നിന്നെ പുണരാൻ നീട്ടിയ കൈകളിൽ

ആ....ആ‍...ആ‍..ആ......

നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ
നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ
അശ്രു ബിന്ദുവായോ
(നിന്നെ...)

ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ
ചുണ്ടുകൾ ദാഹം മറന്നു പോയോ (2)
അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും
സംഗീതമെല്ലാം മറന്നു പോയോ
(നിന്നെ...)

മാധവമെത്തിയ ജീവിത വാടിയിൽ
മൂക വിഷാദ തുഷാരമോ നീ (2)
ഏതോ മൃദുല ദലങ്ങളിൽ നേടിയ
തേനും മണവും മറന്നു പോയോ
( നിന്നെ...)

പവിഴമല്ലി പൂത്തുലഞ്ഞ

Title in English
Pavizhamalli poothulanja

പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും പുഴകളും
പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം (2)

മാനത്തെ ലോകത്തു നിന്നാരോ
മഴവില്ലിൻ പാലം കടന്നല്ലോ (2)
നീലപീലി കണ്ണും നീട്ടിയേതോ
മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി (2)
(പവിഴമല്ലി )

സ്നേഹത്തിൻ ഏകാന്ത തീരത്ത്
സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ (2)
മേലെ മുല്ല പന്തൽ നീർ‌ത്തിയേതോ
മേളം പൂങ്കാറ്റിൻ‌റെ താലികെട്ട്(2)
(പവിഴമല്ലി )

അമ്മയല്ലാതൊരു ദൈവമുണ്ടോ

Title in English
Ammayallathoru

അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടോ
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ
അമ്മേ...അമ്മേ..അമ്മേ...(അമ്മ...)

തികഞ്ഞ ഭാരവും പൂവായ് കാണും
നിറഞ്ഞ നോവിലും നിർവൃതി കൊള്ളും
കനവിൻ കാഞ്ചനത്തൊട്ടിലൊരുക്കും (2)
കല്യാണിരാഗം പാടിയുറക്കും
രാരീരാരോ ......രാരാരിരോ...(അമ്മ...)

സർവ്വവും മറക്കും കോടതിയമ്മ
സത്യപ്രഭ തൻ സന്നിധിയമ്മ
സ്നേഹസാരം നീ തന്നെയല്ലേ (2)
സേവനഭാവം നിൻ പ്രാണനല്ലേ
അമ്മേ...അമ്മേ..അമ്മേ...(അമ്മ...)

പുത്തിലഞ്ഞിക്കാട്ടിലെ തത്തമ്മേ

പുത്തിലഞ്ഞിക്കാട്ടിലെ തത്തമ്മേ
പുത്തൂരം വീട്ടിലെ മുത്തമ്മേ
വന്നാട്ടെ ഒന്നു നിന്നാട്ടെ ഈ
വടക്കിനിത്തളത്തിലിരുന്നാട്ടെ

ഒരു പഴകഥ നീയൊന്നു ചൊന്നാട്ടേ
മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിക്കാൻ
പൂവാലൻ തളിരിളം വെറ്റില തരാം
വാസനച്ചുണ്ണാമ്പു തേച്ചു തരാം
അഹാ..അഹാ..ആഹഹാ
(പുത്തിലഞ്ഞി..)

ഏഴാം കടൽക്കരെ ഭൂതങ്ങൾ കാക്കും
വൈരമിരിക്കുന്ന പെരും ഗുഹയിൽ
ഒറ്റയ്ക്കായ കന്യകയെ
രക്ഷിച്ച മന്നന്റെ കഥ പറയൂ
അഹാ..അഹാ..ആഹഹാ
(പുത്തിലഞ്ഞി..)

രാഗം അനുരാഗം

രാഗം അനുരാഗം
അന്തരംഗത്തിൻ അന്തരംഗത്തിൻ
ആനന്ദ പരിരംഭണം
ആന്ദോള ലയസംഗമം
(രാഗം...)

നൃത്തവേദിയിൽ വരവർണ്ണിനി
വൃന്ദവാദ്യത്തിൽ സ്വര രഞ്ജിനി (2)
ഇണ തേടും നയനങ്ങൾ നടമാടുമ്പോൾ
ഇതൾ നീർത്തും സ്വപ്നത്തിൻ ഭൂ മണ്ഡപം
(രാഗം..)

പ്രേമസാഗര തീരങ്ങളിൽ
മേയുമീ ഹർഷ പൂരങ്ങളിൽ(2)
ശൃംഗാരകാവ്യങ്ങൾ കൈമാറുമ്പോൾ
ഇതൾ നീർത്തും സ്വർഗ്ഗത്തിൻ സുഖ മണ്ഡലം
(രാഗം..)

കണ്ണീർപ്പൂവേ

കണ്ണീർപ്പൂവേ കമലപ്പൂവേ
കാലിടറി വീണൊരു തുളസിപ്പൂവേ
ഒഴുകിവന്നെത്തുമീ താരാട്ടിൽ
ഒരു പിടിയോർമ്മകൾ ഉണർന്നെങ്കിൽ
(കണ്ണീർപ്പൂവേ...)

നിന്നുള്ളിലൂതിത്തെളിയ്ക്കാം ഞാൻ
പൊന്നുഷസ്സിൻ ചക്രവാളം (2)
ആ വിഷുക്കണി കണ്ടുണർന്നീടുവാൻ
കാതോർത്തു തങ്കം നീ കാത്തു നിൽക്കൂ
ആഹഹഹാ...ആഹഹഹാ ആ‍...
(കണ്ണീർപ്പൂവേ...)

ഏതൊരു ചിപ്പി തൻ മുത്താകിലും
ഏതു വിളക്കിന്നൊളിയാകിലും (2)
നിനക്കുറങ്ങാനായ് ഞാൻ വീണ മീട്ടാം
എന്നിൽ നീ വർഷമായ് പെയ്തിറങ്ങൂ
ആഹഹഹാ...ആഹഹഹാ ആ‍..
(കണ്ണീർപ്പൂവേ...)

ഓർമ്മകളിൽ ഒരു സന്ധ്യ തൻ

Title in English
Ormakalil oru sandyathan

 

കിന്റിൽ ദ് റ്റോർച്ച്...ഓ ലില്ലീസ് ഓഫ് മാർച്ച്...
കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച്
കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ......
മാർച്ചിന്റെ പുഞ്ചിരികളേ.....

ഓര്‍മ്മകളില്‍ ഒരു സന്ധ്യതന്‍
ദീപം കൊളുത്തിയാരോ
അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )
മോഹം എരിഞ്ഞടങ്ങും
ഇരുകടലായ് മാറും മാനസം
കാലത്തിന്‍ കുളമ്പുകള്‍
ചവിട്ടി വീഴ്ത്താത്ത പൂവേത് (മോഹം..)
മറക്കും നാം പ്രതിച്ഛായയെ
ചിരിക്കും നാം വേദനയിലും (മറക്കും..)
ഉതിര്‍ന്നൊരു ഹര്‍ഷാശ്രു ഇന്നോര്‍മ്മയില്‍
അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )

രഹസ്യം ഇതു രഹസ്യം

Title in English
rahasyam ithu rahasyam

രഹസ്യം ഇതുരഹസ്യം
അനുരാഗകഥയിലെ ഒരുനായികയുടെ
രഹസ്യം പ്രേമരഹസ്യം
(രഹസ്യം...)

ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ്
ഒരുനാള്‍ അന്നൊരുനാള്‍
കാറ്റുവന്നൊരുമ്മകൊടുത്തൂ
കാട്ടുപൂവിന്‍ കവിളുതുടുത്തൂ
ആ പൂവെടുത്തവളൊളിച്ചുവച്ചൂ
കാമുകന്‍ വന്നതു കണ്ടുപിടിച്ചൂ
കാമുകി പൊട്ടിച്ചിരിച്ചൂ
ആ ചിരി ചിറകുവിതിര്‍ത്തപ്പോള്‍
ആദ്യത്തെ പൂക്കാലമുണ്ടായി
(രഹസ്യം...)

Film/album

സ്വപ്നമെന്നൊരു ചിത്രലേഖ

Title in English
swapnamennoru chithralekha

സ്വപ്നമെന്നൊരു ചിത്രലേഖ
സ്വർഗ്ഗനർത്തകി ചിത്രലേഖ
ഒരു സുന്ദരിതൻ വർണ്ണ ചിത്രം
ഉള്ളിൽ വരച്ചൂ നെഞ്ചിനുള്ളിൽ വരച്ചൂ
സ്വപ്നമെന്നൊരു ചിത്രലേഖ

നൂറു മനോരാജ്യങ്ങൾ കണ്ടൂ
നൂറു മുഖച്ഛായകൾ കണ്ടൂ (2)
അവയൊന്നുമിത്ര നാളെൻ വികാരങ്ങളെ
അണിയിച്ചൊരുക്കിയിട്ടില്ല (2)
നിത്യസഖീ സ്വപ്നസഖീ
നീയെന്റെ ഹൃദയേശ്വരീ
നീയെന്റെ ഹൃദയേശ്വരീ
സ്വപ്നമെന്നൊരു ചിത്രലേഖ

Film/album

വെള്ളിയാഴ്ച നാൾ

Title in English
velliyazhcha naal

വെള്ളിയാഴ്ച്ച നാൾ ചന്ദ്രനെക്കണ്ടാൽ
വെളുക്കുവോളം വിരുന്ന്
വിരുന്ന് പ്രേമവിരുന്ന്
വീഞ്ഞിൽ മുക്കിയ വിരുന്ന്
(വെള്ളിയാഴ്ച...)

മേലേ മാനം താഴെ ഭൂമിയും
പാനപാത്രങ്ങൾ നീട്ടുമ്പോൾ
എന്നിൽ മാദകലഹരിയുണർത്താൻ
എന്തേ എന്തേ നാണം എയ്
എന്തിത്ര നാണം
ലലലാ ലലലാ
(വെള്ളിയാഴ്ച...)

ചുണ്ടും ഗ്ലാസ്സും വണ്ടും പൂക്കളും
ചുംബനങ്ങൾ പകരുമ്പോൾ
എന്റെ കിനാവിൻ മാറിൽ മയങ്ങാൻ
എന്തേ എന്തേ നാണം എയ്
എന്തിത്ര നാണം
ലലലാ ലലലാ
(വെള്ളിയാഴ്ച...)

Film/album