കിന്നരിപ്പൂവേ കിങ്ങിണിപ്പൂവെ
മഞ്ഞണിക്കാവിൻ കുഞ്ഞരിപ്പൂവേ
ഓലച്ചങ്ങാലി ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ (2)
ആവണിപ്പാൽ നിലാപ്പീലി തരാം ഞാൻ
ആലിലത്തലിയും കൊണ്ടുവരാം ഞാൻ
കളിചിരിയിൽ തരിവളകൾ കിലുകിലുങ്ങുന്നു ഹോയ് (ഓലച്ചങ്ങാലീ..)
കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോൾ
കാഞ്ചനത്താരകം കണ്ണിലുദിയ്ക്കുമ്പോൾ (2)
താമരത്തൂവിരൽ മെയ്യിൽ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറ വിരിയായ്
മനമതിൽ വിതറിയ നറുമലരിതളായ്
മിഴികൾ ശലഭമായ് (ഓലച്ചങ്ങാലി..)
പൊന്നോടക്കുഴലൂതും പുലർകാലതീരങ്ങൾ
പൊൻ നിറക്കോടിയിൽ മൂടിയൊരുങ്ങുമ്പോൾ(2)
പാൽ മരച്ചില്ലകൾ പനിനീരിൽ മുങ്ങിയോ
പഞ്ചമമാരോ പൂങ്കാറ്റിൽ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതിലുണരുമൊരനിതര ദളമായ്
കനവു കവിതയായ് (ഓലച്ചങ്ങാലീ..)
----------------------------------------------------------
Film/album
Singer
Music
Lyricist