അമ്പലക്കുളത്തിലെ ആമ്പൽ പോലെ

അമ്പലക്കുളത്തിലെ ആമ്പൽ പോലെ
കണ്വാശ്രമത്തിലെ മാൻ പേട പോലെ
അന്നൊരിക്കൽ ഞാൻ കണ്ട പെൺകിടാവോ നീ
കൌമാരം കസവിട്ട പൂനിലാവോ (അമ്പല..)

സങ്കല്പ പൂത്താലമേന്തി
സന്തോഷ തേനാറിൽ നീന്തി
വിണ്ണിന്റെ ചുറ്റുമുള്ള കെട്ടിൽ ഇന്നു
വീഞ്ഞിറ്റെ ലഹരി വന്നതെങ്ങനെ ( അമ്പല..)

ആനന്ദത്തെളിനാളം പോലെ
ആലോലക്കതിരോളം പോലെ
ചെമ്പനീർ മൊട്ടിട്ട ചുണ്ടിൽ ഇന്ന്
ചെഞ്ചായം കതിരിട്ടതെങ്ങനെ (അമ്പല..)

മലരിന്റെ മണമുള്ള രാത്രി

മലരിന്റെ മണമുള്ള രാത്രി
മാസ്മര ലയമുള്ള രാത്രി
കന്യകമാരേ കളയ്ുതിനിയും
പൊന്നിലും വിലയുള്ള രാത്രി (മലരിന്റെ..)
സ്വർഗ്ഗീയ സൌന്ദര്യം തുളുമ്പുന്ന രാവിൽ
സ്വപ്നം കണ്ടുറങ്ങുവാനെന്തു സുഖം
എന്തു സുഖം എന്തു സുഖം
ഭാവിവരനെ തലയിണയാക്കുന്ന
ഭാവന വിടരുമ്പോഴെന്തു രസം എന്തു രസം
ഹായ്...ഹായ്... (മലരിന്റെ..)

പൂജക്കെടുക്കാത്ത പൂക്കളെ പോൽ നിങ്ങൾ
ഭൂമിയിൽ വാടിക്കൊഴിയരുതേ
കൊഴിയരുതേ കൊഴിയരുതെ
പ്രേമകലയിൽ ബിരുദം നേടാതെ
കോമള യൌവനം തുലയ്ക്കരുതേ
ഹാ‍യ് ..ഹായ് (മലരിന്റെ..)

തെയ്യകതെയ്യക താളം

തെയ്യക തെയ്യക താളം
തെക്കൻ കാറ്റിന്റെ മേളം
താളത്തിൽ പാടി താളത്തിലാടി
താമരക്കിളിയേ കിളിയേ
തത്തമ്മക്കിളിയേ (തെയ്യക..)

വേട്ടയ്ക്കു വന്നപ്പം തമ്പ്രാൻ പണ്ടൊരു
വേടത്തിപ്പെണ്ണീനെ കണ്ടേ
കറുത്ത കണ്ണിലു വെളിച്ചമൂല്ലൊരു
തുടുത്ത പെണ്ണിനെ കണ്ടേ
പെണ്ണിനെ കണ്ടേ പെണ്ണിനെ കണ്ടേ
തുടുത്ത പെണ്ണിനെ കണ്ടേ (തെയ്യക..)

പമ്പരക്കണ്ണുള്ള പെണ്ണിനെ കണ്ടപ്പം
തമ്പ്രാനു പൂതി വളർന്നേ
കൺ മുന കൊണ്ടപ്പം മനസ്സിനുള്ളില്
കാട്ടുതീയാളിപ്പടർന്നേ
ആളിപ്പടർന്നേ ആളിപ്പടർന്നേ
കാട്ടുതീ യാളിപ്പടർന്നേ (തെയ്യക..)

നീയോ ഞാനോ ഞാനോ നീയോ

Title in English
neeyo njano

നീയോ ഞാനോ ഞാനോ നീയോ
ആദ്യം ആദ്യം പ്രേമിച്ചതാരാരേ
പറയൂ നീ പറയൂ

ഏതോ യുഗം ഏറും രഥം
ഏദൻ പൂങ്കാവണഞ്ഞൊരു നേരം (2)
ആരോ കണികണ്ടതാരോ
മോഹം കൊണ്ടതാരോ
പാപം ചെയ്തതാരോ
ആരോ ആരോ
നീയോ ഞാനോ ഞാനോ നീയോ
ആദ്യം ആദ്യം പ്രേമിച്ചതാരാരേ
പറയൂ നീ പറയൂ

വൃന്ദാവനം പുല്ലാങ്കുഴൽ വിളി കേട്ടു മയങ്ങുന്ന നേരം
ആരോ സ്വപ്നം കണ്ടതാരോ
മോഹം കൊണ്ടതാരോ
നൃത്തം ചെയ്തതാരോ
ആരോ ആരോ
നീയോ ഞാനോ ഞാനോ നീയോ
ആദ്യം ആദ്യം പ്രേമിച്ചതാരാരേ
പറയൂ നീ പറയൂ

ഓരോ പൂവും വിരിയും

ഓരോ പൂവും വിരിയും പുലരി പൊൻ മലർ പോലെ

അന്തിനീരും വാടി കൊഴിയും

ഓരോ പൂവും വിരിയും

ഓർമ്മകളിവിടെ ഓരോ പ്രേമകുടീരം തീർക്കും (2)

ആശകൾ വീണു വിങ്ങി നിൽക്കവേ

പുതിയൊരു പൂവിടരും കഥകൾ തുടരും

ഓരോ പൂവും വിരിയും

ഏതോ സുന്ദര സ്വപ്നം കാലം കാണും സ്വപ്നം (2)

വാർമഴവില്ലിൻ വർണ്ണം ചൂടവേ

ജീവിതമലർ വിരിയുംകഥകൾ തുടരും

ഓരോ പൂവും വിരിയും പുലരി പൊൻ മലർ പോലെ

അന്തിനീരും വാടി കൊഴിയും

ഓരോ പൂവും വിരിയും

എവിടെയാ മോഹത്തിൻ

Title in English
evideya mohathin

ഉം..ഉം..ഉം..
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രക്കിടയിൽ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൽ പടികൾ പടർന്നൂ
ആശകളവയിൽ പൂക്കളായ് വിടർന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേർപിരിയാം
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

വേഷങ്ങൾ ജന്മങ്ങൾ

വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം
വിരൽ നാടകമാടുകയല്ലോ ജീവിതമാകേ
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം

Film/album

ഓഹോ മിന്നലെ

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊൻ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കെട്ടുവോ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ

Film/album

തിരുവാകച്ചാർത്തിനു

വയലാറിന്റെ അവസാന ഗാനമാണിത് ....

തിരുവാകച്ചാർത്തിനു മുഖശ്രീ വിടരും ഗുരുവായൂരപ്പാ

ശ്രീ ഗുരുവായൂരപ്പാ

തിരുവാകച്ചാർത്തിനു മുഖശ്രീ വിടരും ഗുരുവായൂരപ്പാ

ശ്രീ ഗുരുവായൂരപ്പാ

നിൻ നീലാഞ്ജന കലാ കളേബരം നിത്യവും തൊഴുന്നേ ഞാൻ (2)

നിത്യവും തൊഴുന്നേ ഞാൻ

തിരുവാകച്ചാർത്തിനു മുഖശ്രീ വിടരും ഗുരുവായൂരപ്പാ

ശ്രീ ഗുരുവായൂരപ്പാ

നിൻ നീലാഞ്ജന കലാ കളേബരം നിത്യവും തൊഴുന്നേ ഞാൻ (2)

നിത്യവും തൊഴുന്നെ ഞാൻ

തിരുവാകച്ചാർത്തിനു മുഖശ്രീ വിടരും ഗുരുവായൂരപ്പാ

ശ്രീ ഗുരുവായൂരപ്പാ

പാടാതെങ്ങോ കേഴുന്നു

Title in English
Padathengango

പാടാതെങ്ങെങ്ങോ കേഴുന്നു രാരീരം
തീരാ ദു:ഖത്തിൽ നീയേതോ മന്ദാരം
നിൻ ജീവന്റെ മൺ വീണയിൽ
കണ്ണീരായ് വീണോ നീലാംബരീ
വേനൽ തെന്നൽ വീശുന്ന നേരങ്ങളിൽ
ഒറ്റക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ
കാലത്തുണരുംപുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതെ