ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
പൊട്ടിത്തകർന്നൂ
പൊട്ടിത്തകർന്നൂ തട്ടിയെറിഞ്ഞൂ
പൊട്ടിക്കരയുകയാണോ
ചിരിയായ് കളിയായ് കിളിയേ
എന്നും മണ്ണിൽ കഴിഞ്ഞിടേണം നീ
പിന്നെയും ചൂടാൻ മോഹം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
നരനോ വിതയ്ക്കും അമരൻ വിധിക്കും
അതു താനേ ജീവിതം ഓർത്തലെന്നും
എല്ലാ മുത്തും പൂവായ് വന്നു തീരുന്നില്ലല്ലോ
എല്ലാ പൂവും കായായ് മണ്ണിൽ മാറുന്നില്ലല്ലോ
അതിനാൽ നീയും ഒരു പുഞ്ചിരിയായ്
മഹിയിൽ ഇനിയും കഴിയൂ
എല്ലാ ദു:ഖവും പറന്നു പോകും
പിന്നെയും തേടി കാലം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
ഇണയെ നിനച്ച് ഇരുളിൽ തനിച്ചും
മിഴിനീരു വാർക്കുന്നു നീയും പെൺകിളിയെ
കാറും കോളും വാനിൽ നിന്നും മാറുന്നുണ്ടല്ലോ
തങ്ക തേരിൽ തിങ്കൾക്കല പോരുന്നുണ്ടല്ലോ
പനിനീർ തൂകും ഒരു പൂങ്കാറ്റും
ഇരുളും തെളിയും
ഉലകിൽ എല്ലാംപിന്നെയും തുടർന്നു പോകും
ഓളം പിന്നെയും തീരം തേടിയണയുകില്ലേ
ചെല്ലക്കുരുവീ നീയെന്നും
ചില്ലിട്ട മോഹം ഹോയ് എല്ലാമേ
ഓഹോഹോ..ഒഹോഹൊ..ഓ...ഓ...ഓ..