പറയുമോ നീലവാനമേ

പറയുമോ നീലവാനമേ
പൊലിയുമോ പുണ്യതാരകം
ഇതൾ മൂടുമെൻ കിനാവിൽ
തെളിയുന്ന വിൺഗീതം
മുറിവാർന്നൊരെന്റെയുള്ളിൽ
മുറുകുന്ന ശ്രീരാഗം (പറയുമോ...)

ഒരു നേർത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചിൽ നിൻ മൗനം
ഒരു മൂകസാക്ഷിയായ് എരിയുന്നു ദൂരെ നിൻ നാളം
പാതിവഴി പിന്നിടും നിന്റെ പദയാത്രയിൽ
പാതിരകളെയ്തൊരീ ശാപശരമേൽക്കവേ
ശുഭതാരകേ എരിതീയിലോ നീറും ജന്മം (പറയുമോ..)

തപമാർന്ന സൂര്യനായ് തിരി താഴ്ന്നു വീണുടഞ്ഞാലും
ഒരു ശ്യാമസിന്ധുവായ് തിര തല്ലുമെന്നുമെന്നിൽ നീ
ഉള്ളിലിള കൊള്ളുമീ നീല ജലശയ്യയിൽ
രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളിൽ
വനചന്ദ്രികേ പൊഴിയുന്നു നീ നോവിൻ പാട്ടായ് (പറയുമോ..)

---------------------------------------------------------------------------------