Director | Year | |
---|---|---|
ജനപ്രിയൻ | ബോബൻ സാമുവൽ | 2011 |
റോമൻസ് | ബോബൻ സാമുവൽ | 2013 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
വികടകുമാരൻ | ബോബൻ സാമുവൽ | 2018 |
അൽ മല്ലു | ബോബൻ സാമുവൽ | 2019 |
ബോബൻ സാമുവൽ
മോഷ്ടാക്കളായ രണ്ട് ജയിൽ തടവുകാർ (ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ) കേരളാതിർത്തിയിലെ ഒരു കുഗ്രാമത്തിലെത്തി പള്ളി വികാരികളായി വേഷം മാറി ജീവിക്കുകയും അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ നർമ്മ മുഹൂർത്തങ്ങളും വർഷങ്ങളായി ചുരുളഴിയാതെ കിടക്കുന്ന വലിയൊരു രഹസ്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
മോഷ്ടാക്കളായ രണ്ട് ജയിൽ തടവുകാർ (ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ) കേരളാതിർത്തിയിലെ ഒരു കുഗ്രാമത്തിലെത്തി പള്ളി വികാരികളായി വേഷം മാറി ജീവിക്കുകയും അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ നർമ്മ മുഹൂർത്തങ്ങളും വർഷങ്ങളായി ചുരുളഴിയാതെ കിടക്കുന്ന വലിയൊരു രഹസ്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
സീരിയൽ സംവിധായകനായിരുന്ന ബോബൻ സാമുവൽ ‘ജനപ്രിയൻ’ എന്ന ആദ്യചിത്രത്തിനു ശേഷം ചെയ്യുന്ന രണ്ടാമത്തെ സിനിമ.
സംവിധായകൻ ബോബൻ സാമുവലിനൊപ്പം ഇരിഞ്ഞാലക്കുട എം എൽ എ ആയ തോമസ് ഉണ്ണിയാടൻ, നിർമ്മാതാവ് അരുൺ ഘോഷ് എന്നിവർ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നു.
ആകാശ് (കുഞ്ചാക്കോ ബോബൻ) ഷിബു(ബിജു മേനോൻ) എന്നിവരെ മോഷണക്കുറ്റത്തിനു ജയിലിലേക്ക് കൊണ്ടു പോകും വഴി ട്രെയിനിൽ വെച്ച് അവർ പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നു. അവർ എത്തിയത് കേരള തമിഴ് നാട് അതിർത്തിയിലുള്ള പൂമല എന്ന ഗ്രാമത്തിലാണ്. ഭുരിഭാഗവും ക്രിസ്ത്യൻ വിശ്വാസികളായ നാട്ടുകാരായിരുന്നു അവർ. വർഷങ്ങളായി അവരുടെ ഇടവകയിലെ പള്ളി ആരാധനയില്ലാതെ അടച്ചിട്ടിരിക്കുകയാണ്. ആ ഇടവകയിലേക്ക് ഒരു പാതിരി വരാൻ തയ്യാറാവാത്തതായിരുന്നു കാരണം. സ്ഥലത്തെ പ്രധാന പ്രമാണിയായ തൊമ്മിച്ചൻ സഭയിലെ ഉന്നതന്മാരുമായി സംസാരിച്ച് ഇടവകയിലേക്ക് അച്ഛനെ വരുത്താൻ ശ്രമിക്കുന്നു. തൊമ്മിച്ചന്റെ പരിചയമുള്ള ഫാദർ ഗബ്രിയേൽ (വിജയരാഘവൻ) രണ്ടു പേരെ പൂമല പള്ളിയിലേക്ക് അയക്കുന്നു. എന്നാൽ മലയോരപ്രദേശമായ അവിടേക്ക് എത്താൻ പ്രയാസപ്പെടുകയും യാത്രയിൽ ദുർനിമിത്തങ്ങൾ കാണുകയും നിമിത്തം സ്വതവേ നിഗൂഡതയുള്ള ആ ഇടവകയിലേക്ക് പോകാൻ തയ്യാറാകാതെ പറഞ്ഞയക്കപ്പെട്ട രണ്ടു അച്ഛന്മാരും തിരിച്ചു പോകുന്നു. എന്നാൽ മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ അവരുടേ ഫോൺ സന്ദേശം തൊമ്മിച്ചനു വേണ്ടവിധം മനസ്സിലാകുന്നില്ല. അവർ രണ്ട് അച്ഛന്മാരേയും പ്രതീക്ഷിച്ച് അടിവാരത്തിലേക്ക് കുതിരവണ്ടി അയക്കുന്നു.
ഈ സമയത്താണ് ആകാശും ഷിബുവും അടിവാരത്തിലെത്തുന്നത്. അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് കുതിര വണ്ടിക്കാരൻ (ജാഫർ ഇടുക്കി) അവരെ ഇടവകയിലേക്ക് ക്ഷണിക്കുന്നു. എന്നാൽ ആകാശും ഷിബുവും അയാളെ ഗൌനിക്കാതെ നടന്നു നീങ്ങി. യാദൃശ്ചികമായി പള്ളിമുറ്റത്ത് എത്തുകയും അവിടെ കിടന്നു ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് അവരെ കണ്ട നിവാസികൾ സഭ പറഞ്ഞയച്ച അച്ഛന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നു. ജയിലിൽ നിന്നും ചാടിയ ശേഷം ഒരു താവളം അന്വേഷിക്കുന്ന ആകാശും ഷിബുവും കിട്ടിയ അവസരം മുതലെടുത്ത് അവിടെ അച്ഛന്മാരായി കൂടുന്നു.
ആകാശിന്റെ ചില ജാലവിദ്യകളും അബദ്ധവശാൽ സംഭവിക്കുന്ന ഭാഗ്യങ്ങളും കാരണം പൂമാല നിവാസികൾക്ക് രണ്ടുപേരും പ്രിയപ്പെട്ടവരായിത്തീരുന്നു. അടഞ്ഞു കിടന്ന പള്ളിയും ആരാധനയും വീണ്ടും ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പള്ളിപ്പെരുന്നാൾ ഈ വർഷം കൊണ്ടാടാൻ തൊമ്മിച്ചനും നാട്ടുകാരും തീരുമാനിക്കുന്നു. ഫാദർ പോളും ഫാദർ സെബാസ്റ്റ്യനുമായ ആകാശും ഷിബുവും അതിനു സമ്മതം മൂളുന്നു.
അതിനിടയിലാണ് തൊമ്മിച്ചന്റെ നഗരത്തിൽ പഠിക്കുന്ന മകൾ എലീന (നിവേദ തോമാസ്) വീട്ടിലെത്തുന്നത്. പള്ളിയിലെത്തിയ അവൾ ഫാദർ പോളിനെ കണ്ട് അമ്പരക്കുന്നു. ഫാദർ പോളിനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു. ഇവരുടെ ആഗമനോദ്ദേശം എന്താണെന്നറിയാൽ എലീന അവരെ പിന്തുടരുന്നു. അവർ യാഥാർത്ഥത്തിൽ ആരാണെന്ന് അപ്പനേയും നാട്ടുകാരേയും അറിയിക്കാൻ എലീന തയ്യാറെടുക്കുന്നു. എലീനയുടെ തയ്യാറെടുപ്പ് ഫലിക്കുമോ ആകാശും ഷിബുവും പിടിക്കപ്പെടുമോ എന്ന സസ്പെൻസ് പിന്നീട്...
- 1421 views