ഒഴിഞ്ഞ വീടിൻ

ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്
ഓടോടി മൈന ചിലച്ചൂ
വാടകക്കൊരു ഹൃദയം
(ഒഴിഞ്ഞ..)

കാണും മുഖങ്ങളെ വാരിയണിയുന്നു
രൂപങ്ങൾ തേടും വാൽക്കണ്ണാടി
നോക്കും മുഖച്ഛായയേതും പകരും
മായ്ക്കാനറിയാം മറക്കാനറിയാം

നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച
മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ
സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ
നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു
(ഒഴിഞ്ഞ..)

പാഹി പരം പൊരുളേ

പാഹി പരം പൊരുളേ ശിവ ശിവ നാമ ജപ പൊരുളേ
വരവർണ്ണിനി ശുഭകാമിനി ഉമതൻ പതിയേ (2)
ചന്ദ്ര കലാധരാ സങ്കട നാശക സന്തതമുണരുക നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
[ പാഹി...]

ഗംഗയുണർത്തുക നീ സ്വര സന്ധ്യയുണർത്തുക നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
സത്യമുണർത്തുക നീ വര തത്വമുണർത്തുക നീ
ഇനി നിന്റെ മനോഭയ മുദ്രയിലഖിലം മൂറ്റി വിടർത്തുക നീ (2)
നിനക നിരാമയ മന്ത്ര ജപത്തിനു നീരാ ജലമാം നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
ഭസ്മമൊരുക്കുക നീ നട ഭൈരവി പാടുക നീ

തത്തക തത്തക

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
( തത്തക...)

മിന്നും പൊന്നും കിരീടം

Title in English
minnum ponnum kireedam

മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ
സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും..)

നീലയവനികയഴിയുമ്പോള്‍ 
നവനീതചന്ദ്രിക പൊഴിയുമ്പോള്‍ 
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ പരിചരണത്തിനു നില്‍പ്പൂ നിശീഥിനീ-
നിന്നെ മാത്രം സ്വപ്നം കാണും 
മനോഹരീ.. മനോഹരീ (മിന്നും ..)

രാഗസുരഭികള്‍ വിടരുമ്പോള്‍
ഉന്മാദമാരിലുമുണരുമ്പോള്‍ (2)
നീ വരുമ്പോള്‍ -  നീ വരുമ്പോള്‍
നിന്റെ കരവലയങ്ങളില്‍ വീഴും നിശീഥിനീ-
നിന്നെ മാത്രം വാരിപ്പുണരും 
വിലാസിനി - വിലാസിനി (മിന്നും ..)

Film/album

വില്ലു കെട്ടിയ കടുക്കനിട്ടൊരു

Title in English
villu kettiya kadukkanittoru

വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ
തലയിൽ വെള്ളിരോമ കുടുമവെച്ചൊരു വലിയമ്മാവൻ
വടക്കു വടക്ക് വേലേം പൂരോം കാണാൻ പോയപ്പോൾ
ഒരു വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവൻ ( വില്ലു...)

ആറു പെറ്റിട്ടാറും ചത്തൊരു വലിയമ്മായി
നമ്മളെ മാറിമാറിയുമ്മ വയ്ക്കണ വലിയമ്മായി
തോളു മുട്ടണ തോടയാട്ടിക്കളിച്ചു വന്നപ്പോൾ കണ്ടത്
വാലുപൊക്കി കൂത്തുപറക്കണ വെള്ളക്കുതിര
ഞെക്കുമ്പോൾ ചാടും കുതിര
ഞൊണ്ടിക്കൊണ്ടോടും കുതിര
പടക്കുതിര കളിക്കുതിര പാവക്കുതിര

Film/album

കണ്ണിണയും കണ്ണിണയും

Title in English
Kanninayum kanninayum

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു
വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു
കര്‍മ്മസാക്ഷി കണ്ടുനില്‍ക്കേ കല്യാണം നാം കഴിച്ചു 
കണ്ണിണയും കണ്ണിണയും... 

അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും... 

മെയ് മാസമേ

Title in English
meymasame

മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറൻ മുകിൽ നിന്നെത്തൊടും
താളങ്ങൾ ഓർമ്മിക്കയാലോ
പ്രണയാരുണം തരു ശാഖയിൽ
ജ്വലനാഭമാം ജീവോന്മദം
മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

വേനലിൽ മറവിയിലാർദ്രമായ്‌
ഒഴുകുമീ പാതിരാ മഴവിരലായ്‌
ലോലമായ്‌ ഇലയുടെ ഓർമ്മയിൽ
തടവു നീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു
ആപാദമരുണാഭമായ്‌
മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

സോണിയ

സോണിയ
Alias
ബേബി സോണിയ
സോണിയ ബോസ്
Name in English
Sonia
Date of Birth

തെന്നിന്ത്യൻ ചലച്ചിത്ര നടി. സോണി ശ്രീകുമാറിന്റെയും അഞ്ജനാ ദേവിയുടെയും മകളായി 1977 ആഗസ്റ്റ് 26-ന് തമിഴ് നാട്ടിൽ ജനിച്ചു. മൂന്നാമത്തെ വയസ്സു മുതൽക്കുതന്നെ സോണിയ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ബാലനടിയായി മലയാളസിനിമയിലാണ് സോണിയയുടെ തുടക്കം 1978-ൽ മനോരഥം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ബേബി സോണിയ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1984-ൽ മികച്ച ബാലനടിയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന് ബേബി സോണിയ അർഹയായി. 1987-ൽ നൊമ്പരത്തിപ്പൂവ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരവും സോണിയക്കു ലഭിച്ചിട്ടുണ്ട്.

സോണിയ വലുതായതിനുശേഷം നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ സിനിമകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ സോണിയ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ് സോണിയ. 

സോണിയ 2003-ൽ വിവാഹിതയായി. തമിഴ് ചലച്ചിത്ര നടൻ ബോസ് വെങ്കടിനെയാണ് സോണിയ വിവാഹം ചെയ്തത്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. തേജസ്വിൻ, ഭവതാരിണി.

ഏതോ ജലശംഖിൽ

Title in English
etho jalashanghil

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു
മരുഭൂവിൽ മഴനീർത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിര തൂകും നെടുവീർപ്പിൻ
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റിൽ ഏകയായ്‌
പോയ്‌ മറഞ്ഞുവോ സൗരഭം
ഏറെ നേർത്തൊരീ തെന്നലിൽ
ഉൾക്കനൽ പൂക്കൾ നീറിയൊ
ഏകാന്തമാമടരുകളിൽ
നീർച്ചാലു പോൽ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയിൽ
നിന്നുള്ളിലെ വെയിൽ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ
ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

ചെല്ലക്കുരുവീ നീയെന്നും

Title in English
Chellakkuruvi neeyennum

ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
പൊട്ടിത്തകർന്നൂ
പൊട്ടിത്തകർന്നൂ തട്ടിയെറിഞ്ഞൂ
പൊട്ടിക്കരയുകയാണോ
ചിരിയായ് കളിയായ് കിളിയേ
എന്നും മണ്ണിൽ കഴിഞ്ഞിടേണം നീ
പിന്നെയും ചൂടാൻ മോഹം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ

Year
1986