മഴവിൽക്കൊടികാവടി

Title in English
Mazhavilkkodi kaavadi

കാണാക്കുയിലേ പാടൂ പാടൂ നീ
കാവുകൾ പൂത്തൂ
താഴ്വരയാകെ താഴമ്പൂ ചൂടീ
ആഹാ‍...ആ.....ആ.....

മഴവിൽക്കൊടി കാവടി അഴകു
വിടർത്തിയ മാനത്തെപ്പൂങ്കാവിൽ
തുമ്പിയ്ക്കും അവളുടെ പൊൻ‌-
മക്കൾക്കും തേനുണ്ടോ
(മഴവിൽ..)

കദളിപ്പൊൻകൂമ്പിലെ തേനുണ്ടോ
കാട്ടുപ്പൂക്കൾ നേദിച്ച തേനുണ്ടോ
കാവിലമ്മ വളർത്തും കുരുവീ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ
(മഴവിൽ..)

വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ
വയലമ്മ വളർത്തും കിളിയേ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ
(മഴവിൽ..)

Submitted by Achinthya on Sun, 04/05/2009 - 19:57

മാതളപ്പൂപോലൊരു

Title in English
Shaarike En Shaarike

ശാരികേ - എൻ ശാരികേ
മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...

ഞാനൊരു ഗാനമായി വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി ദേവതയായീ
ശാരികേ എൻ ശാരികേ...

ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി
ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി
പീലി നീർത്തി കേളിയാടൂ നീലരാവേ
ശാരികേ എൻ ശാരികേ...

Submitted by Achinthya on Sun, 04/05/2009 - 19:56

സൗരയൂഥത്തിൽ വിടർന്നോരു

Title in English
Sourayoodhathil

സൗരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൗഗന്ധികമാണീ ഭൂമീ - അതിൻ
സൗവർണ്ണപരാഗമാണോമനേ നീ
അതിൻ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

എൻ ജീവനോലുന്ന സിന്ദൂരമെന്നോ
എൻ ജീവനോലുന്ന സിന്ദൂരമെന്നോ
എന്നാത്മ സംഗീതമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
(സൗരയൂഥത്തിൽ..)

Submitted by Achinthya on Sun, 04/05/2009 - 19:55

മാനേ മാനേ വിളികേൾക്കൂ

Title in English
Maane Maane

മാനേ മാനേ വിളി കേൾക്കൂ
വിളി കേൾക്കൂ
മലർവാക പൂത്തവഴി നീളേ
മഞ്ഞു കുളിരു പെയ്ത വഴി നീളേ മാനേ
തേടി വന്നു ഞാൻ
(മാനേ..)

നീ കേളിയാടിയ മേടും
നിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ
എന്റെ സ്വർണ്ണമാനേ വർണ്ണമാനേ - നീ
ഓടിവരില്ലേ
മാനേ മാനേ വിളി കേൾക്കൂ
വിളി കേൾക്കൂ

കാടായ കാടുകളാകെ
കണികണ്ടു നിന്ന കിനാവേ
കണ്ണിൽ വീണു മാഞ്ഞ നിലാവേ
കണ്ണീർ നിലാവേ
എന്റെ സ്വർണ്ണമാനേ വർണ്ണമാനേ - നീ
ഓടിവരില്ലേ
(മാനേ..)

Submitted by Achinthya on Sun, 04/05/2009 - 19:54

അമ്പിളിച്ചഷക / നിദ്രയിൽ നിലീന

ജി ശങ്കരക്കുറുപ്പിന്റെ സാഗരഗീതം മൂന്നും നാലും
ഖണ്ഡികകൾ.ഒന്നും രണ്ടും അഭയം എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി
സംഗീതം പകർന്ന് യഥാക്രമം യേശുദാസും എസ് ജാനകിയും
ആലപിച്ചു.

അമ്പിളിച്ചഷകത്തിൽ നുരയും ദിവ്യാനന്ദം
അമ്പിലേന്തിക്കൊണ്ടെത്തീ
ശുക്ലപഞ്ജമി മന്ദം.

ആ നതമുഖിയുടെ നീലഭ്രൂ നിഴലിച്ച
പാനഭാജനം, വമ്പും
കരത്താൽ സ്വയം വാങ്ങി ,
ഫേനമഞ്ജുളസ്മിതം കലർന്നു നുകർന്നന്യ-
ജ്ഞാനമെന്നിയേ
പാടും ഹർഷജ്‌^ംഭിതസത്വ-

ഭാവത്താൽതരംഗിതമായ നിൻ വിരിമാറ-
ത്താ വധു തല
ചാച്ചു നിൽക്കുന്നു ലജ്ജാമൂകം.

Submitted by Achinthya on Sun, 04/05/2009 - 19:53

ഈ കൈകളിൽ വീണാടുവാൻ

Title in English
Ee Kaikalil

ആ...അഹാഹഹഅഹാ....ലാലാ...ആഹാ...

ഈ കൈകളിൽ വീണാടുവാൻ
സ്വപ്നംപോലെ ഞാൻ വന്നൂ...
വന്നൂ... വന്നൂ...
ഈ കുമ്പിളിൽ തേൻതുള്ളികൾ
വിണ്ണിൻ ദാഹമായ് വന്നൂ...
വന്നൂ...വന്നൂ

മഞ്ഞുനീർക്കണങ്ങൾ ചൂടി
കുഞ്ഞുപൂവുറങ്ങും പോലെ (2)
നിൻ മാറിൽ ചായുവാൻ നിൻ കുളിർചൂടുവാൻ
ഗന്ധർവ്വകന്യ ഞാൻ വന്നിറങ്ങി
(ഈ കൈകളിൽ)

നിന്നെയെൻ വിപഞ്ചിയാക്കും
നിന്നിലെൻ കിനാവു പൂക്കും (2)
നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ്
മിന്നിത്തുടിയ്ക്കുവാൻ മുന്നിൽവന്നു
(ഈ കൈകളില്‍)

Submitted by Achinthya on Sun, 04/05/2009 - 19:48

മയിലുകളാടും മാലിനി തൻ

Title in English
Mayilukaladum

മയിലുകളാടും മാലിനിതൻ തീരം
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൌരഭം
ഭൂമിദേവിയേതോ പ്രേമകഥയോതി
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ

നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നു നാം
പൂതൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ (മയിലുകളാടും)

ഹായ് ഹായ് ഹായ് മനസ്സിൽ
തുടുതൂടെ ആടും പൊന്നിൻ പനീർപ്പൂവേ
ഈ രാവിൻ കിനാവേ മധുകരമന്ത്രം കേൾക്കെ തളർന്നുവോ
നിശാമുഖകുങ്കുമം പൊലെ ചിരിക്കൂ നീ ( മയിലുകളാടും)

Submitted by Achinthya on Sun, 04/05/2009 - 19:46

ദേവീ ദേവീ കാനനപ്പൂവണിഞ്ഞു

Title in English
Devi Devi

ദേവീ ദേവീ കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോൾ
കരളിൻക്കൂട്ടിലെ കിളിയുണർന്നുവോ (2)
സ്വരമായ് രാഗമായ് താളമായ്
പോരൂ മെല്ലെ മെല്ലെ നീ (3) (ദേവീ ദേവീ)

ചമ്പകത്തിൻ പൂവിതൾ പോലെ
ചഞ്ചലം നിൻ പാദങ്ങൾ തൊട്ടാൽ (2)
പാടുന്നു മൺ‌തരി പോലും സഖീ ഒരു കുളിർ ചൂടീ (ദേവീ ദേവീ)

വെണ്ണിലാവിൻ തോഴിമാരല്ലൊ
വന്നു ദശപുഷ്പങ്ങൾ തന്നൂ(2)
പൂവാങ്കുറുന്നില ചൂടുന്നിതാ സുമംഗലീരാത്രീ (ദേവീ ദേവീ)

Submitted by Achinthya on Sun, 04/05/2009 - 19:19

ഒന്നാം തുമ്പീ നീയോടി വാ

Title in English
Onnaam Thumbi

ഒന്നാംതുമ്പീ നീയോടി വാ
പൊന്നും തേനും നീ കൊണ്ടുവാ
കുന്നിച്ചൊടിയിൽ പൊൻ‌ പൂ വിടർത്തും
ഉണ്ണിക്കിനാവിൻ സംഗീതമായ് വാ (ഒന്നാംതുമ്പീ)

ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ
തൊങ്ങൽ ചാർത്തീ പൂഞ്ചില്ലകൾ
ആലിന്റെകൊമ്പത്തൊരൂഞ്ഞാലതിൽ
ആലോലമെൻ കണ്ണനാടുന്നു നീ
ആരാരും കാണാതെ നീ പോവതെങ്ങോ
ആരോമൽ തുമ്പീ ചാഞ്ചാടിയാടി വാ (ഒന്നാം തുമ്പീ)

ചിങ്ങച്ചെപ്പിൽ മഞ്ചാടിയും
പൊന്നും മാലേം നീ കൊണ്ടു വാ
പൂഞ്ചോലാ പൂവോടെ നീ ചൂടി വാ
പാലാട പൊന്നാട നീ ചാർത്തി വാ
ആയില്യം കാവിൾള്ള ടത്തഏരോട്ടം കാണാൻ
ആരോമൽത്തുമ്പീ ചാഞ്ചാടിയാടി വാ (ഒന്നാം തുമ്പീ)

Submitted by Achinthya on Sun, 04/05/2009 - 19:18

പാടാത്ത വീണയും പാടും

Title in English
Paadaatha veenayum paadum

പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും 

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹ നവയൗവ്വനം
നീലമലർമിഴി തൂലിക കൊണ്ടെത്ര
നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ
ഈ ഗാനം നമ്മൾ മറക്കുകില്ലാ
(പാടാത്ത..)

ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ...ഓ... അകലുകില്ലാ - അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ 

Year
1969
Submitted by Achinthya on Sun, 04/05/2009 - 19:17