അനുരാഗപ്പുഴവക്കിൽ

അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)

അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
മുടിത്തുമ്പു മൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)

എന്തിനെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കേ
മലർക്കണ്ണാ കേൾപ്പു നിൻ വേണുഗാനം
(അനുരാഗ...)

ധനുമാസത്തിങ്കൾ കൊളുത്തും

Title in English
Dhanumasa Thinkal

ധനുമാസത്തിങ്കൾ കൊളുത്തും
തിരുവാതിര തിരി തെളിയുന്നു
പൂന്തെന്നൽ പദം പാടുന്നു
അനുരാഗപ്പുടവയുടുത്തും
അഴകോടെ ചുവടുകൾ വെച്ചും
അളിവേണിയിവളാടുന്നു (ധനുമാസ...)

വരഗംഗാ തീർത്ഥവുമായ് നീ
നിറമോലും തിലകവുമായ്
ശിവശക്തിയെഴുന്നള്ളുന്നു
പാർവ്വണ ചന്ദ്രമുഖാംബുജമോടെ
പാർവതി വന്നു പദം തഴുകുന്നു
പ്രണയ വികാര വിലോലിതയായി
പരിഭവമായ് പകൽ മഴയായ് പാടുകയായ് (ധനുമാസ...)

കടക്കണ്ണിൽ മഷിയിട്ട കന്യകളേ
കൈക്കൊട്ടിക്കളിയുടെ പുകൾ പാട്
ശ്രീത്വമെഴുന്നൊരു ശ്രീ പാർവതിയുടെ
ശ്രീലമാം നടനത്തിലലിഞ്ഞാട്‌ (ധനുമാസ...)

പുലരി തൻ ഹൃദയമാം

Title in English
Pularithan

പുലരി തൻ ഹൃദയമാം ജലശംഖിൽ മുഴങ്ങുന്ന
വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം
പകൽ വെയില്‍പ്പറവകൾ ചിറകടിച്ചുയരുന്ന യാമം (പുലരി തൻ..)

നന്മ നിറയും ഗ്രാമകഥകൾ പാടിയുണരാൻ പാറി വന്നു
നിലാവിലുലാവും കിനാവിൻ പൈങ്കിളിയേ
പാടാപ്പാട്ടുകൾ പാടി വാ നീന്താപ്പുഴകൾ നീന്തി വാ
തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടു വാ (പുലരി തൻ...)

വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും
കിനാവും കണ്ണീരുമൊഴുക്കി നാമിനിയും
കാലം നൽകും യാത്രയിൽ കാണാക്കാഴ്ചകൾ കാണുവാൻ
മനസ്സിൻ പഞ്ചലോഹത്തിൽ മെനയുന്നു വാൽക്കണ്ണാടി (പുലരി തൻ...)

എന്തേ മുല്ലേ പൂക്കാത്തൂ (F)

Title in English
Ente mulle Pookkathoo (F)

എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ  നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ 
മെല്ലേ  പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ 
പയ്യാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ
കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടി ചില്ലല്ലേ ..അല്ലേ (എന്തേ മുല്ലേ...)

കിളിവാതിലിന്‍ മറവില്‍ നിഴലായ്‌ മിന്നി മറയും
അഴകേ നിന്റേ മിഴിയും അലിവോലുന്ന ചിരിയും
ആദ്യമായ്‌ കണ്ട നാള്‍മുതല്‍ എന്നെആര്‍ദ്രമായ്‌ തൊട്ടുഴിഞ്ഞു നീ (2)
എന്റെ മാറിലെ മണ്‍ ചെരാതിലെ മന്ത്രനാളമായ്‌ മാറി നീ (എന്തേ മുല്ലേ...)

പൈക്കറുമ്പിയെ മേയ്ക്കും

Title in English
Paikkarumbiye meykkum

പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ (പൈക്കറുമ്പിയെ...)

നിനക്കെന്റെ മനസ്സിന്റെ

Title in English
Ninakkente manassile

നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ്ണത്തിരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തീ
ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...)

നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺ
ശലഭം പോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമോർമ്മകളാവുക നീ (നിനക്കെന്റെ...)

കുയിൽ പാടും കുന്നും മേലേ

കുയിൽ പാടും കുന്നും മേലേ
കുറിമാനം നോക്കും മൈനേ
നാട്ടിളമാവിൻ ചോട്ടിലിരുന്നൊരു
നാവേറു മൂളിപ്പാടാമോ
കാത്തു കൊതിയ്ക്കും മംഗളനാള് ഗണിച്ചു കുറിച്ചൊരു
ജാതകമെല്ലാം നോക്കാമോ
വാര്യത്തെ തൈമാവിൽ കാക്കപ്പെൺ കുറുകുമ്പോൾ
കുഞ്ഞാത്തോലെന്തെന്തേ കളിയാക്കി
എരിവേനൽ പൂങ്കിളിയേ കിളിവാതിൽ തുറന്നു വരാം (കുയിൽ പാടും..)

കടലാടും കാവടി

കടലാടും കാവടി കടകം
കുണ്ഡല കവച കിരീടം ചൂടി
തിരുകോലം കെട്ടിയൊരുങ്ങി കുലദവത്താര്
വടമലമുടി ചിക്കിയുണക്കി
വാൽക്കണ്ണിൽ ചെമ്പൊരി ചിന്തി
വരദാഭയ മുദ്രയണിഞ്ഞു വരുന്നേ പെരുമാള്
വന്നേരിക്കോലോം വാഴണ പൂരപ്പെരുമാള് (കടലാടും..)

കൊയ്തു മെതിച്ചൊരു പാടം പോലെ കിടപ്പുണ്ടാകാശം
മുഴുതിങ്കൾക്കൊടിയേറ്റാൻ മഴവില്ലിന്നരയാല്
മണിമുത്തുക്കുട ചൂടാൻ കരിമേഘക്കൊലകൊമ്പൻ
ആദിത്യത്തേരിറങ്ങിയ തിരുതേവരെ വരവേൽക്കാൻ
ആർപ്പോ വിളി കുരവകൾ കുരുവികൾ ധിമി ധിമി ധിമി ധിമിതോം(കടലാടും..)

ധും ധും ധും ധും ദൂരെയേതോ

Title in English
Dhum Dhum Dhum Dhum Dooreyetho

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം (ധും ധും ധും..)

മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..)

സാന്ധ്യ കന്യ ജലകേളിയാടി വര
സാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണി

Year
2000

പകൽ വാഴുമാദിത്യൻ

Title in English
Pakal Vazhum Adithyan

പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു
പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു
നറുതിരി കത്തുന്ന നിലവിളക്കായ് സഖീ
നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ
നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..)

രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ
രാകേന്ദുവായ് വിടർന്നു നീയൊരു
രാകേന്ദുവായ് വിടർന്നു
നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ
നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ
നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..)

ഗാനശാഖ