നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ

Title in English
Nashta Vasanthathin

നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ (2)
മുഗ്ദ്ധ ലജ്ജാവതീലാവണ്യമേ (നഷ്ടവസന്തത്തിൻ..)
മുത്തുക്കുട ഞാൻ നിവർത്തി നില്പൂ വരു നീ വരൂ
മുത്തുക്കുട ഞാൻ നിവർത്തി നില്പൂ
ഭദ്രപീഠം ഞാനൊരുക്കി നില്പൂ (നഷ്ടവസന്തത്തിൻ..)

എൻ ഗ്രാമഭൂമി തൻ സീമന്തരേഖയിൽ
കുങ്കുമപ്പൂങ്കുറിച്ചാർത്തു പോലെ
സന്ധ്യ തൻ ചുംബനമുദ്ര പോൽ (2)
സുസ്മിത സ്പന്ദനം പോൽ നീ കടന്നു വരൂ
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വർണ്ണാഞ്ചിതമാക്കൂ (നഷ്ടവസന്തത്തിൻ..)

കരുണ തൻ മണിദീപമേ

Title in English
Karunathan manideepame

കരുണ തൻ മണിദീപമേ
കനിവിൻ പൗർണ്ണമിനാളമേ
കപിലവസ്തുവിൽ നിന്നുണർന്നൊരു
കരുണ തൻ മണിദീപമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി

മിത്ഥ്യയാമിരുൾ നീക്കിടും ശിവ
സത്യ സുന്ദര ദീപമേ
നിത്യ ദീപ്തി ചൊരിഞ്ഞിടും ഭവ
മുക്തി തൻ മണിദീപമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി

ആത്മവേദനയാം തപസ്സിൽ
വിടർന്ന നന്ദനപുഷ്പമേ
ആർഷപുണ്യ പുരാണ ഭൂവിന്റെ
ആത്മബോധ പ്രഭാതമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി
 

Film/album

പാപത്തിൻ പുഷ്പങ്ങൾ

Title in English
Paapathin pushpangal

ഓ.. ഓ... ഓ.... 

പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു
കേണു വിളിച്ചാലും കേൾക്കാത്ത ദൂരത്തിൽ
പ്രാണന്റെ പൈങ്കിളി പാറിപ്പോയി
ഒഴിയും മൺ കൂടുകൾ കൈ നീട്ടി വാങ്ങുവാൻ
മിഴിനീരുമായ് ഭൂമി കാത്തു നില്പൂ

പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു

ഒരു തുള്ളിക്കണ്ണീരാൽ ഒരു ഗദ്ഗദത്താൽ
തിരികെ വിളിക്കാൻ ആവില്ല
ഒരു പാപനിമിഷത്തിൻ ശാപം വളർന്നു നിൻ
അരുമക്കിടാങ്ങളെ ഹാ കവർന്നു

പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു
പാടേ യവനിക വീണു - പാടേ യവനിക വീണു

Film/album

കൺപീലി നനയാതെ

Title in English
Kanpeeli nanayaathe

കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം - കണ്ണീര്‍ ചൊരിയേണം
ഒരു പെണ്ണായി മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം...

കരളിന്റെ കുമ്പിളില്‍ നിറയുമാ കണ്ണുനീര്‍
അരുതാരും കാണരുതേ - കണ്ണുനീര്‍
അരുതാരും കാണരുതേ
കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം

മാരിവില്‍ക്കൈകളെ മാടി വിളിക്കേണ്ടീ
മാടപ്പിറാവുകളെ - ഒരു പൊന്നഴിക്കൂടാണീ ജന്മം
കനിവറ്റ ബന്ധത്തിന്‍ കനികള്‍ തന്‍ കയ്പ്പെല്ലാം
മധുരമായ് നുകരേണം - കയ്പ്പെല്ലാം
മധുരമായ് നുകരേണം
കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര്‍ ചൊരിയേണം

Film/album

തൊഴുകൈത്തിരിനാളം

Title in English
Thozhu kai thiri naalam

തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന
മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍
മിഴിനീര്‍മണികളാല്‍ ജപമാല കോര്‍ത്തു നിന്‍
കഴലിണ മുത്തുന്നു ഞാന്‍ ദേവാ -
കഴലിണ മുത്തുന്നു ഞാന്‍ 
തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന
മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍

മന്നിന്റെ പാപം ചുമലിലേറ്റി
ഇന്നലെ ഈവഴി പോയതില്ലേ - എന്നുമെൻ
കൊച്ചു വിരുന്നുമുറിയില്‍ ഞാന്‍
നിന്‍ കഴലൊച്ചയും കാത്തു നില്പൂ
തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന
മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍

Film/album

കാണാൻ കൊതിച്ചെന്നെ

Title in English
Kaanaan kothichenne

ആ... ആ‍... ആ... 
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ  - എവിടെ (2)
കാണാമറയത്ത് പാർത്തു പാർത്തിരിക്കുന്ന
കള്ളനെവിടെ - എവിടെ
ഓ...(കാണാൻ..)

കൈവള ചിരിച്ചില്ല കാൽത്തള മിണ്ടിയില്ല
കാലൊച്ച പോലുമാരും കേട്ടില്ല (2)
കൈതപ്പൂ ചൂടിയില്ല കാനനവീഥിയിലെ
കാറ്റുകൾ പോലും ഏതുമറിഞ്ഞില്ല 
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ  - എവിടെ 

Film/album

താഴത്തെച്ചോലയിൽ

Title in English
Thazhathe cholayil

താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം 
താമരപ്പൂക്കളെന്തേ തലതാഴ്ത്തി
താമരപ്പൂക്കളെന്തേ തലതാഴ്ത്തി

തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു 
തംബുരു മീട്ടി വരും കാറ്റേ ചൊല്ല് 
തംബുരു മീട്ടി വരും കാറ്റേ ചൊല്ല് 
(താഴത്തെ...)

മൂവുരു മുങ്ങിയെന്റെ പൂമുടി ചിന്നിയപ്പോള്‍ 
മൂളിപ്പറന്നതെന്തേ കരിവണ്ടേ 
കണ്ണാടിത്തെളിനീറ്റില്‍ കണ്മുന പതിഞ്ഞപ്പോള്‍ 
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ
(താഴത്തെ...)

Film/album

കാട്ടുപൂവിൻ കല്യാണത്തിനു

Title in English
Kaattupoovin kalyanathinu

ഓ... ഓ... 

കാട്ടുപൂവിന്‍ കല്യാണത്തിനു
പാട്ടു പാടും മൈനകളേ
കൂട്ടു വരുമോ - കൂട്ടു വരുമോ
കൂട്ടു വരുമൊ നാളെ ഞങ്ങടെ
നാട്ടിലുണ്ടൊരു കല്യാണം
നാട്ടിലുണ്ടൊരു കല്യാണം  
കാട്ടുപൂവിന്‍ കല്യാണത്തിനു
പാട്ടു പാടും മൈനകളേ

വെള്ളിമേഘപ്പട്ടു വിരിച്ചൊരു
പള്ളിമേടപ്പന്തലില്
മന്ത്രകോടിയുമുടുത്തു വരുമെന്‍
കണ്മണിയാളുടെ കല്യാണം  
കാട്ടുപൂവിന്‍ കല്യാണത്തിനു
പാട്ടു പാടും മൈനകളേ

Film/album

വാർമുകിലേ വാർമുകിലേ (F)

Title in English
Vaarmukile vaarmukile

വാര്‍മുകിലേ - വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
താണു വരൂ താഴെ വരൂ
താരുകള്‍ കേഴുമീ താഴ്വരയില്‍
(വാര്‍മുകിലേ...)

കായാമ്പൂവുകളല്ലിവ - കേഴും 
കാതരനയനങ്ങള്‍
കാനനമൈനകളല്ലിവ - തേങ്ങും 
കാമുകഹൃദയങ്ങള്‍
വാര്‍മുകിലേ... 

പനിനീര്‍പൂവായ് വിരിയുവതാരുടെ
പരിമളനിശ്വാസം
കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ
കണ്ണീര്‍ മണിമാല
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
വാര്‍മുകിലേ...

Film/album

മുന്നിൽ പെരുവഴി മാത്രം

Title in English
Munnil Peruvazhi Maathram

മുന്നിൽ പെരുവഴി മാത്രം
കൈ വന്നതു വേദന മാത്രം - നിൻ
കണ്ണീർത്തുള്ളികൾ ഏറ്റു വാങ്ങാൻ
ഇന്നീ മൺ തരി മാത്രം 
(മുന്നിൽ... )

തണൽമരമില്ലാ തല ചായ്ക്കാനൊരു-
വഴിയമ്പലമില്ലാ
തളർച്ചയാറ്റാൻ ദാഹം തീർക്കാൻ
തണ്ണീർപ്പന്തലുമില്ലാ - ഒരു
തണ്ണീർപ്പന്തലുമില്ലാ 
(മുന്നിൽ... )

നിറകതിരെന്നു നിനക്ക് തോന്നിയ-
തൊരു പാഴ്പ്പതിരെന്നോ
നിറഞ്ഞ രാഗം നീട്ടിയ മാല്യം
നീയണിഞ്ഞില്ലല്ലോ 

മുന്നിൽ പെരുവഴി മാത്രം
കൈ വന്നതു വേദന മാത്രം - നിൻ
കണ്ണീർത്തുള്ളികൾ ഏറ്റു വാങ്ങാൻ
ഇന്നീ മൺ തരി മാത്രം