തിരുമയിൽ പീലി

Title in English
Thirumayilppeeli

തിരുമയിൽപ്പീലി നെറുകയിൽ കുത്തി
ചുരുൾമുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ
(തിരുമയിൽ..)

കനകക്കിങ്ങിണി കുലുകുലുങ്ങനെ
കമലപ്പൂങ്കവിൾ തുടുതുടുന്നനെ
മനസ്സിന്നുള്ളിലെ മണിതൃക്കോവിലിൽ വരൂ
വരം തരൂ ഗുരുവായൂരപ്പാ

ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകണം
അകത്തെ കണ്ണുകൾ തുറന്നു തന്നീടണം
കറുത്ത മായയാം കടലിൽ നിന്നു നീ
കരകേറ്റീടണം ഗുരുവായൂരപ്പാ
(തിരുമയിൽ..)

മദിരാക്ഷി നിൻ മൃദുലാധരങ്ങൾ

Title in English
Madhirakshi nin

മദിരാക്ഷീ നിൻ മൃദുലാധരങ്ങൾ
മദനന്റെ മധുപാത്രങ്ങൾ
പ്രിയനു പകർന്നു പകർന്നു കൊടുക്കും
പ്രണയ വികാര ചഷകങ്ങൾ
(മദിരാക്ഷീ..)

മോഹപുഷ്പങ്ങൾ വിടരുമ്പോൾ - നിന്റെ
മൗനം വാചാലമാകുമ്പോൾ
ഞാൻ നിന്നിലലിയുന്നു - നീയെന്നിലലിയുന്നു
നമ്മുടെ ദാഹങ്ങൾ ഒന്നാകുന്നു
ഈ നിമിഷം - ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ
(മദിരാക്ഷീ...)

രോമഹർഷങ്ങൾ തളിർക്കുമ്പോൾ - നിന്റെ
മൗനം പ്രേമാർദ്രമാകുമ്പോൾ
ഞാൻ നിന്നിൽ നിറയുന്നൂ നീയെന്നിൽ നിറയുന്നൂ
നമ്മുടെ ഹൃദയങ്ങൾ ഒന്നാകുന്നു
ഈ നിമിഷം - ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ
(മദിരാക്ഷീ...)

കളിമൺ കുടിലിലിരുന്ന്

Title in English
Kaliman kudililirunnu

കളിമൺ കുടിലിലിരുന്നു ഞാൻ പ്രേമ-
കവിതകൾ പാടുകയായിരുന്നു
കവിതാവാഹിനി ഹൃദയം മുഴുവൻ
കല്ലോലസുന്ദരമായിരുന്നൂ
(കളിമൺ..)

ഏതോ ജന്മത്തിലെവിടെ വെച്ചോ കണ്ടു
വേർപിരിഞ്ഞവരെ പോലെ
ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ
ഒരു നാൾ എന്നെ തിരിച്ചറിഞ്ഞു - വന്നു
തിരിച്ചറിഞ്ഞൂ
(കളിമൺ..)

എല്ലാം നിനക്കുള്ളതെല്ലാം എടുത്തു നീ
എന്റെയീ തളികയിൽ നൽകീ
പകരം നൽകുവാൻ കണ്ണില്ലാത്തൊരീ
പനിനീർപ്പൂവേ കൈയ്യിലുള്ളു - എന്റെ 
കൈയ്യിലുള്ളു

ഉറങ്ങിയാലും സ്വപ്നങ്ങൾ

Title in English
Urangiyaalum swapnangal

ഉറങ്ങിയാലും സ്വപ്നങ്ങൾ
ഉണർന്നാലും സ്വപ്നങ്ങൾ
ഉടലോടെ സ്വർഗ്ഗത്തിലേയ്ക്കവയുടെ ചിറകിൽ
ഞാനുയരും 
(ഉറങ്ങിയാലും..)

നക്ഷത്രപ്പൂമരം പൂക്കും നാട്ടിൽ
ലജ്ജാവതീ നദിക്കരയിൽ
എന്നോടൊരുമിച്ചെല്ലാ നേരവും
എൻ പ്രിയനുണ്ടാവും
എൻ പ്രിയനുണ്ടാവും
(ഉറങ്ങിയാലും...)

വെൺമേഘ വിശറികൾ വീശും കാറ്റിൽ
വൃന്ദാവനങ്ങൾക്കരികിൽ
എന്നംഗങ്ങളെ ലഹരിയിൽ മുക്കാൻ
എൻ പ്രിയനുണ്ടാവും
എൻ പ്രിയനുണ്ടാവും
(ഉറങ്ങിയാലും...)
 

പൂജ പൂജ

Title in English
Pooja

പൂജ പൂജ
ഭൂമിയും മാനവും
പൂകൊണ്ടു മൂടുന്ന
പൂജ - സൗന്ദര്യ പൂജ
(പൂജ..)

വർണ്ണപുഷ്പാംബരം അരയ്ക്കു ചുറ്റിയ
വെളിച്ചമേ - വരൂ വെളിച്ചമേ
തങ്കവളയിട്ട കയ്യുകൾ കൊണ്ടു നീ
തൊടുന്നതെല്ലാം പൊന്ന്
പൊന്ന് പൊന്ന് പൊന്ന്
(പൂജ..)

പോയ തൃക്കണ്ണുകൾ തിരിച്ചു കിട്ടിയ
പ്രപഞ്ചമേ - പ്രിയ പ്രപഞ്ചമേ
പൂത്തു കതിരിട്ട മാറോടു ചേർത്തു നീ
പുണർന്നതെല്ലാം മുത്ത്
മുത്ത് മുത്ത് മുത്ത്
(പൂജ..)

അക്കുത്തിക്കുത്താനവരമ്പേൽ

Title in English
Akkuthikkuthanavarambel

അക്കുത്തിക്കുത്താനവരമ്പേ-
ലാലും കൊമ്പേലൂഞ്ഞാല്‌
ഊഞ്ഞാലാടും തത്തമ്മേ 
ഉണ്ണാൻ വന്നാട്ടെ 
(അക്കുത്തി..)

കാൽ കഴുകാൻ പനിനീര്
കൈക്കുമ്പിളിലിളനീര്
പന്തലിലിരിക്കാൻ പവിഴപ്പലക
പകർന്നുണ്ണാൻ പൊൻതളിക
(അക്കുത്തി..)

അല്ലിമലർച്ചോലയിലെ
അന്നക്കിളിയുടെ കല്യാണം
വായ്ക്കുരവയുമായ് വേളിപ്പെണ്ണിനെ
വരവേൽക്കാൻ വന്നാട്ടെ
(അക്കുത്തി.. )

പൂവിറുത്ത് പറ വെച്ചു
പൂപ്പന്തൽ വിതാനിച്ചു
പച്ചപ്പീലിചിറകും വീശി
പറന്നു വരൂ തത്തമ്മേ
(അക്കുത്തി..)

മായാമാളവഗൗള

ഓം..ഓം..
സാ രീ ഗാ മാ പാ ധാ നീ...സാ...
സാ നീ ധാ പാ മാ ഗാ രീ... സാ
മായാമാളവഗൗളരാഗം
മൃദുമയഭൈരവ രാഗം
സംഗീതകലയുടെ ആദിമപാഠത്തിൻ
സരസിജമുണരും രാഗം
ഗമപാ ധമപധനീ
സനിരീ സാ...
ആ...ആ..ആ

വീണാധരീ ...
സാരിഗപധനീ സനിധപമഗരിസ
വീണാധരീ പത്മാസനശാലീ
വിജ്ഞാന സംവാഹിനീ
സംഗീത സാഹിത്യ സരോരുഹങ്ങളാം
സംക്രമപ്പുലരികൾ വിടർത്തൂ
സാരിഗ പമഗരി ഗാപധാ
ഗാപധ നിധ ധപ ധാനീസാ
സാരിഗ നീസരി ധാനിസ പാധനി
ധനിനിധ ധപപമ മഗഗരി രീ
സരിഗ രിഗപ ഗപധനിധപ മഗപ
ഗപധനിസ ഗപധനിസ ഗപധനിസ

സാഗമ ധനിസാ നിധമഗ സാ..

ജയ ജയ ജയ ജന്മഭൂമി

Title in English
Jayajayajaya

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

ആകാശഗംഗയൊഴുകി വന്ന ഭൂമി
ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി 
വേദാന്തസാരവിഹാര പുണ്യ ഭൂമി 
ഭാസുര ഭൂമി ഭാരത ഭൂമി 

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

സ്നേഹത്തിൻ കുരിശുമാല ചാര്‍ത്തിയ ഭൂമി
ത്യാഗത്തിൻ നബിദിനങ്ങള്‍ വാഴ്ത്തിയ ഭൂമി
ശ്രീബുദ്ധ ധർമ്മ പതാക നീർത്തിയ ഭൂമി
പാവന ഭൂമി ഭാരത ഭൂമി 

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

പിഞ്ചുഹൃദയം ദേവാലയം

Title in English
Pinju Hridayam

പിഞ്ചുഹൃദയം ദേവാലയം
കിളികൊഞ്ചലാക്കോവിൽ മണിനാദം
പുലരിയും പൂവും പൈതലിൻ ചിരിയും
ഭൂമിദേവി തന്നാഭരണങ്ങൾ
(പിഞ്ചു..)

ഒരു നിമിഷത്തിൽ പിണങ്ങും അവർ
ഒരിക്കലും കൂടില്ലെന്നുരയ്ക്കും
ഒരു നിമിഷം കൊണ്ടിണങ്ങും
ചിരിയുടെ തിരയിലാ പരിഭവമലിയും
കുറ്റങ്ങൾ മറക്കും കുഞ്ഞുങ്ങൾ
സത്യത്തിൻ പ്രഭ തൂകും ദൈവങ്ങൾ
(പിഞ്ചു..)

കഥയറിയാതവർ കരയും ചുടു
നെടുവീർപ്പിൽ ഭാവന വിരിയും
പകൽ പോലെ തെളിയും മനസ്സിൽ
ഒരിക്കലും തീരാത്ത സ്നേഹത്തേൻ നിറയും
കുറ്റങ്ങൾ മറക്കും കുഞ്ഞുങ്ങൾ
സത്യത്തിൻ പ്രഭ തൂകും ദൈവങ്ങൾ
(പിഞ്ചു..)

പല്ലവി പാടി നിൻ മിഴികൾ

Title in English
Pallavi Padi

പല്ലവി പാടീ നിൻ മിഴികൾ
അനുപല്ലവി പാടീ എൻ മിഴികൾ
കലഹഭംഗികൾ ചരണമായീ
കവിത തുളുമ്പും ഗാനമായി (പല്ലവി...)

ഹൃദയത്തുടുപ്പിന്നു മധുരതരം
നെടുവീർപ്പു പോലും സ്വര മധുരം
സിരകളിൽ വൈദ്യുതി തൻ തിരയിളക്കം
എവിടെയുമനുരാഗ മണിമുഴക്കം (പല്ലവി..)

അകലത്തിരുന്നാലും അടുത്തു വരും
അഴകേ നിന്നാശാമരന്ദ ഗന്ധം
സ്വരലയ ഗംഗയാമീ സ്മൃതിലഹരി
ഒരു നാളും വാടാത്തൊരുഷമലരി (പല്ലവി..)