നന്ദിയാരോട് ഞാൻ

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു
ഭൂമിയിൽ
വന്നവതാരമെടുക്കാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ.....
പിന്നതിൽ
പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തുമാസം ചുമന്നെന്നെ
ഞാനാക്കിയ
ഗർഭപാത്രത്തിനോ

(നന്ദിയാരോടു
ഞാ‍ൻ)

പൊട്ടിക്കരഞ്ഞുകൊണ്ടൂഴിലാദ്യമായ്
ഞാൻ പെറ്റുവീണ
ശുഭമുഹൂർത്തത്തിനോ
രക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻ
ആദ്യം പഠിപ്പിച്ച
പൊക്കിൾക്കൊടിയോടോ

(നന്ദിയാരോടു ഞാ‍ൻ)

Film/album
Submitted by vikasv on Wed, 04/08/2009 - 00:27

താലപ്പൊലി തകിലടി

Title in English
Thalappoli thakiladi

സാസസ സാസസ - രീരിരി രീരിരി - മാമമ മാമമ - പാപപ പാപപ - നീസ രീനിപസ

താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ്
ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ്
ഗജരാജനകമ്പടിയുണ്ടേ പടനായകർ മുമ്പിലുമുണ്ടേ
മൂളക്കം മൂളിവരും മഞ്ചലു മാളോരേ

ആ ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ ആ

താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ്
ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ്

ആ ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ ആ

ധീംതനനം ധീംതനനം ധീംതനനം ധീംതനനം

Submitted by vikasv on Wed, 04/08/2009 - 00:26

കാണാതെ മെല്ലെ

കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീർ
വിരൽ
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനീ നീ

(കാണാതെ)

ഒരു മുഴം ചേല കൊണ്ടെന്നെ
മഞ്ഞക്കുറിക്കോടിയും
ചുറ്റി
ഒരു പവൻ കോർത്തു തന്നെന്നെ
തിരുവാഭരണവും ചാർത്തി
അരികിൽ
ചേർത്തു നിർത്തി
നീലമയിൽപ്പീലി തന്നു
ആലിലപ്പൊൻ‌കണ്ണനായ് ഞാൻ

(കാണാതെ)

Submitted by vikasv on Wed, 04/08/2009 - 00:24

ദീനദയാലോ രാമാ

Title in English
deenadayalo rama

ദീനദയാലോ രാമാ
ജയ സീതാവല്ലഭ രാമാ...
ശ്രിതജനപാലക രഘുപതിരാഘവ
പീതാംബരധര പാവനരാമാ...

(ദീനദയാലോ)

കൗസല്യാത്മജ! നീ തൊടുമ്പോൾ
ശിലയും അഹല്യയായ് മാറുന്നൂ
ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ)

സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
നിളയും സരയുവായൊഴുകുന്നൂ
ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ്
മിഥിലജ നിന്നെ പിൻ‌തുടരുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ

Submitted by vikasv on Wed, 04/08/2009 - 00:23

ഇടവഴിയും നടവഴിയും

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

വൃശ്ചികപ്പുലരി വന്നു തുളസിമാല തന്നല്ലോ
വിധിയും കൊതിയുമിപ്പോൾ ഇരുമുടിയായ് തീര്‍ന്നല്ലോ (വൃശ്ചിക)
കരിമല കേറിവരും കാനനമേഘങ്ങളെ
കാണിപ്പൊന്നു നിങ്ങളും കരുതിയിട്ടുണ്ടോ (കരിമല)
കരുതിയിട്ടുണ്ടോ............

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ

Submitted by vikasv on Tue, 04/07/2009 - 01:33

ആകാശത്താമരപോലെ

Title in English
Aakashathamara pole

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്
ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ
കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ

(ആകാശത്താമര)

നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ
നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ
പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു
നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി
ആരു നീ.... ദേവതേ.......

(ആകാശത്താമര)

Submitted by vikasv on Sun, 04/05/2009 - 23:29

മരതകരാവിൻ കരയിൽ

മരതകരാവിൻ കരയിൽ മഞ്ജുവസന്തം‌പോലെ
പീലി വിടർത്തുകയാണെൻ കാവ്യനിലാവിൻ ലോകം
എന്റെ കിനാവിന്നഴകിൽ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്....

(മരതകരാവിൻ)

മേലാപ്പുകൾ വർണ്ണമഴവില്ലുകൾ
നീരാളമായ് സ്വർണ്ണമുകിൽമാലകൾ
സിന്ദൂ‍രമഞ്ചാടികൾ കൈക്കുമ്പിളിൽ
വാരിത്തൂവും നാടോടി ഞാൻ
ഒന്നേന്തി നിന്നാൽത്തൊടാമാകാശ-
ഗോപുരമീക്കൈകളാൽ (ഒന്നേന്തി)
വാതിൽക്കലെത്തുന്നു ശ്രീരാഗചന്ദ്രിക ഓ...

(മരതകരാവിൻ)

Submitted by vikasv on Sun, 04/05/2009 - 23:27

തിങ്കളൊരു തങ്കത്താമ്പാളം

തിങ്കളൊരു തങ്കത്താമ്പാളം
യാമമൊരു യമുനാനദിയോളം
കനവിന്റെ പാലക്കൊമ്പത്ത്
അഴകിന്റെ പീലിക്കാവടികൾ
ഇനിയെന്തു വേണം....
നിറങ്ങളേഴും വിരിഞ്ഞുവല്ലോ
നമുക്കുവേണ്ടി ഓ...

താരഹാരം ചാർത്തിനിൽപ്പൂ ശ്യാമരാത്രി
താലവൃന്ദമേന്തീ നീലാമ്പൽ...
അകലെയെങ്ങോ രാക്കുയിൽപ്പാട്ടുണർന്നൂ
മുളങ്കുഴലിൽ മൗനരാഗം പെയ്‌തലിഞ്ഞു
തുളുമ്പുന്നു കാതോടു കാതോരമനുരാഗ-
മന്ത്രങ്ങളായ് നിന്റെ പൊന്നോർമ്മകൾ

(തിങ്കളൊരു)

Submitted by vikasv on Sun, 04/05/2009 - 23:20

പൂജാരി വന്നില്ലെ

Title in English
Poojari vannille

 

പൂജാരി വന്നില്ലേ...  പൂക്കളിറുക്കാന്‍ വന്നില്ലേ
വന്നല്ലോ.... 
പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
വന്നല്ലോ.... 
(പൂജാരി വന്നില്ലേ...)

പ്രേമത്തിന്‍ കോവിലില് ശംഖു വിളിച്ചതു കേട്ടില്ലേ
കേട്ടല്ലോ... 
പ്രേമത്തിന്‍ കോവിലില് ശംഖു വിളിച്ചതു കേട്ടില്ലേ
പള്ളിയുണര്‍ന്നതറിഞ്ഞില്ലേ പൂജകഴിക്കാനാരുണ്ട് 
ഞാനുണ്ട്...

നീ വരു കാവ്യദേവതേ

Title in English
Nee Varu Kaavyadevathe

നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയിൽ
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ വരൂ വരൂ...(നീ വരൂ..)

വിജനമീ വിഷാദ ഭൂമിയാകേ നിന്‍
മിഴികളോ പൂക്കളോ
വിടര്‍ന്നു നില്‍പ്പൂ സഖീ
ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ

കിളികളോ കിനാവുകണ്ടു പാടീ നിന്‍
വളകളോ മൈനയോ
കരളിന്‍ പൊന്‍വേണുവോ
കവിതേ നിന്‍ ചുണ്ടില്‍ കരിമ്പിന്‍ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ

Submitted by Achinthya on Sun, 04/05/2009 - 19:58