ആരാരോ സ്വപ്നജാലകം

ആ...ആ...
ആരാരോ സ്വപ്നജാലകം തുറന്നു കടന്നതാരോ
ആത്മാവിൻ രാഗരാജികൾ
പകർന്നു മറഞ്ഞതാരോ
വിജനതയിലും രസം വിരഹവുമൊരു സുഖം (
പ്രിയേ ഇതു
പഠിപ്പിക്കുവാനോ പിണങ്ങി നീ
പിരിഞ്ഞു പോയ് പ്രേമഗായകാ
ഇതളിടും പുളകമായ് നീ
വരില്ലേ ( ആരാരോ)

ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം വരച്ചൂ നിൻ രൂപം
മനസ്സിന്റെ താളിൽ (
ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു (
ആരാരോ)

ഇടവപ്പേമാരി വരുമെന്നു കേട്ടു ഇരുന്നു ഞാൻ പുത്തന്മുകിൽ മാല
കാണാൻ (
ഓടും ശ്യാമമേഘങ്ങൾ ഒരുച്ച്ചു ദൂതു പോകുമോ ( ആരാരോ)

Submitted by Achinthya on Sun, 04/05/2009 - 18:35

ആറാട്ടുകടവിൽ അന്നുരാവിൽ

ആറാട്ടുകടവിൽ അന്നു രാവിൽ ആളും മേളവും പോയ് മറഞ്ഞൂ പിന്നെ

നീയും
കുളിരുമെന്നെ കാത്തു നിന്നൂ കാത്തു നിന്നൂ ( ആറാട്ടുകടവിൽ)

തീവെട്ടി
കണ്ണുകൾ അകലെ മിന്നി നിൻ കാമക്കണ്ണുകൾ അരികിൽ മിന്നി

വേലക്കുളങ്ങരെ നിഴൽ
മയങ്ങീ വേദാന്തമൊക്കെയും ഇരുളിൽ മുങ്ങി

പൂക്കാതെ പൂക്കും പുളകമേ നീ പുതിയ
ഭംഗികൾ ചൂടി നിന്നൂ

ഒന്നു ചേർന്നു നമ്മൾ നമ്മെ മറന്നു നിന്നൂ മറന്നു
നിന്നൂ ( ആറാട്ടുകടവിൽ)

ഓ...എത്ര മധുരം നിന്നോർമ്മകൾ ആരോമലേ...എൻ
ആരോമലേ (

കണ്ണാടിക്കവിളിൽ കളഭമായി വിരിയാത്ത മുകുളം വിടർന്നു
പാടീ

Submitted by Achinthya on Sun, 04/05/2009 - 18:31

ചുവന്ന പട്ടും കെട്ടി

ചുവന്ന പട്ടുംകെട്ടി പൂവും മലരും കൊണ്ടു വന്നേ
നിനക്കായ് പൂവോടത്തിൽ
അഗ്നിപ്പൂക്കൾ കൊണ്ടു വന്നേ
കനിഞ്ഞാൽ എല്ലാം നൽകും ഉഗ്രരൂപിണിയും
ശക്തിരൂപിണിയും
രക്തചാമുണ്ഡിയും നീ ( ചുവന്ന)

കയ്യിൽ തൃശൂലം ധരിച്ചും
ചിരിച്ചും
കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ
ഓംകാരത്തുടിയിൽ
നിറഞ്ഞാടുമമ്മേ
താളം പല താളം താരാപഥങ്ങൾ
ആപാദചലനം
പകർത്തുന്നിതമ്മേ
ആനന്ദ നടനം തുടർന്നീടുകമ്മേ
കയ്യിൽ തൃശൂലം ധരിച്ചും
ചിരിച്ചും
കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ
ഓംകാരത്തുടിയിൽ
നിറഞ്ഞാടുമമ്മേ ( ചുവന്ന)

Submitted by Achinthya on Sun, 04/05/2009 - 18:29

മനസ്സേ നിൻ പൊന്നമ്പലം

Title in English
manasse nin ponnambalam

മനസ്സേ നിന്‍ പൊന്നമ്പലം മകരസംക്രമം നിത്യം
മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍
അലര്‍വാടും സ്വപ്നങ്ങളാല്‍ അണിയിച്ചു നിറമാല്യം
അഴലിന്റെ മകളേ നീ അറിയില്ലെന്നോ 
(മനസ്സേ ‍..)

ശരണം നീയല്ലാതാരീ ശരശയ്യയില്‍
വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം..)
പന്തളബാലകനേ കനിയുകില്ലേ
പമ്പാവാസനേ ദയ ചൊരിയുകില്ലേ 
മനസ്സേ നിന്‍ പൊന്നമ്പലം

കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍
കണികാണുകില്ലേ മുന്‍പില്‍ കനകജ്യോതി (കദന‍..)
നിന്റെ പൂങ്കാവനത്തില്‍ എനിയ്ക്കായൊരു
പുണ്യമലര്‍പോലും ഇനി വിടരുകില്ലേ 
(മനസ്സേ...)

 

Submitted by Achinthya on Sun, 04/05/2009 - 18:28

പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ

പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ
മണം പരന്നല്ലോ മദം
നുകർന്നാടാനായ്
കാമുകൻ പറന്നണഞ്ഞപ്പോൾ
ആ മലർ നീയായ് മാറുന്നൂ
നർത്തകിയാകുന്നൂ
ഏപ്രിൽ ലില്ലീ പ്രണയക്കുളിരെൻ മാറിൽ ചാർത്തും
ഏപ്രിൽ ലില്ലീ നീ
(പൂ വിരിഞ്ഞല്ലോ)

നിലാവിലോ കിനാവിലോ നീയെൻ
മുന്നിൽ വന്നൂ
സുഗന്ധമായ് നിരന്തരം നീയെന്നുള്ളിൽ വാണൂ
നിന്റെ
തലയിണപ്പട്ടിൽ എന്നുമെൻ തല ചായ്ക്കാൻ (2)
കൊതിക്കുന്നു മദിക്കുമെൻ ആവേശം
അടങ്ങുമോ
( പൂ വിരിഞ്ഞല്ലോ)

Submitted by Achinthya on Sun, 04/05/2009 - 05:53

എൻ പ്രാണനായകനെ എന്തു വിളിക്കും

Title in English
En prana naayakane

എന്‍ പ്രാണനായകനെ എന്‍ നായകനെ
എന്തു വിളിക്കും
എങ്ങിനെ ഞാന്‍ - എങ്ങിനെ ഞാന്‍ 
നാവെടുത്തു പേരു വിളിക്കും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും

മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും
മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും - സഖീ
എന്‍ പ്രാണനായകനെ എന്തു വിളിക്കും

Film/album
Year
1967
Submitted by Achinthya on Sun, 04/05/2009 - 05:50

ചെമ്പാ ചെമ്പാ

Title in English
Chemba Chemba

ഏഹേ കയ്യോടു കൈ മെയ്യോടു മെയ്...ആ...
ഏ ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാകുറവാ
ചെമ്പാവ് നെല്ലോല പൂത്തുപോയ്

പൂവല്ലിപ്പൂവള്ളിപ്പൂചെല്ലിപ്പൂങ്കള്ളിപ്പൂ...
തപ്പോ തപ്പോ തുടി തപ്പാണീ
ചെപ്പോ ചെപ്പൊ മുളം ചെപ്പാണീ
തിത്തെയ്യത്തോം തകതിത്തെയ്യത്തോം ഇന്ന്
തെക്കിന്നൂർ തേവർക്ക് തേരോട്ടം തേരോട്ടം (ഹോയ്...ഹൊയ്യാരേ)

മാനം മീതേ കളിച്ചൂതാട്ടം
മണ്ണിൻ മീതേ തെന്നൽ തിയ്യാട്ടം
പൂതങ്ങളെ മലമ്പൂതങ്ങളേ ഇന്ന്
പൂമീന്നൊഴിക്കണ തീയ്യാട്ടം തീയ്യാട്ടം ( ഹോയ്)

Film/album
Submitted by Achinthya on Sun, 04/05/2009 - 05:47

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ

Title in English
Neela Ponmane

നീലപ്പൊന്മാനേ എന്റെ
നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത
പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്മാനെ
(നീലപ്പൊന്മാനേ..)

കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കൊച്ചുകാവളം കാളി
തങ്കത്താലിതീർക്കാറായ്
മനസ്സേ തേൻ കുടിക്കൂ നീ
(നീലപ്പൊന്മാനേ..)

Film/album
Submitted by Achinthya on Sun, 04/05/2009 - 05:46

കദളി കൺകദളി ചെങ്കദളി

Title in English
Kadhali Chengathali

കദളീ കൺകദളി ചെങ്കദളീ പൂവേണോ
കവിളിൽ പൂമദമുള്ളൊരു പെൺ‌പൂ വേണോ പൂക്കാരാ
മുകളിൽ ജിൽജിൽജിൽ ജിങ്കിലമോടെ
മുകില്പ്പൂ വിടർത്തും പൊൻ‌കുടക്കീഴേ
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെത്തെയ്യാരെ താരേ... (കദളീ)

കിളികൾ വള കിലുക്കണ വള്ളിയൂർക്കാവിൽ
കളഭം പൊഴിയും ഇക്കിളിക്കൂട്ടിൽ
ഉറങ്ങും നിത്യമെൻ മോഹം
ഉണർത്തും വന്നൊരു നാണം
തെയ്യാരെത്തെയ്യാരെത്താരേ (കദളീ)

മുളയ്ക്കും കുളിർ‌ മുഖക്കുരു മുത്തുകൾ പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ
നിനക്കീ തൂവലിൻ‌ മഞ്ചം
നിവർത്തീ വീണ്ടുമെൻ നെഞ്ചം
തെയ്യാരെത്തെയ്യാരെ താരേ (കദളീ)

Film/album
Submitted by Achinthya on Sun, 04/05/2009 - 05:45

കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന

Title in English
Kalyana Prayathil

ഓ....ഹോയ്...ആ..
കാടു കുളിരണ് കൂടു കുളിരണ്
മാറിലൊരുപിടി ചൂടുണ്ടോ...
ഓ.... ഓ.. ഓ.....
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെവന്നേ പോ - ആണ്‍‌കിളീ‍
ചൂടു തന്നേ പോ
(കല്യാണ...)

കന്നിമണ്ണിന്റെ പൂമെയ്
മാനം മാറോടു ചേര്‍ത്തു
പുഞ്ചനെല്ലിന്റെ നാണം
മഞ്ഞുമൂടിപ്പൊതിഞ്ഞു - ഇന്നുരാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന
തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീ കൊത്തിനല്‍കുന്ന
ഞാവല്‍പ്പഴത്തിനു വന്നൂ -
വന്നു ഞാന്‍...
(ഹോയ് ..കാടു കുളിരണ്..)

Film/album
Year
1974
Submitted by Achinthya on Sun, 04/05/2009 - 05:43