ബലികുടീരങ്ങളേ

1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികം 1957 ൽ ആയിരുന്നു.കേരളത്തിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത അന്നത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ മുൻപിൽ ശിപായി ലഹളയിലെ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാഷ് ഈണം നൽകി കെ എസ് ജോർജ്ജ്, സി ഒ ആന്റോ ,സുലോചന തുടങ്ങി നൂറോളം പേർ ചേർന്ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ അവതരിപ്പിച്ച വിപ്ലവഗാനം. വയലാരിന്റെ രചനയ്ക്ക് ദേവരാജൻ ആദ്യമായി ഈണം നൽകി എന്ന സവിശേഷതയും ഈ പാട്ടിന് ഉണ്ട്.

ബലികുടീരങ്ങളേ.....

ബലികുടീരങ്ങളേ ബലികുടീരങ്ങളേ

സ്മരണകളിരമ്പും രണസ്മാരകങ്ങളേ

അരയന്നമേ ഇണയരയന്നമേ

Title in English
Arayanname Ina Arayanname

അരയന്നമേ ഇണയരയന്നമേ
തിരിച്ചു വരുമോ ചെന്താമരകൾ
തപസ്സിരിക്കും പൊയ്കയിൽ നീ
( അരയന്നമേ...)

തടാകതീരത്തൊരു യുവഗായകൻ
താമസിച്ചിരുന്നൊരു കാലം
കിളി നിൻ ഹൃദയം കവർന്നിരുന്നില്ലേ
ജലതരംഗസംഗീതം (2)
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളർത്തു കിളിയായ്
(അരയന്നമേ..)

തുഷാരപുഷ്പത്തിരുമിഴികളുമായി
തേടുന്നു ദിവസവും പൂക്കൾ (2)
പ്രപഞ്ചം മുഴുവൻ നിറയുകില്ലേ
വിരഹ മൂക സംഗീതം (2)
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളർത്തു കിളിയായ്
(അരയന്നമേ..)

മായാജാലകവാതിൽ തുറക്കും

Title in English
Mayajalaka Vathil

മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ - നിങ്ങൾ
മഞ്ജുഭാഷിണികൾ
(മായാജാലക...)

പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്പോയ വസന്തവും വസന്തം നൽകിയ
സ്വപ്നസഖിയുമെന്നിൽ - ഉണർന്നുവല്ലോ
ഉണർന്നുവല്ലോ
(മായാജാലക...)

തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കിയെനിക്കേകുമ്പോൾ
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ
സ്വർണ്ണമുളകൾ വീണ്ടും - അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാജാലക...)

പച്ചമലയിൽ പവിഴമലയിൽ (സന്തോഷം)

Title in English
Pachamalayil (happy)

പച്ചമലയില്‍ പവിഴമലയില്‍ 
പട്ടുടുത്ത താഴ്വരയില്‍ ‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍ ‍
രണ്ടു കൃഷ്ണമൃഗങ്ങള്‍ 
(പച്ചമലയില്‍... )

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാ ഗൃഹങ്ങളില്‍ 
മെയ്യും മെയ്യുമുരുമ്മി നടന്നു
മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ 
മേഞ്ഞുമേഞ്ഞു നടന്നു
(പച്ചമലയില്‍... )

ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന്‍ 
ഇളനീര്‍ കുഴമ്പെഴുതിച്ചു
നീലക്കറുകമ്പൂ ചൂടിച്ചു വേളിയും നിശ്ചയിച്ചു
(പച്ചമലയില്‍..)

പച്ചമലയിൽ പവിഴമലയിൽ (സങ്കടം)

Title in English
Pachamalayil (Sad)

പച്ചമലയില്‍ പവിഴമലയില്‍ 
പട്ടുടുത്ത താഴ്വരയില്‍ ‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍ ‍
രണ്ടു കൃഷ്ണമൃഗങ്ങള്‍ 

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാ ഗൃഹങ്ങളില്‍ 
മെയ്യും മെയ്യുമുരുമ്മി നടന്നു
മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ 
മേഞ്ഞുമേഞ്ഞു നടന്നു
(പച്ചമലയില്‍.. )

അവരുടെ ആശകൾ കതിരണിഞ്ഞീടുവാൻ
അനുവദിച്ചില്ലാ ദൈവം
മനസ്സിൽ വേർപാടിൻ വേദനയോടെ
മാൻപേട തപസ്സിരുന്നൂ - അവനെ
മാൻപേട തപസ്സിരുന്നൂ - അവനെ
 മാൻ പേട തപസ്സിരുന്നൂ

 

വസന്തത്തിൻ മകളല്ലോ

Title in English
Vasanthathin

ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ

വസന്തത്തിൻ മകളല്ലോ മുല്ലവള്ളി
അവൾക്കല്ലോ പൂഞ്ചൊടിയിൽ തേൻതുള്ളി
വളയിട്ട കൈകളാൽ പൂമരച്ചില്ലകൾ
വാരിപ്പുണരുന്ന മുല്ലവള്ളി
(വസന്തത്തിൻ...)

പണ്ടു ശകുന്തള മാലിനീ തീരത്തു
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പർണ്ണകുടീരത്തിൽ യുവനൃപൻ വന്നപ്പോൾ
പുൽകി വളർത്തിയതിവളെയല്ലോ
അവൾക്കല്ലോ പൂനിലാവു പുടവ നൽകീ
അവൾക്കല്ലോ മഞ്ഞുകാലം കുളിരു നൽകീ
ആഹഹാ..ആഹാഹാ..
(വസന്തത്തിൻ...)

കാലം ശരത്കാലം

Title in English
Kaalam sharathkaalam

കാലം ശരത്കാലം
കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..)

ശരത്കാലം കാമുകർക്കനുകൂലം
താരിനെ തളിരിനെ തളയിട്ട വള്ളികളെ
മാറി മാറി പുൽകി വരും
തണുത്ത കാറ്റേ നിന്നെ
പൂമ്പൊടിയിലിറുക്കുവാൻ
പൂമണത്തിൽ പൊതിയുവാൻ
ഭൂമിദേവിക്കിപ്പൊഴും മോഹം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)

മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും
മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ നേർത്ത
മൂടുപടത്തുകിൽ കൊണ്ട് മൂടിയിട്ടും മൂടിയിട്ടും
ഭൂമിദേവിക്കിപ്പൊഴും നാണം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)

മോഹഭംഗങ്ങൾ

Title in English
Mohabhangangal

മോഹഭംഗങ്ങൾ എങ്ങും സ്നേഹഭംഗങ്ങൾ
ഈ യുഗത്തിലെ മനുഷ്യനു ചുറ്റും
ഇരുണ്ട പൊയ്മുഖങ്ങൾ ( മോഹഭംഗങ്ങൾ..)

ഇതുവരെക്കാണാത്ത ദൈവം നൽകിയ്യ
തിരുമുഖച്ഛായയുമായ്
വെളിച്ചത്തിൽ നിന്നും ഇരുൾക്കെട്ടിലേയ്ക്ക്
ഒരു വിട വാങ്ങലല്ലോ ജീവിതം
ദുഷ്ടനെ പന പോലെ വളർത്തുന്നൂ വിധി-
ദു:ഖിതനെ നാടു കടത്തുന്നൂ ( മോഹഭംഗങ്ങൾ..)

വിധിയുടെ ഇടുങ്ങിയ വീഥിയിലൂടെ
വില്പനത്തെരുവിലൂടെ
ജനനത്തിൽ നിന്നും മരണത്തിലേയ്ക്കൊരു
പദയാത്രയല്ലോ ജീവിതം
തിന്മയെ തണ്ടിലേറ്റി നടത്തൂന്നു വിധി-
നന്മയുടെ വീടു തകർക്കുന്നൂ ( മോഹഭംഗങ്ങൾ..)

അമ്പരത്തീ ചെമ്പരത്തി

Title in English
Ambarathi chembarathi

അമ്പരത്തീ ചെമ്പരത്തീ
ചെമ്പൂക്കാവിലെ രാജാത്തീ
പാദം മുതൽ കൂന്തൽ വരെ
ആരിത്ര പൂ നിന്നെ ചൂടിച്ചൂ (അമ്പരത്തീ..)

തൃപ്പൂണിത്തുറയിലെയത്തച്ചമയം
തൃക്കൺ പാർത്തു വന്ന കാറ്റോ ഇളം കാറ്റോ
ചിത്രക്കളത്തിൽ പൂക്കളത്തിൽ നിന്റെ
ചിരി കണ്ടു മയങ്ങിയ പൊൻവെയിലോ
പൊൻവെയിലോ (അമ്പരത്തീ..)

കാളിന്ദിപ്പുഴയിലെ രാസക്രീഡകൾ
കാണാൻ പോയി വന്ന കുളിരോ ഇളംകുളിരോ
മുത്തുക്കുടങ്ങൾ തേൻകുടങ്ങൾ കണ്ട്
മതിമറന്നിരുന്നൊരു പൂത്തുമ്പിയോ
പൂത്തുമ്പിയോ (അമ്പരത്തീ..)

വെളുത്ത വാവിനേക്കാൾ

Title in English
Velutha vavinekkal

വെളുത്ത വാവിനേക്കാൾ വെളുത്തനിറം
വിടർന്ന പൂവിനേക്കാൾ വിടർന്നമുഖം
വെളഞ്ഞൂർക്കാവിലെ കിളിമകളേക്കാൾ
കിലുങ്ങുന്ന മധുരസ്വരം - അവൾക്ക്
കിലുങ്ങുന്ന മധുരസ്വരം (വെളുത്ത..)

കുളിച്ച് കുറിയിട്ട് കൂന്തലുമഴിച്ചിട്ട്
കുവലയമിഴിയവൾ വന്നൂ - എനിക്കൊരു
തുളസി പൂങ്കുമ്പിൾ തന്നു (2)
അവളുടെ മുഖശ്രീ കമലത്തിൽ കണ്ടൂ ഞാൻ
അനുരാഗത്തിൻ സിന്ദൂരം
അനുരാഗത്തിൻ സിന്ദൂരം(വെളുത്ത..)