ശിവമല്ലിപ്പൂ പൊഴിക്കും
ശിവമല്ലിപ്പൂ പൊഴിക്കും മാർകഴിക്കാറ്റേ
ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ
വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ
മുത്തണിമുത്തുകൾ കൊത്തിയെടുക്കണ
തത്തകളെത്തണ പൊങ്കലിനിത്തിരി
യിത്തിരി മംഗള മരതക മഴ വേണം (ശിവമല്ലി..)
ശിവമല്ലിപ്പൂ പൊഴിക്കും മാർകഴിക്കാറ്റേ
ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ
വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ
മുത്തണിമുത്തുകൾ കൊത്തിയെടുക്കണ
തത്തകളെത്തണ പൊങ്കലിനിത്തിരി
യിത്തിരി മംഗള മരതക മഴ വേണം (ശിവമല്ലി..)
ഒന്നു തൊട്ടേനേ......
നിന്നെ തൊട്ടേനേ....
ഒന്നു തൊട്ടേനേ... നിന്നെ തൊട്ടേനേ.....
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ..
ഒന്നു തൊട്ടേനേ... നിന്നെ തൊട്ടേനേ...
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ..
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ (ഒന്നു തൊട്ടേനേ..)
ഒരിക്കലീറൻ നിലാവോലും രാവത്ത്
മിനുങ്ങും മിന്നലായ് നിന്നിൽ ഞാൻ മിന്നീല്ലേ..?
മണലാഴിക്കാറ്റിൽ മെല്ലെപ്പമ്മിപ്പമ്മിപ്പാറും നേരം
മുകിലായ് നീയെന്നെ പുൽകീല്ലേ..?
തങ്കക്കസവണിയും പുലരിയിലോ മുഴു
തിങ്കൾ കളഭമിടും തളികയിലോ
മനസ്സിൻ നടയിൽ നടമാടും
തുളസീദളമായ് വരവേൽക്കാം
കുളിർമാരി വില്ലിന്നൂയലിൽ
വന്നാലുമെന്നോമൽ പൊന്നാതിരേ (തങ്ക..)
കന്നിനിലാവിൻ താഴ്വരയിൽ
കനകമരാളങ്ങൾ പാടുകയായ്
മഞ്ഞിലുലാവും പൂവനിയിൽ
മധുരവസന്തങ്ങൾ മേയുകയായ്
അഞ്ജനമണിയും മിഴിയിമ മിന്നുമൊരഴകേ
കുങ്കുമമുതിരും കവിളിലെയമ്പിളി മലരേ
ഇനിയെന്റെ മോഹരേണുവായ്
വന്നാലുമെന്നോമല്‍പ്പൊന്നാതിരേ (തങ്ക...)
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര (2)
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ തീർക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2)
മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര (2)
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
ആതിരേ
നീയല്ലാതാരുണ്ടെന്നെ
ചന്ദനം ചാർത്തുവാൻ
ആദ്യമായ്
എന്നുള്ളിൽ പ്രേമത്തിന്റെ
ചുംബനം നൽകുവാൻ
പാടുമെൻ ചുണ്ടിലെ പാഴ് മുളം തണ്ടിലെ
പഞ്ചമം കൊഞ്ചുവാൻ (ആതിരേ..)
പൂന്തേൻ തുളുമ്പുമീ
ചുണ്ടിൽ തിളങ്ങിയോ
ആരും കൊതിച്ചു പോകും കാണാപ്പളുങ്കു നാളം
ആടിത്തളർന്ന നിൻ കാലിൽക്കിലുങ്ങിയോ
പൂവില്‍പ്പരാഗമാം തൂവൽച്ചിലമ്പു താളം (ആതിരേ..)
വേനൽത്തടങ്ങളിൽ
പൂക്കും വസന്തമേ
നീയെൻ കിനാവിലെ ലയസുഗന്ധമന്ത്രം
നീലത്തടാകത്തിൽ നീന്തും മരാളമേ
നീയെൻ തലോടലേൽക്കെ
പാടും വിപഞ്ചിയായ് (ആതിരേ..)
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെൻ ഉള്ളിന്നുള്ളിലെന്നുമെന്നും
വരമേകും
തൂവെൺകിനാവിൻ പൊൻ തൂവലാലെൻ
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം (കാതോരം..)
നിറസന്ധ്യകളിൽ നറുമുന്തിരി പോൽ
ചെറുതാരകളുതിരുമ്പോൾ
കളിയാടാനും കഥ പറയാനും കനവിലൊരൂഞ്ഞാലുണരും
നിൻ കുരുന്നു മോഹശലഭം അതിലാടും (കാതോരം..)
ചിറകാർന്നുണരും വനനീലിമയിൽ
മനമുതിർമണിയണിയുമ്പോൾ
സ്വരതന്ത്രികളിൽ വരമന്ത്രവുമായ്
ശുഭകരഗാഥകൾ പാടാം
കൂടണഞ്ഞു വീണ്ടുമുണർവിൻ കണിയാവാം (കാതോരം..)
---------------------------------------------------------------------------
പറയാൻ ഞാൻ മറന്നൂ സഖീ
പറയാൻ ഞാൻ മറന്നൂ
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
താമരവിരലിനാൽ മെല്ലെ നീ തൊട്ടിട്ടും
ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണുമുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
സാമഗാനലയഭാവം ഓരോ
മനസ്സിലും ഉണരും യാമം
കോകില പഞ്ചമ ലോലാലാപം
സ്മൃതിയിതളിൽ പനിനീരായ് പൊഴിയും (സാമഗാന..)
ആരുടെ പല്ലവ പദമിളകുന്നു
അനിതരമാം ജതിയിൽ മുങ്ങീ
നിറരാവിൻ മണ്ഡപനടയിൽ
ലയലാസ്യം മുറുകുമ്പോൾ’
ദൂരതാരമൊരു കനകവർണ്ണ വര
കലികയായ് മിഴികളിലുണരാം (സാമഗാന..)
ആർദ്രവസന്തം ചിറകുകൾ തുന്നും
അമൃത നിലാക്കുളിരിൽ മൂടി
ലയമേറും ശ്രുതിയിലുണർന്നു
അലിവോലും ശുഭഗീതം
ആത്മവേദിയിതിലനഘരാസരസ
ലഹരിയായ് നിറയുമോ
മധുരിമ ചൊരിയാൻ (സാമഗാന..)
--------------------------------------------------------------------
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട
ഒന്നൊന്നായഴിഞ്ഞും
നിന്റെ മാറിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (മാലേയം..)
തിങ്കൾപൂന്തെല്ലുരുക്കാൻ
തങ്കം കാച്ചുന്ന മെയ്യിൽ ആ..
മഞ്ഞൾപ്പൂവാക ചേർത്തും
നല്ലോരെണ്ണ തേച്ചും
പൊന്നാമ്പല്‍പ്പൊയ്കയിൽ നീരാടാൻ നേരമായ്
തേവാരക്കൊട്ടിലിൽ ചാന്താടാൻ നേരമായ് ആ ...ആ... (മാലേയം..)