കിളിമകളേ കിളിമകളേ

Title in English
Kilimakale kilimakale

കിളിമകളേ കിളിമകളേ
തുയിലുണർത്താൻ വാ വാ
തുയിലുണർത്താൻ വാ വാ
വള കിലുക്കി - വള കിലുക്കി
വള കിലുക്കീ വള കിലുക്കീ
തുയിലുണർത്താൻ വാ വാ
(കിളിമകളേ...)

ഉണരുമ്പോൾ തിരുമിഴികൾ
കണി കാണണമെന്നെ 
തിരുമുമ്പിൽ മധുരവുമായി 
അണയുന്നൊരെന്നെ 
(കിളിമകളേ..)

ഒരു പുഞ്ചിരി കൈനീട്ടം
തരുമല്ലോ പിന്നെ 
അരുമയോടെൻ കുറുനിരകൾ 
തഴുകീടും പിന്നെ
തഴുകീടും പിന്നെ
(കിളിമകളേ..)
 

ആതിരക്കുളിരുള്ള രാവിലിന്നൊരു

Title in English
aathira kulirulla

ആതിരാക്കുളിരുള്ള രാവിലിന്നൊരു
പാതിരാ മലര്‍ക്കിളി പറന്നുവരും (2)
താമരക്കുമ്പിളിലെ തേന്‍ നുകരും - എന്റെ
താമരക്കുമ്പിളിലെ തേന്‍ നുകരും

അക്കരെ അക്കരെ പാലരുവിക്കരേ
ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍ (2)
നീ വരുമീവഴി ഈറന്മിഴികളാല്‍
പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍ - നിന്നെ
പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍

ആതിരാക്കുളിരുള്ള രാവിലിന്നൊരു
പാതിരാ മലര്‍ക്കിളി പറന്നുവരും 
പറന്നുവരും - തേന്‍ നുകരും 

ഈണം തുയിലുണർത്തീണം

Title in English
Eenam thuyilunartheenam

ഈണം തുയിലുണർത്തീണം
മൂളിയെൻ
വീണക്കിടാങ്ങളേ പോരൂ
നാണം മിഴികളിൽ നാണം തുളുമ്പുമീ
ഓണപ്പൂവിനൊരമൃതേത്ത് (ഈണം..)

ചന്ദ്രശാല തൻ ചന്ദനപ്പടിയിൽ
ചാഞ്ചക്കമാടുവതാരോ (2)
വർണ്ണവിശറികൾ വീശി വീശി
വളകൾ പാടി തളകൾ പാടി
വന്നെതിരേൽക്കുന്നു(2)  (ഈണം...)

ഇന്ദുശോഭമാം നെറ്റിയിൽ കുളിരിൻ
കുങ്കുമം ചാർത്തുവതാരോ (2)
അന്തിവെയിലിലെ പൊന്നു പൂശി
ജലതരംഗമഴകിൽ മീട്ടി
നിന്നെ വിളിക്കുന്നു (2) (ഈണം...)

പവിഴം പോൽ പവിഴാധരം പോൽ

Title in English
Pavizham Pol Pavizhadharam Pol

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ (പവിഴം...)

മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം  കുളിർ ചൂടി വരാം (പവിഴം...)

നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)

 

Year
1986

യമുനേ നിന്നുടെ നെഞ്ചിൽ

Title in English
Yamune ninnude nenchil

 

 

ആ.. ആ....

ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ (2)
പാവം പെൺ കൊടിമാരെ
പാട്ടിൽ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചിൽ
പാട്ടായ് മുങ്ങിയവൻ (ഹോയ്...)

പൂങ്കന്നിമാരൊത്തു പാടുന്നു കണ്ണൻ
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളൻ (2)
പൈമ്പാൽക്കുടം ഏറ്റി പോം പെണ്ണാളിൻ പിമ്പേ (2)
തുമ്പിക്കിടാവു പോൽ തുള്ളുന്നതാരോ
കാണാക്കൊമ്പിലിരുന്നേ പാടും കിന്നരനോ
കാടിൻ പൊന്മയിൽ പോലെ 
ആടും സുന്ദരനോ
ആ. . ആ. . . .

Film/album

തന്നന്നം താനന്നം താളത്തിലാടി

Title in English
Thannannam Thaanannam Thaalathilaadi

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ (തന്നന്നം...)

കിരുകിരെ പുന്നാ‍രത്തേൻ മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്റെ കൈയ്യിൽ വീണു
കുളിരോടു കുളിരെങ്ങും തൂകി നിന്നു
ഒരു പൂവിൽ നിന്നവർ തേൻ നുകർന്നു
ഒരു കനി പങ്കു വെച്ചവർ നുകർന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ
കൂടൊന്നു കൂട്ടാൻ നാരുകൾ തേടി
ആൺകിളിയെങ്ങോ പോയി
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു 

Film/album

അനന്തനീലവിണ്ണിൽ നിന്നടർന്ന

അനന്തനീലവിണ്ണിൽ നിന്നടർന്ന പൂക്കളോ
നീലവിണ്ണിൽ നിന്നടർന്ന പൂക്കളോ  (2)
അനുപദം അനുപദം
വർണ്ണരേണു വാരിവിതറി
അഴകലകൾ ആടുകയായീ (2)
അനുപദം അനുപദം (അനന്ത...)

അതിനിടയിലൊരു മത്സ്യകന്യക പോലെ
അരുമയാമെൻ കിനാവു പോലെ (2)
ഒഴുകിയൊഴുകിയൊഴുകി  വരുവതാരോ (2)
ഒരു കുടന്ന കുളിരു പോലെ
അനുപദം അനുപദം
വർണ്ണരേണു വാരിവിതറി
അഴകലകൾ ആടുകയായീ (2)
അനുപദം അനുപദം (അനന്ത...)

കിളിവാതിലിനരികിൽ

കിളിവാതിലിനരികിൽ എന്റെ
കിളി വാതിലിനരികിൽ ഒരു
കിളി പാടി ഏതോ കിളി മറു
മൊഴി പാടീ ലലലലാ (കിളിവാതിലിനരികിൽ..)

ഈരിഴകളിലൊരു പവിഴം പോൽ
ഇരുമൊഴികളിലൊരു രാഗം ആ.....(2)
ഇളയുടെ കരൾ കുളിരെക്കുളിരെ
ഇനിയും പാടുവതാരോ
പാടാനിനിയും വന്നവരാരോ  (കിളിവാതിലിനരികിൽ..)

ഈ വഴിയേ പോയൊരു കിളിയുടെ
ചിറകുകളുടെ സംഗീതം ആ..(2)
ഇമ ചിമ്മി മയങ്ങും പൂവിൻ
കരളിലുണർത്തുവതാരോ പൂവിൻ
കരളിലുണർത്തുവതാരോ   (കിളിവാതിലിനരികിൽ..)

--------------------------------------------------------------------------
 

ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ

Title in English
Onnanam Kunninmel

ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ

ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ

വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)  (ഒന്നാനാം..)

ഉണരൂ ഉണരൂ ഉഷാദേവതേ

Title in English
Unaru Unaru

ഉണരൂ ഉണരൂ ഉഷാദേവതേ
സ്നേഹപുഷ്പ വിമാനമിതാ
പൂഞ്ചിറകോലും വെൺ മുകിൽ പോലെ
പ്രേമരജത വിമാനമിതാ (ഉണരൂ...)

ഓ...
ചൈത്ര കാമുകൻ തലോടി
ഹർഷലജ്ജകളിൽ മുങ്ങീ
സുന്ദരിയായ് നില്പൂ ഭൂമി
ഓ...
ദേവഗായകർ തൻ ഗാനം
പൂവും നീരും തൂകും തീരം
പൂകും നാംമാനസ തീരം
താരകളൂഞ്ഞാൽ ആടുന്ന തീരം
പോരൂ രജത വിമാനമിതാ (ഉണരൂ..)