ഋതുകന്യകളേ
ഋതുകന്യകളേ - ഋതുകന്യകളേ
ഒരുകുറി കൂടിയെന്‍ മതിലകം അലങ്കരിക്കൂ
മധുശലഭങ്ങളായ് പറന്നു വരൂ
മധുരസ്മരണകളേ
(ഋതുകന്യകളേ..)
സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍
ഇവിടെ പുഞ്ചിരിച്ചു നിന്നു
അവരുടെ സഖിയായ് ഹൃദയേശ്വരിയായ്
നവവധുവായവള്‍ കടന്നു വന്നു-ഒരു
നറുമലരായവള്‍ ചിരിച്ചു നിന്നൂ
അവള്‍ ചിരിച്ചു നിന്നൂ
(ഋതുകന്യകളേ..)
- Read more about ഋതുകന്യകളേ
- Log in or register to post comments
- 1253 views