തെളിഞ്ഞു പ്രേമയമുന വീണ്ടും

Title in English
Thelinju premayamuna

തെളിഞ്ഞു പ്രേമയമുന വീണ്ടും
കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖനിന്‍ 
സുന്ദരാധരത്തില്‍ (തെളിഞ്ഞു...)

പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍
ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും (2)
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍ 
പ്രണയഗാനമൊന്നു പാടാം (2)(തെളിഞ്ഞു...)

സഖീ നിന്‍ നീലനീല മിഴിയില്‍ 
തുളുംബും പ്രേമസാഗരത്തില്‍ (2)
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു
ഗാനഗന്ധര്‍വന്‍പോല്‍ (തെളിഞ്ഞു...)

Submitted by Achinthya on Sun, 04/05/2009 - 18:56

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം

Title in English
Muthassi Katha Paranjurakkaam

മുത്തശ്ശിക്കഥപറഞ്ഞുറക്കാം
മുത്തംതന്നുണർത്താം ഞാൻ (മുത്തശ്ശി)

മാലാഖമാരുടെ കഥവേണോ
മഗ്ദലനമറിയത്തിൻ കഥ വേണോ
മുൾക്കിരീടം ചൂടിയ ശ്രീയേശുദേവന്റെ
ദുഃഖത്തിൻ കഥ വേണോ കണ്മണീ
ദുഃഖത്തിൻ കഥ വേണോ (മുത്തശ്ശി)

സ്നേഹിച്ച പെൺകൊടിയ്ക്കായ്
ഷാജഹാൻ തീർത്തൊരു
സ്മാരകമന്ദിരത്തിൻ കഥ വേണോ
കണ്വാശ്രമത്തിലെ ശകുന്തള തൂകിയ
കണ്ണീരിൻ കഥ വേണോ കണ്മണീ
കണ്ണീരിൻ കഥ വേണോ (മുത്തശ്ശി)

Submitted by Achinthya on Sun, 04/05/2009 - 18:54

പറക്കും തളികയിൽ

Title in English
Parakkumthalikayil

പറക്കും തളികയിൽ പാതിരാത്തളികയിൽ
പണ്ടൊരു രാജകുമാരൻ
അറബിക്കഥയിലെ ആകാശക്കോട്ടയിലെ
അൽഭുതവിളക്കിനു പോയീ (പറക്കും.. )

തങ്കനിലാവിന്നരമനയിൽ
താരാകുമാരിയുമായി (2)
ആടിയും പാടിയും മോതിരം മാറിയും
ആയിരം രാവുകൾ കടന്നുപോയീ
വേഗം കടന്നു പോയീ (പറക്കും... )

താഴെയൊരോമന മൺകുടിലിൽ
ഒരു തകരവിളക്കിന്നരികിൽ
താലത്തിൽ മിഴിനീർപ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നൂ
അവൾ കാത്തിരുന്നൂ (പറക്കും... )

Submitted by Achinthya on Sun, 04/05/2009 - 18:52

നീലവർണ്ണക്കൺപീലികൾ

Title in English
Neelavarna Kanpeelikal

നീലവർണ്ണക്കൺ പീലികൾ
നനഞ്ഞു പോയോ
കരഞ്ഞുപോയോ
പൂത്തു വന്ന പുഞ്ചിരിപ്പൂ
ഇത്രവേഗം ഇത്രവേഗം
പൊഴിഞ്ഞുപോയോ ( നീലവർണ്ണ)

സ്വപ്നത്തിൻ സ്വർണ്ണനൂലിൽ
നെയ്തു നെയ്തു നെയ്തെടുത്ത
പട്ടുതൂവാലയിതാ
ചുടു കണ്ണുനീർത്തുള്ളിയാൽ
ഒരുനാളും മായാത്ത
അടയാളം കുത്തിയല്ലോ ഞാനതിലൊ-
രടയാളം കുത്തിയല്ലോ (നീലവർണ്ണ)

ഒറ്റയ്ക്കു കാത്തിരിക്കും
കോർത്തു കോർത്തു കോർത്തെടുത്ത
കൊച്ചുപൂമാലയുമായ്
ഒരു വർണ്ണത്തുമ്പിയായ്
ഒരു കുളിർ തെന്നലായ്
ഒരു രാത്രിയെത്തുമല്ലോ - ഞാനരികിൽ
ഒരു രാത്രിയെത്തുമല്ലോ ( നീലവർണ്ണ)

Submitted by Achinthya on Sun, 04/05/2009 - 18:51

കാട്ടിലെ കുയിലിൻ കൂട്ടിൽ

Title in English
Kaattile Kuyilin

കാട്ടിലെ കുയിലിന്‍ കൂട്ടില്‍
കാക്ക പണ്ടൊരു മുട്ടയിട്ടു
കൂടറിഞ്ഞില്ല കാടറിഞ്ഞില്ല 
കുയിലുമറിഞ്ഞില്ല 
(കാട്ടിലെ... )

കൂട്ടില്‍ കുയിലു പൊരുന്നയിരുന്നു
മുട്ട വിരിഞ്ഞൊരു കുഞ്ഞായി (2)
കുയിലിന്റെ കുഞ്ഞിനും കാക്കക്കുഞ്ഞിനും
കുപ്പായം തുന്നിയതൊരുപോലെ (2)
(കാട്ടിലെ... )

കുയിലിന്റെ വീട്ടില്‍ കാക്കച്ചിയൊരുനാള്‍
കുഞ്ഞിനെക്കാണാന്‍ പോയി
പാവം കാക്കയ്ക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞു
പാടിക്കേള്‍ക്കാന്‍ കൊതിയായി 
(കാട്ടിലെ....)

Submitted by Achinthya on Sun, 04/05/2009 - 18:49

കണ്ണുകൾ കരിങ്കൂവളപ്പൂക്കൾ

Title in English
kannukal karinkoovala pookkal

കണ്ണുകൾ കരിങ്കൂവളപ്പൂക്കൾ
കവിളുകൾ കമലപ്പൂക്കൾ - അവയിൽ
നിൻ കൈവിരലുകളൊഴുകുമ്പോളൊരു
നിശാഗന്ധിയാകും ഞാൻ
നിശാഗന്ധിയാകും ഞാൻ
നാണിച്ചു നാണിച്ചു നാണിച്ചു വിരിയും
നിശാഗന്ധിയാകും ഞാൻ
നിശാഗന്ധിയാകും ഞാൻ

മോഹം മോഹത്തിലുരയുമ്പോളൊരു
മാദകസൗരഭം പരക്കും - പുതിയൊരു
മാദകസൗരഭം പരക്കും
ആ സൗരഭത്തിൻ ചിറകുകൾ കൊണ്ടു ഞാൻ
ആപാദചൂഡം പൊതിയും
ഇങ്ങനെ - ഇങ്ങനെ - ഇങ്ങനെ പൊതിയും
ഞാനൊരാൺപൂ ചൂടിയൊരുങ്ങും - ഒരുങ്ങും
(കണ്ണുകൾ..)

Submitted by Achinthya on Sun, 04/05/2009 - 18:48

കാളിന്ദി തടത്തിലെ രാധ

Title in English
kaalindi thadathile radha

കാളിന്ദിതടത്തിലെ രാധ
കണ്ണന്റെ കളിത്തോഴി രാധ
ദ്വാരകാപുരിയിൽ രുഗ്മിണീസ്വയംവര
ഗോപുരപ്പന്തലിൽ പോയി
(കാളിന്ദി..)

കണ്ണീരിലീറനായ പുഷ്പോപഹാരമവൾ
കായാമ്പൂവർണനു കാഴ്ച വെച്ചൂ (2)
കണ്ണൻ കാഞ്ചനവേണുവൂതീ (2)
കാമുകിതൻ മൗനം ഗൽഗദമായീ
അവൾ പാടീ...
ധീരസമീരേ യമുനാതീരേ
വസതി വനേ വനമാലീ
(കാളിന്ദി..)

ചക്രവർത്തിനി രുഗ്മിണി രാധയുടെ
സ്വർഗ്ഗകർണ്ണാമൃതമാസ്വദിച്ചൂ (2)
കണ്ണന്റെ കൈവിരൽ താളമായീ (2)
കാമുകിതൻ ദാഹം ഗാനമായീ
അവൾ പാടീ...
രതിസുഖസാരേ ഗതമഭിസാരേ
മദനമനോഹരവേഷം
(കാളിന്ദി..)

Submitted by Achinthya on Sun, 04/05/2009 - 18:45

കണ്ണീരാലൊരു പുഴയുണ്ടാക്കി

Title in English
kanneeraaloru puzhayundaakki

കണ്ണീരാലൊരു പുഴയുണ്ടാക്കി
കളിവഞ്ചി തുഴയുന്നു - കാലം 
കളിവഞ്ചി തുഴയുന്നു
ഉരുകും കരളാൽ വിധിയുടെ കൈകൾ
ഊഞ്ഞാലു കെട്ടുന്നു - ആടാൻ 
ഊഞ്ഞാലു കെട്ടുന്നു
(കണ്ണീരാൽ..)

നീയെന്തറിയും കണ്ണിൻമണിയേ
നിശ്ശബ്ദമാമെൻ വേദനകൾ 
കതിരിട്ട മോഹം വീണടിയുമ്പോൾ
കരളിൽ നിറയും യാതനകൾ 
(കണ്ണീരാൽ..)

ചിറകു മുളയ്ക്കാത്ത പൈങ്കിളിയേ നിൻ
ചിത്തിരപ്പൂമുഖം കാണാതിരുന്നാൽ 
അമ്മിഞ്ഞ കിനിയും മാറിടമാകെ
അഗ്നിയിലെരിയും മാനസമാകെ 
(കണ്ണീരാൽ..)

Film/album
Submitted by Achinthya on Sun, 04/05/2009 - 18:44

കൊച്ചു കൊച്ചു സ്വപ്നങ്ങൾ

Title in English
kochu kochu swapnangal

കൊച്ചു കൊച്ചുസ്വപ്നങ്ങൾ നെയ്തു നെയ്തു പാടുന്നൂ
എന്റെ വയൽ‌പ്പൂംകന്നി കതിർമണി ചൂടുന്നൂ
ആരെയാരെക്കാണാൻ നീ കാത്തിരിക്കുന്നൂ
ആരു പാടും ഈണം നീ ഓർത്തിരിക്കുന്നൂ
(കൊച്ചു..)

ഓ...മോഹമോരോരോ പൂമേടു തേടും കാലം
പൂങ്കൈത കാറ്റേ വാ പാടും കാലം
നീയാം നിലാവിൽ നൃത്തം ചെയ്തെൻ കരൾ പാടും കാലം (ഓ...മോഹമോ..)

കണിത്താലങ്ങളിൽ മണിപത്മം പോലെ
ഹൃദയാകാശം സൗവർണ്ണമാകും കാലം
കൊഞ്ചുംകിളിപ്പെൺമൈന പുഞ്ചവയൽ‌പ്പൂമൈന
എന്റെ കളം‌പാട്ടിന്ന് കുറുകുഴലൂതുമ്പോൾ
ഏതിലഞ്ഞിച്ചോട്ടിൽ നീ കാത്തിരിക്കുന്നൂ
ഏതു പാട്ടിന്നീണം നീ ഓർത്തിരിക്കുന്നൂ

Submitted by Achinthya on Sun, 04/05/2009 - 18:43

നെറുകയിൽ നീ തൊട്ടു

Title in English
nerukayil nee thottu

നെറുകയിൽ നീ തൊട്ടു നിർവൃതിയുണർന്നൂ
ഒരു കുളിർജ്ജ്വാല പടർന്നൂ
അരുമയായ് തഴുകി ഉടലിലെന്നുയിരിൽ
ശിശിരപുഷ്പങ്ങൾ വിടർന്നൂ 
(നെറുകയിൽ ...)

ഓമനത്തിങ്കൾക്കല മൂടൽമഞ്ഞലകളിൽ
ഓരിതൾപ്പൂവു പോലെ വിടർന്നൂ
മാതളതൈയ്യിലേതോ മാ‍ദകകരസ്പർശം
മാണിക്യത്തിരികൾ വിടർത്തീ 
(നെറുകയിൽ...)

നീലവിശാലതയാം താമരത്താളിലൊരു
പ്രേമപത്രികയല്ലി തെളിഞ്ഞൂ
മാമുനി കന്യകതൻ ചാരുനഖക്ഷതംപോൽ
താരക പൊൻലിപികൾ തിളങ്ങീ 
(നെറുകയിൽ...)

Submitted by Achinthya on Sun, 04/05/2009 - 18:41