പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

Title in English
Pidakkozhi Koovunna

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
ഇത് പെണുങ്ങൾ കലി തുള്ളും നൂറ്റാണ്ട്
ശീലങ്ങൾ മാറി വരും നൂറ്റാണ്ട്
സത്യം ശീർഷാസനത്തിൽ നിൽക്കും നൂറ്റാണ്ട്
(പിടക്കോഴി..)

ഭൂഗോളം തിരിക്കുന്നതവളല്ലേ
കാലത്തെ നയിക്കുന്നതവളല്ലേ
ചെകുത്താനും ദൈവവുമൊരു പോലെ
തോൽക്കുന്നതവളുടെ മുന്നിലല്ലേ
( പിടക്കോഴി..)

ആകാശത്തിരിക്കുന്ന ബ്രഹ്മാവേ
ആത്മീയ നാടക കർത്താവേ
ഇനിയൊരു ജന്മം തരുന്നെങ്കിൽ
ഞങ്ങൾക്കും പെൺ വേഷം നൽകേണമേ
(പിടക്കോഴി.)

നാഴികക്കു നാല്പതുവട്ടം

Title in English
Nazhikaikku nalpathuvattam

നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ഞാനവനെ സ്വപ്നം കാണും
മാര്‍നിറയെ മൊട്ടുകള്‍ ചൂടും
മാറിമാറി ആശ്ലേഷിക്കും - ആശ്ലേഷിക്കും 
(നാഴികയ്ക്കു...)

ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ 
ജനലരികില്‍ ചന്ദ്രിക നില്‍ക്കും
സര്‍വ്വാംഗം രോമാഞ്ചവുമായ്
സര്‍വ്വസ്വവുമര്‍പ്പിക്കും - ഞാന്‍
സര്‍വ്വസ്വവുമര്‍പ്പിക്കും 

മിന്നുകെട്ടുവരേ പെണ്ണേ
ഒന്നടങ്ങിയിരുന്നൂടേ
പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ 
( നാഴികയ്ക്കു...)

Film/album
Year
1969

മാനത്തെ മന്ദാകിനിയിൽ

Title in English
Maanathe mandakiniyil

മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു 
മേഘപ്പൂവായിരുന്നൂ
ദൈവം ദിവസവും ഉമ്മതരാറുള്ളോ-
രോമല്‍ പൂവായിരുന്നു
മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു 
മേഘപ്പൂവായിരുന്നൂ

മഞ്ജുനിലാവിന്റെ മാറിലിരുന്നു നീ
മന്ദഹസിയ്ക്കാന്‍ പഠിച്ചു
നക്ഷത്രബംഗ്ലാവിന്‍ മുത്തണി മുറ്റത്തു
നൃത്തം വയ്ക്കാന്‍ പഠിച്ചു - ആ.....
മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു 
മേഘപ്പൂവായിരുന്നൂ

കണ്ണീര്‍ക്കടലിലെ ഞാനാകും ചിപ്പിയില്‍ 
എന്തിന്നടര്‍ന്നു നീ വീണു
നിത്യദു:ഖത്തിന്റെ ഗദ്ഗദം കേട്ടെന്റെ 
മുത്തേ മുത്തേ ഉറങ്ങൂ - ആ....

Film/album
Year
1969

ഈ കൈകളിൽ രക്തമുണ്ടോ

Title in English
EE kaikalil rakthmundo

ഈ കൈകളില്‍ രക്തമുണ്ടോ
ഈ മനസ്സില്‍ കളങ്കമുണ്ടോ
അപമാനിതയോ അപരാധിനിയോ
ആരോ നീയാരോ

ആത്മാവുപുകയും അഗ്നിപര്‍വ്വതമോ
ആറിത്തണുക്കാത്ത വേദനയോ
വെളിച്ചത്തിന്നെതിരേ വിഷഫണം നീര്‍ത്തും
നിഴലിന്‍ പൊയ്മുഖമോ
സ്ത്രീയേ - സ്ത്രീയേ - നീയൊരു 
പാപിയോ മാലാഖയോ

താന്‍ പെറ്റപൂവിനെ ഉഷസ്സിനു മുന്‍പേ
തല്ലിക്കൊഴിക്കും യാമിനിയോ
കനകത്തുലാസുമായ് പിറകേ നടക്കും
കാലം വിധിയെഴുതും
സ്ത്രീയേ - സ്ത്രീയേ - നീയൊരു 
പാപിയോ മാലാഖയോ

ഈ കൈകളില്‍ രക്തമുണ്ടോ
ഈ മനസ്സില്‍ കളങ്കമുണ്ടോ
അപമാനിതയോ അപരാധിനിയോ
ആരോ നീയാരോ

Film/album
Year
1969

ജിൽ ജിൽ ജിൽ

Title in English
Jil Jil Jil

ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ
ജിൽ ജിൽ തുമ്പികളേ
ഇല്ലിപ്പൂവിനുമല്ലിപ്പൂവിനും ഇന്നു പിറന്നാള്
ഇന്ന് പിറന്നാള് (ജിൽ...)

മാനത്തിന്റെ കുടക്കീഴിൽ
താനേ ചുറ്റണ പൂന്തൊട്ടിൽ
പൂക്കൾ ചിരിക്കുന്നു പൂങ്കുയിൽ പാടുന്നു
ഭൂമി നമുക്കൊരു പൂന്തൊട്ടിൽ
മെറി ഗോ റൌണ്ട് മെറി ഗോ റൌണ്ട് (ജിൽ..)

തക്കിളി നൂൽക്കും വെണ്മുകിലേ
താഴോട്ടൊഴുകും പൊൻ വെയിലേ
ഒന്നാം വള്ളിയിൽ ഓരടി വള്ളിയിൽ
ഊഞ്ഞാലാടും കുരുവികളേ
ഹാപ്പി പിക് നിക്ക് ഹാപ്പി പിക് നിക്ക് ഹാപ്പി പിക് നിക്ക്(ജിൽ..)

Film/album
Year
1969

രക്തചന്ദനം ചാർത്തിയ

Title in English
Rakthchandanam charthiya

ആഹഹാഹഹ ആഹാഹാ..
രക്തചന്ദനം ചാര്‍ത്തിയ കവിളില്‍
രത്നം വിളയും കരളില്‍
കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു
ക്രിസ്തുമസ് സമ്മാനം - പുതിയൊരു
ക്രിസ്തുമസ് സമ്മാനം (രക്തചന്ദനം..)

മന്ത്രകോടി എനിക്കു കിട്ടുംവരെ
മറ്റാരും കാണാതെ സൂക്ഷിക്കും - അതു
മറ്റാരും കാണാതെ സൂക്ഷിക്കും
മധുവിധുനാളില്‍ നിന്‍ കരവലയങ്ങളില്‍
മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍
മടക്കിനല്‍കും (രക്തചന്ദനം..)

Film/album
Year
1969

സിന്ദൂരമേഘമേ

Title in English
Sindoora meghame

സിന്ദൂരമേഘമേ ഓ..ഓ..ഓ..
സിന്ദൂരമേഘമേ - സിന്ദൂരമേഘമേ
സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന
സന്ദേശകാവ്യമേ - ചൊരിയൂ
തേൻമഴ ചൊരിയൂ

ചന്ദ്രനിലോ - ചൊവ്വയിലോ
ഇന്ദ്രധനുസ്സിൻ പന്തലിലോ 
ഭൂമികന്യതൻ രാഗകഥയുമായ്
പോവതെങ്ങോ ദൂതു പോവതെങ്ങോ
ആഹാഹാ...(സിന്ദൂര...)

സ്വർഗ്ഗത്തിലെ പൊയ്കകളിൽ
സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ 
താരകങ്ങൾ തൻ ശൂന്യസരണിയിൽ
ദാഹമുണ്ടോ - പ്രേമദാഹമുണ്ടോ 
ആഹാഹാ...

സിന്ദൂരമേഘമേ - സിന്ദൂരമേഘമേ
സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന
സന്ദേശകാവ്യമേ - ചൊരിയൂ
തേൻമഴ ചൊരിയൂ

Film/album
Year
1969

ലാ ഇലാഹാ ഇല്ലല്ലാ

Title in English
La ilaha illallah

ലാഇലാഹാ ഇല്ലല്ലാ 
മുഹമ്മദ് റസൂലുള്ളാ
ഹബ്ബീ റബ്ബീ സെല്ലല്ലാ
മാഫീ ഹല്‍ബി ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ഹക്
ലാഇലാഹാ ഇല്ലല്ലാ

പത്തുമാസം ചുമന്നിട്ടും 
പാലൂട്ടാന്‍ കഴിയാതെ
പെറ്റതള്ള വിട്ടുപോയ 
പേടമാന്‍ കുഞ്ഞേ -എന്റെ
പേടമാന്‍ കുഞ്ഞേ

ഖല്‍ബിലുള്ള സ്നേഹത്തിന്‍
കറുകനാമ്പു തന്നു തന്നു
ദിക്റ് ചൊല്ലി എളേമ്മ നിന്നെ
ഉറക്കാം പൊന്നേ 
ഉറക്കാം പൊന്നേ
ലാഇലാഹാ ഇല്ലല്ലാ 
ലാഇലാഹാ ഇല്ലല്ലാ 

Film/album

കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ

Title in English
Kollaan nadakkana

കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ
കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള്
വല്ലത്തതാണെന്റെ കല്ല്യാണക്കോള്
പൊല്ലാപ്പിലായി മുസീബത്തിനാല്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ... 

ബാപ്പാനെ കണ്ടാല്‍ പള്ളയ്ക്കു കുത്ത്
മോളെക്കണ്ടാല്‍ തലയ്ക്കൊരു മത്ത്
മത്ത്.. മത്ത്... മത്ത്.. മത്ത്... 
കണ്ണാണെ ഞാനിനി ചാകാതെ ചത്ത്
എന്നിനി വാണിടും രണ്ടാളുമൊത്ത്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ... 

Film/album

ഈ ചിരിയും ചിരിയല്ല

Title in English
Ee chiriyum chiriyalla

ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)
കാനേത്തൊന്നു കഴിഞ്ഞോട്ടേ
കൈപിടിക്കാന്‍ വന്നോട്ടെ (2)
മണിയറവാതില്‍ തുറന്നോട്ടെ
മണിമണിപോലുള്ള ചിരികേള്‍ക്കാം (2)
ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)

കളിയാട്ടക്കാരി കിളിനാദക്കാരി
കണ്ടാല്‍ സുന്ദരി മണവാട്ടി
കുയിലൊക്കുംവാണി കുഴഞ്ഞാട്ടക്കാരി
കുങ്കുമപ്പൂവൊത്ത മണവാട്ടി
(കളിയാട്ടക്കാരീ.....)

Film/album