വാർത്തിങ്കളാൽ മാറിൽ

വാർത്തിങ്കളാൽ
മാറിൽ വര ഗോരോചനം
ചാർത്തുമൊരു യാമം ധന്യയാമം
പൂപ്പാലമേൽ
ദേവയുഗ ഗന്ധർവനെ തേടുമൊരു
യാമം ബ്രഹ്മയാമം
ഉമയായ് രമയായ് ഉണരൂ വരദേ (വാർതിങ്കൾ...)

മൂകമായ് നിൽക്കും രാവിൻ വരവീണയിൽ
തൂവിരൽ തുമ്പാൽ ചാർത്തും സ്വരചന്ദനം
താന്തമായാടും കാറ്റിൻ കാൽച്ചില്ലമേൻ
ആർദ്രമായ് ചേർക്കാം മിന്നും മണിനൂപുരം
പത്മനാഭപാഹി രിപഗസാര  ഗുണവസന ശൗരേ ആ‍.. (വാർതിങ്കളാൽ..)

മൗലിയിൽ ചൂടാം മായാ മയില്പീലിയായ്
വാടുമീ മോഹപ്പൂക്കൾ വനമാലയായ്
വേനലിൽ വേവും നോവിൻ സ്വപ്നങ്ങളേ
തൂനിലാവാക്കാം നിന്റെയനുരാഗിയായ്
പത്മനാഭപാഹി  രിപഗസാരാ ഗുണവസന ശൗരേ ആ(വാർതിങ്കളാൽ..)

-----------------------------------------------------------------------------------