കണ്ടതും കേട്ടതും
- Read more about കണ്ടതും കേട്ടതും
- 524 views
റിംഗ് മാസ്റ്ററുടെ മകനായി ജനിച്ച പ്രിൻസ് (ദിലീപ്) എന്ന ഡോഗ് ട്രെയിനറുടെ തകർന്ന പ്രണയത്തിന്റേയും അതിനോടുള്ള പ്രതികാരത്തിന്റേയും കഥ. ഒപ്പം തന്റെ വളർത്തു നായ ഡയാനയുമായുള്ള കുസൃതികളും നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.
റിംഗ് മാസ്റ്ററുടെ മകനായി ജനിച്ച പ്രിൻസ് (ദിലീപ്) എന്ന ഡോഗ് ട്രെയിനറുടെ തകർന്ന പ്രണയത്തിന്റേയും അതിനോടുള്ള പ്രതികാരത്തിന്റേയും കഥ. ഒപ്പം തന്റെ വളർത്തു നായ ഡയാനയുമായുള്ള കുസൃതികളും നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കസ് കൂടാരത്തിലെ റിംഗ് മാസ്റ്റര്‍ക്ക് (വിജയരാഘവന്‍) വൈകി ജനിച്ച പുത്രനായിരുന്നു പ്രിന്‍സ്. പ്രിന്‍സിന്റെ ജനനത്തോടെ അമ്മ മരണമടഞ്ഞു. അതോടെ ആ പിഞ്ചുബാലനോട് അച്ഛനു പകയും ദ്വേഷ്യവും തോന്നി. ഭാര്യ മരിച്ചതിനു കാരണം മകന്റെ ജന്മമാണെന്നു കരുതിയ അയാള്‍ മകനെ വളര്‍ത്തുന്നതില്‍ വിമുഖത കാണുച്ചു. സര്‍ക്കസ് കൂടാരത്തിലെ മറ്റു ആളുകളാണു പ്രിന്‍സിനു അച്ഛനും അമ്മയുമൊക്കെയായത്. അവന്‍ സര്‍ക്കസ് ട്രെന്‍ഡില്‍ വളര്‍ന്നു. എല്ലാ മാര്‍ച്ച് പാസ്റ്റിനും പ്രിന്‍സ് ആയി മുന്നില്‍ നില്‍ക്കുന്ന അവനെ എല്ലാവരും പ്രിന്‍സ് എന്ന് വിളിച്ചു. പ്രിന്‍സ് പല ജോലികളും ചെയ്ത് വളര്‍ന്നു യുവാവായി. ഇപ്പൊഴും അച്ഛനും മകനും ശത്രുതയിലാണു. പ്രിന്‍സിന്റെ സുഹൃത്തായ ഡോ. മുത്തു(കലാഭവന്‍ ഷാജോണ്‍) നായകള്‍ക്ക് വേണ്ടി ഒരു പെറ്റ് കെയര്‍ നടത്തുന്നുണ്ട്. പ്രിന്‍സിന്റെ അച്ഛന്റെയൊപ്പം സര്‍ക്കസ് ട്രെന്റില്‍ കോമാളിയായിരുന്ന അച്ഛന്‍ കുഞ്ഞ് (ഗിന്നസ് പക്രു) എന്ന ബച്ചന്‍ കുഞ്ഞിന്റെ മകനാണു മുത്തു. മുത്തുവിനും പ്രിന്‍സിനും സഹായിയായി സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായ പീറ്ററും (അജുവര്‍ഗ്ഗീസ്) ഉണ്ട്. പെറ്റ് കെയറില്‍ ജോലി ചെയ്തു വരുന്ന പ്രിന്‍സിനു ഒരുദിവസം മുത്തു ഒരു വലിയ ജോലി ഏല്പ്പിക്കുന്നു.
നഗരത്തിലെ വലിയ സമ്പന്നയായ എലിസബത്ത്(രഞ്ജിനി) വിദേശത്തേക്ക് മടങ്ങുകയാണു. അവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ലിസയെ നോക്കാനും വീട്ടില്‍ വളര്‍ത്തുന്ന മറ്റു നായകളെ നോക്കാനും ഒരാളെ വേണമായിരുന്നു. മുത്തു ആ ജോലി പ്രിന്‍സിനെ ഏല്പ്പിക്കുന്നു. എന്നാല്‍ പെണ്‍പട്ടിയായ ലിസ ഗര്‍ഭിണിയാകതെ നോക്കണമെന്നായിരുന്നു എല്‍സബത്തിന്റെ കണ്ടീഷന്‍. എന്നാല്‍ അവര്‍ വിദേശത്ത് പോയി കുറച്ച് നാള്‍ക്കുള്ളില്‍ ലിസ എന്ന വളര്‍ത്തുനായ ഗര്‍ഭിണിയായി ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. പ്രസവത്തോടൊപ്പം ലിസ മരണമടഞ്ഞു. എലിസബത്ത് അറിയാതെ പ്രിന്‍സ് ആ പട്ടിക്കുട്ടിയെ വളര്‍ത്തുന്നു. തന്റെ പൂര്‍വ കാമുകിയും ഒരുസമയത്ത് തന്നെ ഉപേക്ഷിച്ച് പോയവളുമായ ഡയാന(ഹണിറോസ്)യുടെ ഓര്‍മ്മയില്‍ പ്രിന്‍സ് താന്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിക്ക് ഡയാന എന്ന പേരിടുന്നു. എന്നാല്‍ ഒരിക്കല്‍ തിരിച്ചു വന്ന എലിസബത്ത് തന്റെ വളര്‍ത്തു നായ ലിസ മരിച്ചുവെന്നും അതിനുത്തരവാദി പ്രിന്‍സ് ആണെന്നും അറിഞ്ഞതോടെ എലിസബത്ത് പ്രിന്‍സിനെ പുറത്താക്കുന്നു. ഡയാനയുമായി പ്രിന്‍സ് മുത്തുവിന്റെ ഒപ്പം താമസിക്കുന്നു. സര്‍ക്കസ്സിലെ ജീവിതം പകര്‍ന്നു നല്‍കിയ ചില പരിശീലനങ്ങള്‍ പ്രിന്‍സ് ഡയാന എന്ന കൊച്ചു നായയെ പരിശീലിപ്പിക്കുന്നു. കുറച്ചു നാള്‍ക്കു ശേഷം എന്തും അനുസരിക്കുന്നു എന്തും അനുകരിച്ചു ചെയ്യുന്ന മിടുക്കിയായൊരു പട്ടിക്കുട്ടിയായി മാറി ഡയാന. ഇതിനിടയില്‍ പ്രിന്‍സ് കാര്‍ത്തിക(കീര്‍ത്തി സുരേഷ്) എന്ന അന്ധയായ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സുഹൃത്തായി മാറുകയും ചെയ്യുന്നു. പീറ്ററിന്റെ സിനിമാ പരിശ്രമം വിജയത്തിലെത്തുകയും ഒരു സിനിമ സ്വതന്ത്രമായി സം വിധാനം ചെയ്യാന്‍ അവസരം കിട്ടുകയും ചെയ്യുന്നു. പ്രിന്‍സിന്റെ തന്നെ ജീവിതമാണു പീറ്റര്‍ സിനിമയ്ക്ക് വിഷയമാക്കിയത്. അഡ്വ ശ്രാവണ്‍ (സുരാജ് വെഞ്ഞാറമൂട്) ആയിരുന്നു നിര്‍മ്മാതാവ്. പ്രിന്‍സിന്റെ ഡയാനയായിരുന്നു അതില്‍ അഭിനയിച്ചത്. ഭാഗ്യവശാല്‍ ആ സിനിമ ഹിറ്റാവുകയും പ്രിന്‍സും ഡയാനയും പോപ്പുലര്‍ ആവുകയും ചെയ്തു. ഇതോടെ പ്രിന്‍സിനേയും ഡയാനയേയും തേടി നിരവധി അവസരങ്ങള്‍ വന്നെത്തി.
ഒടുവില്‍ മലയാളമടക്കം മറ്റു ഭാഷകളില്‍ ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് ത്രിഡി ചിത്രത്തിലേക്ക് ഡയാനയും ഉടമസ്ഥന്‍ പ്രിന്‍സും കരാറാകുന്നു. എന്നാല്‍ സിനിമാ സെറ്റിലെത്തിയപ്പോഴാണു പ്രിന്‍സ് അറിയുന്നത് ആ സിനിമയിലെ നായിക തന്റെ പഴ കാമുകി ഡയാനയാണെന്നു. ശത്രുതയിലായ ഇരുവരും തങ്ങളൂടെ വാശിയും വൈരാഗ്യവും പുറത്തെടുക്കുന്നു. ഇതിനിടയില്‍ സിനിമാ മാഗസിനുകളില്‍ നിന്നും പ്രിന്‍സിന്റേയും ഡയാനയുടെയും വിവരങ്ങള്‍ അറിഞ്ഞ എലിസബത്ത്, പ്രിന്‍സിന്റെ കയ്യില്‍ ഉള്ളത് തന്റെ ലിസ എന്ന വളര്‍ത്തു നായ ആണെന്നും പ്രിന്‍സ് ചതിക്കുകയാണെന്നും ആരോപിച്ച് അവര്‍ പ്രിന്‍സിനെതിരെ കേസ് ഫയല്‍ ചെയ്യുന്നു. ഈ ഊരാക്കുടുക്കുകളില്‍ നിന്നും രക്ഷപ്പെടാനും മറുതന്ത്രം ഒരുക്കാനുമുള്ള പ്രിന്‍സിന്റെ പരിശ്രമങ്ങളാണു പിന്നീട്..
റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫിയുടെ ആദ്യ സംവിധാന സംരംഭം.
പഴയ കാല നായിക രഞ്ജിനി (ചിത്രം ഫെയിം) ഈ ചിത്രത്തിലൂടേ തിരിച്ചു വരുന്നു.
പേര് സൂചിപ്പിക്കും പോലെ തന്നെ വളരെ വ്യത്യസ്തമായ ഒരു കടൽ ചിത്രമാണ് മോസയിലെ കുതിര മീനുകൾ. മോസയിലെ എന്നാൽ തിരമാലകൾ എന്നും കുതിരമീനുകൾ എന്നാൽ പരസ്പരം പോരടിക്കുന്ന മീനുകൾ എന്നുമാണ് ലക്ഷദ്വീപ് ഭാഷയിൽ അർത്ഥം. പൂർണമായും ലക്ഷദ്വീപിലും കടലിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ആസിഫ് അലി നായകനാവുന്ന ആദ്യത്തെ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. നായികയായി ആൻഡ്രിയ ജെറമ്മിയയെ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ആ സ്ഥാനത്ത് സ്വാതി റെഡ്ഡി വന്നു. നവാഗതനായ അജിത് പിള്ളയാണ് സംവിധാനം.
നിയമം കർശ്ശനമായി നടപ്പാക്കുന്ന ഒരു പൊലീസ് ഓഫീസർ കാരണം നാട്ടുകാർക്കുണ്ടാവുന്ന പൊല്ലാപ്പുകൾ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. സ്ഥലംമാറ്റവും സസ്പെന്ഷനും തന്റെ ജോലിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്ന എസ്. ഐ. ശംഭു (ഇന്ദ്രജിത്ത് സുകുമാരൻ), പുകയില ഉൽപന്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ടീമിന്റെ ചുമതല ഏറ്റെടുക്കുന്നു. ഇത് അന്യസംസ്ഥാനതൊഴിലാളികൾക്ക് വിനയാകുന്നു.
'അന്നയും റസൂലും' എന്ന ചിത്രത്തില്‍ രാജീവ് രവിയുടെ സഹസംവിധായകനായ വിശാഖ് ജി. എസ്. സംവിധാനം നിർവഹിക്കുന്ന ആദ്യ സിനിമയാണ് മസാല റിപ്പബ്ലിക്ക്. നവാഗതനായ അരുണ്‍ ജോർജ്ജ് കെ ഡേവിഡിന്റെ തിരക്കഥ.
കൊടുവള്ളി എന്ന കുഗ്രാമത്തിലെ മുറിച്ചുണ്ടനായ തോമക്ക് സംഭവിക്കുന്ന അബദ്ധങ്ങളും റേഡിയോ ജോക്കിയായ ശ്രീലക്ഷ്മിയോടു തോന്നുന്ന വൺ വേ പ്രണയവും നർമ്മരൂപത്തിൽ അവതരിപ്പിക്കുന്നു. എല്ലാവരാലും വെറുക്കപ്പെടുന്ന തോമയുടെ നന്മയെ അവസാനം ഗ്രാമം തിരിച്ചറിയുന്നതാണ് സിനിമാന്ത്യം.
കൊടുവള്ളി ഗ്രാമത്തിൽ വർഷങ്ങൾക്ക് മുൻപൊരു കൃസ്തുമസ് രാത്രിയിലാണ് കൊടും പലിശക്കാരൻ പ്ലാപ്പറമ്പിൽ പൌലോ (സായ്കുമാർ)ക്ക് മൂന്നാമത്തെ മകനായി തോമ ജനിക്കുന്നത്. പക്ഷെ ജന്മനാ തോമ മുറിച്ചുണ്ടനായിരുന്നു. ഒരു സർജറിയിലൂടെ മുറിച്ചുണ്ട് ശരിയാക്കാം എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും പലിശക്കാരനും പിശുക്കനുമായ പൌലോ ഓപ്പറേഷനുവേണ്ടി പണം ചിലവാകുമെന്നതിനാൽ അത് വേണ്ടെന്നു വക്കുന്നു. കാലങ്ങളേറെ കഴിഞ്ഞ് പൌലോ വലിയ കൊള്ളപ്പലിശക്കാരനും കരയിലെ പല വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാകുന്നു. കരയിലെ പാവങ്ങളുടെ പുരയിടം പലിശയുടെ പേരിൽ പൈലി കയ്യടക്കുന്നു. പൈലിയുടേ മക്കളിൽ മൂത്തവനായ മത്തായി(മുകേഷ്) ഒരു മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ പൌലോ മത്തായിയെ വീട്ടിൽ നിന്നും പുറത്താക്കുന്നു. മുസ്ലീം പെൺകുട്ടിയെ (രശ്മി ബോബൻ) വിവാഹം കഴിച്ചതുകൊണ്ട് മത്തായി മുസ്ലീമായി മതം മാറി മമ്മദ് എന്ന പേരിൽ മീൻ കച്ചവടം ചെയ്തു ജീവിക്കുന്നു. മമ്മദിന്റെ അയൽ വാസിയാണ് ഭാഗവതരും (വിജയരാഘവൻ) കുടുംബവും ഭാഗവതരുടെ മകളായ ശ്രീലക്ഷ്മി (നമിത പ്രമോദ്) റേഡിയോ ജോക്കിയായി നഗരത്തിൽ ജോലി ചെയ്യുന്നു. അപ്പന്റെ ബിസിനസ്സിൽ സഹായിക്കുന്ന തോമക്ക്(ദിലീപ്) ശ്രീലക്ഷ്മിയോട് വല്ലാത്ത പ്രേമമാണ്. എന്നാൽ ശബ്ദം കൊണ്ട് ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയാകട്ടെ ശബ്ദം വികൃതമായ തോമയെ ഇഷ്ടപ്പെടുന്നില്ല. പൌലോ എതിർക്കുന്ന മൂത്ത മകൻ മത്തായിയോടും കുടുംബത്തോടും തോമക്ക് സ്നേഹമാണ്. മത്തായിയുടെ വീട്ടിൽ എപ്പോഴും എത്തുന്ന തോമയുടെ ഉദ്ദേശം തൊട്ടടുത്ത വീട്ടിലെ ശ്രീലക്ഷ്മിയെ കാണുക എന്നതു കൂടിയാണ്.
അതിനിടയിലാണ് പുതുതായി ചാർജ്ജെടുത്ത സ്ഥലം എസ് ഐ പൌലോയുടെ വീട് റെയ്ഡ് ചെയ്യുന്നത്. എന്നാൽ റെയ്ഡിൽ ഒന്നും കണ്ടെടുത്തില്ല. എസ് ഐ യുടെ റെയ്ഡിനു മറ്റൊരു ഉദ്ദേശമുണ്ടായിരുന്നു. പണ്ട് പൌലോയുടെ സ്വകാര്യ ബാങ്കിൽ ജോലിക്കാരനായിരുന്നു എസ് ഐ യുടെ അച്ഛൻ. പണം തിരിമറിക്ക് പൌലോ അയാളെ പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചിട്ടുണ്ട്. അതിന്റെ പ്രതികാരം തീർക്കാനായിരുന്നു പൌലോയുടെ വീട്ടിലെ റെയ്ഡ്. ഇതിനിടയിൽ എസ് ഐ യാദൃശ്ചികമായി ശ്രീലക്ഷ്മിയെ കാണുന്നു. കണ്ട മാത്രയിൽ ഇഷ്ടം തോന്നിയ അയാൾ ശ്രീലക്ഷ്മിയെ വിവാഹം ആലോചിക്കുന്നു. ഭാഗവതരും കുടുംബവും അതിനു സമ്മതിക്കുന്നു.
ഇത് തോമയെ സങ്കടത്തിലാക്കുന്നു. കരയിലെ എല്ലാവർക്കും അറിയാമായിരുന്നു തോമക്ക് ശ്രീലക്ഷ്മിയോടുള്ള പ്രേമം. അതുകൊണ്ടു തന്നെ എല്ലാവരും തോമയുടെ അവസ്ഥയിൽ സങ്കടപ്പെടുന്നു. പൌലോക്കും തോമക്കുമെതിരെ എസ് ഐ തന്റെ പ്രതികാര നടപടികൾ കൂടുതലാക്കുന്നു. അത് പൌലോയുടെയും കുടുംബത്തിന്റേയും ദുരന്തത്തിലേക്ക് വഴി വെക്കുന്നു.
ശബ്ദവൈകല്യമുള്ള മുറിച്ചുണ്ടന്‍ കഥാപാത്രമായി ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് സൗണ്ട് തോമ. മുറിച്ചുണ്ട് കൂടാതെ തോമയുടെ മൂക്കിനും ചെറിയ വളവുണ്ട്. കണ്ടാല്‍ തത്തമ്മചുണ്ടു പോലെ തന്നെ.
ഈ ചിത്രത്തിൽ ദിലീപ് ഒരു ഗാനം ആലപിക്കുന്നു. റിലീസിനു മുൻപ് തന്നെ ഈ ഗാനം യൂ ട്യൂബിൽ കൂടുതൽ പേർ കണ്ട റിക്കാർഡ് ആയിരുന്നു.
മോഷ്ടാക്കളായ രണ്ട് ജയിൽ തടവുകാർ (ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ) കേരളാതിർത്തിയിലെ ഒരു കുഗ്രാമത്തിലെത്തി പള്ളി വികാരികളായി വേഷം മാറി ജീവിക്കുകയും അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ നർമ്മ മുഹൂർത്തങ്ങളും വർഷങ്ങളായി ചുരുളഴിയാതെ കിടക്കുന്ന വലിയൊരു രഹസ്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
ആകാശ് (കുഞ്ചാക്കോ ബോബൻ) ഷിബു(ബിജു മേനോൻ) എന്നിവരെ മോഷണക്കുറ്റത്തിനു ജയിലിലേക്ക് കൊണ്ടു പോകും വഴി ട്രെയിനിൽ വെച്ച് അവർ പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നു. അവർ എത്തിയത് കേരള തമിഴ് നാട് അതിർത്തിയിലുള്ള പൂമല എന്ന ഗ്രാമത്തിലാണ്. ഭുരിഭാഗവും ക്രിസ്ത്യൻ വിശ്വാസികളായ നാട്ടുകാരായിരുന്നു അവർ. വർഷങ്ങളായി അവരുടെ ഇടവകയിലെ പള്ളി ആരാധനയില്ലാതെ അടച്ചിട്ടിരിക്കുകയാണ്. ആ ഇടവകയിലേക്ക് ഒരു പാതിരി വരാൻ തയ്യാറാവാത്തതായിരുന്നു കാരണം. സ്ഥലത്തെ പ്രധാന പ്രമാണിയായ തൊമ്മിച്ചൻ സഭയിലെ ഉന്നതന്മാരുമായി സംസാരിച്ച് ഇടവകയിലേക്ക് അച്ഛനെ വരുത്താൻ ശ്രമിക്കുന്നു. തൊമ്മിച്ചന്റെ പരിചയമുള്ള ഫാദർ ഗബ്രിയേൽ (വിജയരാഘവൻ) രണ്ടു പേരെ പൂമല പള്ളിയിലേക്ക് അയക്കുന്നു. എന്നാൽ മലയോരപ്രദേശമായ അവിടേക്ക് എത്താൻ പ്രയാസപ്പെടുകയും യാത്രയിൽ ദുർനിമിത്തങ്ങൾ കാണുകയും നിമിത്തം സ്വതവേ നിഗൂഡതയുള്ള ആ ഇടവകയിലേക്ക് പോകാൻ തയ്യാറാകാതെ പറഞ്ഞയക്കപ്പെട്ട രണ്ടു അച്ഛന്മാരും തിരിച്ചു പോകുന്നു. എന്നാൽ മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ അവരുടേ ഫോൺ സന്ദേശം തൊമ്മിച്ചനു വേണ്ടവിധം മനസ്സിലാകുന്നില്ല. അവർ രണ്ട് അച്ഛന്മാരേയും പ്രതീക്ഷിച്ച് അടിവാരത്തിലേക്ക് കുതിരവണ്ടി അയക്കുന്നു.
ഈ സമയത്താണ് ആകാശും ഷിബുവും അടിവാരത്തിലെത്തുന്നത്. അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് കുതിര വണ്ടിക്കാരൻ (ജാഫർ ഇടുക്കി) അവരെ ഇടവകയിലേക്ക് ക്ഷണിക്കുന്നു. എന്നാൽ ആകാശും ഷിബുവും അയാളെ ഗൌനിക്കാതെ നടന്നു നീങ്ങി. യാദൃശ്ചികമായി പള്ളിമുറ്റത്ത് എത്തുകയും അവിടെ കിടന്നു ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് അവരെ കണ്ട നിവാസികൾ സഭ പറഞ്ഞയച്ച അച്ഛന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നു. ജയിലിൽ നിന്നും ചാടിയ ശേഷം ഒരു താവളം അന്വേഷിക്കുന്ന ആകാശും ഷിബുവും കിട്ടിയ അവസരം മുതലെടുത്ത് അവിടെ അച്ഛന്മാരായി കൂടുന്നു.
ആകാശിന്റെ ചില ജാലവിദ്യകളും അബദ്ധവശാൽ സംഭവിക്കുന്ന ഭാഗ്യങ്ങളും കാരണം പൂമാല നിവാസികൾക്ക് രണ്ടുപേരും പ്രിയപ്പെട്ടവരായിത്തീരുന്നു. അടഞ്ഞു കിടന്ന പള്ളിയും ആരാധനയും വീണ്ടും ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പള്ളിപ്പെരുന്നാൾ ഈ വർഷം കൊണ്ടാടാൻ തൊമ്മിച്ചനും നാട്ടുകാരും തീരുമാനിക്കുന്നു. ഫാദർ പോളും ഫാദർ സെബാസ്റ്റ്യനുമായ ആകാശും ഷിബുവും അതിനു സമ്മതം മൂളുന്നു.
അതിനിടയിലാണ് തൊമ്മിച്ചന്റെ നഗരത്തിൽ പഠിക്കുന്ന മകൾ എലീന (നിവേദ തോമാസ്) വീട്ടിലെത്തുന്നത്. പള്ളിയിലെത്തിയ അവൾ ഫാദർ പോളിനെ കണ്ട് അമ്പരക്കുന്നു. ഫാദർ പോളിനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു. ഇവരുടെ ആഗമനോദ്ദേശം എന്താണെന്നറിയാൽ എലീന അവരെ പിന്തുടരുന്നു. അവർ യാഥാർത്ഥത്തിൽ ആരാണെന്ന് അപ്പനേയും നാട്ടുകാരേയും അറിയിക്കാൻ എലീന തയ്യാറെടുക്കുന്നു. എലീനയുടെ തയ്യാറെടുപ്പ് ഫലിക്കുമോ ആകാശും ഷിബുവും പിടിക്കപ്പെടുമോ എന്ന സസ്പെൻസ് പിന്നീട്...
സീരിയൽ സംവിധായകനായിരുന്ന ബോബൻ സാമുവൽ ‘ജനപ്രിയൻ’ എന്ന ആദ്യചിത്രത്തിനു ശേഷം ചെയ്യുന്ന രണ്ടാമത്തെ സിനിമ.
സംവിധായകൻ ബോബൻ സാമുവലിനൊപ്പം ഇരിഞ്ഞാലക്കുട എം എൽ എ ആയ തോമസ് ഉണ്ണിയാടൻ, നിർമ്മാതാവ് അരുൺ ഘോഷ് എന്നിവർ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നു.