ഓ അനുപമ നീ

ഓ അനുപമ നീ, അനശ്വര നീ, അഖിലം നീ
നിത്യേ ഭദ്രേ മുക്തേ
ചിത്തം ദുന്ദുഭിയാകുന്നൂ
വിദ്യേ ധന്യേ കന്യേ ഹൃത്തിൽ നിൻപ്രഭയോലുന്നൂ

അനുപമ നീ, അനശ്വര നീ, അഖിലം നീ

ഝണ ഝണ ഝണരവം പ്രതിസ്വരം
ഗഗമമധധനിനിസ മഗസ
മഗസ
അവനിയിൽ തവരവം അനുപദം

ഝണ ഝണ ഝണരവം പ്രതിസ്വരം
അവനിയിൽ തവരവം
അനുപദം
എന്നും വ്യഥയിൽ സ്വാന്തം അല്ലിൽ പിടയും നേരം
ചേതോമയിയെ
കാരുണ്യപീയൂഷധാരയ്‌ക്ക് കൈനീട്ടി
മേവുന്നു ബാഷ്‌പാഭിഷേകം ചെയ്‌തൂ ഞാൻ

ആര്യേ മമവചനം കേൾക്കൂ

(ഓ അനുപമ നീ)

Submitted by vikasv on Wed, 04/08/2009 - 01:06

യാത്രയായ് വെയിലൊളി

Title in English
yathrayay veyiloli

യാത്രയായ് വെയിലൊളി, നീളുമെൻ നിഴലിനെ
കാത്തു നീ നിൽക്കയോ‍ സന്ധ്യയായ് ഓമനേ
നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ്
നിഴലൊഴിയും വേളയായ്...

ഈ രാവിൽ തേടും പൂവിൽ
തീരാത്തേനുണ്ടോ...
കുടമുല്ലപ്പൂവിൻ‌റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി... ഉം...

(യാത്രയായ്)

നിൻ കാതിൽ മൂളും മന്ത്രം
നെഞ്ചിൻ നേരല്ലോ...
തളരാതെ കാതോർത്തു പുളകം ചൂടി
ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം...

(യാത്രയായ്)

Submitted by vikasv on Wed, 04/08/2009 - 00:47

നാട്ടുപച്ചക്കിളിപ്പെണ്ണേ

നാട്ടുപച്ചക്കിളിപ്പെണ്ണേ
നല്ലോലപ്പൈങ്കിളിയേ
(നാട്ടുപച്ച)
കാലമുറങ്ങും കാകളിച്ചിന്തിൽ നീ
നന്മവിളയും നാടോടിപ്പാട്ടിൽ
നീ
തുയിലുണരോ നാടിനെ തുയിലുണർത്തോ

ഓടോടു മൂരാളിക്കാറ്റിൽ ഒരു
പഴങ്കഥയുടെ ചാറ്റ്
തിത്തന്നം തക തെയ്യന്നം തക...
തിത്തന്നം തെയ്യന്നം
തെയ്യന്നം തെയ്യന്നം...
ഓടോടു മൂരാളിക്കാറ്റിൽ ഒരു പഴങ്കഥയുടെ ചാറ്റ്
അത്
രാപ്പാടി ഏറ്റുപാടി, വരമ്പത്ത് ചക്രം ചവിട്ടും
രാച്ചെറുമന്റെ ഓർമ്മ
പുതുങ്ങി...

(നാട്ടുപച്ച)

Submitted by vikasv on Wed, 04/08/2009 - 00:46

പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ

പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ
നിന്നെ ഞാൻ സ്‌നേഹിക്കുന്നു പൂവേ

(പുതുമുല്ല...)

ആറ്റുനോറ്റു ഞാനിരുന്നു നീ വിരിയാൻ പൂവേ
കൂടിയാടാനെൻ കരളിൽ നീ വിടർന്നൂ പൂവേ
നീ ചിരിയ്‌ക്കു നീ ചിരിയ്‌ക്കു പൂവേ
നിൻ ചിരിയിൽ നിൻ പുഞ്ചിരിയിൽ
ഞാനെല്ലാം മറന്നിടട്ടെ...

(പുതുമുല്ല...)

പൊൻ‌കിനാവിൻ തേരിൽ വന്ന പൂങ്കതിരേ പോരൂ
നീലവിണ്ണിൻ താരകങ്ങൾ നിന്റെ കൂട്ടുകാരോ
നീ നോക്കു നീ നോക്കു പൂവേ
നിൻ മിഴിയിൽ നിൻ മാൻ‌മിഴിയിൽ
ഞാൻ മെല്ലെ അലിഞ്ഞിടട്ടെ...

(പുതുമുല്ല...)

Submitted by vikasv on Wed, 04/08/2009 - 00:43

രാഗം അനുരാഗം ആദ്യത്തെ

Title in English
Ragam anuragam

രാഗം അനുരാഗം
ആദ്യത്തെ അനുരാഗം
കാറ്റേ... കടലേ...
പാടൂ പ്രിയരാഗം രാഗം

(രാഗം...)

മഴവിൽ നെയ്യാൻ മോഹവുമായി
സവാരി ചെയ്യും മുകിലുകളേ
ഒരു നിമിഷം നിൽക്കാമോ
ഒരു രഹസ്യം ചൊല്ലാം ഞാൻ
ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ്

(രാഗം...)

മുത്തുകൾ വാരാൻ ദാഹവുമായി
കിനാവു കാണും വീചികളേ
ഒരു നിമിഷം കാതോർക്കൂ
സ്വരമുതിരും കഥപറയാം
ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ്

(രാഗം...)

Submitted by vikasv on Wed, 04/08/2009 - 00:42

മഞ്ഞക്കണിക്കൊന്നപ്പൂവുകൾ

Title in English
Manjakkanikkonnappoovukal

മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ചൂടും
മേടപ്പുലരിപ്പെണ്ണേ ഏയ് പെണ്ണേ
മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ചൂടും
മേടപ്പുലരിപ്പെണ്ണേ - ഇന്ന്
നിന്നെയണിയിച്ചൊരുക്കാൻ
വന്നുവല്ലോ വസന്തം വസന്തം

(മഞ്ഞ...)

ഇതുവരെ പൂക്കാത്തോരഭിലാഷങ്ങൾ
ഇടനെഞ്ചിലറിയാത്ത കുളിർ പാകിയോ
മിഴിയിണയടഞ്ഞാലും തൊഴുകയ്യങ്ങുയർന്നാലും
മനതാരിൽ തെളിഞ്ഞീടും പ്രഭ തൂകും പ്രിയന്റെ രൂപം

(മഞ്ഞ...)

പ്രാണപ്രിയനെ കാണുന്ന നേരം
നാണം കൊണ്ടു തുടുത്തുവോ
അരികത്തങ്ങണയുമ്പോൾ
അവൻ പുൽകാനൊരുങ്ങുമ്പോൾ‍
പുളകങ്ങൾ പൊതിയുന്ന

Raaga
Submitted by vikasv on Wed, 04/08/2009 - 00:39

മാമ്പൂ ചൂടിയ മകരം

അയ്യോ...
മാമ്പൂ ചൂടിയ മകരം
കഴിഞ്ഞു
മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം
മണിക്കണ്ണിമാങ്ങയണിഞ്ഞു
നാണം
കൊണ്ട് കവിളിണ ചുവന്നു
നാണം വന്നു നുണക്കുഴി
വിരിഞ്ഞു

(മാമ്പൂ...)

ഇളം‌പൂവുകൊണ്ടൊന്നു തൊടുവാൻപോലും
ഇനി
മുതൽ, ഇനി മുതൽ ഞാനില്ല
ഇളംകാറ്റു നിൻ മെയ് തൊടുവാൻപോലും
ഇനി മുതൽ,
ഇനി മുതൽ പാടില്ല
ഇനി മുതൽ പാടില്ല.....

Submitted by vikasv on Wed, 04/08/2009 - 00:38

ഞാൻ രജനിതൻ കുസുമം

Title in English
Njan rajanithan kusumam

ഹലോ... ഹായ്...
ഞാൻ രജനിതൻ കുസുമം
ഞാൻ മധുപനു ചഷകം
തേൻ‌കൂമ്പുകൾ തേനല്ലികൾ
നിൻ ചുണ്ടിനായ് എൻ ചുണ്ടുകൾ
ദാഹം... ദാഹം...
(ഞാൻ...)

ഏയ്.... ആ. . 
ചൊല്ലാനെന്തെല്ലാമോ എൻ മനമാകെ
വിങ്ങുന്നെന്തെല്ലാമോ എൻ ഉടലാകെ (2)
ഈ രാവിൽ നീയാണ് കാമുകൻ
(ഞാൻ...)

ഹായ്... ഹഹ.. ഹേയ്... ഹഹ... സില്ലി
പൊട്ടാൻ പോകുംപോലെ എൻ സിരയെല്ലാം
തൊട്ടാൽപ്പൊള്ളുംപോലെ നിൻ കരമിപ്പോൾ (2)
ഈ രാവിൽ നിൻ സ്വന്തം എൻദേഹം
(ഞാൻ...)

Submitted by vikasv on Wed, 04/08/2009 - 00:37

തുളസീമാലയിതാ വനമാലീ

തുളസീമാലയിതാ വനമാലീ
വൃന്ദാവനത്തിൻ‌റെ
സൗന്ദര്യസാരമേ
മാലേയമോലും നിൻ മാറത്ത് ചാർത്താനായ്
ഒരു
തുളസീമലർമാലയിതാ....

(തുളസീമാലയിതാ)

രാഗലോലം നിൻ
മുരളിയുണർത്തിയ സ്വരയമുനാനദി തേടി
പോകയാണിന്നും യദുകുലകന്യക ഒരു
തളിർമാലയുമായി
കാലത്തിൻ കാളിന്ദീതീരത്തു പാടുന്നതാരോ ആരോ
മാനത്ത്
വർഷാമയൂരമായാടുന്നതാരോ ആരോ

(തുളസീമാലയിതാ)

Submitted by vikasv on Wed, 04/08/2009 - 00:29

നിറങ്ങളേ പാടൂ

Title in English
Nirangale paadoo

നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതൻ
ലയഭരവാസന്ത നിറങ്ങളേ പാടൂ

മഴവിൽക്കൊടിയിൽ അലിയും മറവിയായ്
മനസ്സിലെ ഈറനാം പരിമളമായ്
വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
(നിറങ്ങളേ)

ഇളതാം വെയിലിൽ കനവിൽ കനിവുമായ്
ചലദളി ഝൻ‌കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

Film/album
Submitted by vikasv on Wed, 04/08/2009 - 00:28