മരതകരാവിൻ കരയിൽ മഞ്ജുവസന്തംപോലെ
പീലി വിടർത്തുകയാണെൻ കാവ്യനിലാവിൻ ലോകം
എന്റെ കിനാവിന്നഴകിൽ ഉയരുകയാണൊരു വീട്
അതിരുകളില്ലാത്ത വീട്....
(മരതകരാവിൻ)
മേലാപ്പുകൾ വർണ്ണമഴവില്ലുകൾ
നീരാളമായ് സ്വർണ്ണമുകിൽമാലകൾ
സിന്ദൂരമഞ്ചാടികൾ കൈക്കുമ്പിളിൽ
വാരിത്തൂവും നാടോടി ഞാൻ
ഒന്നേന്തി നിന്നാൽത്തൊടാമാകാശ-
ഗോപുരമീക്കൈകളാൽ (ഒന്നേന്തി)
വാതിൽക്കലെത്തുന്നു ശ്രീരാഗചന്ദ്രിക ഓ...
(മരതകരാവിൻ)
മുറ്റങ്ങളിൽ മുത്തു പൊഴിയും സ്വരം
പൂങ്കാവിലോ രാഗവെൺചാമരം
ഏകാന്തതീരങ്ങളിൽ സ്‌നേഹോദയം
കാണാൻ വരും സഞ്ചാരി ഞാൻ (മുറ്റങ്ങളിൽ)
ശൃംഗാരയാമം പൂക്കും അഭിരാമരാത്രിതൻ ആരാധകൻ
ഇന്നെന്റെ മൺവീട്ടിൽ ഉല്ലാസഗീതങ്ങൾ ഓ...
(മരതകരാവിൻ)