ഇതു നമ്മുടെ കഥ
- Read more about ഇതു നമ്മുടെ കഥ
- 1630 views
കേരളത്തിൽ നിന്നും വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയിലൂടെ മദ്ധ്യപൂർവേഷ്യയിൽ ജോലി തേടിയെത്തുന്ന മലയാളികളുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രം.
പട്ടാമ്പിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നും സൗദി അറേബ്യയിലെ ഒരു വീട്ടിൽ വേലക്കാരിയായി (ഗദ്ദാമ) വരുന്ന പെൺകുട്ടിയാണു അശ്വതി (കാവ്യ മാധവൻ). അവളുടെ ഭർത്താവ് രാധാകൃഷ്ണൻ (ബിജു മേനോൻ) വിദേശത്ത് ജോലി കിട്ടി പോകാൻ തയ്യാറെടുക്കുമ്പോഴാണു മുങ്ങി മരിക്കാൻ പോകുന്ന കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരണപ്പെട്ടത്. രാധാകൃഷ്ണനു ജോലി തയ്യാറാക്കി കൊടുക്കാമെന്നേറ്റിരുന്ന ഉസ്മാൻ (സുരാജ്) തന്നെയാണു അശ്വതിക്കും ജോലി ശരിയാക്കി കൊടുക്കുന്നത്. ഉസ്മാൻ ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിൽ തന്നെയാണു അശ്വതിക്കും ജോലി. വീട്ടുകാരിൽ നിന്നുമേൽക്കുന്ന ക്രൂരമായ പീഡനങ്ങളിൽ അശ്വതിക്ക സഹായമാകുന്നത് അവിടത്തെ മറ്റൊരു വേലക്കാരിയായ ഇന്തോനേഷ്യക്കാരി ഫാത്തിമയാണു (അബ്ബി ഗൈൽ). പക്ഷേ, ഫാത്തിമയുമായുള്ള അവിഹിത ബന്ധം കണ്ടുപിടിക്കപ്പെടുന്നതോടെ ഉസ്മാൻ അവിടെ നിന്നും പുറത്താക്കപ്പെടുന്നു. അശ്വതിയുടെ സഹായത്തോടെ ഫാത്തിമ അവിടെ നിന്നും ഉസ്മാന്റെ അടുത്തേക്ക് ഓടിപോകുന്നു. ഇതിനെ തുടർന്നു അശ്വതിക്കു ക്രൂരമായ മർദ്ദനമേൽക്കേണ്ടീ വന്നു. അവളും ഉസ്മാന്റെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ട് റിയാദിലേക്ക് പോകാൻ ശ്രമിക്കുന്നെങ്കിലും ഉസ്മാന്റെ അടുത്തെത്താൻ സാധിക്കുന്നില്ല.
മരുഭുമിയിൽ അഭയം തേടി അലയുന്ന അവളെ ആട്ടിടയനായ ബഷീറും (ഷൈൻ ടോം ചാക്കോ) ഡ്രൈവറായ ഭരതനും (മുരളി ഗോപി) ചേർന്നു രക്ഷപ്പെടുത്തുന്നു. ഭരതൻ തന്റെ വണ്ടിയിൽ അശ്വതിയെ ഉസ്മാന്റെ അടുത്തെത്തിക്കുന്നെങ്കിലും മോഷണം നടത്തിയതിനു ശേഷം വേലക്കാരി രക്ഷപ്പെട്ടെന്ന വാർത്ത പത്രങ്ങളിൽ കണ്ടതിനെ തുടർന്നു അവളെ സഹായിക്കാൻ തയ്യാറാകുന്നില്ല. മറ്റൊരു ആശ്രയവുമില്ലാതാകുന്ന അശ്വതിയെ ഭരതൻ തന്റെ വീട്ടിൽ രഹസ്യമയി പാർപ്പിക്കുന്നു.
ഇതിനിടെ മലയാളിയായ വേലക്കാരിയെ കാണ്മാനില്ലെന്ന വാർത്ത കണ്ടൂ അതിനെ കുറിച്ച് സാമൂഹ്യപ്രവർത്തകൻ കൂടിയായ റസ്സാഖ് (ശ്രീനിവാസൻ) അന്ന്വേഷിക്കുന്നു. ഉസ്മാനെ കണ്ടെത്തുന്ന അവരോട് അയാൾ ആദ്യമൊന്നും അറിയില്ലെന്നു പറയുന്നെങ്കിലും പിന്നീട് കുറ്റബോധം തോന്നി തന്റെടുത്തു വന്നെങ്കിലും പറഞ്ഞയക്കുകയാണുണ്ടായതെന്ന് അറിയിക്കുന്നു.
വേലക്കാരി എന്നർത്ഥമുള്ള അറബി വാക്കായ ഖാദിമയുടെ വാമൊഴി പ്രയോഗമാണു ഗദ്ദാമ.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കെ യു ഇക്ബാൽ 2010-ലെ ഭാഷാപോഷിണി വാർഷികപതിപ്പിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറാണു ഈ സിനിമക്കു ആധാരം.
"സുബൈദ വിളിക്കുന്നു" എന്ന പേരിൽ "മലയാളം ന്യൂസിൽ" 2002-ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണു ഇക്ബാലിനെ ഗദ്ദാമയെന്ന ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്.
സൗദി പൗരന്മാരെ മോശമായും വേലക്കാരികളായെത്തുന്നവർക്കു പീഡനമേൽക്കുന്നതായും ചിത്രീകരിക്കുന്നെന്ന ആരോപണമുണ്ടായതിനെ തുടർന്നു ചിത്രത്തിനു യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിരോധനമേർപ്പെടുത്തി.
തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണു അശ്വതിയെ കാവ്യ മാധവൻ വിലയിരുത്തിയത്.
2010-ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു ലഭിച്ചു.
2010-ലെ ക്രിട്ടിക്സ് അവാർഡുകളിൽ മികച്ച ചിത്രം, സംവിധായകൻ, നടി എന്നീ അവാർഡുകൾ ചിത്രം കരസ്ഥമാക്കി.
സലിം കുരിക്കളകത്ത് എന്ന എഴുത്തുകാരൻ താൻ പത്തു വർഷങ്ങൾക്കു മുമ്പ് ഗദ്ദാമ എന്ന പേരിൽ തന്നെ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയാണിതെന്നു ആരോപണമുന്നയിച്ചിരുന്നു.
Khaddama - A Desert Journey എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഭരതന്റെ മുറിയിൽ താമസിക്കുന്ന അശ്വതിയെ പോലീസ് കണ്ടെത്തുകയും രണ്ടു പേരും അറസ്റ്റിലാവുകയും ചെയ്യുന്നു. കാര്യങ്ങളെല്ലാം അറിയുന്ന റസ്സാഖ് അവരെ ജയിലിൽ വന്നു കാണുകയും പുറത്തു വരുമ്പോൾ അവരെ നാട്ടിലേക്കയക്കാനുള്ള സഹായങ്ങൾ ചെയ്യാമെന്നേൽക്കുകയും ചെയ്യുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ഭരതനും അശ്വതിയും റസ്സാഖിന്റെ സഹായത്തോടെ നാട്ടിലേക്കു പോകുന്നു.
അപ്പുണ്ണി മേനോന്റെ മകൻ സുകുവും ഭാര്യ നളിനിയും അച്ഛനേയും അമ്മയേയും വീടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന പെരുമാറ്റക്കാരാണ്. സുകുവിന്റെ അനുജത്തി ലതയെ ആ വീട്ടിൽ പഠിച്ചു താാംസിക്കാനെത്തിയ രവി പ്രേമിക്കുന്നുണ്ട്. വിദേശത്ത് പഠിയ്ക്കാൻ പോയ രവി വിമാനാപകടത്തിൽ മരിച്ചു എന്ന് അച്ഛൻ വാസുക്കുറുപ്പിനു വിവരം കിട്ടി. എന്നാാൽ കാട്ടിൽ അകപ്പെട്ട രവിയുടെ ജീവൻ പോയില്ല, പക്ഷേ കാഴ്ച്ചശക്തി നശിച്ചു. ദുർച്ചെലവുകാരനായ സുകുവിനു ഒളിച്ചു പോവേണ്ടി വന്നു, ഭാരയ നളിനി അപ്പുണ്ണി മേനോന്റെ വീട്ടിൽ എത്തി. വാസുക്കുറുപ്പ് സ്നേഹിതരുടെ നിർദ്ദേശപ്രകാരം ചെറുപ്പക്കാരിയെ കല്യാണം കഴിച്ച് മനഃസമാധാനം നേടാൻ ഉറയ്ക്കുന്നു, ലതയെ ആണ് അയാൾ വിവാഹം ചെയ്യുന്നത്. ചേട്റ്റന്റെ കടം വീട്ടാൻ ധനികനായ വാസുദേവക്കുറുപ്പിനെ വിവാഹം ചെയ്യാൻ അവൽക്കും സമ്മതമാണ്. ആദ്യരാത്രിയിൽ രവിയുടെ ഫോടൊ ലതയുടെ കയ്യിൽ നിന്നും താഴെ വീഴുന്നതു കണ്ട വാസുക്കുറുപ്പ് കാശിയാത്രയ്ക്കു തന്നെ തിരിച്ചു. കാശിയിൽ വച്ചു രവിയെ കണ്ടുമുട്ടിയ വാസുക്കുറുപ്പ് ലതയെ ‘കാണാൻ’ നിർബ്ബന്ധിച്ചു. മനം മാറ്റം വന്ന സുകു തിരിച്ച് വീട്റ്റിലെത്തി, രവിയുടെ കണ്ണ് ശസ്ത്രക്കിയയ്ക്ക് സഹായിച്ചു. കാഴച്ച കിട്ടിയ രവി മനസ്സിലാക്കുന്നു തന്റെ അച്ഛ്ന്റെ ഭാര്യയാണ് കാമുകിയെന്ന്. വാസുക്കുറുപ്പ് പെട്ടെന്ന് നിര്യാതനായി. വിവാഹാഭ്യർത്ഥനയുമായി ലതയുടെ അടുക്കൽ രവി എത്തുന്നു. അവൾ നിത്യകന്യകയായി ശിഷ്ടജീവിതം കഴിക്കാൻ തീരുമാനിച്ചു എന്ന് രവിയെ അറിയിക്കുന്നു. രവി ഉപരിപഠനാർത്ഥം വീണ്ടും വിമാനം കയറുന്നു.
‘എതിർ പാരാതത്’ എന്ന തമിഴ് സിനിമയുടെ റീമേയ്ക്ക് ആണീ ചിത്രം. ശ്രീധർ എഴുതിയ കഥ അതേപടി മലയാളത്തിലേക്ക് കടമെടുത്തു.
അന്ധനാണെങ്കിലും ശുഭാപ്തി വിശ്വാസിയായും കഠിനാധ്വാനിയുമായ കൊച്ചു ബേബിയുടെ ആത്മകഥ. അന്ധത സ്വപ്നം കാണാനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും മറ്റുള്ളവർക്കു സഹായമാകാനും ഒരു തടസ്സമല്ലെന്ന സന്ദേശമാണു സിനിമ നൽകുന്നത്.
കമ്പത്തടം എന്ന ഗ്രാമത്തിലെ സെയിന്റ് തോമസ് പള്ളി വക ജ്യോതി മെഴുകുതിരി കമ്പനിയിലെ ജീവനക്കാരാണു അന്ധനായ കൊച്ചു ബേബി (ശ്രീനിവാസൻ), പൈലി (ബാബു നമ്പൂതിരി), സാറാമ്മ (ബിന്ധു പണിക്കർ), കുമാരൻ (ചെമ്പിൽ അശോകൻ), ഈനാശു (മുൻഷി വേണു), റോസ്സി (നിഷ) എന്നിവർ. ബുദ്ധിമാനും കഠിനാധ്വാനിയുമായ കൊച്ചുവിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അവിടത്തെ പള്ളിയിലെ വികാരിയായ ഫാദർ പുന്നൂസാണു (ജഗതി ശ്രീകുമാർ) കൊച്ചുവിനെ അവിടെ കൊണ്ടു വരുന്നത്. അന്ധനാണെങ്കിലും നിറങ്ങൾ തിരിച്ചറിയാൻ വരെ കഴിയുന്ന കൊച്ചു നാട്ടുകാരുടെയെല്ലാം പ്രിയങ്കരനാണു. ചെറുപ്പത്തിൽ കാഴ്ചയുണ്ടായിരുന്നെങ്കിലും പിന്നീട് ക്രമേണ കൊച്ചുവിനു കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.
അനാഥാലയത്തിൽ നിന്നും മെഴുകുതിരി കമ്പിനിയിൽ ജോലിക്കു വരുന്ന അന്ധയായ മേരിയെ (ഷബാനി മുഖർജി) കൊച്ചുവിനു ഇഷ്ടമാകുകയും ആ വിവാഹം എല്ലാവരും ചേർന്നു നടത്തിക്കൊടുക്കുകയും ചെയ്യുന്നു. കൊച്ചുവിനും മേരിക്കും ഉണ്ടാകുന്ന മകൾക്ക് ലില്ലിക്കുട്ടിയെന്നു പേരിടുന്നു. മകൾക്ക് വാക്സിനേഷൻ കഴിഞ്ഞു തിരികെ വരുന്ന വഴിയിൽ ലോറിയിടിച്ച് മേരി മരിക്കുന്നു.
വർഷങ്ങൾ കഴിഞ്ഞു; ലില്ലിക്കുട്ടി വളർന്നു വലുതായി. പഠിക്കുന്ന സ്ക്കൂളിലെ ഒന്നാം റാങ്കുകാരിയാണു ലില്ലിക്കുട്ടി. അതിനിടെ പ്രേരണ എന്ന മനുഷ്യാവകാശ സംഘടന നൽകുന്ന വികാലാംഗർക്കുള്ള അവാർഡിനായി കൊച്ചുവിനെ തിരഞ്ഞെടുക്കുന്നു. പരീക്ഷയെഴുതുന്നതിനിടയിൽ ലില്ലിക്കുട്ടിക്ക് തന്റെ കാഴ്ച ശക്തി കുറയുന്നതായി അനുഭവപ്പെടുന്നു.
നടൻ ശ്രീനിവാസൻ അന്ധനായി അഭിനയിക്കുന്നു എന്ന നിലക്കാണു ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ശ്രീനിവാസനു പുറമേ ഷർബാനി മുഖർജിയും ഷഫ്നയും അന്ധരായി അഭിനയിക്കുന്നു. ശ്രീനിവാസൻ ഇതിനു മുമ്പ് അന്ധനായി അഭിനയിച്ചിട്ടുള്ള മറ്റൊരു ചിത്രമാണു വാരഫലം.
സംവിധാനം ചെയ്ത പ്രേംലാൽ സംസ്ഥാന സിനിമാ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
പ്രേം ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
ചിത്രത്തിൽ കൊച്ചു ബേബിയുടെ ചെറുപ്പം കാണിക്കുമ്പോൾ തീയറ്ററിനകത്ത് പാട്ടുപുസ്തകം, കപ്പലണ്ടി മുതലായവ വിൽക്കുന്നത് കാണിക്കുന്നുണ്ട്. അപ്പോൾ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം സത്യൻ നായകനായി അഭിനയിച്ച ഓടയിൽ നിന്ന് (1965) ആണു.
കൊച്ചു ബേബിയും മകൾ ലില്ലിക്കുട്ടിയും ആവർത്തിച്ചു കാണുന്ന വീഡിയോ കാസറ്റ് 1996-ൽ ഇറങ്ങിയ Fly Away Home എന്ന സിനിമയുടേതാണു.
കൊച്ചുവിനു അവാർഡ് ലഭിച്ചതായി വാർത്ത വരുന്ന ദിനപത്രം "ദേശാഭിമാനി"യാണു.
"ജീവിതത്തിന്റെ നിറകാഴ്ചകളുമായി അന്ധനായ കൊച്ചു ബേബി" എന്നായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം.
An Autobiography of a Blind Man എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഷഫ്ന ശ്രീനിവാസന്റെ മകളായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മറ്റു ചിത്രങ്ങൾ - ചിന്താവിഷ്ടയായ ശ്യാമള, കഥ പറയുമ്പോൾ.
ലില്ലിക്കുട്ടിക്ക് ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയാണെന്നും അധികം താമസിയാതെ പൂർണ്ണമായും അന്ധയായി മാറുമെന്നും ഡോക്ടറിൽ നിന്നും അവരറിയുന്നു. നിരാശയാകുന്ന ലില്ലിക്കുട്ടി തുടർന്നുള്ള പരീക്ഷകൾ എഴുതാതെ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കുന്നു. പക്ഷേ, കാഴ്ച നഷ്ടപ്പെട്ടാലും ജീവിതം അവസാനിക്കുന്നില്ലെന്നും ജീവിതം സന്തോഷത്തോടെ തന്നെ ജീവിച്ചു തീർക്കാൻ കഴിയുമെന്നും അവളെ പഠിപ്പിക്കുന്നു. പൂർണ്ണമായും കാഴ്ച നഷ്ടപ്പെടുന്നെങ്കിലും ജീവിതത്തെ ശുഭപ്രതീക്ഷയോടെ കാണാൻ ലില്ലിക്കുട്ടിക്ക് കഴിയുന്നു.
നടൻ അഗസ്റ്റിൻ ന്റെ മകൾ ആൻ അഗസ്റ്റിൻ ആദ്യമായി വെള്ളിത്തിരയിൽ.