വിണ്ണിലെ പൊയ്കയിൽ

വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)

മൂടൽമഞ്ഞിനാൽ മണി
പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
കുഞ്ഞു പൂക്കളാൽ അതിൽ
കസവണിക്കരയിടുമരുവികളിൽ
പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ... (വിണ്ണിലെ..)

ഇന്നു രാത്രിയിൽ എന്റെ
കനവുകൾ മെനയുമീ മുകിൽക്കുടിലിൽ
താരദീപമായ് മെല്ലെത്തിരിയെരിഞ്ഞുണരുമെൻ
കുളിർ മനസ്സേ
വിരൽത്തുമ്പു തേടും വീണയായ് മാറുമോ
തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ
നറുതിങ്കൾ കല ചൂടും കലമാനേ (വിണ്ണിലെ...)

------------------------------------------------------------------------