മല്ലികേ മല്ലികേ

Title in English
Mallike Mallike

മല്ലികേ മല്ലികേ മാലതീ മല്ലികേ
വന്നുവോ വന്നുവോ വസന്തസേനൻ വന്നുവോ

നീ വിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ
നീ നിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ
കാറ്റു കേട്ടു കിളികൾ കേട്ടു കാട്ടുമല്ലികേ
നീ കാത്തിരുന്ന കാമുകന്റെ കാല്‍പ്പെരുമാറ്റം
ഓ..ഓ..ഓ...
(മല്ലികേ..)

നീയുടുത്ത പട്ടുചേല മുഷിഞ്ഞുവല്ലോ
നീയണിഞ്ഞ മൊട്ടുമാല കൊഴിഞ്ഞുവല്ലോ
കാടു കണ്ടൂ പുഴകൾ കണ്ടൂ കന്നിമല്ലികേ
നീ കാമുകനെ കൈയ്യിലാക്കിയ മോഹിനിയാട്ടം
ഓ..ഓ..ഓ...
(മല്ലികേ..)

Film/album

കല്യാണിയാകും അഹല്യ

കല്യാണിയാകും അഹല്യ പാറ
ക്കല്ലായി കിടന്നല്ലോ കാനനത്തിൽ
അല്ലും പകലും വെയിലത്തും മഴയത്തും
മല്ലാക്ഷി ശിലയായി തപസ്സ് ചെയ്തു (കല്യാണി..)
നിന്നുടെ ശാപത്തിൻ നിവൃത്തി തരുവാനായ്
മന്നോർ മന്നനാം ശ്രീ രാമചന്ദ്രൻ
വന്നണയും പെണ്ണേ എന്നുള്ള
എന്നെന്നും ഓർത്തവൾ കാത്തിരുന്നൂ കാത്തിരുന്നൂ

അൻപുള്ള ഭഗവാൻ ശ്രീരാമൻ തിരുവടി
തമ്പുരാൻ തമ്പിയോടൊരുമിച്ചു കാട്ടിൽ
ത്രേതായുഗത്തിൽ ഒരു ദിവസം വന്നപ്പോൾ
പാദത്താലരുളിനാൻ ശാപമോക്ഷം ശാപമോക്ഷം

ആദ്യത്തെ രാത്രിയെ വരവേൽക്കാൻ

Title in English
Adyathe rathriye

ആദ്യത്തെ രാത്രിയെ വരവേൽക്കാൻ
കാർത്തികവിളക്കുകൾ കൊളുത്തീ കണ്ണുകൾ
കാർത്തിക വിളക്കുകൾ കൊളുത്തീ
കല്പനസൗധത്തിൻ മുറ്റത്തു കാമൻ
പുഷ്പതാലങ്ങൾ നിരത്തീ
(ആദ്യത്തെ...)

അധരങ്ങളിൽ അമൃതപുളിനങ്ങളിൽ
ആയിരം ദാഹങ്ങൾ അലയടിച്ചൂ
നയനങ്ങളിൽ നീല നളിനങ്ങളിൽ
സ്വപ്നമരാളങ്ങൾ ചിറകടിച്ചൂ
ആ..ആ..ആ..ആ..
(ആദ്യത്തെ...)

ഹൃദയങ്ങളിൽ രണ്ടു ഹൃദയങ്ങളിൽ
അനുരാഗമകരന്ദം തുളുമ്പി നിന്നു
നിമിഷങ്ങളേ പാറും ശലഭങ്ങളേ
നിറയ്ക്കുക നിറയ്ക്കുക മധു വേഗം
ആ..ആ..ആ...ആ...
(ആദ്യത്തെ...)

നിലവിളക്കിൻ തിരിനാളമായ്

Title in English
nilavilakkin thiri

നിലവിളക്കിൻ തിരിനാളമായ് വിടർന്നൂ
നിറകതിർ ചൊരിയുമെൻ ഹൃദയം (2)
ഈ ദീപാഞ്ജലി സ്വീകരിക്കൂ ദേവീ (2)
സ്നേഹ പുഷ്പാഞ്ജലി സ്വീകരിക്കൂ (നിലവിളക്കിൻ..)

ഒരു മലർ ചോദിച്ചാൽ ഒരു വസന്തം നൽകും
കരുണാ സാഗരമേ
മനം പൊട്ടി വിളിച്ചാൽ മണി വാതിൽ തുറക്കും
മായാ മന്ദിരമേ
ഈ ഗീതാഞ്ജലി സ്വീകരിക്കൂ ദേവീ
ഞങ്ങളെ അനുഗ്രഹിക്കൂ (നിലവിളക്കിൻ..)

ഒരു തുള്ളി യാചിച്ചാൽ ഒരു വർഷം തൂവുന്ന
ദയ തൻ ആഷാഡമേ
മലരിന്റെ ചിരിയായ് മനസ്സിന്റെ മധുവായ്
തുടിക്കും ചൈതന്യമേ
ഈ സ്നേഹാങ്കണം അലങ്കരിക്കൂ ദേവീ
ഞങ്ങളെ അനുഗ്രഹിക്കൂ ( നിലവിളക്കിൻ..)

മാഹേന്ദ്രനീല മണിമലയിൽ

Title in English
mahendraneela manimalayil

മാഹേന്ദ്രനീലമണിമലയില്‍ മരുത്വാമലയില്‍
മേഞ്ഞുനടക്കും ധനുപൌര്‍ണ്ണമിയൊരു കാമധേനു 
(മാഹേന്ദ്ര..)

ഭൂമിയിലെ പൂവുകള്‍ക്കും പൂക്കള്‍നുള്ളും കാമുകര്‍ക്കും
നിത്യതാരുണ്യത്തിന്നമൃതം ചുരത്തും കാമധേനു
എത്ര കറന്നാലും അകിടു വറ്റാത്തൊരു കാമധേനു
മാഹേന്ദ്രനീലമണിമലയില്‍

സ്വര്‍ഗ്ഗത്തിലെ താരകള്‍ക്കും സ്വപ്നംകാണും കന്യകള്‍ക്കും
അംഗലാവണ്യത്തിന്‍ കളഭം നല്‍കും കാമധേനു
എത്രവിളിച്ചാലുമരികില്‍ വരാത്തൊരു കാമധേനു
(മാഹേന്ദ്ര..)

Film/album

മുഖം മനസ്സിന്റെ കണ്ണാടി

Title in English
mukham manassinte

മുഖം മനസ്സിന്റെ കണ്ണാടി
മന്ദസ്മിതം കിനാവിന്റെ പൂവാടി
സ്വരം വികാരത്തിന്‍ തരംഗിണി
പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി
(മുഖം...)

ഈ ഹൃദയമിടിപ്പുകള്‍ 
അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും 
അനുരാഗമന്ത്രങ്ങള്‍ 
ഏതോ മാസ്മരമാമൊരു ലഹരിയില്‍ 
എന്നെ മയക്കി
അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍
മധുരം നല്‍കിയെന്നെ ഉണര്‍ത്തി
ആഹഹാ......
(മുഖം...)

Film/album

ചൂഡാരത്നം ശിരസ്സിൽ ചാർത്തി

Title in English
choodaaratnam sirassil

ചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി
വാടാമല്ലിയെ കാറ്റുണര്‍ത്തി
പോയ പൂക്കാലങ്ങളോര്‍മ്മിച്ചു നില്‍ക്കും
പൊന്നശോകം കണ്ണുപൊത്തി 
(ചൂഡാരത്നം..)

ഇന്നും മയക്കുമരുന്നുകള്‍ നല്‍കി ഞാ-
നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള്‍
ഓര്‍മ്മകളേതോ മരതകദ്വീപില്‍നി-
ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി
വെറുതേ - വിളിച്ചുണര്‍ത്തീ
ആ.. ആ.. 
(ചൂഡാരത്നം..)

Film/album

ഞാൻ നിന്നെ പ്രേമിക്കുന്നു

Title in English
njan ninne premikkunnu

ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ
മാന്‍കിടാവേ
(ഞാന്‍ നിന്നെ..)

നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീ 
വിടര്‍ന്നതും നോക്കിനിന്നൂ 
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ 
ഞാന്‍ കാത്തു നിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ..)

Film/album

ശൃംഗാരം വിരുന്നൊരുക്കീ

ശൃംഗാരം വിരുന്നൊരുക്കീ
തേൻ കിണ്ണം ചുണ്ടിലൊതുക്കി
തളിരിടുന്ന മേനിയൊന്നു തഴുകൂ
മതി മറന്നു ലഹരിയിൽ മുഴുകൂ (ശൃംഗാരം)

മാനിളം മിഴികളിൽ മദജലം
മെയ്യിലും കരളിലും സുമദളം
മൃദുലമെൻ മാനസം മധുചഷകം
ഈ ഹൃദന്തമദിരയൊന്നു നുകരൂ (ശൃംഗാരം)

പാതിരാകാറ്റിനും പരിമളം
കാട്ടിലെ കുയിലിനും കളകളം
ഇനിയുമെന്ത് തടസ്സം ഉണരുനരൂ
ഇ വസന്ത കുസുമമൊന്നു മുകരൂ (ശൃംഗാരം)

സാരസ്വത മധുവേന്തും

സാരസ്വത മധുവേന്തും
സരസീരുഹമേ സംഗീതമേ നിന്റെ
മൃദുലദലങ്ങളിൽ ചുംബിക്കാൻ മോഹം
മധുരം നുകരാൻ ദാഹം (സാരസ്വത..)

അനഘാനുഭൊതിയിൽ അന്തരംഗങ്ങളിൽ
അമൃതം നിറക്കുന്നു നീ
ശ്രുതിയായ് ലതയായ് ഉലകിൻ കരലിൽ
പുളകം വിതറുന്നു നീ (സാരസ്വത..)

സ്വരരാഗധാരയാൽ സങ്കല്പലോകങ്ങൾ
സാക്ഷാത്കരിക്കുന്നു നീ
അഴകിൻ കതിരായ് അറിവിൻ പൊരുളായ്
നടനം തുടരുന്നു നീ (സാരസ്വത..)