വീണേടം വിഷ്ണുലോകം

Title in English
Veenidam

വീണെടം വിഷ്ണുലോകം 
ഞാനെന്റെ ശവം ചുമന്നു പൊണെടം 
പ്രേതലോകം (വീണെടം) 

മായ - മായ - ഈയുടുപ്പെനിക്കു തന്നതു മായ 
മായ - എടുത്തു കൊള്ളൂ ഊരിയെടുത്തു കൊള്ളൂ 
നിഴലേ - നിഴലേ - മിണ്ടാതെ കൂടെ വരും നിഴലേ 
നിന്നെയേതു ചാരായക്കടയിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ ഹ ഹ 
ചിരിവരും നിന്റെയീ അഭിനയം കാണുമ്പോൾ ചിരിവരും..ഹ ഹ (വീണെടം) 

ലല്ലല്ലം ചൊല്ലുന്ന

Title in English
Lallalam Chollunna

ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടൻ കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം

നീലകുരുവികളും ചോലപറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
കുഴഞ്ഞു പോയ്‌

പാതിരാവായി നേരം

Title in English
Paathiravaayi neram

ആ..ആ..
പാതിരാവായി നേരം പനിനീർകുളിരമ്പിളീ
എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയീ
താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ
ഉം...ഉം..

നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി
പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ
കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

(പാതിരാവായി നേരം )

കൈയ്യെത്താ കൊമ്പത്ത്

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

പ്രകൃതീശ്വരീ നിന്റെ ആരാധകൻ

Title in English
Prakritheeswaree

പ്രകൃതീശ്വരീ നിന്റെ ആരാധകൻ
ഞാനൊരാസ്വാദകൻ
അന്ധ വന ഗായകൻ
പ്രകൃതീശ്വരീ നിന്റെ ആരാധകൻ
ഞാനൊരാസ്വാദകൻ
അന്ധ വന ഗായകൻ
ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ
ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ

ഏഴു നിറങ്ങളിൽ നിൻ ചിത്രങ്ങൾ
ഏഴു സ്വരങ്ങളിൽ എൻ ഗാനങ്ങൾ

പ്രകൃതീശ്വരീ നിന്റെ ആരാധകൻ
ഞാനൊരാസ്വാദകൻ
അന്ധ വന ഗായകൻ

തേങ്ങാപ്പൂളും കൊക്കിലൊതുക്കി

Title in English
Thengapoolum

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

കണ്ണുനീരിനും ചിരിക്കാനറിയാം

Title in English
Kannuneerinum

കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ (2)
കാട്ടു മുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ

എനിക്കു വേണ്ടി പ്രകാശ ഗോപുര
വാതിൽ തുറക്കും കാരുണ്യമേ (2)
നിൻ തിരു നടയിൽ ചൊരിയുന്നൂ ഞാൻ
മാനസ പൂജാ പുഷ്പങ്ങൾ
മാനസ പൂജാ പുഷ്പങ്ങൾ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ

ഇരുളിൻ പാതയിൽ വെളിച്ചം വിതറാൻ
എൻ മുന്നിൽ തെളിയും തിരിനാളമേ (2)
നിന്നെ പുൽകാൻ വിടരുകയാണെൻ
സുന്ദര സംഗീത ശില്പങ്ങൾ
സുന്ദര സംഗീത ശില്പങ്ങൾ

കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി

Title in English
Kattile

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട ചെണ്ടാ

ആലിലക്കണ്ണാ നിൻ

Title in English
Aalilakanna

ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും

ഉയിരിൻ വേദിയിൽ സ്വരകന്യകമാർ നടമാടും
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും

വഴിയമ്പലത്തിൽ വഴി തെറ്റി വന്നൂ
ഞാനൊരു വാനമ്പാടി (2)
ഒരു ചാൺ വയറിനു ഉൾത്തുടി താളത്തിൽ
കണ്ണീർ പാട്ടുകൾ പാടാം ഞാൻ
കണ്ണീർ പാട്ടുകൾ പാടാം ഞാൻ
ഓ..ഓ..ഓ..
ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും

അമ്മേ അമ്മേ വിട തരൂ അമ്മേ

അമ്മേ അമ്മേ വിട തരൂ അമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിക്കും
ഇനി പോയ് വരാം ഞങ്ങൾ
വിണ്ണിൽ നക്ഷത്രങ്ങളായ് മിന്നും നക്ഷത്രങ്ങളായ്
(അമ്മേ..)

നിറഞ്ഞ മിഴികളുമായ് അകലെയവരിരുന്നു
സ്മരണയിൽ പുകയും ബലി കുടീരവുമായ്
ഉയിരിൻ തിരികൾ പൊലിഞ്ഞൂ
(അമ്മേ...)

വരുന്ന വഴി നോക്കി
ഉറങ്ങാതവരിരുന്നൂ
ധീര ജവാന്മാർ തൻ ധീര മാതാക്കൾ
ജയ് ഹിന്ദ് ജയ് ഹിന്ദ് ജയ് ഭാരതമാതാ
(അമ്മേ...)