കാനനക്കുയിലേ

കാനനക്കുയിലേ കാതിലിടാനൊരു
കാല്‍പ്പവൻ പൊന്നു തരാമോ
കനകനിലാവേ കൈയ്യിലിടാനൊരു
മോതിരക്കല്ലു തരാമോ
മാരനിവൻ വരും മംഗല്യരാവിൽ
പെണ്ണിനു മെയ് മിനുങ്ങാൻ (കാനന...)

തനിച്ചിരിക്കെ എനെ വിളിച്ചുണർത്തും
സ്നേഹപരാഗം നീ
മനസ്സിനുള്ളിൽ എന്നും ഒളിച്ചു വെയ്ക്കും
മാസ്മരഭാവം നീ
സ്വപ്നം കാണും പെണ്ണിനെ വരവേൽക്കാൻ വന്നു ഞാൻ
താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുൽകി നീ
മറക്കില്ല നിന്നെ (കാനന..)

അവൻ വരുമ്പോൾ നെഞ്ചിൽ മതിലകത്ത്
മായികദീപം ഞാൻ കൊളുത്തും
നിനക്കിരിക്കാൻ എന്റെ മടിത്തട്ടിൽ
അരിമുല്ലപ്പൂക്കൾ ഞാൻ വിരിക്കും
ഗന്ധർവൻ നിൻ കൈയിലെ മണി വീണക്കമ്പികൾ
മന്ത്രിയ്ക്കും നിൻ പാട്ടിലെ മധുരാഗത്തുള്ളി നീ
മറക്കില്ല ഞാൻ (കാനന...)

-----------------------------------------------------------------------