മെയ് മാസമേ

മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറൻ മുകിൽ നിന്നെത്തൊടും
താളങ്ങൾ ഓർമ്മിക്കയാലോ
പ്രണയാരുണം തരു ശാഖയിൽ
ജ്വലനാഭമാം ജീവോന്മദം
മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

വേനലിൽ മറവിയിലാർദ്രമായ്‌
ഒഴുകുമീ പാതിരാ മഴവിരലായ്‌
ലോലമായ്‌ ഇലയുടെ ഓർമ്മയിൽ
തടവു നീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു
ആപാദമരുണാഭമായ്‌
മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

മൂകമായ്‌ വഴികളിലാരെയൊ
തിരയുമീ കാറ്റിലെ മലർമണമായ്‌
സാന്ദ്രമാം ഇരുളിൽ ലേഖയായ്‌
മറയുമീ സന്ധ്യ തൻ തൊടുകുറിയായ്‌
ഏതോ വിഷാദം നിന്നിൽ നിറഞ്ഞു
ഏകാന്തമാം നിൻ മൗനം കവിഞ്ഞു
ആപാദമരുണാഭമായ്‌

മേയ്‌ മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ