പൊന്നാരം ചൊല്ലാതെ

Title in English
Ponnaaram chollaathe

പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി കളിക്കാൻ വാ 
അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂല്ലേ
പൊള്ളുന്ന തീയൊത്ത വെയിലല്ലേ (പൊന്നാരം..)

കാ‍ട്ടാറിൻ കടവത്ത് കാണാത്ത മറയത്ത്
കടലാസുവഞ്ചിയിറക്കാൻ വാ..
നിലയില്ലാക്കടവല്ലേ.. നീർക്കോലിപ്പാമ്പില്ലേ
നീന്താനറിയില്ലാ ..ഞാനില്ലേ (പൊന്നാരം..)

തെക്കേലെക്കുന്നത്ത് തേൻ‌മാവിൻ തണലത്ത്
ചക്കരമാങ്ങാപെറുക്കാൻ വാ
ചുമ്മാതെ തെക്കേലെ ഉമ്മൂമ്മ കണ്ടെങ്കിൽ
സമ്മാനം.. ഉം..
സമ്മാനം ചൂരപ്പഴം മാത്രം .. (പൊന്നാരം..)

Film/album

ഒരു കുടുക്ക പൊന്നു തരാം

Title in English
Oru kudukka ponnu tharaam

ഒരു കുടുക്ക... 
ഒരു കുടുക്ക പൊന്നു തരാം
പൊന്നാലുള്ളോരു മിന്നു തരാം
ആയിരം മിസ്കാനു വേറെ തരാം
അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ
(ഒരു കുടുക്ക... )

ഒരു കുടുക്ക പൊന്നു വേണ്ടാ
പൊന്നാലുള്ളൊരു മിന്നും വേണ്ടാ
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
(ഒരു കുടുക്ക...)

കാണാൻ ചേലുള്ള കല്യാണക്കാരനു
കൈതപ്പൂ പോലുള്ള പെണ്ണുണ്ടോ (2)
മുത്തിലും മുത്തായ മുന്തിയ മാരനു
തത്തമ്മ പോലുള്ള പെണ്ണുണ്ടോ (2)
(ഒരു കുടുക്ക... )

Film/album

മണിമലയാറ്റിൻ തീരത്ത്

Title in English
mani malayattin

ഓ..ആ..ആ
മണിമലയാറ്റിൻ തീരത്ത്
മാൻ തുള്ളും മലയോരത്ത്
നാലുമണിപ്പൂ നുള്ളി നടക്കും
നാടൻ പെണ്ണേ നിന്നാട്ടേ
നാലുമണിപ്പൂ നുള്ളി നടക്കും
നാടൻ പെണ്ണേ നിന്നാട്ടേ

ആളില്ലാ മലവാരത്ത്
പൂ നുള്ളുന്നൊരു നേരത്ത്
മൂളിപ്പാട്ടും പാടി വരുന്നൊരു
ശീമക്കാരാ പോയാട്ടേ
മൂളിപ്പാട്ടും പാടി വരുന്നൊരു
ശീമക്കാരാ പോയാട്ടേ

മുല്ലപ്പൂക്കൾ ചിരിച്ചിടും
വള്ളിക്കുടിലിൻ മറയത്ത് (2)
തുള്ളി തുള്ളി
തുള്ളി തുള്ളി ഒളിച്ചു കളിക്കും
കള്ളിയെ ഞാനൊന്നു കണ്ടോട്ടേ
കള്ളിയെ ഞാനൊന്നു കണ്ടോട്ടേ

Film/album

പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്

Title in English
Pottithakarnna kinaavinte mayyathu

പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ

കെട്ടുകഴിഞ്ഞ വിളക്കിൻ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ (2)
മലർമണം മാഞ്ഞില്ല മധുവിധു തീർന്നില്ല
മണവാളൻ മാത്രം മയങ്ങാൻ പോയോ
മരണത്തിൻ മണിയറ തന്നിലേക്കള്ളാഹു
മാരനെ മാത്രം മടക്കി വിളിച്ചോ
(പൊട്ടിത്തകർന്ന..)

എല്ലാ പ്രതീക്ഷയും വീണടിഞ്ഞല്ലോ
പള്ളിപറമ്പിലെ ആറടി മണ്ണിൽ (2)
കണ്ണീർ കരിഞ്ഞാലും എന്തിനീ കാര്യം
മണ്ണോടു മണ്ണായ് കഴിഞ്ഞല്ലോ മാരൻ
(പൊട്ടിത്തകർന്ന..)

Film/album

തണ്ണീരിൽ വിരിയും

Title in English
thanneeril viriyum

തണ്ണീരിൽ വിരിയും താമരപ്പൂ
കണ്ണീരിൽ വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റിൽ കൊഴിയും പ്രേമപ്പൂ
(തണ്ണീരിൽ..)

മനം പോലെ മംഗല്യം കൊതിക്കുന്നു
മറ്റൊരു നാടകം നടക്കുന്നൂ
വിളിച്ചാലും കേൾക്കാതെ
തടുത്താലും നിൽക്കാതെ
വിധിയുടെ ചക്രങ്ങൾ തിരിയുന്നു
തിരിയുന്നൂ...
(തണ്ണീരിൽ..)

കരളിന്റെ സ്ഥാനത്ത് കല്ലായിരുന്നെങ്കിൽ
കരയാതിരിക്കുവാൻ കഴിഞ്ഞേനെ 
അറിയാതെ അടുക്കുന്നു
അറിഞ്ഞും കൊണ്ടകലുന്നൂ
അപരാധമറിയാത്ത ഹൃദയങ്ങൾ
ഹൃദയങ്ങൾ
(തണ്ണീരിൽ..)

മണ്ടച്ചാരേ മൊട്ടത്തലയാ

Title in English
mandachaare mottathalaya

മണ്ടച്ചാരേ ! മൊട്ടത്തലയാ !
മണ്ടച്ചാരേ മൊട്ടത്തലയില്
കണ്ടം വെയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി
കണ്ണില് കത്തിയെരിഞ്ഞല്ലോ 
(മണ്ടച്ചാരേ...)

നാട്ടിലൊരാളും കേൾക്കണ്ടാ
നാണക്കേടിതു പറയണ്ടാ
കൈവിട്ടെങ്ങും കളയണ്ടാ
കൈയ്യില് കിട്ടിയ സമ്മാനം
സമ്മാനം സമ്മാനം സമ്മാനം 
(മണ്ടച്ചാരേ...)

കിട്ടാനുള്ളത് കിട്ടീല്ലേ
മുട്ടായിപ്പൊതി കിട്ടീല്ലേ
നൊട്ടി നുണഞ്ഞു നടന്നാട്ടേ
വെക്കം വഞ്ചി തൊഴഞ്ഞാട്ടേ
തൊഴഞ്ഞാട്ടേ തൊഴഞ്ഞാട്ടേ തൊഴഞ്ഞാട്ടേ 
(മണ്ടച്ചാരേ...)

പൊന്നിൽ കുളിച്ച രാത്രി

Title in English
ponnil kulicha rathri

പൊന്നിൽ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർമണവും
ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..)

മലരിട്ടു നിൽക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ 
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീയെവിടെ 
ഓ...ഓ...ഓ......(പൊന്നിൽ..)

നാളത്തെ നവവധു നീയേ
നാണിച്ചു നിൽക്കാതെ നീ വരുമോ 
കോരിത്തരിക്കുന്നു ദേഹം
കാണാക്കുയിലേ നീ വരുമോ 
ഓ...ഓ...ഓ..(പൊന്നിൽ..)

വാടകവീടൊഴിഞ്ഞൂ

വാടക വീടൊഴിഞ്ഞു ഞാനെന്റെ

വാടക വീടൊഴിഞ്ഞൂ

വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു

വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു

വേദനയോടെ പടിയിറങ്ങി ഞാൻ

വേദനയോടെ പടിയിറങ്ങി

വാടക വീടൊഴിഞ്ഞു

ഇന്നലെയോളമീ ഉമ്മറത്തിണ്ണയിൽ

അന്തിയുറങ്ങിയിരുന്നു ഞാൻ

അന്തിയുറങ്ങിയിരുന്നു

ഒറ്റക്കിരുന്നു ഞാൻ സ്വപ്നങ്ങൾ നെയ്തതീ

കൊച്ചു മൺ കൂരയിലായിരുന്നു

ചില്ലുവിളക്കിന്റെ നാളങ്ങളെൻ നിഴൽച്ചിത്രം വരച്ചിരുന്നൂ

ച്ഛായാചിത്രം വരച്ചിരുന്നു

വാടക വീടൊഴിഞ്ഞു

വന്ന കാലം മുതൽ ഈ കൊച്ചു വീടിനെ

വല്ലാതെ സ്നേഹിച്ചിരുന്നൂ ഞാൻ

Film/album

അമ്പിളിച്ചങ്ങാതീ

അമ്പിളിച്ചങ്ങാതീ എൻ അമ്പാടിക്കണ്ണനെ നീ
കണ്ണു വെയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതെ
വെള്ളിമുകിൽ തൂവലാലെൻ അഴകനെ തൊടരുതേ
അമ്പിളി ചങ്ങാതീ ഹോയ് ( അമ്പിളി..)

ഇലത്തോണിയിലെത്തും കണ്ണാരം കുരുവീ
നാളെ പൂരം നാളിൽ പിറന്നാളല്ലോ
കറുകയും പൂന്തേനും കൊണ്ടിതിലേ വരുമോ നീ
പുലരിയിൽ വാർ മുളം കുഴലൂതി വരുമോ നീ
ആരിരോ ആരിരോ ആരിരോ ആരിരോ (അമ്പിളി...)

നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ
കദളിവാഴക്കൈയ്യിൽ പൂഞ്ചോലാടാൻ വാ
നാളെയെൻ പൊന്നുമോന്റെ കാതുകുത്താണ്
ഇവനു നീ മധുരമൂറുന്നൊരുറക്കം തായോ
ആരിരോ ആരിരോ ആരിരോ ആരിരോ (അമ്പിളി)

Film/album

പൂവെയിൽ മയങ്ങും

പൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ
ആ..ആ..ആ.ആ.
ആരിരാര രാരിരാരോ ആരിരാരരാരിരാരോ
ഉം ഉം ഉം

ഹിമശിഖരങ്ങളെ ഉമ്മ വച്ചെത്തുമീ
മാരുതൻ മധുരമായ് പാടീ
കരളിലെ മോഹം മൃദുലമാം രാഗം
ഉണരും തിരയും
കരളിലെ മോഹം മൃദുലമാം രാഗം
ഉണരും തിരയും
എന്നും സ്വപ്നം കാണും തീരം
(പൂവെയിൽ...)

മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം
പ്രിയ തോഴി നവവധുവായി
അരികിൽ വരുമ്പോൾ തെന്നലിൻ മോഹം
അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ
(പൂവെയിൽ...)

Film/album