അന്തിവെയിൽ പൊന്നുതിരും

Title in English
Anthiveyil ponnuthirum

അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
മധുചന്ദ്രബിംബമേ
അന്തിവെയിൽ

കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
രാപ്പാടിയുണരും സ്വരരാജിയിൽ (2)
പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
ഇതുനമ്മൾ ചേരും സുഗന്ധതീരം
അന്തിവെയിൽ

വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം (2)
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം
അന്തിവെയിൽ

Submitted by AjeeshKP on Thu, 04/09/2009 - 18:13

പാതിരാമഴയേതോ

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)

കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)

ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)

Submitted by AjeeshKP on Thu, 04/09/2009 - 18:11

ഉണ്ണികളേ ഒരു കഥ പറയാം

Title in English
Unnikale Oru kadha parayam

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
(2)
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം

ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്

Submitted by AjeeshKP on Thu, 04/09/2009 - 18:09

വൈഢൂര്യക്കമ്മലണിഞ്ഞ്

വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ്
രാവിൽനെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
മിന്നായപ്പൂങ്കവിളിൽ
മിന്നിമാഞ്ഞതെന്താണ്
കല്യാണനാളിന്റെ സ്വപ്‌നങ്ങളോ.
ആരാരും കാണാത്ത
വർണ്ണങ്ങളോ
വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽ
നെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ

Submitted by AjeeshKP on Thu, 04/09/2009 - 18:07

കുഞ്ഞിക്കിളിയേ കൂടെവിടേ

കുഞ്ഞിക്കിളിയേ കൂടെവിടേ.. കുഞ്ഞോമനനിൻ കൂടെവിടെ..
(2)
എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ..
പാടത്തേ പൂനുള്ളാൻ
മാറത്തേ ചൂടേൽക്കാൻ..
(കുഞ്ഞിക്കിളിയേ)

ആനക്കെടുപ്പതും പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമൽനിൻ സ്വപ്‌നങ്ങളിൽ ആശയോടെ വന്നവൾ
ഞാൻ
പാദസരങ്ങണിഞ്ഞകിനാവേ
പോരൂനീ...
(കുഞ്ഞിക്കിളിയേ)

പാതിവിടർന്നോരീപ്പൂക്കളുമായ് പാതിരയാരേയോ
കാത്തുനിൽക്കേ(2)
ഈ തണലിൻ കൈകളേതോ നീർക്കിളിയേ
താരാട്ടുമ്പോൾ
പാതിയണഞ്ഞകിനാവിനെ മാറോടു ചേർത്തൂ
ഞാൻ..
(കുഞ്ഞിക്കിളിയേ)

Submitted by AjeeshKP on Thu, 04/09/2009 - 18:06

കിളിയേ കിളിയേ

Title in English
Kiliye kiliye

കിളിയേ കിളിയേ 
മണിമണിമേഘത്തോപ്പിൽ
ഒരുമലർനുള്ളാൻ പോകും
അഴകിൻ അഴകേ (കിളിയേ.. )
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും
കുളിരിൻ കുളിരേ 
(കിളിയേ കിളിയേ..)

പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി
പൊൻ‌കുഴലൂതുന്നു തെന്നും തെന്നൽ (2)
മിനിമോൾ തൻ സഖിയാവാൻ
കിളിമകളേ കളമൊഴിയേ
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ
(കിളിയേ കിളിയേ..)

ലല്ലല ലാല ലല്ലല ലാല
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ

Submitted by AjeeshKP on Thu, 04/09/2009 - 18:05

ഓ ദിൽറൂബാ

ഓ... ദിൽ‌രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിലേ അഗ്നിരേഖയിൽ
വീഴുവാൻ വരും ശലഭമാണുഞാൻ....
ഓ... ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം (2)

നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങി
ഇന്നല്ലയോ... റിതുപാർവ്വണം...(2)
ഓ.. അരികത്തു നീവരുമ്പോൾ... തുളുമ്പുന്നു പാനപാത്രം
അനസ്വരമീ വസന്തം ആഘമെൻ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദിൽ‌രൂപാ...
ഓ..ദിൽ‌രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം

എടുക്കുമ്പോളായിരങ്ങൾ... തൊടുക്കുമ്പോളായിരങ്ങൾ
മലരമ്പുകൾ പുളകങ്ങളായ്....
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)

Submitted by AjeeshKP on Thu, 04/09/2009 - 18:03

യമുനയും സരയുവും

യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയാൽ കുളിരുമീ സംഗമം
പാടുവാൻ
ആയിരം ജന്മമായ് തേടി നാം [യമുനയും]

കതിർ മണികൾ വീഴാതേ
തളിരിലകളാടാതേ
പൂന്തെന്നലേ മെല്ലെ വരൂ.....
വയലതിരിൽ വീഴാതെ കായ് കനികൾ
നോവാതേ
മലരിതളേ പുഞ്ചിരിക്കൂ..
ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ
സ്നേഹോദയം
[യമുനയും ]

പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ
തെങ്കനവേ
താഴെ വരൂ..
പിന്നിലാവിൽ മായാതെ പൊൻ‌വെയിലിൽ വാടാതേ
നൂറഴകീ കൂടെ
വരൂ..
ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ
[യമുനയും]

Film/album
Submitted by AjeeshKP on Thu, 04/09/2009 - 18:02

താമരക്കുമ്പിളല്ലോ മമഹൃദയം

Title in English
Thaamarakkumbilallo

ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ

താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ 
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍ 
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
ദേവാ - ദേവാ - ദേവാ
താമരക്കുമ്പിളല്ലോ മമഹൃദയം

Submitted by AjeeshKP on Thu, 04/09/2009 - 17:57

ഇന്നലെ മയങ്ങുമ്പോൾ

Title in English
Innale mayangumbol

ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )

മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )

Submitted by AjeeshKP on Thu, 04/09/2009 - 17:55