ഒറ്റക്കാലിൽ തപസ്സു ചെയ്യും

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ (2)
നീ ഒളികണ്ണാൽ ചൂണ്ടലിടുന്നത് ഞങ്ങള് കണ്ടേ (ഒറ്റക്കാലിൽ..)

മാനത്തു കണ്ണുള്ള പൂമീനാണേ പാവം പൂമീനാണേ
മാണിക്യച്ചിറകുള്ള പൂമീനാണേ കുഞ്ഞു പൂമീനാണേ
മീനിനെകൊത്തിപ്പറന്നതാരോ (2)
ഒന്നു  പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..)

താമര പൂക്കുന്ന പാടമാണേ കായൽ പാടമാണേ
താറാവുറങ്ങുന്ന നേരമാണേ അന്തി നേരമാണേ
പൂമീനെ റാഞ്ചിപ്പറന്നതാരോ (2)
ഒന്നു  പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..)

Film/album

താഴമ്പൂക്കുടയൊന്നു നിവരുന്നേ

ഓ..ഓ..ഓ..
താഴമ്പൂക്കുടയൊന്നു നിവരുന്നേ അതിൻ
താഴെ വാ കുട്ടനാടൻ പുലരിപ്പെണ്ണേ (2)
കുട്ടനാടൻ പുലരിപ്പെണ്ണേ പെണ്ണെ പെണ്ണെ പുലരിപ്പെണ്ണേ
കുട്ടനാടൻ പുലരിപ്പെണ്ണേ
താതെയ്യം താളത്തിൽ
കായൽചിറ്റലകൾ നിൻ
കാലിൽ പൊൻ കൊലുസു ചാർത്തും നിന്റെ
കാലിൽ പൊൻ കൊലുസു ചാർത്തും (താഴമ്പൂ..)

നാളെയ്ക്കു കല്യാണം
പുന്നെല്ലേ പുതുമോളേ (3)
നാണിച്ചു നീയെന്തേ തല ചായ്ക്കുന്നു (2)
പൊന്നാര്യൻ കൊയ്യാനും
പുന്നാരം പറയാനും (2)
പൊന്നരിവാൾക്കിളികളെത്തും
പൊന്നരിവാൾക്കിളികളെത്തും (താഴമ്പൂ...)

Film/album

ഒടുവിൽ നീയും

Title in English
Oduvil neeyum

ഒടുവിൽ നീയും നിന്റെ ദുഃഖങ്ങളും
ഒരു കൊച്ചു തോണിയും മാത്രം
പിന്നിൽ പകലിൻ ചിതയെരിയുന്നു
മുന്നിലിനിയൊരു തീരമുണ്ടോ (ഒടുവിൽ..)

വിധിയൊരു കല്ലെടുത്തെറിഞ്ഞു പക്ഷികൾ
പല പാട് പാറിപ്പറന്നു (2)
ഹരിതവനങ്ങളിലഗ്നി പടർന്നു
മരണം സട കുടഞ്ഞുണർന്നു നിൻ പ്രിയ
ഹരിണങ്ങൾ വീണു പിടഞ്ഞു
വീണു പിടഞ്ഞു
തീയലമാലകളുയർന്നു പാറും
തീരമേ വിട നൽകൂ (ഒടുവിൽ..)


കദളീവനക്കുളുർ നിഴലിൽ നിന്നുടെ
കളിവീട് കത്തിയെരിഞ്ഞു (2)
അരിമണി നൽകി വളർത്തിയ പ്രാവുകൾ
അവിടെ ചിറകറ്റു പിടഞ്ഞു
ജീവിത ശിഖരങ്ങളെത്ര കരിഞ്ഞു
എത്ര കരിഞ്ഞു

Film/album
Year
1981

പഞ്ചാരപ്പാട്ടു പാടും

Title in English
Panjcharappaattum paadum

പഞ്ചാരപ്പാട്ടു പാടും
രണ്ടോമല്‍പ്പൈങ്കിളികൾ
കൂടു കൂട്ടാൻ വന്നല്ലോ
താമരപ്പൈങ്കിളികൾ

മിന്നാമിന്നികൾ നൂത്തെടുത്ത
പൊന്നും നൂലിൽ പൊന്നും നൂലിൽ
മിന്നു കെട്ടാൻ കാത്തിരിക്കണ
പൂമരക്കൊമ്പിൽ
പൂമരക്കൊമ്പിൽ (പഞ്ചാര..)

പൂങ്കാവുകളിൽ പിച്ച വയ്ക്കും
കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ
നിന്റെ ചുണ്ടിൽ തേൻ പുരട്ട്ണ്
പൈങ്കിളിക്കൊഞ്ചൽ പൈങ്കിളിക്കൊഞ്ചൽ (പഞ്ചാര..)

നീലക്കാടുകൾ നൃത്തം വെയ്ക്കും
മാനം നീളേ മാനം നീളെ
കൂടു വയ്ക്കാനെത്തിയല്ലോ
നക്ഷത്രക്കിളികൾ
ഓമനക്കിളികൾ (പഞ്ചാര..)

സായംസന്ധ്യയിൽ ഒരു നോവിൻ സൂര്യനായ്

Title in English
Sayam sandhyayil

സായംസന്ധ്യയിൽ ഒരു നോവിൻ സൂര്യനായ്
ഇരുളിന്റെ കോണിൽ എരിയുന്നു നീയെനിക്കായ്
ഓരോ മാത്രയും നീയെൻ യാത്രയിൽ
എനിക്കായി നേരും മനസ്സിന്റെ മന്ത്രങ്ങൾ നീ

കൊളുത്തുന്നു നീയെൻ കിഴക്കിന്റെ കോണിൽ
ഉഷസ്സിന്റെ മലർത്താരക്മ്
ചുരത്തുന്നു നീയെൻ മനസ്സിന്റെ ചുണ്ടിൽ
കനിവിന്റെ മണിപ്പാൽക്കുടം
എന്നുയിരേ എന്നുലകേ
നീയെന്റെ മാത്രം താരാട്ടു പാട്ടല്ലയോ

നീലയാമിനീ നിൻ കരളിൻ

Title in English
Neelayamini nin

നീലയാമിനീ നിൻ കരളിൻ നൊമ്പരം
മൂകതാരമായ് ഒരു മിഴിനീർത്തുള്ളിയാ
ഇനിയും മനസ്സേ നിറമേറുമോർമ്മകൾ
കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

ലയമൗനം സ്വരമാകും വിഷാദവീണയായ് ഞാൻ
അതിലോലം മൃദുവിരലോടാൻ
ഇനിയും കൊതിയായ്
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

കണിമഞ്ഞിൻ കുളിരോലും നിലാവിലാമ്പൽ പോലെ
മനമൊന്നായ് ഇരു തനുവൊന്നായ്
അലിയാൻ കൊതിയായ്
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

-----------------------------------------------------------------

വിണ്ണിലെ പൊയ്കയിൽ

Title in English
Vinnile Poykayil

വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)

മൂടൽമഞ്ഞിനാൽ മണി
പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
കുഞ്ഞു പൂക്കളാൽ അതിൽ
കസവണിക്കരയിടുമരുവികളിൽ
പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ... (വിണ്ണിലെ..)

Year
1997

മാരിവിൽപ്പൂങ്കുയിലേ

മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ
മനം നൊന്തു പാടുമീ മലർക്കിളിചുണ്ടിലെ
പരിഭവം കേൾക്കാതെ പറന്നേ പോകയോ
ആരും കാണാക്കന്നിക്കൊമ്പത്താടാൻ വായോ
തമ്മിൽ കൊഞ്ചിച്ചാടാൻ വായോ ഇതു വഴിയേ (മാരിവിൽ..)

കറുകപ്പൂപ്പാടത്തെ കാറ്റിൻ തണുതനലിൽ
ഒരു പൂവാലിപ്പയ്യോ ഇണയെത്തിരയുന്നു
ഇളമാവിൻ കൊമ്പത്തെ കൂട്ടിൽ കുനു കൂട്ടിൽ
ഇരു കുറുവാലൻ കിളികൾ തമ്മിൽ കുറുകുന്നു
ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ
ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ
അകന്നേ പോകയോ (മാരിവിൽ..)

വാർത്തിങ്കളാൽ മാറിൽ

വാർത്തിങ്കളാൽ
മാറിൽ വര ഗോരോചനം
ചാർത്തുമൊരു യാമം ധന്യയാമം
പൂപ്പാലമേൽ
ദേവയുഗ ഗന്ധർവനെ തേടുമൊരു
യാമം ബ്രഹ്മയാമം
ഉമയായ് രമയായ് ഉണരൂ വരദേ (വാർതിങ്കൾ...)

മൂകമായ് നിൽക്കും രാവിൻ വരവീണയിൽ
തൂവിരൽ തുമ്പാൽ ചാർത്തും സ്വരചന്ദനം
താന്തമായാടും കാറ്റിൻ കാൽച്ചില്ലമേൻ
ആർദ്രമായ് ചേർക്കാം മിന്നും മണിനൂപുരം
പത്മനാഭപാഹി രിപഗസാര  ഗുണവസന ശൗരേ ആ‍.. (വാർതിങ്കളാൽ..)

വെള്ളിനിലാ തുള്ളികളോ

വെള്ളിനിലാ തുള്ളികളോ
കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ
പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൽ
തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം  (വെള്ളിനിലാ..)

മറഞ്ഞു നിന്നതെന്തിനെൻ
മനസ്സിലെ കുങ്കുമം
തളിർ വിരൽത്തുമ്പിനാൽ
കവർന്നു നീയിന്നലെ
ജന്മ തടങ്ങളിലൂടെ വരും
നിൻ കാല്പാടുകൾ പിൻ തുടരാൻ
പിന്നെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാൻ
മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു
പൊൻ തിരിയായ് ഞാൻ പൂത്തുണരാൻ (വെള്ളിനിലാ..)