മഞ്ഞിൽ കുളിക്കും രാവേറെയായ്

Title in English
Manjil Kulikkum

മഞ്ഞിൽ കുളിക്കും രാവേറെയായ്
നിന്റെ മെയ്യിൽ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ് മണിത്തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്
വന്നു ചേരാൻ നിന്നെ പുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
പുതു പിച്ചിപ്പൂവിൻ ചിരിയോടെ
നറു മുല്ലപ്പൂവിൻ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടൻ പെണ്ണായ് മാറാമോ (മഞ്ഞിൽ...)

തണുപ്പാകെ മറന്നീടാൻ
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലെ (2)
മഞ്ഞേ മണി മാറാതെ
രാവേ പടി ചാരാതെ
കണ്ണേ ഇമ ചിമ്മാതെ
മലരമ്പു കൊള്ളുന്ന നേരങ്ങളിൽ ( മഞ്ഞിൽ..)

ഓംകാരം ശംഖിൽ (M)

Title in English
Omkaram (M)

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍ മലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓംകാരം..)

തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലും നേരം
മാരന്‍ കൈ നീട്ടും നേരം
അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയേ
മിഴി തോരാതെന്നും നീ വെറുതേ
ആദിത്യന്‍ ദൂരേ തേരേറും മുന്‍പേ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ (ഓംകാരം..)

പണ്ട് ഞാനൊരു പൗർണ്ണമി

പണ്ടു ഞാനൊരു പൌർണ്ണമി കണ്ടു
നിൻ മൃദു മൊഴി കേൾക്കേ
പണ്ടു ഞാനൊരു പൌർണ്ണമി കണ്ടു
നിൻ മൃദു മൊഴി കേൾക്കേ

ഇന്നു ഞാനൊരു മണി മുത്തു കണ്ടു
ജീവനിൽ കുളിരോടെ
ജീവനിൽ കുളിരോടെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ

ഏഴാം കടലിന്നക്കരെ നിന്നൊരു മാടപ്രാവ് വരുമ്പോൾ
ഏതോ ഗാന വീഥിയിലൂടൊരു മാൻ കിടാവ് വരുമ്പോൾ
ഞാനെൻ കൈകൾ തൊട്ടിലതാട്ടുന്നു (2)
ആരിരാരാരോ ആരാരിരാരോ (2)

പാലരുവിക്കരയിലെ

പാലരുവീക്കരയിലെ
പവിഴമലർക്കാവിലെ
പാലൊളി വിതറുന്ന
പനിമതിപ്പെണ്ണേ
അധരത്തിൽ ചിരിയുമായ്
അനുരാഗ ലഹരിയുമായ്
ആ വഴി വന്നുവോ
എന്നാത്മ നാഥൻ (പാലരുവീ..)

പഞ്ചാരപ്പാട്ടു പാടി
പായസമൊരുക്കുന്ന
പൊൻ മുളം കാട്ടിലെ കിളിപ്പെണ്ണേ
കരളിൽ കിനാവുമായ്
കസവിട്ട മോഹവുമായ്
ആ വഴി വന്നുവോ എൻ പ്രാണ നാഥൻ
(പാലരുവീ )

ഏഴു നീരാഴി കടന്നു
ഏഴാം മാനത്തു പന്തലിട്ടു
മനസ്സിലെ പൊൻ മയിൽ പീലി നീർത്തി
മധുരാനുഭൂതിയാൽ പ്രാണലിലീണം പകരാൻ
വീണയുമായ് വരുമോ എൻ പാട്ടുകാരൻ
(പാലരുവീ..)

കാർത്തികരാവും കന്നിനിലാവും

കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി

വിശ്വം കാക്കുന്ന നാഥാ

വിശ്വം കാക്കുന്ന നാഥാ.......

വിശ്വൈക നായകാ......

ആത്മാവിലെരിയുന്ന തീയണക്കൂ

നിൻ ആത്മ ചൈതന്യം നിറയ്ക്കൂ

ആത്മചൈതന്യം നിറയ്ക്കൂ

വിശ്വം കാക്കുന്ന നാഥാ



ആ..ആ..ആ..ആ...



ഇടയൻ കൈവിട്ട കുഞ്ഞാടുകൾ

ഇരുളിൽ കൈത്തിരി തിരയുമ്പോൾ (2)

ആരുമില്ലാത്തവർക്കഭയം നൽകും

കാരുണ്യം എന്നിൽ ചൊരിയേണമേ

കാരുണ്യം എന്നിൽ ചൊരിയേണമേ

(വിശ്വം..)



അകലാതെ അകലുന്നു സ്നേഹാംബരം

നീ അറിയാതെ പോകുന്നു എൻ നൊമ്പരം (2)

താലി പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

Title in English
Thali Peeli

താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളിൽ സുൽത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിൻ ചെറു കഥകൾ
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

ചില്ലിട്ട മോഹങ്ങൾ തുന്നുന്ന മഞ്ചത്തിൽ
താരുണ്യ പ്രായത്തിൻ ലീലാ വിനോദങ്ങൾ
വർണ്ണങ്ങളേഴും ചാലിച്ചു ഞാൻ
വർണ്ണ കിനാവിൻ തൂവലിൽ ചാർത്തും
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

Film/album

ഏഴാം കടലിന്നക്കരെ

ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല
ഏഴാം കടലിന്നിക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല

പാലയ്ക്കു തളിർ വന്നൂ പൂ വന്നൂ കായ് വന്നൂ
പാലയ്ക്കു നീർ കൊടുക്കാനാരാരുണ്ട് ആരാരൊണ്ട്
പാലയ്ക്ക് നീർ കൊടുക്കും പാലാഴിത്തിരകൾ
പാൽക്കടലിൽ പള്ളി കൊള്ളും പഞ്ചമിത്തിങ്കൾ
പഞ്ചമിത്തിങ്കൾ (ഏഴാം...)

മാൻ കിടാവേ

മാൻ കിടാവേ മാൻ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

മയങ്ങിയുണരും മണിക്കിനാവുകൾ
മന്ത്രം ചൊല്ലണ ശീലാണ് (2)
മാൻ കിടാവേ മാൻ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

പൂജക്കൊരുക്കിയ പൂപ്പാലികയിൽ
പുളകം നൽകിയ മാലയുമായ് (2)
ഒളിച്ചു കയറിയിരുന്നപ്പോളൊരു
വളകിലുക്കം കേട്ടൂ ഞാൻ
വളകിലുക്കം കേട്ടൂ ഞാൻ (ഒളിച്ചു....)
ആ..ആ..ആ.ആ (മാൻ കിടാവേ ...)