായി കൊച്ചിയിലെത്തി നഗരത്തില്‍ പലയിടങ്ങളിലും ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നു.
കൊച്ചി നഗരത്തിലെ ഏറിയപങ്കു ഭൂമിയും ന്യൂ ഇന്ത്യ ബില്‍ഡേഴ്സ് കമ്പനിയുടെ കയ്യിലാണ്‍.കമ്പനിയുടെ ഉടമ വില്ല്യംസ് (അനില്‍ ആദിത്യന്‍) പാവങ്ങളെ ചതിച്ചും കൊന്നും വാങ്ങിയതാണ് ഈ സ്ഥലങ്ങള്‍. വില്ല്യംസിന്റെ പുതിയ പ്രൊജക്റ്റിനു സമീപം താമസിക്കുന്ന ശങ്കരന്‍ നമ്പൂതിരിയുടെ (ടീ. പി മാധവന്‍) വസ്തു കൂടി വില്യംസിനു സ്വന്തമാക്കണമെന്നുണ്ട്. കൊടൂക്കാന്‍ ശങ്കരന്‍ നമ്പൂതിരിയും മകനും (സുധീഷ്) തയ്യാറല്ല. വസ്തു സ്വന്തമാക്കാന്‍ വില്യംസ് ഇരുവരേയും ഒരു വാഹനാപകടമെന്നോണം കൊലപ്പെടുത്തുന്നു.
കൊച്ചിയിലെ എണ്ണമറ്റ ദുരൂഹ മരണങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയയും കൊട്ടേഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം നഗരത്തെ ഭീദിതമാക്കുന്നുവെന്ന് കണ്ട് കേരള മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന്, പല ഉത്തരേന്ത്യന്‍ ജില്ലകളിലും കളക്ടറായി സേവനമനുഷ്ഠിച്ചിട്ടൂള്ള, മുന്‍പ് കേരളത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അവിനാശ് വര്‍മ്മ ഐ എ എസ് (സുരേഷ് ഗോപി) നെ പ്രത്യേക അനുമതിപ്രകാരം എറണാകുളം ജില്ലയുടെ കളക്റ്ററായി നിയമിക്കുന്നു. രാജ ഭരണം പോയെങ്കിലും കൃഷ്ണവിലാസം കൊട്ടാരത്തിലെ ഇളമുറത്തമ്പുരാനായ അവിനാശ് വര്‍മ്മ നാട്ടിലേക്ക് തിരിച്ചു വരുന്നതില്‍ ഏറെ സന്തോഷിക്കുന്നു ചേട്ടന്‍ മഹേന്ദ്ര വര്‍മ്മ(നെടുമുടി വേണു) യും അമ്മയും (കവിയുര്‍ പൊന്നമ്മ) മറ്റു കുടൂംബാംഗങ്ങളും.
പക്ഷെ കൊച്ചിയിലെ അവിനാശ് വര്‍മ്മയുടെ പ്രവര്‍ത്തനങ്ങള്‍ സുഖകരമായിരുന്നില്ല. ആദ്യ ദിനങ്ങളില്‍ തന്നെ അദ്ദേഹം മനസ്സിലാക്കുന്നു, കൊച്ചിയിലെ ന്യൂ ഇന്ത്യ ബിലേഡേര്‍സ് ഗ്രൂപ്പിന്റെ തലവന്‍ വില്യംസും അയാള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ജോര്‍ജ്ജ് മാത്യു (ബാബുരാജ്) മേയര്‍ മഹാലക്ഷ്മി (മോഹിനി) വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ (അലിയാര്‍) തുടങ്ങി അധികാരികളും കൊട്ടേഷന്‍ ടീമുകളും എല്ലാം ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുകയാണെന്ന്. പശ്ചിമ കൊച്ചിയിലെ ഒരു വിഭാഗം ചെറുപ്പക്കാരും അവര്‍ക് നേതൃത്വം കൊടുക്കുന്ന അരുന്ധതി (മേഘ) എന്ന ആക്റ്റിവിസ്റ്റും ഒരു ദിവസം മേയറെ ബന്ദിയാക്കുന്നു. നിജസ്ഥിതി മനസ്സിലാക്കിയ ജില്ലാ കളക്റ്റര്‍ അരുന്ധതിയുടേയും സംഘത്തിന്റേയും വ്യവസ്ഥകള്‍ അംഗീകരിച്ച് അവരെ വെറുതെ വിടുന്നു. മാത്രമല്ല അരുന്ധതിയുടേ പ്രദേശത്തെ ജനങ്ങളുടെ കുടീവെള്ള പ്രശ്നം ഒറ്റ ദിവസം കൊണ്ടും കളക്ടര്‍ അവിനാശ് വര്‍മ്മ പരിഹരിക്കുന്നു. സാധാരണ ജനങ്ങള്‍ കളക്റ്റര്‍ക്കൊപ്പം നില്‍ക്കുന്നു. വില്യംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരമായി തടസ്സം നില്‍ക്കുന്ന കളക്റ്റര്‍ക്കെതിരെ വില്യംസ് കരുനീക്കങ്ങള്‍ ആരംഭിക്കുന്നു. അവിനാശ വര്‍മ്മയുടെ ചേട്ടന്‍ മഹേന്ദ്ര വര്‍മ്മ നടത്തുന്ന കോവിലകം ബില്‍ഡേഴ്സ് ഗ്രൂപ്പുമായി വില്യംസ് ഒരു സംയുക്ത ബിസിനസ്സ് സംരംഭം ആരംഭിക്കുന്നു. വില്യംസിന്റെ ഈ ബുദ്ധിപരമായ നീക്കത്തിനു പിന്നില്‍ മഹേന്ദ്ര വര്‍മ്മയുടെ കുടൂംബത്തിലെ ചിലരും ഉണ്ടായിരുന്നു.
ശങ്കരന്‍ നമ്പൂതിരിയുടെ സ്വത്ത് ജില്ലാ രജിസ്ട്രാറുടെ സഹായത്തോടേ കൈക്കലാക്കിയ വില്യംസിന്റെ പ്രൊജക്റ്റ് പ്രവര്‍ത്തനങ്ങള്‍ കളക്റ്റര്‍ നിയമ നടപടികളോടെ നിര്‍ത്തലാക്കി വില്യംസിനെ അറസ്റ്റ് ചെയ്യിക്കുന്നു. ആസ്മാ രോഗിയായ വില്യംസ് ലോക്കപ്പില്‍ കിടന്ന് മരിക്കുന്നു. വില്യംസിന്റെ മരണത്തോടേ വില്യംസിന്റെ സഹോദരന്‍ ജോണ്‍ ക്രിസ്റ്റഫര്‍ (രാജീവ്) വിദേശത്തു നിന്നും കേരളത്തിലെത്തി ന്യൂ ഇന്ത്യാ ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ ഭരണമേറ്റെടുക്കുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ ബന്ധങ്ങളുള്ള ക്രിസ്റ്റഫറിനു വില്യംസിന്റെ മരണത്തിനു പ്രതികാരം ചെയ്യണം. തനിക്കൊപ്പം നില്‍ക്കുന്ന അധികാര വര്‍ഗ്ഗത്തെ കൂട്ടുപിടിച്ച് ക്രിസ്റ്റഫര്‍ ജില്ലാ കളക്റ്റര്‍ അവിനാശ വര്‍മ്മക്കെതിരെ കരുക്കള്‍ നീക്കി. പിന്നിട് ഇരുവരുടേയും നേര്‍ക്ക് നേര്‍ പോരാട്ടങ്ങളാണ്....
ചിത്രത്തിന്റെ വിശദമായ റിവ്യൂ ഇവിടെ വായിക്കാം