സൂര്യനാളം പൊൻ വിളക്കായ്

സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാൻ തിമൃതകതോം
തകതിമൃതോം  (സൂര്യനാളം..)

അരയന്നച്ചുണ്ടൻ വള്ളം തുഴയാൻ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങൾ
പരിവാരം മറ തീർക്കും പടിമേലുണ്ടേ
മുടി മേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പായാരം കൊഞ്ചി പഴമ്പാട്ടും മൂളി
ഇടിവാളും തോൽക്കും മിഴി രണ്ടും വീശി
കൊമ്പില്ലാക്കൊമ്പൻ പോലൊരു പെണ്ണാളല്ലോ
അവൾ തിന്തതിമൃതകൃതോം   (സൂര്യനാളം..)

താരാംബരം പൂക്കും

Title in English
thaarambaram pookkum

താരാംബരം പൂക്കും തളിർമിഴിയിൽ നിന്റെ
താരണി വെണി തൻ ചുരുളിഴയിൽ
മേടനിലാവിന്റെ പൂമ്പീലിയണിയിക്കും
മാരചന്ദ്രോദയം കണി കണ്ടു ഞാൻ (താരാംബരം...)

ആയിരം തിരി കത്തുമമ്പലമുറ്റത്തൊ
രായിരത്തൊന്നാം തിരിയായ് നീ
നീൾ വിരൽത്തുമ്പിനാൽ തൊട്ടപ്പോളാളിയോ
നിൻ മണിക്കവിളിലെ കനകനാളം നിൻ
പുഞ്ചിരിക്കതിരിലെ പ്രണയതാളം (താരാംബരം..)

താമരത്തളിരോലും നിന്നുടൽ മൂടുമീ
പൊൻ നിറച്ചേലയായ് ഞാൻ മാറവേ
തങ്കത്തിൻ മാറ്റുള്ളോരംഗലാവണ്യമേ
നീയെന്റെ മനസ്സിലെ കവിതയായി
നിൻ ചന്ദനക്കുളിർച്ചിരി പൂത്തിരിയായ് (താരാംബരം..)

Raaga

ഓലച്ചങ്ങാലീ ഓമനച്ചങ്ങാതീ

കിന്നരിപ്പൂവേ കിങ്ങിണിപ്പൂവെ
മഞ്ഞണിക്കാവിൻ കുഞ്ഞരിപ്പൂവേ

ഓലച്ചങ്ങാലി  ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ (2)
ആവണിപ്പാൽ നിലാപ്പീലി തരാം ഞാൻ
ആലിലത്തലിയും കൊണ്ടുവരാം ഞാൻ
കളിചിരിയിൽ  തരിവളകൾ കിലുകിലുങ്ങുന്നു ഹോയ് (ഓലച്ചങ്ങാലീ..)

കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോൾ
കാഞ്ചനത്താരകം കണ്ണിലുദിയ്ക്കുമ്പോൾ (2)
താമരത്തൂവിരൽ മെയ്യിൽ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറ വിരിയായ്
മനമതിൽ വിതറിയ നറുമലരിതളായ്
മിഴികൾ ശലഭമായ് (ഓലച്ചങ്ങാലി..)

പറയുമോ നീലവാനമേ

പറയുമോ നീലവാനമേ
പൊലിയുമോ പുണ്യതാരകം
ഇതൾ മൂടുമെൻ കിനാവിൽ
തെളിയുന്ന വിൺഗീതം
മുറിവാർന്നൊരെന്റെയുള്ളിൽ
മുറുകുന്ന ശ്രീരാഗം (പറയുമോ...)

ഒരു നേർത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചിൽ നിൻ മൗനം
ഒരു മൂകസാക്ഷിയായ് എരിയുന്നു ദൂരെ നിൻ നാളം
പാതിവഴി പിന്നിടും നിന്റെ പദയാത്രയിൽ
പാതിരകളെയ്തൊരീ ശാപശരമേൽക്കവേ
ശുഭതാരകേ എരിതീയിലോ നീറും ജന്മം (പറയുമോ..)

തങ്കത്തിങ്കൾക്കിളിയായ് കുറുകാം

തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)

ഭജരേ ഭജരേ ശ്യാമഹരേ

Title in English
Bhajare Bhajare Syamahare

ഭജരേ ഭജരേ ശ്യാമഹരേ
രാഗവിലോപം പാടുകയല്ലോ
രാഗവസന്തം തിരയുകയല്ലോ
രാധാ ഓ..(ഭജരേ....)

മാധവസന്ധ്യേ നിൻ മടിയിൽ
മൗനപരാഗം നീ തിരഞ്ഞു
ഇനിയും വരുവാൻ വൈകുകയോ
ഹൃദയം കവരാൻ മറക്കുകയോ (ഭജരേ..)

പാർവണരാവാം നിൻ മനസ്സിൽ
പ്രേമസുഗന്ധം നീ പകർന്നു
മുരളീനാദം കേൾക്കുകയായീ
മധുരം നെഞ്ചിൽ നുരയുകയായ് (ഭജരേ..)

----------------------------------------------------------------

കാനനക്കുയിലേ

Title in English
Kananakkuyile

കാനനക്കുയിലേ കാതിലിടാനൊരു
കാല്‍പ്പവൻ പൊന്നു തരാമോ
കനകനിലാവേ കൈയ്യിലിടാനൊരു
മോതിരക്കല്ലു തരാമോ
മാരനിവൻ വരും മംഗല്യരാവിൽ
പെണ്ണിനു മെയ് മിനുങ്ങാൻ (കാനന...)

തനിച്ചിരിക്കെ എനെ വിളിച്ചുണർത്തും
സ്നേഹപരാഗം നീ
മനസ്സിനുള്ളിൽ എന്നും ഒളിച്ചു വെയ്ക്കും
മാസ്മരഭാവം നീ
സ്വപ്നം കാണും പെണ്ണിനെ വരവേൽക്കാൻ വന്നു ഞാൻ
താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുൽകി നീ
മറക്കില്ല നിന്നെ (കാനന..)

തട്ടണ മുട്ടണ തട്ടാനുണ്ടൊരു

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി
ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി
അഡ ഡോക്ടറേ ലഡു തിന്നെട
എന്റെ വാവയ്ക്ക് വാവാവം (തട്ടണ...)

പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം
ഇവളനുരാഗ പൂജാരിണി
ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം
ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ
പട കൂട്ടണം പല കൂട്ടരേ എന്റെ സ്നേഹത്തിൻ തേരോത്സവം (തട്ടണ..)

കോമളവല്ലി നല്ല താമരയല്ലി

കോമളവല്ലി നല്ല താമരയല്ലീ
കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി
അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ
ചാന്തണിഞ്ഞാട്ടെ ചങ്കിൽ പൊട്ടു തൊട്ടാട്ടെ
കസവേ കസറെടി സരിഗമക്കരിമ്പേ (കോമളവല്ലി..)

ഒന്നേ കണ്ടുള്ളൂ ഞാൻ ഒന്നേ മിണ്ടിയുള്ളൂ
അന്നേ തൊട്ടെന്നുള്ളിനുള്ളിൽ നീയേ കൂടെയുള്ളൂ
ഒന്നേ തൊട്ടുള്ളൂ ഞാൻ ഒന്നേ മുത്തിയുള്ളൂ
തുള്ളി വന്നൊരു പുള്ളിമാനിന്റെ കള്ളക്കടക്കണ്ണേ
ഉള്ളിന്നുള്ളിലെ വെണ്ണിലാവിന്റെ വെള്ളരിപ്പൂക്കരിമ്പേ (കോമള..)

സുന്ദരിയേ സുന്ദരിയേ

Title in English
Sundariye sundariye

വാനത്തിലെ എരിയിതൊരു വട്ടവിളക്ക് അത്
വണങ്കിടവേ ഏറ്റിവെച്ചോ കുത്തു വിളക്ക്
ചന്തിരൻ നമ്മക്ക് ദൈവമെടീ അതേ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി

സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ
തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട് (2)
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ )      (സുന്ദരിയേ..)