കോമഡി

എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ

Title in English
Ellam chettante ishtam pole malayalam movie

ഹരിദാസ് സംവിധാനം ചെയ്യുന്ന 'എല്ലാം ചേട്ടന്റെ ഇഷ്ടം' പോലെ സിനിമ ചർച്ച ചെയ്യുന്നത് പുരുഷപീഡനമെന്ന ആശയമാണ്. മണികണ്ഠൻ പട്ടാമ്പിയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. 'ഫാന്റം പൈലിക്ക്' ശേഷം ഡോ സുധാകരൻ നായർ നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ സുഖദ, മഞ്ജു , ചാരുലത, ശ്രീകുമാർ , ഊർമിള ഉണ്ണി, സോനാ ,സോണിയ തുടങ്ങി നിരവധി താരങ്ങളും  അണിനിരക്കുന്നു. ഡോ സുധാകരൻ നായർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

ellam chettante ishtampole poster

വർഷം
2015
റിലീസ് തിയ്യതി
കഥാസന്ദർഭം

അച്ഛൻ ഗോപാലനും , അമ്മ ലക്ഷ്മിയമ്മയ്ക്കും ഭാര്യ മഞ്ജുവിനും , മകൻ അപ്പുവിനുമൊപ്പം കാരക്കോട് ഗ്രാമത്തിലെ താമസക്കാരനാണ് കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി. എന്ത് പറയുമ്പോഴും 'എന്റെ കാഴ്ചപ്പാടിൽ' എന്ന് സംസാരിച്ചു തുടങ്ങുന്നതുകൊണ്ടാണ് ഗോവിന്ദൻകുട്ടിയെ കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി എന്ന് വിളിക്കുന്നത്. നഗരത്തിലെ മാലിന്യപ്രശ്നം കണ്ടില്ലെന്ന് നടിക്കരുതെന്ന് മുഖ്യമന്ത്രിക്ക് ഊമക്കത്തയക്കുന്നോടെയാണ് ചിത്രം തുടങ്ങുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഗോവിന്ദൻകുട്ടിയുടെ സഹപ്രവർത്തകയായ നിരോഷ, വിൽഫ്രഡ്‌ എന്ന ചെറുപ്പക്കാരനുമായി ജോലിസമയത്ത് സംസാരിക്കുന്നത് ഗോവിന്ദൻകുട്ടി വിലക്കുന്നു. ഇതിൽ പ്രകോപിതയായ നിരോഷ നഗരത്തിലെ സ്ത്രീസമത്വവേദിയുടെ യോഗത്തിൽ പങ്കെടുക്കുന്നു. തന്റെ മേലുദ്യോഗസ്ഥാനായ ഗോവിന്ദൻകുട്ടി പീഡിപ്പിക്കുന്നുവെന്നു പരാതി പറയുന്നതോടെ സ്ത്രീകൾ ഒന്നടങ്കം ബാങ്കിലെ പീഡനത്തിനെതിരെ പരാതി നൽകുമെന്ന് അറിയിക്കുന്നു. എന്നാൽ അതൊന്നും തന്റെയടുത്ത് വിലപ്പോവില്ലെന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു ഗോവിന്ദൻകുട്ടി. നഗരത്തിൽ നിന്നും ഗ്രാമത്തിലെ വീട്ടിലെത്താൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗോവിന്ദൻകുട്ടി തന്റെ താമസം ടൗണിലെ ജനമൈത്രി നഗറിലേയ്ക്ക് മാറുന്നു. സബ് ഇൻസ്പെക്ടർ തമ്പി, ഭാര്യ വസുന്ധര, കേശവൻ മാഷ്‌, ഭാര്യ ഗംഗാദേവി, ഗുണ്ട സേവ്യരും കുടുംബവും ഇവരൊക്കെയാണ് ഗോവിന്ദൻകുട്ടിയുടെ അയൽക്കാർ. അവരാകട്ടെ മൈത്രി നഗറിലെ  സ്ത്രീസമത്വവേദി പ്രവർത്തകരും. പുരുഷനും സ്ത്രീയ്ക്കും 50/ 50 അധികാരം എന്നതാണ് അവരുടെ രീതി. ഗോവിന്ദൻകുട്ടിയുടെ ഭാര്യ മഞ്ജുവിനെ സ്ത്രീസമത്വവേദി പ്രവർത്തകർ സ്വാധീനിക്കുന്നു. അതോടെ ഗോവിന്ദൻകുട്ടിയുടെ കഷ്ട്ടകാലം തുടങ്ങുകയായി. ഇവിടെ നിന്ന് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചിത്രത്തിന് വഴിത്തിരിവുണ്ടാകുകയാണ്.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Tue, 12/30/2014 - 11:24

ജോണ്‍ ഹൊനായ്

Title in English
John Honai

എൽഷദായി ക്രിയേഷൻസിന്റെ ബാനറിൽ മധു തില്ലങ്കേരി നിർമ്മിച്ച്‌ നവാഗതനായ ടി എം തൗഫീക്ക് സംവിധാനം ചെയ്ത ചിത്രമാണ് ജോണ്‍ ഹൊനായ്. മുകേഷ്, സിദ്ദിക്ക് , അശോകൻ, റിസബാവ,കോട്ടയം നസീർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു

 

 

വർഷം
2015
റിലീസ് തിയ്യതി
Story
Screenplay
അവലംബം
https://www.facebook.com/John-Honai-film-1485217558425930
Dialogues
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Sun, 11/16/2014 - 13:23

ഇത് താൻടാ പോലീസ്

Title in English
Ithu thanda police

മനോജ്‌ പാലോടൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത് താൻടാ പോലീസ്. ആസിഫ് അലി,അഭിരാമി,ജനനി അയ്യർ എന്നിവർ  കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംജിത്ത് മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഹരി നായർ. മനോജ്‌-രഞ്ജിത് എന്നിവർ ചേർന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്.

 

വർഷം
2016
റിലീസ് തിയ്യതി
വിതരണം
Runtime
124mins
സർട്ടിഫിക്കറ്റ്
Executive Producers
അവലംബം
https://www.facebook.com/Ithu-Thaanda-Police-562780330543196
കഥാസന്ദർഭം

പത്തോളം വനിതാ പോലീസുകാരും മുൻശുണ്ഠിക്കാരിയും പുരുഷവിദ്വേഷിയുമായ എസ് ഐ അരുന്ധതി വർമ്മയുമുള്ള ഒരു വനിതാ പോലീസ് സ്റ്റേഷനിലേയ്ക്ക് പോലീസ് ഡ്രൈവറായി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ എത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ഡ്രൈവർ ഓണ്‍ ഡ്യൂട്ടി ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

വിസിഡി/ഡിവിഡി
സാറ്റ്ലൈറ്റ് പാർട്ട്ണർ - സൂര്യ ടിവി
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ഏറെക്കാലം സജി സുരേന്ദ്രന്റെ അസോസിയേറ്റായിരുന്ന മനോജ്‌ പാലോടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 
  • വനിതാ കഥാപാത്രങ്ങള്‍ക്കാണ്‌ ഈ ചിത്രത്തില്‍ ഏറെയും പ്രാധാന്യം
  • നടനായതിനുശേഷം സ്വന്തം നാട്ടില്‍ ആസിഫ്‌ അലി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത് താൻടാ പോലീസ് 
  • ഈ ചിത്രത്തിന്റെ ആദ്യ പേരു ഡ്രൈവർ ഓണ്‍ ഡ്യൂട്ടി എന്നായിരുന്നു. പിന്നീടത് ചിത്രത്തിന്റെ ക്യാപ്ഷനാക്കി മാറ്റി.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴയിലും പരിസരങ്ങളിലും
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Sat, 11/15/2014 - 23:00

ഓടും രാജ ആടും റാണി

Title in English
odum raja adum rani

വാഫി ഗ്രൂപ്പ് കമ്പനീസിന്റെ ബാനറിൽ സജീവ്‌ മാധവൻ നിർമ്മിക്കുന്ന ചിത്രം. മണ്‍കോലങ്ങൾ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന  വിജു വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും രാജ ആടും റാണി. അഭിനേതാവ് കൂടിയായ മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ടിനി ടോം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ നായിക ശ്രീലക്ഷ്മി ശ്രീകുമാറാണ്

 

വർഷം
2014
റിലീസ് തിയ്യതി
Runtime
127mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/ORAR.Movie
കഥാസന്ദർഭം

വെങ്കിടിയെന്ന യുവാവ് തുണിക്കച്ചവടക്കാരനാണ്. ഓരോ ഗ്രാമത്തിലും തുണിക്കച്ചവടവുമായി എത്തുന്ന വെങ്കിടി സ്ത്രീകളുടെ ഇടയിലാണ് തന്റെ തുണിക്കച്ചവടം തകൃതിയായി നടത്താറുള്ളത്. കച്ചവടത്തിനായി എത്തുന്ന വീടുകളിലെ അടുക്കളവരെ കടന്നുചെന്ന് അമ്മമാരെ കൈയ്യിലെടുക്കാറുള്ള വെങ്കിടിക്ക് പലപ്പോഴും സ്ത്രീകളുമായി അവിഹിതബന്ധവും ഉണ്ടായിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ കള്ളുകുടിയും ചീട്ടുകളിയുമായി സ്വതന്ത്രമായി ജീവിച്ച വെങ്കിടിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജീവിച്ച ഗ്രാമത്തിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു. തന്റെ ലൂണ സ്കൂട്ടറുമായി ഗ്രാമത്തോട് വിടപറയുന്ന വെങ്കിടി മറ്റൊരു ഗ്രാമത്തിലെത്തുന്നു. വിശന്നു വലഞ്ഞ വെങ്കിടി ഗ്രാമത്തിലെ തീറ്റമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെ ആ ഗ്രാമത്തിൽ അയാൾക്ക് ചങ്ങാതിമാരുണ്ടാകുന്നു. പപ്പൻ ,മായൻ ,കുയിൽ,ചിറ്റമൃത് എന്നിവരാണ് വെങ്കിടിയുടെ ചങ്ങാതിമാരാകുന്നത്. ഇവർ വെങ്കിടിക്ക് താമസിക്കാനൊരു വീട് വാടകയ്ക്ക് ശരിയാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വെങ്കിടിക്ക് കൂട്ടായി ഗ്രാമത്തിലെ കുംഭകളിക്കാരനായ തംമ്പുരുവും താമസിക്കാനെത്തുന്നു. വീട്ടുജോലികൾ ഒക്കെ ചെയ്ത് സഹായിക്കുന്ന തമ്പുരു വെങ്കിടിയെ നിയന്ത്രിക്കാനും തുടങ്ങി. തമ്പുരുവിന് സ്ത്രൈണഭാവം ഉണ്ടെന്നു മനസിലാക്കിയ വെങ്കിടി വീട്ടുജോലിയ്ക്കായി മാല എന്ന പെണ്‍കുട്ടിയെ കൊണ്ടുവരുന്നു. മാല വരുന്നതോടെ തംമ്പുരുവും മാലയും വെങ്കിടിയെ ഒരുപോലെ സ്നേഹിക്കാൻ തുടങ്ങി. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്
ഓടും രാജ ആടും റാണി പറയുന്നത്.

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • സഹ സംവിധായകനായിരുന്ന വിജു വർമ്മ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ഓടും രാജ ആടും റാണി
  • മണ്‍കോലങ്ങൾക്ക് ശേഷം നടൻ കൂടിയായ മണികണ്ഠൻ പട്ടാമ്പി തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം
  • പ്രശസ്ത ഹാസ്യനടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ നായികയാകുന്നു
  • മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ്‌ നേടിയ അശോക്‌ കുമാറും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊല്ലംകോട്, പല്ലശ്ശന, നെടുമണി
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Wed, 11/12/2014 - 23:38

ഇടുക്കി ഗോൾഡ്‌

Title in English
Idukki Gold (Malayalam Movie)

ഡാ തടിയ എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയുന്ന ചിത്രം. സന്തോഷ്‌ എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണ് ഇടുക്കി ഗോൾഡ്‌. ചിത്രത്തിൽ മണിയൻപിള്ള രാജു,ബാബു ആന്റണി,വിജയരാഘവൻ,രവീന്ദ്രൻ,പ്രതാപ് പോത്തൻ എന്നിവരാണ്‌ പ്രധാന താരങ്ങൾ. ഇടുക്കി ഗോൾഡ്‌ 2013 ഒക്ടോബർ 11 ന് തീയറ്ററുകളിൽ എത്തി 

 

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
125mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സ്കൂൾ പഠനകാലത്ത്‌ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇടുക്കി ഗോൾഡ്‌ എന്ന ചിത്രം പറയുന്നത്

കഥാസംഗ്രഹം

സ്ക്കൂൾ പഠനകാലത്തെ ആത്മാർത്ഥരായ നാലു കൂട്ടുകാരെ കാണാനും അവരുമൊത്ത് കുറച്ച് ദിവസം ചിലവഴിക്കാനുമാണ് മൈക്കിൾ(പ്രതാപ് പോത്തൻ) ചെക്കൊസ്ലോവാക്യയിൽ നിന്നും നാട്ടിൽ അവധിക്ക് വന്നത്. വിവാഹിതനും വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിരതാമസമെങ്കിലും ഗൃഹാതുരത്വം വളരെയധികമുള്ള മൈക്കിൾ നാട്ടിൽ വന്ന് തന്റെ കൂട്ടുകാരായ മദൻ, രവി, രാമൻ, ആന്റണി എന്നിവരെ ബന്ധപ്പെടുവാൻ പത്രത്തിൽ ഒരു പരസ്യം നൽകുന്നു.  തൃശൂർ നഗരത്തിൽ സ്റ്റുഡിയോ നടത്തുന്ന അവിവാഹിതനായ രവി(രവീന്ദ്രൻ) ഈ പരസ്യം കാണുന്നു. അയാൾ ഉടനെ ഇപ്പോഴും സൌഹൃദബന്ധം തുടരുന്ന സുഹൃത്ത് മദനെ(മണിയൻ പിള്ള രാജു) വിവരം അറിയിക്കുന്നു. തൃശൂരിൽ ഫാം ഹൌസ് നടത്തുന്ന പ്ലാന്ററായ മദൻ ഭാര്യ ശ്യാമളയുമായി വിവാഹ മോചന ശ്രമത്തിലാണ്.

രവിയും മദനും കൂടി കൊച്ചിയിലെ മൈക്കിളിന്റെ ഫ്ലാറ്റിലെത്തുന്നു. പഴയ സ്ക്കൂൾ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. മധ്യവയസ്സിലെത്തിനിൽക്കുന്ന അവർ ബാക്കി രണ്ടുപേരെക്കൂടി കണ്ടെത്തുകയും ഇടുക്കി ചെറുതോണിയിൽ തങ്ങൾ പഠിച്ച സ്ക്കൂൾ സന്ദർശിക്കുകയും പണ്ട് ആസ്വദിച്ച ഇടുക്കി ഗോൾഡ് എന്ന അപര നാമത്തിലുള്ള കഞ്ചാവ് വലിക്കുക എന്നതുമാണ് മൂവരുടെയും പ്ലാൻ. വർഷങ്ങളായി ബന്ധമില്ലാതിരുന്ന ആന്റണിയേയും രാമനേയും കണ്ടെത്താൻ അവർ ശ്രമം നടത്തുന്നു. ഫോർട്ട് കൊച്ചിയിൽ ആന്റണിയുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ മൂവർക്കും ആന്റണിയെ കണ്ടെത്താനയില്ല. യാദൃശ്ചികമായി ഫോർട്ട് കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അവർ ആന്റണിയെ (ബാബു ആന്റണി) കണ്ടുമുട്ടുന്നു. ഹോട്ടലിൽ ജോലിക്കാരനായ ആന്റണി ഹോട്ടലുടമ കൂടിയായ ഭാര്യയുടെ ചൊൽ‌പ്പടിയിലാണെന്നത് സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. നാലു പേരും ചേർന്ന് രാമനെ അന്വേഷിച്ചിറങ്ങുന്നു.

എഴുപതുകളിൽ ചെറുതോണിയിലെ ഒരു ഹോസ്റ്റൽ സ്ക്കൂളിൽ പഠിക്കുമ്പോൾ ആത്മാർത്ഥ സൌഹൃദത്തിലായിരുന്നു അഞ്ചുപേരും. നല്ല വികൃതികളും. അടുത്ത പറമ്പിൽ നിന്ന് ജാതിക്ക പറിക്കുകയും, പൊതിബീഡി പങ്കിട്ട് വലിക്കുകയും പുഴയിലെ സ്ത്രീകളുടെ കുളി ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന വികൃതി സംഘം. അതിനിടയിൽ ക്ലാസ്സിലെ ജലജ എന്ന സഹപാഠിയോട് മദനു ഒരു ഇഷ്ടം തോന്നുകയും അത് ഒരു കത്തിലെഴുതി ജലജക്കു കൊടുക്കാനും തീരുമാനിക്കുന്നു. ആ ദൌത്യം രവി ഏറ്റെടുത്തെങ്കിലും പാളിപ്പോകുന്നു.
അങ്ങിനെ നാൽ വർ സംഘത്തിന്റെ ഓർമ്മകളിൽ പഴയ പഠനകാലവും കുസൃതികളും നിറഞ്ഞു നിൽക്കുന്നു.

ആലപ്പുഴയിലെ ഒരു സഖാവായ രാമനെ കണ്ടെത്താൻ നാലു പേരും ആലപ്പുഴയിലും പരിസരത്തും അന്വേഷിക്കുന്നു. യാദൃശ്ചികമായി ഒരു പെട്രോൾ പമ്പിൽ വെച്ച് അവർ രാമനെ (വിജയരാഘവൻ) കണ്ടെത്തുന്നു. രാമന്റെ കാർ പിന്തുടർന്നു പോയ അവർക്ക് വിഭാര്യനായ രാമന്റെ മറ്റൊരു പ്രണയത്തിനും വധുവുമൊത്തുള്ള ഒളിച്ചോട്ടത്തിനും കൂട്ടു നിൽക്കേണ്ടിവരുന്നു.

ഒരുമിച്ചു കൂടിയ ഐവർ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ഇടുക്കി മലനിരയിലെ കഞ്ചാവ് തോട്ടത്തിൽ അവർ പ്രതീക്ഷിക്കാത്ത ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

അനുബന്ധ വർത്തമാനം

മുഖ്യധാരയിലെ താരങ്ങളേയോ പ്രമുഖ നായകന്മാരേയോ അണിനിരത്താതെ സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് പ്രമുഖ നടന്മാരാണ് ഈ സിനിമയിലെ നായകന്മാർ. ഈ അഞ്ച് പേരും ഒരുകാലത്ത് മലയാള സിനിമയിൽ നായകന്മാരായിരുന്നു എന്നതും കൌതുകകരമായ സംഗതിയാണ്.

റിലീസിനു മുൻപ് ഈ സിനിമയുടെ പോസ്റ്റർ ഡിസൈനുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു. പോസ്റ്ററിൽ ഹിന്ദു ദൈവമായ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിക്കുന്ന ചിത്രം (ഇല്ലസ്ട്രേഷൻ) ഉപയോഗിച്ചു എന്നും അത് ഹൈന്ദവ സംഘടനകളെ പ്രകോപിതരാക്കി എന്നുമാണ് ഓൺലൈനുകളിൽ ഉണ്ടായ വിവാദം. എന്നാൽ സംവിധായകൻ ‘ഇത് ഒഫീഷ്യൽ പോസ്റ്ററല്ല, ഫാൻ പോസ്റ്ററാണ്’ എന്നു വെളിപ്പെടൂത്തിയതോടെ വിവാദം അവസാനിച്ചു.

നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ചെറുതോണി, ഇടുക്കി.
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Sun, 09/22/2013 - 13:11

ഹാപ്പി വെഡ്ഡിംഗ്

Title in English
Happy Wedding

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയരായ സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവർ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. നവാഗതനായ ഒമർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓസോണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ നസീർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. കെ സി മനീഷ്, പ്രനീഷ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഹരിനരായണനും, രാജീവ് ആലുങ്കലും എഴുതുന്ന വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. സിനു സിദ്ധാര്‍ത്ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

വർഷം
2016
റിലീസ് തിയ്യതി
Runtime
132mins
സർട്ടിഫിക്കറ്റ്
Story
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/MovieHappyWedding
അസോസിയേറ്റ് ക്യാമറ
Direction
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, തൃശൂർ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Thu, 11/26/2015 - 11:27

മണ്‍സൂണ്‍ മാംഗോസ്

Title in English
Monsoon Mangoes

ഫാഹദ് ഫാസിലിനെ നായകനാക്കി അബി വർഗീസ്‌ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'മണ്‍സൂണ്‍ മാംഗോസ്'. ഐശ്വര്യ മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്, ടോവീനോ തോമസ്‌, സഞ്ജു ശിവറാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അബി വര്‍ഗീസ്, നവീന്‍ ഭാസ്കര്‍, മാറ്റ് ഗ്രബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

അതിഥി താരം
Mansoon Mangoes movie poster
വർഷം
2016
റിലീസ് തിയ്യതി
Runtime
133mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/monsoonmangoes
വെബ്സൈറ്റ്
http://www.monsoonmangoes.com
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട 'അക്കരക്കാഴ്ചകള്‍' എന്ന സീരിയലിന്റെ സംവിധായകൻ അബി വർഗീസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  മണ്‍സൂണ്‍ മാംഗോസ്

നിർമ്മാണ നിർവ്വഹണം
അസ്സോസിയേറ്റ് എഡിറ്റർ
പബ്ലിസിറ്റി
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
കാരിക്കേച്ചേഴ്സ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Mon, 11/09/2015 - 12:31

ഹലോ നമസ്തേ

Title in English
Hello Namasthe

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ ജയൻ കെ നായർ സംവിധാനം  ചെയ്ത ചിത്രമാണ് 'ഹലോ നമസ്തേ'. ഫ്രീഡിയ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഫ്രീമു വർഗീസാണ് നിർമ്മാണം. വിനയ് ഫോർട്ട്, അജു വർഗ്ഗീസ്, സഞ്ജു ശിവറാം, സൗബിൻ ഷാഹിർ, ഭാവന, മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വർഷം
2016
റിലീസ് തിയ്യതി
Runtime
124mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/hellonamasthe
https://www.facebook.com/jayanmulangad
വിസിഡി/ഡിവിഡി
സത്യം വീഡിയോസ്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Mon, 11/02/2015 - 21:32

സർ സി.പി.

Title in English
Sir CP Malayalam movie

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ, സ്റ്റാൻലി എന്നിവർ നിർമ്മിച്ച്‌ ഷാജുണ്‍ കാര്യാൽ സംവിധാനം ചെയ്ത സിനിമയാണ് സർ സി.പി. ജയറാമാണ് കേന്ദ്ര കഥാപാത്രമായ സർ സി പി യെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. ഹണി റോസ്, രോഹിണി, സീമ, ഹരീഷ് പേരടി, മുകുന്ദൻ, വിജയരാഘവൻ തുടങ്ങിയവരും
ചിത്രത്തിലഭിനയിക്കുന്നു.

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Movie.SirCP
കഥാസന്ദർഭം

ഒരുവശത്ത്‌ തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, മറ്റൊരു വശത്ത്‌ രണ്ടു സ്‌ത്രീകളുടെ ത്യാഗോജ്വലമായ, അധ്വാനത്തിന്റെ വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍, പ്രതികാരം, പ്രണയം ഇതിനെല്ലാം ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കുട്ടനാട്ടില്‍ എത്തപ്പെട്ടവരാണ്‌ മേരി, കൊച്ചുമേരി സഹോദരിമാർ .ഇവരുടെ സഹോദരന്റെ മകനാണ്‌ സര്‍ സി.പി. എന്ന്‌ വിളിക്കപ്പെടുന്ന ചെത്തിമുറ്റത്ത്‌ ഫിലിപ്പ്‌. ചെറുപ്രായം മുതല്‍ ഇവന്‍ വളരുന്നത്‌ ഈ അമ്മച്ചിമാര്‍ക്കൊപ്പമാണ്‌. സി.പി. കോളേജ് എന്നു പറയുന്നത് ലോകത്ത് ലഭിക്കാവുന്ന സകല ഡിഗ്രികളും എടുത്തുകൊടുക്കപ്പെടുന്ന ഒരു സ്ഥാപനമാണ്. മുപ്പതുലക്ഷം രൂപയടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്. അടക്കം ലോകത്ത് ലഭിക്കാവുന്ന എല്ലാ ഡിഗ്രികളും എടുത്തുകൊടുക്കപ്പെടും. സി.പി. കോളേജിന്റെ പ്രിന്‍സിപ്പലാണ് ചെത്തിമറ്റത്ത് ഫിലിപ്പ്. ഈ കോളജിന്റെ പി.ആര്‍.ഒ. ആയി ആലീസ്‌ എന്ന പെണ്‍കുട്ടി എത്തുന്നതോടെ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്...

അനുബന്ധ വർത്തമാനം
  • ജയറാമിന്റെ 200മത്തെ ചലച്ചിത്രമാണ് സർ സി പി
Cinematography
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കാവാലം ,പുളിങ്കുന്ന്, ചങ്ങനാശേരി , കോട്ടയം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Neeli on Sat, 01/10/2015 - 23:05

കിളി പോയി

Title in English
Kili Poyi
വർഷം
2013
റിലീസ് തിയ്യതി
Runtime
94mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ബാംഗ്ലൂരിൽ ജോലിയും മറ്റു വിനോദങ്ങളുമായി ജീവിതം ആഘോഷിക്കുന്ന ചാക്കോ(ആസിഫ് അലി)യുടെയും ഹരി(അജു വർഗ്ഗീസ്)യുടേയും ഒരു വിനോദയാത്രയും അതിനെത്തുടർന്നുണ്ടാകുന്ന പുകിലുകളും നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.

കഥാസംഗ്രഹം

ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ് ചാക്കോ(ആസിഫ് അലി)യും സുഹൃത്ത് ഹരിയും(അജു വർഗ്ഗീസ്) കമ്പനിയുടെ മേലധികാരി രാധിക (സാന്ദ്ര തോമസ്) വലിയ പ്രൊജക്റ്റുകൾ ഹരിക്കും ചാക്കോക്കും ഏൽ‌പ്പിച്ചിട്ടൂണ്ട്. എന്നാൽ ചാക്കോ ജോലിയിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ ജീവിതം ആഘോഷിക്കുകയാണ്. ജോലിഭാ‍രമാകട്ടെ ഹരിയുടെ ചുമലിലാണ് പലപ്പോഴും. ഇരുവർക്കും കഞ്ചാവ് വലിക്കുന്ന ശീലമുണ്ട്. റൂമിലെത്തിയാൽ കഞ്ചാവിന്റെ ലഹരിയിലാണ് പലപ്പോഴും. ഒരു ദിവസം ഹരിക്ക് ബോസ് രാധികയിൽ നിന്നും പതിവിലേറെ ചീത്ത കിട്ടുന്നു. അവധിപോലും ഇല്ലാത്ത ജോലി ഭാരത്താൽ ക്ഷീണിച്ച ഇരുവരും ലീവെടുത്ത് യാത്ര പോകാനൊരുങ്ങുന്നു. മനാലിയിലേക്ക് ഇരുവർക്കും ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുന്നു. എന്നാൽ അടുത്ത ദിവസം വൈകിയെഴുന്നേറ്റ ഇരുവർക്കും പല കാ‍രണങ്ങളാൽ കൃത്യസമയത്ത് എയർപോർട്ടിലെത്താൻ സാധിച്ചില്ല.

പകരം ഒരു സുഹൃത്തിന്റെ കാറെടുത്ത് അവർ ഗോവയിലേക്ക് പുറപ്പെടുന്നു. ഗോവയിൽ രാത്രിയിൽ ബീച്ചിലെ ഡാൻസ് ബാറിൽ വെച്ച് ഹരിയും ചാക്കോയും ഗംഭീരമായി ആഘോഷിക്കുന്നു. അവിടെവെച്ച് പരിചയപ്പെട്ട് കാതറിൻ എന്ന വിദേശയുവതിയുമായി ചാക്കോ മദ്യലഹരിയിൽ നൃത്തമാടുകയും തന്റെ കാറിൽ വെച്ച് ശാരീരികമായി പങ്കിടുകയും ചെയ്യുന്നു. അതിനിടയിലാണ് രണ്ടു മയക്കുമരുന്നു അധോലോക ഗ്യാംങ്ങുകളുടെ ആക്രമണമുണ്ടാവുന്നതും ബാറീലെ സെക്യൂരിറ്റികൾ ഹരിയെ ആക്രമിക്കുകയും ചെയ്യുന്നത്. രക്ഷപ്പെടാൻ വേണ്ടി ഹരിയും ചാക്കോയും തങ്ങളുടെ കാറിൽ കയറി ഗോവയിൽ നിന്നും പുറപ്പെടുന്നു.

തിരികെ ബാംഗ്ലൂരിൽ റൂമിലെത്തിയപ്പോഴാണ് തങ്ങളുടെ കാറിൽ മറ്റൊരു ബാഗ് ഉണ്ടായിരുന്നത് ശ്രദ്ധയിൽ‌പ്പെട്ടത്. ആ ബാഗ് തുറന്നു നോക്കിയ ഇരുവരും ഞെട്ടിപ്പോയി. ആ ബാഗ് പിന്നീട് അവരുടെ ജീവിതത്തെ ആകെ താളം തെറ്റിക്കുന്നു.

Art Direction
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by Anonymous on Tue, 04/22/2014 - 12:21