ഉരുകിയുരുകിയെരിയുമീ
ഉരുകിയുരുകിയെരിയുമീ
മെഴുകുതിരികളിൽ
അഴലിനിരുളിലിടറുമീ
തരള മിഴികളിൽ
മധുരിതമായ് പകരുകില്ലേ
ഹൃദയ സാന്ത്വനഗീതം
സുഖദ സാന്ത്വന ഗീതം (ഉരുകി..)
അകലെ വിണ്ണിൻ വീഥിയിൽ
ആർദ്രരാത്രിയിൽ
മഴമുകിലിൽ മാഞ്ഞു പോം
സ്നേഹതാരമേ
തളർന്നുറങ്ങാൻ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ
താന്തമാമീണമുണ്ടോ (ഉരുകി...)
അലയറിയാത്തോണിയിൽ
അലയും യാത്രയിൽ
തുഴ മുറിഞ്ഞു പോയൊരെൻ
മൂക സ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ
അഭയകുടീരമുണ്ടോ (ഉരുകി..)
- Read more about ഉരുകിയുരുകിയെരിയുമീ
- 1613 views