തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)
ദൂരെയാരോ പാടുകയാണൊരു
ദേവഹിന്ദോളം
ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ
സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി കൂട്ടും
ചില്ലു ലോലാക്കിൻ
കാതരസ്വരമന്ത്രമുണർത്തും
ലോലസല്ലാപം
ഒരു കൊടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെയുണരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ വെറുതേ നനയുമ്പോൾ (തങ്കത്തിങ്കൾ..)
പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരി മുത്തിനെ നുള്ളിനോവിക്കാൻ
കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ വിരിഞ്ഞൊരിതൾ മൂടാം
മുകിലിൻ തണലിൽ കനവിൽ പടവിൽ മഴവിൽ ചിറകേറുമ്പോൾ (തങ്കത്തിങ്കൾ..)
----------------------------------------------------------------------------------------------