കാണാതെ മെല്ലെ

കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീർ
വിരൽ
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനീ നീ

(കാണാതെ)

ഒരു മുഴം ചേല കൊണ്ടെന്നെ
മഞ്ഞക്കുറിക്കോടിയും
ചുറ്റി
ഒരു പവൻ കോർത്തു തന്നെന്നെ
തിരുവാഭരണവും ചാർത്തി
അരികിൽ
ചേർത്തു നിർത്തി
നീലമയിൽപ്പീലി തന്നു
ആലിലപ്പൊൻ‌കണ്ണനായ് ഞാൻ

(കാണാതെ)

നിറമിഴിത്തൂവൽ കൊണ്ടെന്റെ
തനുവിൽ
പൂന്തണലായ്
എരിവെയിൽ പാടവരമ്പിൽ
പൊഴിയാപ്പുതുമഴ പെയ്തു
വിറയും കൈ
തലോടി
നേർവഴിയിൽ നന്മ നേർന്നു
എത്രമാത്രം ധന്യനാണോ ഞാൻ

(കാണാതെ)

Submitted by vikasv on Wed, 04/08/2009 - 00:24