അയ്യപ്പ ഭക്തിഗാനങ്ങൾ

അഴുതയെ തഴുകുന്ന കാറ്റേ...

Title in English
Azhuthaye thazhukunna kaatte...

അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ 
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !

അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
 (അഴുതയെ...)
ഘോരവനാന്തരപാതകൾക്കപ്പുറം
ചീറുംനരിക്കൂട്ടമുണ്ടോ?... (2)

Year
2018
Raaga

മകര സംക്രമ ദീപാവലി

Title in English
Makara sankrama deepavali

മകര സംക്രമ ദീപാവലി തൻ
പൊന്‍കതിരൊളിയേന്തി മനസിനുള്ളിൽ
മണികണ്ഠാ നീ തെളിഞ്ഞു നില്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ...
(മകര സംക്രമ ...)

തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസൻ ഇവൻ
നിന്‍ സന്നിധി പൂകുമ്പോൾ
ഉള്‍തുടികൊട്ടും നൃത്തമുതിര്‍ക്കും  
എന്നെ മറക്കും ഞാനുറഞ്ഞു പാടും
തമസോമ ജ്യോതിർഗമയാ...
(മകര സംക്രമ...)

Year
1986

പടിപൂജ കഴിഞ്ഞു

Title in English
Padipooja kazhinju

പടിപൂജ കഴിഞ്ഞു പന്തലൊഴിഞ്ഞു
പാ‍വനജ്യോതി കണ്ടാളുകള്‍ പിരിഞ്ഞു
മനസ്സിലൊരായിരം മോഹവുമായി
മാളികപ്പുറത്തമ്മയ്‌ക്കെഴുന്നള്ളത്ത്, ഇന്ന്
ശരംകുത്തിയാല്‍‌വരെ എഴുന്നള്ളത്ത്

നിത്യകന്യതന്‍ വിരഹം‌പോലെ
നീലാകാശം മേലെ...
കന്നിയയ്യപ്പന്മാര്‍ എയ്യും ശരങ്ങള്‍
നിന്നുടെ മാറില്‍ മുറിവായി
മടങ്ങിയാലും വേദനയോടെ നീ
മറ്റൊരു വര്‍ഷം കാണാന്‍....
നിത്യകന്യയാമമ്മേ നിശ്ശബ്ദയാമമ്മേ
(പടിപൂജ)

Year
1994

അയ്യപ്പായെനിക്കുള്ളതു

Title in English
AYYAPPA ENIKKULLATHU

അയ്യപ്പായെനിക്കുള്ളതു  അവിടന്നു മാത്രം
എന്തു വന്നാലും വിളിക്കാന്‍
കദനങ്ങള്‍ വന്നാലും പതനങ്ങള്‍ വന്നാലും
കൈ പിടിച്ചു എന്നെ നയിക്കാന്‍
(അയ്യപ്പായെനിക്കുള്ളതു)

അയ്യപ്പനെയുള്ളു തെറ്റുകുറ്റങ്ങളില്‍
വാത്സല്യമോടെന്നെ തിരുത്താന്‍
മകനേ നിനക്കുഞാനുണ്ടെന്ന
മൊഴിയോടെ അടിയനെ മടിയിലിരുത്താന്‍
(അയ്യപ്പായെനിക്കുള്ളതു)

അയ്യപ്പനെയുള്ളു ഇശ്വരനുണ്ടെന്ന
സത്യത്തെ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങളിലൂടെ പ്രത്യക്ഷനായി-
വന്ന് ആത്മവിശ്വാസം വളര്‍ത്താന്‍
(അയ്യപ്പായെനിക്കുള്ളതു)

അടി തൊട്ട് മുടിയോളം

അടിതൊട്ടു മുടിയോളം ഉടല്‍കണ്ടു കൈതൊഴാൻ
പതിനെട്ടുപടി കേറി വരുന്നേൻ അയ്യപ്പാ സ്വാമി അയ്യപ്പാ

സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ

അഖിലവേദപ്പൊരുളാം അയ്യനെക്കാണാൻ
അവശരായ്, ആര്‍ത്തരായ്,
വന്നവര്‍ ഞങ്ങൾ അയ്യപ്പാ സ്വാമി അയ്യപ്പാ

സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ

കരുണതൻ കരകാണാക്കടലാം നേത്രവും
നവരത്നഹാരങ്ങളിളകും ഗളവും
ചിന്മുദ്രകാട്ടുന്ന പല്ലവപാണിയും
നിന്തിരുവടിയും ശരണം പൊന്നയ്യപ്പാ

സംഘം: ശരണം പൊന്നയ്യപ്പാ

കനകരത്നഭൂഷിത കോടീരഭംഗിയും
കമനീയനിടിലവും കസ്തൂരിക്കുറിയും
കുടിലകുന്തളവും വരമന്ദഹാസവും ശരണം പൊന്നയ്യപ്പാ

Raaga

വില്ലാളിവീരനയ്യാ

വില്ലാളിവീരനയ്യാ വാ വാ വാ സ്വാമീ

പുള്ളിപ്പുലിയേറിമുന്നിൽ വാ വാ വാ

പമ്പവിളക്കുകണ്ട്, പമ്പയിലെ സദ്യയുണ്ട്,

പമ്പമേളം കേട്ടുവരാം വാ വാ വാ

ഹരിഹരസുതനേ അയ്യപ്പാ, നിൻ നാമം എൻ നാമം



കാടുചുറ്റിമേടുചുറ്റി കാന്താരപ്പൂമാലകെട്ടി

കണ്ണുപൊത്തിക്കളിച്ചീടാം നീ വാ

കുന്നുകേറിത്തളരുമ്പോൾ കൂട്ടാളില്ലാതലയുമ്പോൾ

കൂട്ടുകാരനായരികിൽ വാ വാ

അയ്യപ്പാ പൊന്നയ്യപ്പാ

എന്നുമെന്നും നിന്റെ ദാസനല്ലോ ഞാൻ

[അയ്യപ്പാ പൊന്നയ്യപ്പാ

എന്നുമെന്നും നിന്റെ ദാസനല്ലോ ഞാൻ‘

സ്വാമിയയ്യപ്പാ ശരണമയ്യപ്പാ

സ്വാമിയയ്യപ്പാ ശരണമയ്യപ്പാ

ഇരുമുടിയും പേറിവരുന്നരികിലയ്യപ്പാ

ആ മല പൊന്മല, ആനകേറാമല

ആയിരംജ്യോതികൾ പൂത്തിറങ്ങും മല

വില്ലാളിവീരാ നിൻ മലകേറും നേരം

ശരണം നീയേ, സ്വാമീ ശരണം നീയേ

ശരണം നീയേ, സ്വാമീ ശരണം നീയേ



പന്തളത്തരചന്നു പൊന്മകനായോനേ

പാണ്ടിമലയാളം വാഴുന്നോരയ്യനേ

അമ്പെയ്തും കല്ലിട്ടും കുന്നേറിയെത്തുമ്പോൾ

കഷ്ടങ്ങളെല്ലാം നീ തീർത്തീടേണേ, സ്വാമീ

ഇഷ്ടങ്ങളെല്ലാം നീ നൽകീടേണേ

[ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശബരീ ഗിരിനായകനേ

ശബരീ ഗിരിനായകനേ ശരണം ശ്രിതപാലകനേ

ശ്രീശങ്കര നന്ദനനേ ശ്രീകാന്ത മനോഹരനേ

അയ്യനയ്യപ്പ സ്വാമിയേ ശരണമെന്നുമാശ്രയം നീയേ

അയ്യനയ്യപ്പ സ്വാമിയേ ശരണമടിയനാശയും നീയേ

അനാദിമദ്ധ്യാന്തമാരമ്യമാരൂപമനന്തമാനന്തമേ



ഘോരകാനനം പൂവനം കരിങ്കല്ലു പൂമെത്തകൾ

കെട്ടുമേന്തിനിൻ സന്നിധാനമെത്തുന്നിതാ ഏഴകൾ

മോഹിനീതനയ തവപദമലരിണകണ്ടുകൈവണങ്ങാൻ

മോഹമാളുന്നമനസിനെയടിമുടിമോക്ഷമേകിയേറ്റാൻ

ശൈവമയം വിഷ്ണുമയം തിരുവടി

ശരണമയം പ്രണവമയം സന്നിധി



വിശ്വസുന്ദരം മോഹനം നിത്യനിർമ്മലം നിൻ പദം

പൊന്നമ്പലവാസനയ്യൻ

പൊന്നമ്പലവാസനയ്യൻ

എന്റെ സ്വാമി അയ്യപ്പൻ

കാടിളക്കി തുടിമുഴക്കി എഴുന്നള്ളുന്നേ…

കെട്ടുമേന്തി പേട്ടതുള്ളി

കൂട്ടമായെത്തുവോർക്ക്

പാദദേഹബലങ്ങൾ നല്കി

കാത്തീടുന്നേ, സ്വാമി

കലിനാഗക്കെട്ടഴിച്ചു തുണച്ചീടുന്നേ

[അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ

ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ]



പമ്പയിൽ കുളിച്ചു തോർത്തി

നീലിമലങ്കാടുകേറീ

അപ്പാച്ചി മേട്ടിൽ വന്നു ശരണം പാടി

അരിയുണ്ടയെറിഞ്ഞിവർ

ശബരീപീഠവും താണ്ടി

സന്നിധാനത്തണഞ്ഞു തൃ-

പമ്പയൊഴുകുന്നൂ…

പമ്പയൊഴുകുന്നൂ…

പാലാഴിയൊഴുകുന്നൂ…

സ്വാമിനാമം പാടി ദക്ഷിണ

ഗംഗയൊഴുകുന്നൂ…

ഹരിഹരാത്മജനയ്യനയ്യൻ

വാണിടും മലതേടിയെത്തും

പതിതരെ വരവേറ്റു സ്വാഗത

ഗീതി പാടുന്നൂ…



തരളമാനസരായ് കരിന്തുകിൽ

ചാർത്തിയും വ്രതശുദ്ധിയോടിരു

മുടിയുമേന്തി കരികൾ മേവിടു

മടവിതാണ്ടുമ്പോൾ

രാമചന്ദ്രപദാരവിന്ദം

പൂത്തൊരാ പുളിനം നമിച്ചിഹ

ശാന്തിയേകും ജലധിയിൽ

നീരാടി നില്ക്കുന്നൂ,  പുണ്യം

പൂവിടും പടിയേറുവാൻ കുളിർ