നീലയാമിനീ നിൻ കരളിൻ

നീലയാമിനീ നിൻ കരളിൻ നൊമ്പരം
മൂകതാരമായ് ഒരു മിഴിനീർത്തുള്ളിയാ
ഇനിയും മനസ്സേ നിറമേറുമോർമ്മകൾ
കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

ലയമൗനം സ്വരമാകും വിഷാദവീണയായ് ഞാൻ
അതിലോലം മൃദുവിരലോടാൻ
ഇനിയും കൊതിയായ്
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

കണിമഞ്ഞിൻ കുളിരോലും നിലാവിലാമ്പൽ പോലെ
മനമൊന്നായ് ഇരു തനുവൊന്നായ്
അലിയാൻ കൊതിയായ്
വാവോ വാവോ വാവോ വാവോ (നീലയാമിനി..)

-----------------------------------------------------------------