താരാംബരം പൂക്കും തളിർമിഴിയിൽ നിന്റെ
താരണി വെണി തൻ ചുരുളിഴയിൽ
മേടനിലാവിന്റെ പൂമ്പീലിയണിയിക്കും
മാരചന്ദ്രോദയം കണി കണ്ടു ഞാൻ (താരാംബരം...)
ആയിരം തിരി കത്തുമമ്പലമുറ്റത്തൊ
രായിരത്തൊന്നാം തിരിയായ് നീ
നീൾ വിരൽത്തുമ്പിനാൽ തൊട്ടപ്പോളാളിയോ
നിൻ മണിക്കവിളിലെ കനകനാളം നിൻ
പുഞ്ചിരിക്കതിരിലെ പ്രണയതാളം (താരാംബരം..)
താമരത്തളിരോലും നിന്നുടൽ മൂടുമീ
പൊൻ നിറച്ചേലയായ് ഞാൻ മാറവേ
തങ്കത്തിൻ മാറ്റുള്ളോരംഗലാവണ്യമേ
നീയെന്റെ മനസ്സിലെ കവിതയായി
നിൻ ചന്ദനക്കുളിർച്ചിരി പൂത്തിരിയായ് (താരാംബരം..)
-----------------------------------------------------------------------
Film/album
Singer
Music
Lyricist