ആദാമിന്റെ മകൻ അബു

കഥാസന്ദർഭം

ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന  ദരിദ്രനായ അത്തറ് വില്‍പ്പനക്കാരന്‍  അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള  പരിശ്രമങ്ങളുമാണ്  മുഖ്യപ്രമേയം.  ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

U
113mins
റിലീസ് തിയ്യതി
Goofs
ഹൈദർ (സുരാജ്) മറ്റുള്ളവരുടെ കൂടെ നമസ്കരിക്കുന്ന രംഗത്തിൽ നെറ്റിയുടെ മുകൾ ഭാഗമാണു തറയിൽ മുട്ടിക്കുന്നത്. ഇസ്ലാം മതവിശ്വാസികൾ നമസ്കരിക്കുമ്പോൾ നെറ്റി മുതൽ മൂക്കു വരെയാണു തറയിൽ മുട്ടിക്കേണ്ടത്.
Adaminte Makan Abu / Abu, Son of Adam
2011
Associate Director
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന  ദരിദ്രനായ അത്തറ് വില്‍പ്പനക്കാരന്‍  അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള  പരിശ്രമങ്ങളുമാണ്  മുഖ്യപ്രമേയം.  ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, തൃശ്ശൂർ
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം

സംവിധായകനായ സലിം അഹമ്മദിന്റെ ആദ്യ ചിത്രമാണിത്.

ഹാസ്യനടനായി മുദ്ര കുത്തപ്പെട്ടിരുന്ന സലിം കുമാറിന്റെ പ്രശംസനീയമായ അഭിനയത്തിനും സിനിമക്കും ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുകയും അതിലൂടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2011-ലെ അമേരിക്കൻ അക്കാഡമി അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക നാമനിർദ്ദേശം ഈ ചിത്രത്തിനു ലഭിച്ചു.

ചിത്രം 2011 -ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രത്യേക ജൂറി പുർസ്കാരം ലഭിക്കുകയും ചെയ്തു.

ദേശീയ അവാർഡ് നേടിയതിലൂടെ സിനിമ ശ്രദ്ധേയമായപ്പോൾ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനായി പ്ലേ ഹൗസ്, ഖാസ്, കലാസംഘം, വൈശാഘ തുടങ്ങിയവ മുന്നോട്ട് വന്നെങ്കിലും നായകനായ സലിം കുമാർ ലാഫിംഗ് വില്ല എന്നൊരു പുതിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയുണ്ടാക്കി അല്ലൻസ് മീഡിയയോടൊപ്പം പുറത്തിറക്കുകയായിരുന്നു.

സലിം കുമാർ സിനിമയുടെ ഡിസ്ട്രിബ്യൂഷനായി പുതുതായി ആരംഭിച്ച ലാഫിംഗ് വില്ല അദ്ദേഹത്തിന്റെ വീടിന്റെ പേരാണു.

ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 എന്ന ചിത്രം ആദമിന്റെ മകൻ അബുവിനോടൊപ്പം റിലീസ് ചെയ്യേണ്ടതായിരുന്നെങ്കിലും ആദമിന്റെ മകൻ അബുവിനു കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നതിനായി ബോംബെ മാർച്ച് 12 -ലെ നായകൻ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം റിലീസ് ഒരാഴ്ചത്തേക്ക് നീട്ടുകയുണ്ടായി.

നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിനു ആവറേജ് കളക്ഷൻ നേടാനേ കഴിഞ്ഞൊള്ളൂ.

 കരൺ ജോഹർ ഷാറൂഖ് ഖാനെ നായകനാക്കി സിനിമ ഹിന്ദിയിലെടുക്കുമെന്ന് വാർത്ത വന്നിരുന്നെങ്കിലും പിന്നീട് കരൺ ജോഹർ അതു നിഷേധിച്ചു.

സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അബ്ബാസ് കാളത്തോട് എട്ടു വർഷം മുമ്പിറങ്ങിയ തന്റെ ഷോർട്ട് ഫിലിമായ മരുപ്പച്ചയുടെ കഥയാണിതെന്ന് ആരോപിച്ചിരുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

മലബാറിലെ ഒരു ഗ്രാമത്തില്‍ അത്തറും ധന്വന്തരം ഗുളികളുമൊക്കെ വിറ്റു നടക്കുന്ന ദരിദ്രനായ വൃദ്ധന്‍ അബുവും(സലീം കുമാര്‍) ഭാര്യ ഐഷുമ്മ(സറീനാ വഹാബ്)യും. രണ്ടു പേരുടേയും ജീവിതാഭിലാഷമാണ് ഒരിക്കലെങ്കിലും ഹജ്ജിനു പോകണമെന്നത്. ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന അബുവിനും ഐഷുമ്മക്കും ഹജ്ജിനു പോകാനുള്ള അവസരം വന്നെത്തുന്നു. മഹല്ലിലെ ഹാജ്യാരുടെ ശുപാര്‍ശയില്‍ പട്ടണത്തിലെ ട്രാവല്‍ ഏജന്‍സിയിലെത്തുന്ന അബുവിനു ട്രാവല്‍ മാനേജര്‍ അഷ്റഫ് (മുകേഷ്) എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. അതു പ്രകാരം ഇരുവരും പാസ്പോര്‍ട്ടിനു അപേക്ഷിക്കുകയും ഹജ്ജിനു പോകാനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. അബുവിന്റെ എല്ലാ നന്മകള്‍ക്കും സഹായമായി അയൽവാസിയും സുഹൃത്തുമായ സ്ക്കുള്‍ അധ്യാപകനും (നെടുമുടി വേണു) ഭാര്യയും (അംബികാ മോഹന്‍) കുടുംബവുമുണ്ട്. നാട്ടിലെ ചായക്കടക്കാരന്‍  ഹൈദരും (സുരാജ് വെഞ്ഞാറന്മൂട്) അബുവിനോട് സ്നേഹവും കരുണയും ഉള്ള സുഹൃത്താണ്. 

ഹജ്ജ് യാത്രക്കുള്ള പണം ഉണ്ടാക്കുന്നതിനു വേണ്ടി തങ്ങളെ പോറ്റാന്‍ തയ്യാറാവാത്ത ഏക മകന്‍ സത്താറിനെ ആശ്രയിച്ചാലോ എന്ന ഐഷുമ്മയുടെ നിര്‍ദ്ദേശം അബു തള്ളിക്കളയുന്നു. ഉറുമ്പ് ധാന്യമണികള്‍ ശേഖരിച്ച് വെക്കുന്ന പോലെ, ഒരായുസ്സുകൊണ്ട് സമ്പാദിച്ച് കൂട്ടിയ പണവും യാത്രക്ക് തികയുന്നില്ലെന്ന് കണ്ട് ഇക്കാലമത്രയും  തങ്ങളുടെ  വീടിനും (വാര്‍ദ്ധക്യത്തിനും) മീതെ പച്ചക്കുടനിര്‍വര്‍ത്തി തണല്‍ വിരിച്ചു നിന്ന പ്ലാവ് (പിലാവ്) മറ്റൊരു സുഹൃത്തായ തടിക്കച്ചവടക്കാരന്‍ ജോണ്‍സനു (കലാഭവന്‍ മണി) വില്‍ക്കാന്‍ തീരുമാനിക്കുന്നു. അതു പോലെ അവർ മക്കളെ പോലെ വളർത്തിയ പശുവിനേയും കിടാവിനേയും വിൽക്കുന്നു. ഹജ്ജിനു പോകാനുള്ള പണം തയ്യാറായതോടെ അബുവും ഐഷുമ്മയും സുഹൃത്തുക്കളോടും യാത്ര ചോദിക്കാൻ ആരംഭിക്കുന്നു. മുമ്പൊരിക്കൽ അബുവുമായി വഴക്കുണ്ടായ സുലൈമാനോടു (ഗോപകുമാർ) പോലും അബു പോയി യാത്ര ചോദിക്കുന്നു.
അബുവിന്റേയും ഐഷുമ്മയുടെയും പരിശുദ്ധ ഹജ്ജ് യാത്ര സഫലമാകുമോ എന്നുള്ളതാണ് പിന്നീട്.....

കഥാവസാനം എന്തു സംഭവിച്ചു?

ഹജ്ജിനു യാത്രാനുമതി ലഭിക്കുന്ന അബുവും അയിഷുമ്മയും ഹജ്ജ് ക്ലാസ്സും യാത്രക്കുള്ള സാമഗ്രികളും തയ്യാറാക്കി വരുമ്പോൾ ജോൺസനിൽ നിന്നും പ്ലാവ് പോടായിരുന്നെന്നും വിറകിനുള്ളത് പോലും അതിൽ നിന്നും ലഭിക്കില്ലെന്ന് അറിയുന്നു. എങ്കിലും വാഗ്ദാനം ചെയ്ത തുക നൽകാൻ ജോൺസൻ തയ്യാറായെങ്കിലും അതൊരു സഹായമായി കരുതേണ്ടതു കൊണ്ട് അബു സ്വീകരിക്കുന്നില്ല. അബുവിന്റെ വിഷമം മനസ്സിലാക്കി അയൽവാസിയായ അദ്ധ്യാപക സുഹൃത്തും പണം നൽകാൻ തയ്യാറാകുന്നെങ്കിലും ഹജ്ജിന്റെ നിയമങ്ങൾ അതനുവദിക്കാത്തതു കൊണ്ട് അബു സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഹജ്ജ് ദിനത്തിൽ അടുത്ത വർഷം പോകാമെന്നുള്ള ശുഭപ്രതീക്ഷയിൽ അബു പ്ലാവ് നിന്നിടത്ത് ഒരു തൈ നടുന്നതിലൂടെ സിനിമ അവസാനിക്കുന്നു.

Runtime
113mins
റിലീസ് തിയ്യതി